Total Pageviews

Saturday, August 19, 2017

ഉപകാരസ്മരണ

ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ശ്രീമതി നളിനി നെറ്റോയെ പുതുതായി രൂപവൽക്കരിക്കുന്ന വിജിലൻസ് കമ്മീഷൻ അംഗമാക്കുമെന്ന് വാർത്തകൾ പരക്കുന്നു.ഈ മാസം റിട്ടയർ ചെയ്യുന്ന അവർക്ക് ഉചിതമായ പാരിതോഷികം നൽകേണ്ടത് ഈ സർക്കാരിന്റെ ആവശ്യമാണ്.മലയാളത്തിൽ അടിസ്ഥാന ബിരുദം ഇല്ലാത്ത ഒരു മുൻ ചീഫ്സെക്രട്ടറിയെ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ മലയാളം സർവ്വകലാശാലയുടെ വൈസ് ചാൻസലറാക്കിയ 'പ്രീസിഡന്റ് 'വച്ച് നോക്കുമ്പോൾ നളിനി നെറ്റോയെ വിജിലൻസ് കമ്മീഷൻ ചെയർ പേഴ്‌സൺ ആക്കേണ്ടതാണ്. മുൻ ഡിജിപി റ്റി.പി.സെൻ കുമാറിനെ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യുണൽ അംഗമാക്കാ തിരിക്കാൻ കള്ളക്കേസിൽ കുടുക്കുന്നതിനു പതിനെട്ടടവും പയറ്റുന്ന സർക്കാർ വിധേയ, ചെയർപേഴ്‌സൺ പദവിയിൽ ശോഭിക്കും എന്നതിൽ യാതൊരു സംശയവും വേണ്ട.അവർ പാരവയ്ക്കുന്ന തിൽ വിദഗ്ദ്ധയാ ണെന്ന് മറ്റൊരു മുൻ ഡി.ജിപി ഡോ.സിബി മാത്യുസ് "നിർഭയം" എന്ന തൻ്റെ ആത്മകഥയിൽ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.
മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിക്കപ്പെട്ട സിബി മാത്യുസ്സിനെ ആ പദവിയിൽ കയറ്റാ തിരിക്കാൻ അവർ കാണിച്ച നെറികേടുകൾ സിബി മാത്യുസ്സ് വിവരിക്കുന്നത് നോക്കുക:" ......ഒരു വനിത ഐ.എ.എസ് ഓഫീസറായിരുന്നു തിരുവനന്തപുരത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ.അവരുടെ ഭർത്താവ് ഐ.പി.എസ് ഓഫീസറും മുമ്പ് വിജിലൻസിൽ എൻ്റെ സഹപ്ര വർത്തകനുമായിരുന്നു.ഇരുവരും തമ്മിൽ കൂടി യാലോചിച്ച് എന്റെ നിയമനക്കാര്യം ന്യൂഡൽഹിയിലുള്ള ഇലക് ഷൻ കമ്മീഷന്റെ പരിഗണനയ്ക്ക് അയച്ചു.അവർ ഒരു കാര്യം മറച്ചു വച്ചു ;തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് 15 ദിവസം മുമ്പ് ഗവർണ്ണർ ഒപ്പു വച്ച വിജ്ഞാപനം എന്നുള്ളത്.പുതിയ സർക്കാർ വരുമ്പോൾ എന്റെ നിയമനം റദ്ദ് ചെയ്യുമെന്നും അതുവരെ ഫയൽ ഇലക്ഷൻ കമ്മീഷനിൽ നിദ്രയിലായിക്കൊള്ളുമെന്നും അവർ കരുതി." (നിർഭയം.--പേജ് 326)പക്ഷെ അവരുടെ പാര ഏറ്റില്ല. രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഇ.കമ്മീഷൻ ഫയൽ തിരിച്ചയക്കുകയും സിബി മാത്യുസ്സ് മുഖ്യ വിവരാവകാശ കമ്മീഷണറായി ചാർജ്ജെടുക്കുകയും ചെയ്തു.നിയമന ഉത്തരവ് കിട്ടിയിട്ടും ചാർജ്ജെടുക്കുന്നത് 65 ദിവസം വൈകിക്കാൻ അവർക്കു സാധിച്ചു.ഇ ങ്ങനെ പകയും വിദ്വേഷവും പാരയുമായി നടക്കുന്നവരെ സാധാ അംഗമാക്കിയാൽ പോരാ ചെ യർപേഴ്‌സൺ തന്നെയാക്കണം.








Fans on the page

No comments: