Total Pageviews

Thursday, September 30, 2021

ഡോ.ജി.സിദ്ധാര്‍ത്ഥന് ആദരാഞ്ജലി


മാഞ്ഞാലുംമൂട് നാരായണഗുരു കോളേജ് ഓഫ്എഞ്ചിനീ യ റിംഗിന്റെയും മറ്റ് ഒരുപറ്റം വിദ്യാഭ്യാസ സ്ഥാപനങ്ങ ളുടെയും ചെയര്മാനും കേരള സര്വ്വകലാശാലയുടെ മുന് രജിസ്ട്രാറുമായിരുന്ന ഡോ. ജി.സിദ്ധാര്ത്ഥന്റെ ദേ ഹവി യോഗത്തില് ദു:ഖം രേഖപ്പെടുത്തുന്നു.
ഡോ.സിദ്ധാര്ത്ഥന് കേരള സര്വ്വകലാശാലാ രജിസ്ട്രാര് ആയിപ്രവര്ത്തി ക്കുമ്പോഴാണ് അദ്ദേഹവുമായി പരിച യമായത്.ഔപചാരികമായ പരിചയപ്പെടലിനു ശേഷം പ ലപ്പോഴും അദ്ദേഹത്തെ കണ്ടിട്ടുള്ളത് ജീവനക്കാരുടെ പ്രശ്നങ്ങള് സംസാരിക്കുന്നതിനു വേണ്ടി ആയിരുന്നു.മി ക്ക കൂടിക്കാഴ്ചകളും സുഖകരമായിട്ടല്ല അവസാനിച്ചിരു ന്നത്.അതിനു പ്രധാനകാരണം സംഘടന കളോടും ജീവ നക്കാരോടുമുള്ള അദ്ദേഹത്തിന്റെയും ഞങ്ങളുടെയും വീക്ഷണ വ്യത്യാസമായിരുന്നു.തര്ക്കങ്ങളും അഭിപ്രാ യഭിന്നതകളും ഇങ്ങനെ കൂടെക്കൂടെ ഉണ്ടാകാറുണ്ടാ യിരുന്നെങ്കിലും അതിന്റെ പേരില് വ്യക്തിപരമായ വിദ്വേഷമോ പകയോ അദ്ദേഹം പുലര്ത്തിയിരുന്നില്ല. മലയാളി ആണെങ്കിലും സാധാരണ മലയാളികളുടെ വളവും വിളച്ചിലും ഇല്ലാത്ത ശുദ്ധഗതിക്കാരനായിരുന്നു അദ്ദേഹം.അതുകൊണ്ടുതന്നെ,രജിസ്ട്രാര് ആയി ചാര്ജ് എടുത്തു അധികം കഴിയും മുമ്പേ കേരളസര്വ്വകലാശാ ലാ സിന്ഡിക്കേറ്റില് അന്നുണ്ടായിരുന്ന ചില രാജവെ മ്പാലകളുടെയും കരിമൂര്ഖന്മാരുടെയും അപ്രീതിയ്ക്ക് അദ്ദേഹം പാത്രമായി.പിന്നെ അദ്ദേഹത്തെ പുകച്ചു ചാടി ക്കാനായി ശ്രമം.രജിസ്ട്രാര് പദവിക്കും അപ്പുറം പ്രൊഫ ഷനല് വിദ്യാഭ്യാസ രംഗത്തു ക്രിയാത്മകമയി എന്തെ ങ്കിലും ചെയ്യണമെന്ന ഒരു വലിയ ലക്ഷ്യം ഡോ.സിദ്ധാ ര്ത്ഥനുണ്ടായിരുന്നു.അതി നു വേണ്ടിയുള്ള അടിസ്ഥാന പ്രവര്ത്തനങ്ങള് ആരംഭിച്ചുകഴിഞ്ഞിരുന്നെങ്കിലും രജി സ്ട്രാറുടെ ചുമതല ഒരിക്കലും വിസ്മരിച്ചിരുന്നില്ല. ചുമ തല കൃത്യമായി നിര്വ്വഹിച്ചപ്പോള് ഒരു രാജവെമ്പാല യ്ക്ക് നൊന്തു.
രജിസ്ട്രാര് സ്ഥാനത്തിരുന്നുകൊണ്ട് ഫോണും ഫാക്സും വ്യക്തിപരമായ കാര്യത്തിനു ദുരുപയോഗം ചെയ്തു എ ന്നാരോപിച്ച് അദ്ദേഹത്തെ സസ്പന്റ് ചെയ്തു.വളരെ വര്ഷ ങ്ങളായി സിണ്ടിക്കേറ്റ് അംഗം എന്ന പദവി ദുരുപയോ ഗം ചെയ്തു കേരളത്തിലെ നിയമ വിദ്യാഭ്യാസ രംഗം മലീ മാസമാക്കിക്കൊണ്ടിരുന്ന ഒരു മാന്യന്റെ താല്പര്യത്തി നെതിരായി പ്രവര്ത്തിച്ച്തിന്റെ പ്രതികാരമായി നട ത്തിയ സസ്പന്ഷന് ഏറെ നാള് നീട്ടിക്കൊണ്ടു പോകാന് സിന്ഡിക്കേറ്റിനു കഴിഞ്ഞില്ല.അവര് അദ്ദേഹത്തെ തി രിച്ചെടുക്കാന് നിര്ബ്ബന്ധിതരായി.തിരികെ സര്വ്വീസി ല് പ്രവേശിച്ചു അധികം കഴിയും മുമ്പ് രാജിവച്ച് എന്ജി നീയറിംഗ് കൊളേജിന്റെ പ്രവര്ത്തനങ്ങളില് മുഴുകി. സസ്പന്ഷന് ഒരുകണക്കിന് അനുഗ്രഹമായെന്നും ആ സമയം ഫലപ്രദമായി വിനിയോഗിക്കാന് കഴിഞ്ഞതി നാലാണ് തന്റെ സ്വപ്നമായ നാരായണഗുരു കോളേജ് ഓ ഫ് എന്ജിനീയറിംഗ് വേഗത്തില് സ്ഥാപിക്കാന് കഴി ഞ്ഞതെന്നും പിന്നീട് കണ്ടപ്പോള് അദ്ദേഹം പറയുകയു ണ്ടായി.അതൊരു വിജയകരമായ തുടക്കമായിരുന്നു.പി ന്നീടു ബിഎഡ് കോളേജ് ഉള്പ്പെടെ നിരവധി പ്രൊഫഷ നല് കോളേജുകള് സ്ഥാപിക്കുവാന് അദ്ദേഹത്തിനു സാ ധിച്ചു.നല്ല നിലയില് അവയെല്ലാം പ്രവര്ത്തിക്കുന്നുമു ണ്ട്. നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി അ ക്ഷീണം പ്രവര്ത്തിച്ച ഡോ.സിദ്ധാര്ത്ഥന്റെ സ്മരണയ്ക്ക് മുമ്പില് ആദരാഞ്ജലി.
ഒരു വ്യക്തി, ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം









പ്രധാനമന്ത്രി അന്ധവിശ്വാസം പ്രചരിപ്പിക്കരുത്‌

നരേന്ദ്ര മോഡി ഇന്ത്യയുടെ പ്രധാന മന്ത്രിയാണ്. അദ്ദേഹ ത്തിന്റെ വിദ്യാഭ്യാസ യോഗ്യതയും വിവരവും എന്ത് ത ന്നെ ആയാലും ആ സ്ഥാനത്തിരുന്നു കൊണ്ട് പരസ്യ പ്ര തികരണം നടത്തുമ്പോള്‍ വളരെ ശ്രദ്ധിക്കണം.അദ്ദേഹ ത്തിന്റെ വാക്കുകള്‍ ഇന്ത്യ എന്ന മഹാരാജ്യത്തെയും അവിടുത്തെ 139 കോടി ജനങ്ങളെയും(അദ്ദേഹത്തി ന്റെ കണക്കില്‍ ഇപ്പോഴും 130 കോടി ജനങ്ങളെ ഉള്ളൂ) അന്താരാഷ്‌ട്ര സമൂഹത്തിനു മുമ്പില്‍ പരിഹാസ്യ പാത്ര ങ്ങളാ ക്കുവാന്‍ പോരുന്നതായിരിക്കരുത്.പക്ഷേ ദൌര്‍ ഭാഗ്യമെന്നു പറയട്ടെ,നമ്മുടെ പ്രധാനമന്ത്രി നിരന്തരം ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്‌.

ഇന്നലെ അന്താരാഷ്‌ട്ര യോഗ ദിനത്തില്‍ മോഡി രാജ്യ ത്തോട് പറഞ്ഞത് ''ലോകം മഹാമാരിക്കെതിരെ പോരാ ടുമ്പോള്‍ യോഗ പ്രതീക്ഷയയുടെ കിരണമായി തുടരു ന്നു''എന്നും വൈരസിനെതിരായ പോരാട്ടത്തില്‍ യോഗ ഒരു മാര്‍ഗ്ഗമാണ് ''എന്നുമാണ്.മഹാമാരിയെ പ്രതിരോധി ക്കാനോ ഇല്ലാതാക്കാനോ യോഗ എങ്ങനെ സഹായിച്ചു എന്ന് പറയാനുള്ള ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ട്. അത് പറയാതെ അന്ധവിശ്വാസത്തിലൂന്നിയ ഒരു പ്രസ്താ വനയാണ് പ്രധാനമന്ത്രി നടത്തിയത്.പൊതുജനങ്ങളില്‍ തെറ്റിദ്ധാരണയും ആശയക്കുഴപ്പവും സൃഷ്ടിക്കാനും ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ രാജ്യത്തെ കുറിച്ചു അവമ തിപ്പ്‌ ഉണ്ടാക്കുവാനുമേ അദ്ദേഹത്തിന്റെ ഈ അടിസ്ഥാ നരഹിതമായ ഈ പ്രസ്താവന ഉപകരിക്കുകയുള്ളൂ.യോഗ വിദ്യ സംബന്ധിച്ചുള്ള ഒരു ഗ്രന്ഥത്തിലും കൊറോണ വൈറസിനെ ചെറുക്കാനുള്ള ഒരു വിദ്യയും പ്രതിപാദി ച്ചിട്ടില്ല.ഒരാചാര്യനും തമാശയായി പോലും അങ്ങനെ ഒ രു അവകാശവാദം ഉന്നയിച്ചിട്ടില്ല.പിന്നെ തനിക്കു ഈ വെളിപാട് എങ്ങനെ ഉണ്ടായി എന്ന് മോഡിജി വ്യക്തമാ ക്കണം.മഹാമാരിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ ക്രിയാത്മകമായി ഒന്നും ചെയ്യാന്‍ കഴിയില്ലെങ്കില്‍ ഭോ ഷത്തം പറഞ്ഞു ലോകരുടെ മുമ്പില്‍ നാണം കെടുത്താ തെയെങ്കിലും ഇരുന്നുകൂടെ?









Fans on the page