Total Pageviews

Tuesday, June 30, 2015

വ്യാജ വിദ്യാഭ്യാസ മന്ത്രി


Image result for smriti irani l


കേന്ദ്ര മാനവ വിഭവശേഷി വകുപ്പു(വിദ്യാഭ്യാസ വകുപ്പു) മന്ത്രി സ്മൃതി ഇറാനി തന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് വ്യാജ വിവരങ്ങ ളാണു ഇലക് ഷൻ കമ്മീഷൻ മുമ്പാകെയും കേന്ദ്ര സർക്കാരിലും നല്കിയി ട്ടുള്ളത് എന്നു വെളിപ്പെട്ടിട്ടും അവരെ പുറത്താക്കാൻ പ്രധാനമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല.പ്ളസ് ടു വരെ മാത്രം പഠിച്ചിട്ടുള്ള അവർ,2011 ല്‍ പറഞ്ഞത് 1994 ല്‍ ഡല്‍ഹി യൂനിവേഴ്സിറ്റിയില്‍ നിന്ന്  ബി. കോം പാര്‍ട്ട്  1 പാസ്സാ യെന്നാണ് .2014 ല്‍ ഇത് 1994 ല്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ സ്കൂള്‍ ഓഫ് ഓപ്പണ്‍ ലേണിംഗില്‍ നിന്ന്‍  ബി.കോം പാര്‍ട്ട് 1 പൂര്‍ത്തിയാക്കിയെന്നായി . 2004 ല്‍ അവകാശപ്പെട്ടത് ദല്‍ഹി സര്‍വ്വകലാശാലയുടെ വിദൂര പഠന കേന്ദ്രത്തില്‍ നിന്ന്‍  ബി.എ പൂര്‍ത്തിയാക്കിഎന്നായിരുന്നു.ഇങ്ങനെ തരാതരം പോലെ തന്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച്  തെരഞ്ഞെടുപ്പു പത്രികകള്‍ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍  രേഖപ്പെടുത്തി യ സ്മൃതി ഇറാനി തെരഞ്ഞെടുപ്പു കമ്മീഷനെയും സര്‍ക്കാരിനെയും കബളിപ്പിക്കുകയായിരുന്നു. ഡൽ ഹിയിലെ കേജ്രിവാൾ മന്ത്രി സഭയിൽ ഇതുപോലെ ഒരു വ്യാജബിരുദക്കാരൻ മന്ത്രി ഉണ്ടെന്നു അറി ഞ്ഞ ഉടൻ അയാളെ അറസ്റ്റ് ചെയ്യുകയും ജാമ്യമില്ലാ വകുപ്പുകൾ ചാർത്തി ജയിലിൽ അടക്കുകയും ചെയ്ത കേന്ദ്ര പോലീസും കേന്ദ്ര ആഭ്യന്തര വകുപ്പും,കോടതി കേസ്സുണ്ടെന്നു പറഞ്ഞിട്ടും ഈ വ്യാജ ബിരുദക്കാരിയ്ക്കെതിരെ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല.സാമ്പത്തിക കുറ്റവാളിയും ഭൂലോക ക്രിമിനലുമായ ലളിത് മോഡിക്കു വേണ്ടി ഭരണ സ്വാധീനം ദുരുപയോഗപ്പെടുത്തുകയും നിയമ വ്യവസ്ഥയെ അട്ടിമറിക്കുകയും ചെയ്ത സുഷമാ സ്വരാജിനെയും വസുന്ധര രാജ സിന്ധ്യയെ യും സംരക്ഷിക്കുന്ന പ്രധാനമന്ത്രി മോഡിയും ബി.ജെ.പി യും സ്മൃതി ഇറാനിക്കെതിരെ നടപടി കൈക്കൊള്ളുമെന്നു കരുതാൻ പ്രയാസമാണ്‌. യൂണിവേഴ്സിറ്റി പരീക്ഷകള്‍ ഒന്നും പാസ്സായിട്ടില്ലാത്ത അവരെ  തെരഞ്ഞെടുപ്പിലും ജയിക്കാതെയാണ്  മോഡി മന്ത്രിയാക്കിയത്. അത്  തന്നെ ജനാധിപത്യത്തോടുള്ള അവഹേളനമാണ്.

