Total Pageviews

Tuesday, December 12, 2017

വെള്ളാപ്പള്ളിയുടെ വഞ്ചന

കേരള സര്‍ക്കാരിന്റെ സാമ്പത്തിക സംവരണ നീക്കത്തിനെതിരെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വലിയ റാലി നടന്നു.പട്ടികജാതി, പട്ടിക വര്‍ഗ്ഗ,പിന്നോക്ക,സമുദായ സംഘടനകളുടെയും സാമൂഹിക സമത്വ മുന്നണിയുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട പ്രസ്തുത റാലിയി ല്‍ സാമുദായിക സംവരണത്തിന്റെ അപ്പോസ്തല നെന്നു സ്വയം വാഴ്ത്തുന്നവനും "സമത്വ മുന്നേറ്റ യാത്ര"യുടെ ഉപജ്ഞാതാവുമായ മാരാരാ ശ്രീ വെള്ളാപ്പള്ളി നടേശനെയും മുന്നേറ്റ യാത്രയുടെ സന്താനമായ ബി.ഡി.ജെ എസ്സിന്റെ ഉടമസ്ഥനായ പുത്രനെയും എവിടെയും കണ്ടില്ല. നമ്പൂതിരി മുതല്‍ നായാടി വരയുള്ളവരെ ഏകോപിപ്പിക്കാന്‍ കാസര്‍കോട് മുതല്‍ പാറശാല വരെ 'യാത്ര'നടത്തിയ പിന്നോക്കക്കാരായ നടേശനും മകനും നമ്പൂതിരിമാരായി മാറിയോ?

സംവരണ വിരുദ്ധനായ സാക്ഷാല്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രി ആയിരിക്കേ അദ്ദേഹത്തിനെ വേദിയിലിരുത്തിക്കൊണ്ട്, സംവരണത്തിനു വേണ്ടി ഗര്‍ജ്ജിച്ച കേരളകൗമുദി കെ.സുകുമാരനെപ്പോലുള്ളവര്‍ എസ്.എന്‍.ഡി.പി യോഗത്തെ മുന്‍ നിര്‍ത്തി നടത്തിയ പോരാട്ടങ്ങളുടെ ഫലം അനുഭവിക്കുന്ന നടേശനും സന്താനവും യോഗത്തിന്റെ നേതൃത്വത്തിലിരുന്ന് ഇപ്പോള്‍ കാട്ടുന്നത് വഞ്ചനയും നെറികേടുമാണ്. പത്രാധിപര്‍ കെ.സുകുമാരനെപ്പോലെ യുള്ളവര്‍ക്ക് അപമാനമാണ്.





Fans on the page

Friday, December 8, 2017

സംവരണ വിരുദ്ധ സിന്‍ഡിക്കേറ്റ്


കേരള സർവ്വകലാശാലാ സിൻഡിക്കേറ്റ് ഗുണ്ടാപ്പടയാണോ എന്നു സംശയം ജനിപ്പിക്കുന്ന സംഭവങ്ങളാണ് ഇന്നലെ (6 .12 .2017 )സർവ്വകലാശാലാ ആസ്ഥാനത്ത് അരങ്ങേറിയത്.2 മണിക്കൂറിൽ അധികം നേരം വൈസ് ചാൻസലറെ സിൻഡിക്കേറ്റ് റൂമിൽ സിൻഡിക്കേറ്റംഗങ്ങൾ തന്നെ പൂട്ടിയിട്ടത്രേ .ഒരു സർവ്വകലാശാലയിലും കേട്ട് കേഴ്വിയില്ലാത്ത ഈ നടപടി ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കാകെ അപമാനമാണ് വരുത്തി വച്ചിരിക്കുന്നത്.അജണ്ടയിൽ ഇല്ലാത്ത ഒരു വിഷയം കുത്തിപ്പൊക്കി ചില സിൻഡിക്കേറ്റംഗങ്ങൾ യോഗം അലങ്കോലപ്പെടുത്തുകയായിരുന്നു.ആറു മാസം മുമ്പ് സർവ്വകലാശാലയുടെ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിൽ സംവരണ തത്വം അനുസരിച്ച് നടത്തിയ അസി.പ്രൊഫസർ നിയമനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബഹളം തുടങ്ങിയത്.നിയമനം നടന്ന് 6 മാസത്തിനിടയിൽ പല സിൻഡിക്കേറ്റ് യോഗങ്ങൾ ചേർന്നിട്ടും ഉന്നയിക്കാതിരുന്ന ഈ പ്രശ്നം പൊടുന്നനെ പൊന്തി വന്നതിനു പിന്നിൽ സിൻഡിക്കേറ്റിന്റെ സംവരണ വിരുദ്ധതയാണുള്ളതെന്നു വ്യക്തമാണ്.അദ്ധ്യാപക നിയമനങ്ങളിൽ സംവരണ തത്വങ്ങൾ അട്ടിമറിക്കുന്നതിന് വൈസ് ചാൻസലർ കൂട്ട് നിൽക്കാഞ്ഞതിന് പക പോക്കുകയായിരുന്നു സിൻഡിക്കേറ്റ്‌. ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ പേരിൽ പോലും പരസ്പരം പോരടിക്കുന്ന എൽ .ഡി.എഫിലെയും യു.ഡി.എഫിലെയും അംഗങ്ങൾ സംവരണത്തിനെതിരെ ഒറ്റക്കെട്ടായി നിൽക്കുന്ന കാഴ്ചയാണ് സർവ്വകലാശാലയിൽ കണ്ടത്.വിദ്യാർത്ഥികളെ സമരത്തിന് കൂട്ടു  വിളിച്ച്, വിദ്യാർത്‌ഥികൾ പോലും ചെയ്യാനറയ്ക്കുന്ന തെമ്മാടിത്തങ്ങൾ സർവ്വകലാശാലയുടെ ഭരണനിർവ്വഹണ സമിതിയിൽ ഇരുന്നു കൊണ്ട് ചെയ്ത സിൻഡിക്കേറ്റംഗങ്ങളെ ഒന്നടങ്കം പിരിച്ചു വിടാൻ ചാൻസലറോട് ശുപാർശ ചെയ്യുകയാണ് സർക്കാർ ചെയ്യേണ്ടത്.
ഉന്നത വിദ്യാഭ്യാസത്തെ കുറിച്ചോ സാമൂഹിക ഉത്തരവാദിത്തത്തെ കുറിച്ചോ യാതൊരു ധാരണയും കാഴ്ചപ്പാടുമില്ലാത്ത അപക്വമതികളെ ഇത്തരം സമി തികളിലേക്കു നിയോഗിക്കുന്ന രാഷ്ട്രീയ കക്ഷികളാണ് യാഥാർത്ഥത്തിൽ ഈ ദുരന്തത്തിന് ഉത്തരവാദികൾ.പുതിയതായി നിയമിക്കപ്പെട്ട അസി.പ്രൊഫസർ അതിനു സർവ്വഥാ യോഗ്യയാണെന്നും ഇന്റർവ്യൂവിനു പങ്കെടുത്തവരിലെ ഏക ഫുൾബ്രൈറ്റ്‌ ഫെല്ലോ അവർ മാത്രമായിരുന്നെന്നും പരാമര്ശമു ണ്ടായപ്പോൾ ,"ഫുള്ളായാലും ഹാഫായാലും നിയമനം അംഗീകരിക്കില്ല" എന്നായിരുന്നത്രെ ഒരു അംഗത്തിൻറെ പ്രതികരണം.സി.പി.എം പോളിറ്റ് ബ്യുറോ അംഗം എസ് .രാമചന്ദ്രൻ പിള്ളയെയും മന്ത്രി ജി.സുധാകരനെയും തോപ്പിൽ ഗോപാലകൃഷ്ണനെയും കിടങ്ങൂർ ഗോപാലകൃഷ്ണപിള്ളയെയും പോലുള്ളവർ ഇരുന്ന സിൻഡിക്കേറ്റിലേക്ക് ഇത്തരം കൊജ്ഞാണന്മാരെ നിയോഗിക്കുന്നതിലൂടെ വിദ്യാഭ്യാസത്തെ നമ്മുടെ രാഷ്ട്രീയ പാർട്ടികൾ ഗൗരവമായി പരിഗണിക്കുന്നില്ല എന്ന് വേണം കരുതുവാൻ.