ഒരു സംസ്ഥാന മുഖ്യമന്ത്രിയും കേന്ദ്രത്തിലെ വിദേശകാര്യമന്ത്രിയും ഒരു വ്യക്തിയെ സഹായിക്കുന്നതിനേക്കാൾ എത്രയോ ഗുരുതരവും അപമാനകരവുമാണ്‌ രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ ആകെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യേണ്ട മന്ത്രി വ്യാജവിദ്യാഭ്യാസ രേഖക്കാരിയാണെന്നത്!!രാഷ്ട്രീയ സദാചാരത്തെ കുറിച്ചും ധാർമ്മികതയെ കുറിച്ചും ആർഷപാരമ്പര്യത്തെ പറ്റിയും വാതോരാതെ സംസാരിക്കുന്ന പ്രധാന മന്ത്രിയും സംഘ പരിവാരികളുമാണ്‌ ഈ കള്ളനാണയത്തെ  സംരക്ഷിക്കുവാൻ വ്യഗ്രത കാണിക്കുന്നത്.“സത്യം വദ:,ധർമ്മം ചര:”എന്നു ഉപദേശിച്ച ഋഷികളുടെ നാട്ടിലെ ഭരണ സാരഥിയായി ഇരുന്നുകൊണ്ട് അസത്യം പറയുകയും അധർമ്മം പ്രവർത്തി ക്കുകയും ചെയ്യുന്ന വേതാളങ്ങളെ സഹായിക്കുന്നതിലൂടെ പൂർവ്വസൂരികളെയും സത്യസന്ധരും വിദ്യാഭ്യാസ വിശുദ്ധിയിൽ വിശ്വസിക്കുന്നവരുമായ കോടിക്കണക്കിനു ജനങ്ങളെയും അവഹേളിക്കുകയാണു മോഡി ചെയ്യുന്നത്.സ്മൃതി ഇറാനിക്കു വിദ്യാഭ്യാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും അവർ ഇംഗ്ളീഷിൽ നല്ലവണ്ണം സംസാരിക്കും. അതുകൊണ്ട് അവർ മന്ത്രിസ്ഥാനത്തു തുടരാൻ യോഗ്യയാണ്‌ എന്നാണ്‌ ബി.ജെ.പിക്കാരുടെ വാദം. കള്ളനും കൊലപാതകിയുമായ ആട് ആന്റണിയും ഇംഗ്ളീഷിൽ നല്ല ഭംഗിയായി സംസാരിക്കും എന്നാ ണു പോലീസ് പറയുന്നത്.അതുകൊണ്ട് അയാൾ കള്ളനും കൊലപാതകിയും അല്ലാതാ കുമോ?അയാളെ പിടിച്ചു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ആക്കുമോ?ജനാധിപത്യ ഭരണ സംവിധാനത്തിൽ ഉന്നത വിദ്യാഭ്യാസ യോഗ്യത ഉള്ളവരേ വിദ്യാഭ്യാസ മന്ത്രിയാകാവൂ എന്ന് ആരും ശഠിക്കുകയില്ല.പക്ഷേ ഇല്ലാത്ത യോഗ്യതകൾ ഉണ്ടെന്നു പറഞ്ഞു ആ സ്ഥാനം തട്ടിയെടുക്കുന്നത് കള്ളത്തരമാണ്‌;വഞ്ചനയാണ്‌.പറയുന്നതും ഹാജരാക്കിയ രേഖകളും വ്യാജമാണെന്നു ബോദ്ധ്യമായിട്ടും അത്തരക്കാരെ സംരക്ഷിക്കുന്നത് അതിനേക്കാൾ വലിയകുറ്റമാണ്‌.“സത്യമേവ ജയതേ”എന്ന ഉപനിഷദ് വാക്യം ഔദ്യോഗിക മുദ്രാവാക്യമായി സ്വീകരിച്ചിട്ടുള്ള ഒരു രാജ്യത്ത് വിശേഷിച്ചും.
.