Fans on the page

Sunday, December 3, 2017

കന്നുകാലി റിപ്പബ്ലിക്



ലോക യൂത്ത് വനിതാ ബോക്സിങ്ങിലെ സ്വർണ്ണമെഡൽ ജേതാക്കൾക്ക് ഹരിയാന സർക്കാരിന്റെ സമ്മാനം പശു.ഹരിയാന ബോക്സിങ് അസോസിയേഷൻ പ്രസിഡൻറ് കൂടിയായ മൃഗസംരക്ഷണ വകുപ്പു മന്ത്രി ഓംപ്രകാശ് ധനകറാണ് ലോകജേതാക്കൾക്ക് ഈ അമൂല്യ പാരിതോഷികം പ്രഖ്യാപിച്ചത്.പശുവിൻ പാൽ കുടിച്ചാൽ ബുദ്ധിയും സൗന്ദര്യവും ശക്തിയും വർദ്ധിക്കുമെന്നാണ് മന്ത്രി അവകാശപ്പെടുന്നത്. നല്ല കൊമ്പുള്ളതാണ് പശുക്കളെങ്കിൽ അവയുമായി ബോക്സിങ് പരിശീലനം നടത്താൻ പറ്റും എന്ന ഒരു പ്രയോജനം കൂടി ഈ "മഹത്തായ" സമ്മാനം കൊണ്ട് ഉണ്ടാകാൻ സാദ്ധ്യതയു ണ്ട്.പശുവിന്റെ അധോവായുവിൽ നിറയെ ഓക്സിജനാണെന്നു കണ്ടുപിടിച്ച യു.പി മുഖ്യമന്ത്രിയെ ഔചിത്യബോധത്തിൽ കടത്തി വെട്ടിയിരിക്കുകയാണ് ഹരിയാനാ മന്ത്രി.യു.പി മുഖ്യന്റെ കണ്ടുപിടുത്തത്തിന്റെ കേമത്തം കൊണ്ട് അവിടെ നൂറുകണക്കി ന് കുഞ്ഞുങ്ങളാണ് മരിച്ചത്.ഗോ സമ്മാൻ വഴി ബോക്സിങ് ആണോ ബോക്സർമാരാണോ ഹരിയാനയിൽ സിദ്ധികൂടാൻ പോകുന്നതെന്ന് കണ്ടറിയേ ണ്ടിയിരിക്കുന്നു.ഇനി സംസ്ഥാനങ്ങൾക്കുള്ള സാമ്പത്തിക സഹായമെല്ലാം പശുക്ക ളായി നൽകുന്ന കാര്യം പശുവാരാധകരായ പ്രധാനമന്ത്രിയ്ക്കും ധനമന്ത്രിയ്ക്കും പരിഗണിക്കാവുന്നതേ ഉള്ളൂ.






Fans on the page

Thursday, October 19, 2017

കുരങ്ങന്റെ കൈയ്യിലെ പൂമാല


ആദ്യം അവർ രാഷ്ട്രപിതാവിന്റെ
നേർക്ക് നിറയൊഴിച്ചു .
പിന്നീട് ബാബറി മസ്ജിദ് തകർത്തു.
ഇഷ്ടമില്ലാത്തവരെ വ്യാജ ഏറ്റുമുട്ടലിലൂടെ
വകവരുത്തി.
വംശഹത്യക്കു വഴിമരുന്നിട്ടു.
'ഭാരത് മാതാ' വിളികൾ
'ഗോമാതാ' വിളികൾക്കു വഴിമാറി
ഗോമൂത്രം ലിക്വിഡ് ഓക്സിജനായി വാഴ്ത്തി
പ്രാണവായു നൽകാതെ ബാല--
പ്രാണനെടുത്തു രസിച്ചു.
അധികാരത്തിന്റെ ആനപ്പുറത്തിരുന്ന്
ഭരണഘടനയ്ക്കു മേൽ മൂത്രമൊഴിച്ചു.
ദേശീയ ഗാനത്തിൻറെ മേൽ വിസര്ജിച്ചു.
വിശ്വമഹാകവിയെ കല്ലെറിഞ്ഞു.
ഏറ്റവും ഒടുവിൽ ........
ദേശീയ സ്മാരകങ്ങൾ
കറുപ്പിക്കാൻ കരി ഓയിലിൽ മുക്കിയ
കാവിശീലയുമായി നിൽക്കുന്നു.
ലോകാത്ഭുതങ്ങൾ തച്ചുടയ്ക്കാൻ
ശിവലിംഗമുയർത്തുന്നു.

കുരങ്ങിന്റെ കൈയ്യിൽ
കൊടുത്ത പൂമാലയെയോർത്ത്
കാലം നടുങ്ങി നിൽക്കുന്നു.






Fans on the page

Thursday, October 12, 2017

ആള്‍ ദൈവത്തിന്റെ മംഗള്‍ യാന്‍


അമൃതാനന്ദമയിയുടെ അറുപത്തിനാലാം ജന്മ വാര്‍ഷികം പ്രമാണിച്ച്  ഐ.എസ്.ആര്‍ .ഒ മുന്‍ ചെയര്‍മാന്‍ ഡോ . ജി.മാധവൻ നായർ പത്രമാസികകളില്‍,അവരുടെ അത്ഭുത സിദ്ധികളെക്കുറിച്ചും ദിവ്യത്വത്തെ കുറിച്ചും എഴുതി വിടുന്ന ലേഖനങ്ങള്‍ ആലോചനാ ശേഷിയും യുക്തി ബോധവുമുള്ള സകലരെയും അവഹേളിക്കുന്ന തരത്തിലുള്ളവയാണ്."'അമ്മ ചെവിയിൽ ഉരുവിട്ട വാക്കുകൾ മാന്ത്രിക സ്വാധീനം എന്നിലുണ്ടാക്കി " എന്നാണ് ഒരു ലേഖനത്തില്‍  അദ്ദേഹം കോൾമയിർ കൊള്ളുന്നത്.പക്ഷെ എന്ത് സ്വാധീനമാണ് ഉളവാക്കിയതെന്നു  വിശദീകരിക്കുന്നില്ല.ഒരു ദിവസം 'അമ്മ'യുടെ മുമ്പിൽ പ്രാർത്ഥിച്ചു കൊണ്ടിരുന്ന യുവ അദ്ധ്യാപ കനോട്  അയാള്‍ക്ക് ഏതോ ആപത്ത് വരാനിരിക്കുന്നു എന്ന് മുന്നറിയിപ്പ് നല്‍കിയെന്നും അടുത്തദിവസം പ്രാര്‍ത്ഥനാ സമയത്ത് അയാളുടെ മകള്‍ കായലില്‍ വീണെന്ന് ഫോണ്‍ കാള്‍ വന്നെന്നും അയാള്‍ കരഞ്ഞു പ്രാര്‍ത്ഥിച്ചതിനാല്‍ കുട്ടിക്ക് ജീവന്‍ തിരിച്ചു കിട്ടി എന്നും മാധവന്‍ നായര്‍ അവകാശപ്പെടുന്നു.മരിച്ച കുട്ടിയെ ജീവിപ്പിച്ച ഈ ആള്‍ ദൈവത്തിനു ആ കുട്ടിയെ വെള്ളത്തില്‍ വീഴാതെ നോക്കാമായിരുന്നില്ലെ? 

ഇതിനേക്കാള്‍  വമ്പന്‍ നുണയാണ് ട്യൂമര്‍ പിടിപെട്ട ഒരു സീനിയര്‍ ശാസ്ത്രജ്ഞന്റെ ട്യൂമര്‍ 'അമ്മ' നല്‍കിയ വിഭൂതി കഴിച്ച് പൂര്‍ണ്ണമായി ഭേദമായി എന്ന സാക്ഷ്യം പറച്ചില്‍.ഇത്തരം അത്ഭുത കഥകള്‍ പ്രചരിപ്പിക്കുന്ന ഇദ്ദേഹം ശാസ്ത്രജ്ഞനാണോ എന്ന് സംശയമുണ്ട്‌.ഈ കെട്ടുകഥ ശാസ്‌ത്ര ബോധമുള്ള ആരെങ്കിലും വിശ്വസിക്കുമോ?അമ്മയുടെ വിഭൂതിയ്ക്ക് ഇത്ര ശക്തിയുണ്ടെങ്കില്‍ എന്തുകൊണ്ടാണ് റീജിയണല്‍ ക്യാന്‍സര്‍ സെന്ററുമായി യോജിച്ച് ട്യൂമര്‍ രോഗികളെ സുഖപ്പെടുത്താന്‍ ഡോ.മാധവന്‍ നായര്‍ ശ്രമിക്കാത്തത്?സ്നേഹത്തിന്റെ കടലാണെന്ന് ഭക്തര്‍ കൊണ്ടാടുന്ന  'അമ്മ' എന്തുകൊണ്ടാണ് വേദന അനുഭവിക്കുന്ന പാവങ്ങളെ തന്റെ ദിവ്യ വിഭൂതി കൊണ്ട് രക്ഷിക്കാന്‍ തുനിയാത്തത്?ഒന്നും വേണ്ടാ; ശ്രീ. മാധവന്‍ നായരുടെ മകന്റെ ഭാര്യക്ക് ബ്രയിന്‍ ട്യൂമര്‍  വന്നപ്പോള്‍ എന്തേ 'അമ്മ' യില്‍ നിന്നും വിഭൂതി വാങ്ങിക്കൊടുത്ത് സുഖപ്പെടു ത്താഞ്ഞത്? എങ്കില്‍ ആ പെണ്‍കുട്ടി അകാലത്തില്‍ മരിക്കില്ലായിരു ന്നല്ലോ.അതോ മരുമകളോടുള്ള  അമ്മായി അച്ഛന്‍പോര് മൂലം , അവൾ മരിച്ചു പോകട്ടെ എന്ന് കരുതിയോ?മാധവന്‍ നായരുടെ സ്വന്തം മരുമകളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയാത്ത "അമ്മ"യുടെ വിഭൂതി കൊണ്ട് ഏതോ ശാസ്ത്രജ്ഞന്റെ ട്യൂമര്‍ ഭേദമാക്കിയെന്ന് അദ്ദേഹം പറഞ്ഞാല്‍ ജനം വിശസിച്ചു കൊള്ളണം.എന്തൊരു ശാസ്‌ത്ര ബുദ്ധി!!!

വിശ്വാസികളും ആരാധകരും കെട്ടിച്ചമച്ച കഥകള്‍ പത്മവിഭൂഷണ്‍ മാധവന്‍ നായര്‍ പൊടിപ്പും തൊങ്ങലും ചാര്‍ത്തി പൊലിപ്പിച്ചതാകാം എന്ന് വേണമെങ്കില്‍ സമാധാനിക്കാം.പക്ഷേ സുനാമീ ചരിത്ര വിവര ണത്തിലൂടെ ദിവ്യമാതാവിന്റെ നുണ അണപൊട്ടി ഒഴുകുന്നതാണ് കാണാന്‍ കഴിയുന്നത്.2004 ഡിസംബർ 26 നാണ് സുനാമിയുണ്ടാകു ന്നത്.അമൃതാനന്ദമയിയുടെ പഞ്ചനക്ഷത്ര സങ്കേതത്തിനടുത്താണ് സ്രായിക്കാട്,ആലപ്പാട് കടപ്പുറങ്ങൾ.നിരവധി മനുഷ്യരും വളര്‍ത്തു മൃഗങ്ങളും അവിടെ കൊല്ലപ്പെട്ടു. അനേകം വീടുകള്‍ കടലെടുത്തു. അപ്പോഴൊന്നും അമ്മയോ ശിഷ്യരോ പുറത്തിറങ്ങിയില്ല.എല്ലാം നഷ്ട പ്പെട്ട നിരവധി പേര്‍ 'അമ്മ'യുടെ സങ്കേതത്തില്‍ ഗതികേടുകൊണ്ട് അഭയം തേടിയെത്തി എന്നതു വാസ്തവമാണ്.അവരില്‍ ചിലരെ പിടിച്ചു മടിയില്‍ കിടത്തി ഫോട്ടോയെടുത്തിട്ട് ,"സുനാമി ബാധിതരെ അമ്മ ആശ്വസിപ്പിക്കുന്നു"എന്ന തലക്കെട്ടോടെ ചില പത്രങ്ങളില്‍ പ്രസിദ്ധം ചെയ്തു. അമ്മയും അവരുടെ മാര്‍ക്കറ്റിംഗ് മാനേജര്‍മാരും മാരുംകൂടി ആകെ ചെയ്ത രക്ഷാ പ്രവര്‍ത്തനം അത്രയും മാത്രമാ ണ്.സുനാമി ദുരിതാശ്വാസ ഫണ്ടിലേക്ക് 100 കോടി രൂപ വാഗ്ദാനം ചെയ്തതും സത്യമാണ്.അല്ലാതെ ആര്ത്തലച്ച് വന്ന തിരമാലകളെ    വരുതിക്ക് നിര്‍ത്തി ആളുകളെ രക്ഷിച്ചു എന്നൊക്കെയുള്ള അവരുടെ വീമ്പു പറച്ചില്‍ സത്യവിരുദ്ധ മാണ്‌. 


സുനാമിയുണ്ടായി  നാല്പതോ നാല്പത്തൊന്നോ ദിവസം  കഴിഞ്ഞു ദേശീയ ,അന്തര്‍ദ്ദേശീയ മാദ്ധ്യമങ്ങളുടെ ഫോട്ടോഗ്രാഫര്മാരുടെ സാന്നിദ്ധ്യത്തില്‍ മരിച്ചവര്‍ക്ക്  ബലിയിടാന്‍ എത്തിയപ്പോഴാ ണ്  സുനാമി ദുരിതം വിതച്ച കടപ്പുറം അവര്‍ കാണുന്നത് തന്നെ.അ ന്നത്തെ പത്ര,ദൃശ്യ, മാദ്ധ്യമങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാ കും.കേവലം ഒരു വ്യാഴവട്ടം കഴിയും മുമ്പേ,എല്ലാ സംഭവങ്ങള്‍ക്കും സാക്ഷിയായി ജനകോടികളും ചരിത്ര സാമഗ്രികളും ഉണ്ടായിട്ടും ഇത്തരം കള്ളം തട്ടി മൂളിക്കുന്ന അമൃതാനന്ദമയിയും അവരുടെ മെഗഫോണായി പ്രവര്‍ത്തിക്കുന്ന മാധവന്‍ നായരെ പോലുള്ള വ്യാജ ശാസ്ത്രജ്ഞരും ജനങ്ങളുടെ ഓര്‍മ്മശക്തിയെയും യുക്തിബോധ ത്തെയും പരിഹസിക്കുകയാണ്.

'അമ്മ'യുടെ കാരുണ്യ പ്രവര്‍ത്തനത്തെ കുറിച്ചാണ് രാഷ്ട്രപതിയ്ക്കും  മറ്റുമൊപ്പം മാധവന്‍ നായരെപ്പോലുള്ള അന്ധവിശ്വാസികളും ഏറെ പാടിപ്പുകഴ്ത്തുന്നത്.സ്വന്തം കണ്മുന്നില്‍ വച്ച് സത്നാം സിംഗ് എന്ന ചെറുപ്പക്കാരനെ ഗുണ്ടാകള്‍ തല്ലിച്ചതച്ചപ്പോള്‍ "അരുത്" എന്ന് പറയാത്ത അവര്‍ക്ക് എന്ത് കാരുണ്യമാണ് ഉള്ളത്?അവരുടെ സ്വന്തം മെഡിക്കല്‍ കോളജില്‍ വേതന വര്‍ദ്ധനവിനു വേണ്ടി സമരം ചെയ്ത നഴ്സുകളുടെ  കാലും കൈയുംതെമ്മാടികളെ വിട്ടു  തല്ലിഒടിപ്പിച്ച അമൃതാനന്ദമയിക്ക് എന്ത് കാരുണ്യം?ഇന്ത്യയുടെ മംഗള്‍ യാന്‍ ദൌത്യം വിജയിപ്പിക്കുന്നതിന് ചുക്കാന്‍ പിടിച്ച ജി. മാധവന്‍ നായര്‍ ഇത്തരം തരം താണ അന്ധവിശ്വാസ പ്രചാരണത്തിന് നടക്കുന്നത് ശാസ്ത്രലോകത്തിനൊന്നാകെ അപമാനകരമാണ്.  

 







Fans on the page

Friday, September 15, 2017

അച്ഛനെ "പൊട്ടാ" എന്ന് വിളിക്കുന്നവര്‍


ഫാദർ ഉഴുന്നാലിലിന്റെ മോചനത്തിൽ വത്തിക്കാന് യാതൊരു പങ്കുമില്ല എന്ന് പുതിയ ബിജെപി മന്ത്രി അൽഫോൻസ് കണ്ണന്താനം.കേന്ദ്ര ഗവണ്മെന്റിന്റെ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് പൊട്ടന്മാരല്ലാതെ ആരെങ്കിലും പറയുമോ എന്നും പുത്തൻമന്ത്രി. മോചനത്തെക്കുറിച്ചു റണ്ണിങ് കമന്ററി നടത്തുന്നത് കേന്ദ്ര സർക്കാരിന്റെ പണിയല്ലെന്നു കൂടി അദ്ദേഹം ഓർമ്മിപ്പിച്ചു.ഇതിനു മുമ്പ് പല മോചനങ്ങളുടെയും റണ്ണിങ് കമന്ററി മോദിസർക്കാരും വിദേശകാര്യമന്ത്രി സുഷമാ സ്വരാജും  നടത്തിയ കാര്യം ഒരുപക്ഷെ കണ്ണന്താനത്തിന് ഓർമ്മ കാണില്ല.കാര
ണം,"അൽഫോൻസ് വന്നു മന്ത്രിയാകണം " എന്ന് മോഡി വിളിച്ചു പറഞ്ഞപ്പോഴേ ബോധം പോയതാണെന്ന് ആദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട് .യെമനിൽ ഒന്നരക്കൊല്ലത്തോളം ഭീകരന്മാരുടെ തടവിൽ കഴിഞ്ഞിരുന്ന ഫാ.ടോം ഉഴുന്നാലിലിനെ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ കൊണ്ട് മാത്രമാ ണ് മോചിപ്പിച്ചതെങ്കിൽ ആദ്യം ആ വാർത്ത പുറത്ത് അറിയിക്കുന്നത് അവർ ആയിരിക്കണം .അന്താരാഷ്‌ട്ര സമൂഹം ആകമാനം ആകാംക്ഷാ പൂർവ്വം കാത്തിരുന്ന ഒരു മോചനവാർത്ത ട്വിറ്ററിൽ കൂടി അറിയിക്കാനുള്ളത്ര പ്രാധാന്യമേ വിദേശകാര്യമന്ത്രി കല്പിച്ചിട്ടുള്ളു എന്നാണോ കണ്ണന്താനം പറയുന്നത്?ചൊവ്വാഴ്ച പുലർച്ചെ തന്നെ ഫാദർ,യെമനിൽ നിന്നും ഒമാൻ റോയൽ എയർവേയ്‌സ് വിമാന ത്തിൽ ഒമാൻ തലസ്ഥാനത്ത് എത്തിയിട്ടും അവിടെ നിന്ന് ഉടനെ വത്തിക്കാനിലേക്ക് പോയിട്ടും ഇന്ത്യൻ വിദേശകാര്യമന്ത്രി മോചനവിവരം അറിയാൻ ഉച്ച തിരിഞ്ഞു മൂന്നു മണി കഴിയേണ്ടി വന്നത് എന്തു കൊണ്ട്?സുഷമാ സ്വരാജിൻ്റെ ട്വീറ്റ് പുറത്തുവരും മൂമ്പേ "ടൈംസ് ഓഫ് ഒമാൻ " തുടങ്ങിയ പത്രങ്ങളുടെയും ഒമാൻ വാർത്താ ഏജൻസികളുടെയും ഓൺലൈൻ എഡിഷനുകളിൽ മോചനവാർത്ത പ്രത്യക്ഷപ്പെട്ടതെങ്ങനെ?വത്തിക്കാൻറെ അഭ്യർത്ഥന മാനിച്ചു ഒമാൻ സുൽത്താൻ ഇടപെട്ടതുകൊണ്ടാണ് ഫാ.ഉഴുന്നാലിൽ മോചിതനായെന്ന് ഒമാനും വത്തിക്കാനും അവകാശപ്പെടുമ്പോൾ തങ്ങളാണ് മോചിപ്പിച്ചതെന്ന് കേന്ദ്ര സർക്കാരും വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന ക്യാബിനറ്റ് മന്ത്രിയും സഹമന്ത്രിയും പുതിയ ടൂറിസം മന്ത്രി കണ്ണന്താനവും ആണയിടുന്നു.ഇതിൽ ആരാണ് എട്ടുകാലി മമ്മൂഞ്ഞു കളിക്കുന്നത് എന്നാണു ജനത്തിനു സംശയം.ഇന്ത്യാഗവൺമെൻറ് മാത്രമേ മോചനത്തിൽ ഇടപെട്ടിട്ടുള്ളു എങ്കിൽ മോചിതൻ ഏതു വഴി വരണമെന്ന് നിശ്ചയിക്കുകയോ കുറഞ്ഞ പക്ഷം വരുന്ന വഴിയേ കുറിച്ച് അവർക്ക് അറിവുണ്ടാ വുകയോ ചെയ്യുമായിരുന്നു.ഭീകര സങ്കേതത്തിൽ നിന്നും നേരെ വത്തിക്കാനിലെ വലിയ ഇടയനെ കാണാൻ ഫാദർ പോയതിൽ നിന്നും വത്തിക്കാനല്ല എട്ടുകാലി മമ്മൂഞ്ഞു സിൻഡ്രം പിടിപെട്ടിട്ടുള്ള തെന്നും ഒന്നരക്കൊല്ലം ഒറ്റ വസ്ത്രം മാത്രം ധരിച്ചു ദുരിതം അനുഭവിച്ച ഒരു വൈദികന് "സ്റ്റോക് ഹോം സിൻഡ്രോം"ആണെന്ന് പരിഹസിച്ച കണ്ണന്താനത്തിനാണെന്നുമാണ് തോന്നുന്നത്.
അഴകനെ അപ്പാ എന്നു വിളിക്കുന്നവരെ കുറിച്ച് കേട്ടിട്ടുണ്ട്.പക്ഷെ അഴകനെ കണ്ടപ്പോൾ അയാളെ അപ്പനെന്നു വിളിക്കുക മാത്രമല്ല സ്വന്തം അപ്പനെ "പൊട്ടാ" എന്ന് വിളിക്കുക കൂടി ചെയ്യുന്നവരെ ഇപ്പോഴാണ് കാണുന്നത്.







Fans on the page

Wednesday, September 6, 2017

ആശയത്തെ ഇല്ലാതാക്കാന്‍ തോക്കുകള്‍ക്കാവില്ല


ഭരണാധികാരവും രാഷ്ട്രീയ സ്വാധീനവും ദുരുപ യോഗം ചെയ്ത് വംശഹത്യ നടത്തി നേട്ടങ്ങൾ ഉണ്ടാക്കിയവർക്ക്,തങ്ങളെ എതിർക്കുന്നവരെ ക്വട്ടേഷൻ സംഘങ്ങളെയും വാടക കൊലയാളികളെയും ഉപ യോഗിച്ച് ഉന്മൂലനം ചെയ്യുക അത്ര പ്രയാസമുള്ള കാര്യമല്ല.ഗോവിന്ദ് പൻസാരെയെയും കൽബുർഗ്ഗിയെയും നരേന്ദ്ര ധാബോൽക്കറെയും കൊല്ലിച്ചവർ ഗൗരിലങ്കേഷിനെ വകവരുത്തിയതിൽ അതിശയിക്കാനില്ല.ആശയ വെല്ലുവിളികളെ ആശയ പരമായി നേരിടാൻ കഴിവില്ലാത്ത ഭീരുക്കളാണ് ഇത്തരം ചെറ്റ ത്തരം കാണിക്കുന്നത്.ഗാന്ധിജിയെ കൊന്നവരുടെ പിൻഗാമികളും ഗുജറാത്തിൽ വംശഹത്യക്ക് നേതൃ ത്വം കൊടുത്തവരും രാജ്യം ഭരിക്കുമ്പോൾ ഇതിന പ്പുറവും സംഭവിക്കാം.പക്ഷെ ഏറെക്കാലം ഈ മരണക്കളി തുടരാമെന്ന് അവർ വിചാരിക്കണ്ടാ. കാരണം " സത്യമേവ ജയതേ " എന്നും " യാതോ ധർമ്മ സ്തതോ ജയ:"എന്നും പഠിപ്പിച്ച നാടാണിത്. അഹിംസാ സിദ്ധാന്തം പിറവികൊണ്ട രാജ്യമാണി ത്.കൊലയാളികൾക്കും ഒറ്റുകാർക്കും എക്കാലവും ഇവിടെ സ്വൈരവിഹാരം നടത്താൻ സാദ്ധ്യമല്ല.







Fans on the page

Friday, September 1, 2017

അമൃതാനന്ദമയിക്കെതിരെയും കേസ്സെടുക്കണം

വ്യാജദൈവങ്ങൾക്കും രാഷ്ട്രീയ തസ്‍കരന്മാർ ക്കും കള്ളസ്വാമിമാർക്കും എതിരെ പരസ്യമായി പൊതുജനം രംഗത്തു വന്നാലും കേരളത്തിലെ അധികാരകേന്ദ്രങ്ങളും ഭരണകൂടങ്ങളും അവർക്ക് ഒത്താശചെയ്യുന്ന തായി ട്ടാണ് അനുഭവം.ബലാ ത്സം ഗ ആൾദൈവം കേരളത്തിലായിരുന്നെങ്കിൽ സുഖ മായി രക്ഷപ്പെടുമായിരുന്നു എന്നതാണ് നമ്മുടെ ഇതുവരെയുള്ള ചരിത്രം.ഒരു ആർ.ബാലകൃഷ്ണപി ള്ള മാത്രമാണ് പൊതുമുതൽ കൊള്ളയടിച്ചതിന് ശിക്ഷിക്കപ്പെട്ട ഏക രാഷ്ട്രീയക്കാരൻ. അതുതന്നെ വി.എസ് .അച്യുതാനന്ദനെപ്പോലെ ഒരാൾ കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരുന്നതു കൊണ്ട് മാത്ര വും. ആൾദൈവങ്ങളുടെ കാര്യവും തഥൈവ.ഒരു സന്തോഷ്‌മാധവനോ കൊട്ടിയത്തമ്മയോ പിടിക്ക പ്പെട്ടിട്ടുണ്ടാകും.ഗുർമീത് രാം റഹീം സിംഗിനെ പോലുള്ള വൻകിട വ്യാജന്മാരെ പിടികൂടാനോ ശിക്ഷ വാങ്ങിക്കൊടുക്കാ നോ ഇന്നേവരെ കഴി ഞ്ഞിട്ടില്ല.തന്നെയുമല്ല ഇത്തരം സാമൂഹികദ്രോഹികളെ പ്രമോട്ട് ചെയ്യുവാനാണ് ജഡ്ജിമാരുൾപ്പെടെയു ള്ള ഉന്നതന്മാർ ശ്രമിച്ചിട്ടുള്ളത്.സത്യസായിബാബ ദൈവമാണെന്ന് പ്രചരിപ്പിച്ചവരിൽ മുമ്പരായിരുന്നു ജഡ്ജിമാരായിരുന്ന ബാലകൃഷ്ണ ഏറാടിയും വി.ആർ. കൃഷ്ണയ്യരും.ഇപ്പോൾ മാതാ അമൃതാനന്ദമയി എന്ന ആൾദൈവത്തിന്റെ കാൽക്കൽ കുമ്പിടുകയും അനുഗ്രഹത്തിന് കാത്തു കിടക്കുകയും ചെയ്യുന്നത് പ്രധാനമന്ത്രി മുതൽ മന്ത്രിമാരും എം.പി മാരും എമ്മെല്ലെമാരും വരെയാണ്.പോലീസ് ഉദ്യോഗസ്ഥരുടെയും മറ്റും കഥ പറയാനുമില്ല.കള്ളക്കടത്തുകാരും കരിഞ്ചന്തക്കാരും എല്ലാം അവരുടെ ആരാധകരാണ്.എല്ലാ നിയമവിരുദ്ധ നടപടികളും അവർ നിർബ്ബാധം നടത്തിക്കൊണ്ടിരിക്കുകയാണ്.നിരവധി കൊലപാതകങ്ങൾ ഇവരുടെ സങ്കേതത്തിൽ നടന്നിട്ടുണ്ട്.ഏറ്റവുമൊടുവിൽ സത് നാം സിംഗ് എന്ന ഉത്തരേന്ത്യൻ നിയമ വിദ്യാർത്ഥിയെ ഇവരുടെ കണ്മുൻപിൽ ഇട്ടു തല്ലിയ ശേഷം മനോരാഗാശുപത്രിയിൽ എത്തിച്ചു കൊലപ്പെടുത്തി. കൊല്ലപ്പെട്ട ആ സാധുവിനെകുറിച്ച് ആയിരുന്നില്ല "അമ്മ"യ്ക്ക് എന്തെങ്കിലും പറ്റിയോ എന്നായിരുന്നു അന്ന് ആഭ്യന്തരമന്ത്രി ആയിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണന് ഉത്കണ്ഠ.സത്നാം സിംഗിന്റെ പിതാവ് സെക്രട്ടറിയേറ്റ് പടിക്കൽ സത്യാഗ്രഹമിരുന്നു.നിരവധി സാംസ്കാരിക സംഘടനകൾ സമരം നടത്തി. അപ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാർ അന്വേഷണത്തിന് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി .അന്ന് അവരുടെ മകൾ "അമ്മ"യുടെ മെഡിക്കൽ കോളേജിൽ പഠിക്കുകയായിരുന്നെ ന്നായിരുന്നു കേഴ്വി.എന്തായാലും അമൃതാനന്ദമയിയുടെ സങ്കേതത്തിൽ വച്ച് സത്‌നാമിന് മർദ്ദനമേറ്റില്ല എന്നായിരുന്നു അന്വേഷണ റിപ്പോർട്ട്.ആ ചെറുപ്പക്കാരനെ ആൾദൈവത്തിന്റെ ഗുണ്ടകൾ വളഞ്ഞിട്ട് ആക്രമിക്കുന്ന ദൃശ്യങ്ങൾ പല ചാനലുകളും കാണിച്ചതാണ്.എന്നിട്ടും അയാൾക്ക് അമൃതാനന്ദമയീ സന്നിധിയിൽ വച്ച് പരിക്ക് പറ്റിയിട്ടില്ല എന്ന് റിപ്പോർട്ട് വരണമെങ്കിൽ ഈ ആൾദൈവത്തിന് സർക്കാരിൽ എന്ത് സ്വാധീനം ഉണ്ടെന്നു ഊഹിച്ചാൽ മതി.അതുകൊണ്ടു അമ്മച്ചിക്കെതിരെ കേ സ്സെടുക്കാൻ കഴിയില്ല എന്നാണു സർക്കാരും വിശ്വാസികളും പറയുന്നത് പക്ഷേ ഇവർ വില ക്കെടുത്ത സർക്കാർ അന്വേഷകരുടെ റിപ്പോർട്ടിനേക്കാൾ സത്യസന്ധവും ശക്തവുമായ റിപ്പോർട്ട് ഇവരുടെ അന്തേവാസിയും ശിഷ്യയും ആയി 25 കൊല്ലക്കാലം സേവിച്ച ഗെയിൽ ട്രെഡ്‌വെൽ എന്ന ആസ്ട്രേലിയൻ യുവതി "ഹോളി ഹെൽ " (Holy Hell) എന്ന പേരിൽ എഴുതിയ ഓർമ്മക്കുറുപ്പിൽ ഉണ്ട്.ആ ൾദൈവത്തിന്റെ സാന്നിദ്ധ്യ ത്തിൽ ഒരുശിഷ്യൻ തന്നെ പലപ്രാവശ്യം ബലാത്സംഗം ചെയ്ത കഥ ഗെയിൽ പ്രസ്തുത പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.അയാളും ആൾദൈവവുമായുള്ള അവിഹിതങ്ങളും അതിൽ വർണ്ണിച്ചിട്ടുണ്ട്.ദൈവവും ശിഷ്യനും കൂടി ഉഭയസമ്മതപ്രകാരം ചെയ്യുന്ന അവിഹിതത്തിന് നിയമപരമായി നടപടി സ്വീകരിക്കാൻ കഴിയില്ലെങ്കിലും ഒരു സ്ത്രീയെ മാനഭംഗപ്പെടുത്തുന്നതിന് ശിക്ഷ വിധിക്കാൻ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ വ്യവസ്ഥയുണ്ട്. അതിന്നു കൂട്ടു നിൽക്കുന്നതും ശിക്ഷാർഹമാണ്.ആ നിലക്ക് ഗുർമീതിനെതിരെ കേസ്സെടുത്തു ശിക്ഷിച്ചതു പോലെ ശിഷ്യനും അമൃതാനന്ദമയി ക്കുമെതിരെ കോടതി സ്വമേധയാ കേസ്സെടുക്കേണ്ടതാണ്.അപ്പോൾ സത്നാം സിംഗി ന്റെ കൊലപാതകം ഉൾപ്പെടെ ഇവരുടെ സങ്കേതത്തിൽ അരങ്ങേറിയിട്ടുള്ള സകല കുറ്റകൃത്യങ്ങളു ടെയും ചുരുളഴിയും.കേരളത്തിന്റെ മേൽ ചൂഴ്ന്നു നിൽക്കുന്ന ദുഷ്‌പേര് നീങ്ങുകയും ചെയ്യും.








Fans on the page

Thursday, August 31, 2017

കന്നുകാലി സന്തതികള്‍



Image result for yogi adityanath


നേരത്തെ ഓക്സിജൻ കിട്ടാതെ മരിച്ച 72 കുട്ടികളെ കൂടാതെ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 61 കുട്ടി കൾ കൂടി ഗോരഖ് പൂർ ആശുപത്രിയിൽ മസ്തിഷ്കജ്വ രം ബാധിച്ചു മരിച്ചതായി അറിയുന്നു.ബലാത്സംഗ ദൈവത്തിനെ രക്ഷപ്പെടുത്താൻ ഗൂഢാലോചന നടത്തുന്നതിനിടയ്ക്ക് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രജകളുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കാൻ സമയം കിട്ടിക്കാണില്ല.പശുക്കുട്ടി കൾക്കാണ് അസുഖം ബാധിച്ചിരുന്നതെങ്കിൽ എത്ര സമയക്കുറവുണ്ടെങ്കിലും മഹായോഗി ആശുപ ത്രിയിൽ ഓടിയെത്തുമായിരുന്നു.പ്രധാനമന്ത്രിജി ക്കാണെങ്കിൽ ചികിത്സ കൊടുക്കണമെന്ന് നിർദ്ദേ ശിക്കാൻ ട്വിറ്ററിൽ ഇടം കിട്ടിക്കാണില്ല.പ്രധാനമ ന്ത്രിക്ക് താഴെയാണ് മുഖ്യമന്ത്രിയെങ്കിലും 'യോഗി' യോട് നേരെ നിന്ന് കല്പിക്കുന്നത് ആർഷപാരമ്പ ര്യത്തിനു യോജിച്ചതല്ലല്ലോ.ഓക്സിജന്റെ അഭാവമാ യിരുന്നുപ്രശ്നമെങ്കിൽ ഗോമാതാക്കളെ ആശുപത്രി യിൽ അഴിച്ചു വിട്ടാൽ മതിയായിരുന്നു.സോളിഡ് ഓക്സിജനും (ചാണകം)ലിക്വിഡ് ഓക്സിജനും (ഗോമൂത്രം)നൽകി അവ പ്രശ്നം പരിഹ രിക്കുമാ യിരുന്നു."ദീർഘദർശനം ചെയ്യും ദൈവജ്ഞർ" എന്ന് വൈലോപ്പിള്ളി വിശേഷിപ്പിച്ച മനുഷ്യക്കുഞ്ഞുങ്ങ ൾക്ക് പശുക്കുട്ടിയുടെ വിലപോലും കല്പിക്കാത്ത ആദിത്യനാഥിനെ പോളുള്ളവരെ ഉദ്ദേശിച്ചാണ് മ ഹാകവി കുമാരനാശാൻ പണ്ടേ പാടിയത് "ലോകാനുരാഗമിയാലാത്തവരേ നരന്റെ യാകാരമാർന്നിവിടെ നിങ്ങൾ ജനിച്ചിടായ്‌വിൻ " എന്ന്.വരും തലമുറക്കണ്ണികൾ ഒന്നൊന്നായി ഇല്ലാ തായിക്കൊണ്ടിരിക്കുമ്പോൾ അതൊന്നും ശ്രദ്ധിക്കാ തെ രാഷ്ട്രീയ ഉപജാപങ്ങളിലും വർഗ്ഗീയ വിഷം ചീറ്റലിലും ഗോരക്ഷയിലും മുഴുകിയി രിക്കുന്ന വർക്കു പറ്റിയതല്ല രാജ്യഭരണം.








Fans on the page

Thursday, August 24, 2017

കനയ്യ കുമാറിനോട്‌ ഭീഷണി വേണ്ടാ

Image result for kanhaiya kumar


എ .ഐ.വൈ.എഫ് ,എ .ഐ.എസ്.എഫ് നേതൃത്വ ത്തിൽ നടക്കുന്ന ലോംഗ് മാർച്ചിൽ പങ്കെടുക്കാൻ ബംഗാളിലെ മിഡ്‌നാപൂരിൽ എത്തിയ കനയ്യ കുമാറിനെ ആക്രമിച്ച സംഘപരിവാർ തെമ്മാടികൾ അവരുടെ സംസ്കാരം ഒന്നുകൂടി വെളിവാക്കിയിരിക്കുക യാണ്.ബി.ജെ.പിയും അവരുടെ കുട്ടിക്കുരങ്ങന്മാരും കൂടി രാജ്യത്താകമാനം അഴിച്ചു വിടുന്ന അക്രമത്തിന്റെയും തെമ്മാടിത്തത്തിന്റെയും ജനാധിപത്യഹത്യയു ടേയും വർഗ്ഗീയ വിദ്വേഷ ത്തിന്റെയും ഏറ്റവും പുതിയ ഉദാഹരണമാണ് കനയ്യകുമാറിനു നേരെ നടന്ന ആക്രമണം.മോഡി ഭര ണകൂടത്തിന്റെ അഴിമതിക്കും കൊള്ളരുതായ്മയ്ക്കും ദേശവിരുദ്ധതയ്ക്കും എതിരെ അർത്ഥവ ത്തായി പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന കനയ്യ കുമാർ എന്ന തീപ്പൊരി തല്ലിക്കെ ടുത്താൻ കള്ളക്കേസും വ്യാജ പ്രചാരണങ്ങളും മർദ്ദനവും ആയി ആകുന്നതു ശ്രമിച്ചതാണ് ബിജെപിയും അവരുടെ ഭരണകൂടവും.ഗാ ന്ധിജി യെ വധിച്ചവരുടെ പിൻമുറയ്ക്ക്, നീതിക്കും സത്യ ത്തിനും വേണ്ടി നിലകൊള്ളുന്ന കനയ്യകുമാറിനെ എങ്ങനെയാണ് സഹിക്കാൻ കഴിയുക?പാക്കി സ്ഥാനിലേക്കു പോകണം എന്നാണു കനയ്യകുമാ റിനെ ആക്രമിക്കുമ്പോൾ ഈ കന്നാലിസന്തതികൾ ആക്രോശിച്ചതത്രെ.രാഷ്ട്ര പിതാവിനെ കൊന്ന രാജ്യദ്രോഹികളുടെ പാരമ്പര്യം പേറുന്ന ആർ.എസ് .എസ് ,സംഘപരിവാർ സംഘങ്ങൾക്ക് കനയ്യ കുമാ റിനെ പോലെയുള്ള ഒരു രാജ്യസ്നേഹിയോട് അങ്ങ നെ പറയാൻ എന്ത് അർഹത?ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത പാരമ്പര്യമാണ് ആർ.എസ്എസിനുള്ളത്.ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടി 30 വര്ഷം വരെ ഇവരുടെ സംഘടനാ ആസ്ഥാ നത്ത് ഇന്ത്യൻ ദേശീയ പതാക ഉയർത്തിയിട്ടി ല്ല. അങ്ങനെയുള്ള രാജ്യദോഹികൾക്ക് കനയ്യ കുമാ റിനോട് രാജ്യം വിട്ടു പോകാൻ കൽപ്പിക്കാൻ എന്ത് യോഗ്യതയാണുള്ളത്?ഇന്ത്യയിൽ ജനിച്ചു വളർന്ന വർക്ക് ഇവിടെ താമസിക്കാൻ ഒറ്റുകാരുടെ അനുവാ ദം ആവശ്യമില്ല.പ്രതികൂല സാഹചര്യങ്ങളോട് മല്ല ടിച്ച്,ഫാസിസ്റ്റു ഭരണകൂടത്തിന്റെ മർദ്ദനങ്ങളെ അതിജീവിച്ച് പഠിച്ചും സമരം ചെയ്തും ജനമനസ്സിൽ ഇടം നേടിയ യുവാവാണ് കനയ്യ.വ്യാജ ബിരുദവും വംശഹത്യയുടെ സർട്ടിഫിക്കറ്റും ഒറ്റു കാശുമായി രാജ്യം ഭരിക്കാനിറങ്ങിയവർക്കും അവരുടെ ചാവേറുകൾക്കും കനയ്യ കുമാറിനെയും അയാള്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തെയും ഇല്ലാ താക്കാൻ കഴിയില്ല.






Fans on the page

Saturday, August 19, 2017

ഉപകാരസ്മരണ

ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ശ്രീമതി നളിനി നെറ്റോയെ പുതുതായി രൂപവൽക്കരിക്കുന്ന വിജിലൻസ് കമ്മീഷൻ അംഗമാക്കുമെന്ന് വാർത്തകൾ പരക്കുന്നു.ഈ മാസം റിട്ടയർ ചെയ്യുന്ന അവർക്ക് ഉചിതമായ പാരിതോഷികം നൽകേണ്ടത് ഈ സർക്കാരിന്റെ ആവശ്യമാണ്.മലയാളത്തിൽ അടിസ്ഥാന ബിരുദം ഇല്ലാത്ത ഒരു മുൻ ചീഫ്സെക്രട്ടറിയെ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ മലയാളം സർവ്വകലാശാലയുടെ വൈസ് ചാൻസലറാക്കിയ 'പ്രീസിഡന്റ് 'വച്ച് നോക്കുമ്പോൾ നളിനി നെറ്റോയെ വിജിലൻസ് കമ്മീഷൻ ചെയർ പേഴ്‌സൺ ആക്കേണ്ടതാണ്. മുൻ ഡിജിപി റ്റി.പി.സെൻ കുമാറിനെ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യുണൽ അംഗമാക്കാ തിരിക്കാൻ കള്ളക്കേസിൽ കുടുക്കുന്നതിനു പതിനെട്ടടവും പയറ്റുന്ന സർക്കാർ വിധേയ, ചെയർപേഴ്‌സൺ പദവിയിൽ ശോഭിക്കും എന്നതിൽ യാതൊരു സംശയവും വേണ്ട.അവർ പാരവയ്ക്കുന്ന തിൽ വിദഗ്ദ്ധയാ ണെന്ന് മറ്റൊരു മുൻ ഡി.ജിപി ഡോ.സിബി മാത്യുസ് "നിർഭയം" എന്ന തൻ്റെ ആത്മകഥയിൽ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.
മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിക്കപ്പെട്ട സിബി മാത്യുസ്സിനെ ആ പദവിയിൽ കയറ്റാ തിരിക്കാൻ അവർ കാണിച്ച നെറികേടുകൾ സിബി മാത്യുസ്സ് വിവരിക്കുന്നത് നോക്കുക:" ......ഒരു വനിത ഐ.എ.എസ് ഓഫീസറായിരുന്നു തിരുവനന്തപുരത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ.അവരുടെ ഭർത്താവ് ഐ.പി.എസ് ഓഫീസറും മുമ്പ് വിജിലൻസിൽ എൻ്റെ സഹപ്ര വർത്തകനുമായിരുന്നു.ഇരുവരും തമ്മിൽ കൂടി യാലോചിച്ച് എന്റെ നിയമനക്കാര്യം ന്യൂഡൽഹിയിലുള്ള ഇലക് ഷൻ കമ്മീഷന്റെ പരിഗണനയ്ക്ക് അയച്ചു.അവർ ഒരു കാര്യം മറച്ചു വച്ചു ;തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് 15 ദിവസം മുമ്പ് ഗവർണ്ണർ ഒപ്പു വച്ച വിജ്ഞാപനം എന്നുള്ളത്.പുതിയ സർക്കാർ വരുമ്പോൾ എന്റെ നിയമനം റദ്ദ് ചെയ്യുമെന്നും അതുവരെ ഫയൽ ഇലക്ഷൻ കമ്മീഷനിൽ നിദ്രയിലായിക്കൊള്ളുമെന്നും അവർ കരുതി." (നിർഭയം.--പേജ് 326)പക്ഷെ അവരുടെ പാര ഏറ്റില്ല. രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഇ.കമ്മീഷൻ ഫയൽ തിരിച്ചയക്കുകയും സിബി മാത്യുസ്സ് മുഖ്യ വിവരാവകാശ കമ്മീഷണറായി ചാർജ്ജെടുക്കുകയും ചെയ്തു.നിയമന ഉത്തരവ് കിട്ടിയിട്ടും ചാർജ്ജെടുക്കുന്നത് 65 ദിവസം വൈകിക്കാൻ അവർക്കു സാധിച്ചു.ഇ ങ്ങനെ പകയും വിദ്വേഷവും പാരയുമായി നടക്കുന്നവരെ സാധാ അംഗമാക്കിയാൽ പോരാ ചെ യർപേഴ്‌സൺ തന്നെയാക്കണം.








Fans on the page