on the page

Wednesday, June 24, 2015

പുറത്തു വരുന്ന “സോളാർ" സത്യങ്ങൾ



സോളാർ തട്ടിപ്പു കേസ്സിൽ തട്ടിപ്പുകാരിക്ക് വേണ്ട ഒത്താശകൾ ചെയ്തു കൊടുത്തത്,മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും ആണെന്ന് ഏതു കൊച്ചു കുട്ടിക്കും അറിയാവുന്ന കാര്യമാണ്‌.പക്ഷേ ഭരണത്തിന്റെ സ്വാധീനമുപയോഗിച്ച് തെളിവുകൾ എല്ലാം നശിപ്പിക്കാനും താനും തന്റെ ഓഫീസും ഈ കേസ്സിൽ നിരപരാധികളാണെന്നു വരുത്തി തീർക്കാനും മുഖ്യമന്ത്രിക്കും കൂട്ടാളികൾക്കും കുറേക്കാലത്തേക്ക് സാധിച്ചു.പക്ഷേ പത്തനംതിട്ട ക്കോടതി സരിതയെയും അവളുടെ മുൻ ഭർത്താവ് ബിജു രാധാകൃഷ്ണനെയും ശിക്ഷിച്ചതോടെ സരിതയുടെ അഭിഭാഷകൻ പുറത്താക്കിയ ചില രഹസ്യങ്ങൾ മുഖ്യന്റെ പങ്ക് സംശയാതീതമായി വെളിപ്പെടുത്തു ന്നതാണ്‌.സരിത തട്ടിച്ചെടുത്ത കോടികൾ തിരിച്ചു കൊടുത്തു തീർത്ത് കേസ്സില്ലാതാക്കാൻ സഹായിച്ചത് മുഖ്യമന്ത്രിയാണെന്നാണ്‌ സരിതയുടെ അഭിഭാഷകൻ വെളിപ്പെടുത്തിയത്. സാഹചര്യത്തെളിവുകൾ അഭിഭാഷകൻ പറയുന്നതിനെ സാധൂകരിക്കുന്നതാണ്‌.ജയിലിൽ കിടന്നുകൊണ്ട് ഇത്രയധികം തുക സമാഹരിക്കാൻ ഒരു വെറും സ്ത്രീക്ക് കഴിയില്ല.അതിനു പ്രബലരായ ആരുടെയെങ്കിലും സഹായം വേണം.ആ പ്രബലൻ മുഖ്യൻ ആണെന്ന് പ്രതിപക്ഷം അന്നേ പറഞ്ഞിരുന്നു.ഇപ്പോൾ അതു വാസ്തവമാണെന്നു തെളിഞ്ഞിരിക്കുന്നു.മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി.റ്റി.വി ദൃശ്യങ്ങൾ കാണാതാക്കിയും മൊബയിൽ ടവർ കേന്ദ്രീകരിച്ച് അന്വേഷണം നടത്താതെയും അധികാരം ദുരുപയോഗം ചെയ്ത് നല്ലപിള്ള ചമയുകയായിരുന്നു മുഖ്യമന്ത്രി ഇതു വരെ.സോളാർ തട്ടിപ്പു പുറത്തു വന്നപ്പോൾ തന്നെ മുഖ്യന്റെ വിശ്വസ്തരും സന്തത സഹചാരാരികളുമായ ജോപ്പനും സലിം രാജും ജിക്കുമോനും ഇതിൽ പ്രതികളാണെന്നു വ്യക്തമാ യി.അപ്പോൾ അദ്ദെഹം പറഞ്ഞത് “ഞാൻ ആരെയും ബലിയാടാക്കി രക്ഷപ്പെടാൻ ശ്രമിക്കില്ല”എന്നാണ്‌.മൂന്നിന്റന്നു തന്നെ ജോപ്പനെ ബലിയാടാക്കി.അടുത്തു ജിക്കുമോനെ.ഏറ്റവും ഒടുവിൽ സലിം രാജിനെയും കൈവിട്ടു.പ്രതിപക്ഷ സമരത്തെ തുടർന്ന് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചപ്പോൾ മുഖ്യ മന്ത്രിയുടെ ഓഫീസിനെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താ തിരിക്കാൻ ശ്രദ്ധിച്ചു.പക്ഷേ അന്വേഷണ കമ്മീഷൻ ആവ്ശ്യപ്പെട്ടപ്പോൾ ഉൾപ്പെടുത്താൻ നിർബ്ബന്ധിതനായി.എന്നിട്ടു നിയമം നിയമത്തിന്റെ വഴിക്കു പോകും എന്ന് യാതൊരു സങ്കോചവും കൂടാതെ പറഞ്ഞു നടന്നു.രഹസ്യമായി നിയമത്തിനെ അധികാരം ഉപയോഗിച്ചു വഴിമുടക്കിയിട്ടാ യിരുന്നു ഈ ഗീർവാണമത്രയും എന്ന് ഒരോന്നായി വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്‌.നാണമോ മാനമോ ഉണ്ടെങ്കിൽ എത്രയും വേഗം സ്ഥാനമൊഴിയുകയാണു മുഖ്യമന്ത്രി ചെയ്യേണ്ടത്.

കേരളത്തിന്റെ ഭരണ സംവിധാനം മുഴുവൻ സോളാർ തട്ടിപ്പുകാരി യെ രക്ഷിക്കാൻ വേണ്ടി വിനിയോഗിച്ചതിന്റെ തെളിവുകളാണ്‌ ഇന്നു(23.6.2015)അന്വേഷണക്കമ്മീഷൻ മുമ്പാകെ ഹാജരാക്കപ്പെട്ടത്.ഈ തട്ടിപ്പുകാരി ക്രിമിനലിനെ സഹായിക്കാൻ ജയിൽ ഐ.ജി ഉൾപ്പെടെ യുള്ളവർ നടത്തിയ കള്ളക്കളികൾ വ്യക്തമാക്കുന്ന രേഖകളാണ്‌ പുറത്തു വന്നത്.ഈ തട്ടിപ്പുകാരി യെ പാർപ്പിച്ചിരുന്ന അട്ടക്കുളങ്ങര സബ് ജയിലിലെ സന്ദർശക ഡയറിയിലെ താളുകൾ കീറുകയും തിരുത്തുകയും അവൾക്ക് ഇഷ്ടമുള്ളവരെ ഇഷ്ടമുള്ള സമയത്തു കാണാന്‍ സൗകര്യം ചെയ്തു കൊടുക്കു കയും ചെയ്തതിന്റെ തെളിവുകൾ കമ്മീഷനു കിട്ടിയിട്ടുണ്ട്.എ.ഡി .ജി.പിയും ജയിൽ ഐ.ജിയും വരെ അവളെക്കൊണ്ട് പരാതി മാറ്റി എഴുതിക്കാൻ ഇടപെട്ടിട്ടുണ്ടെന്നാണ്‌ അറിയുന്നത്.പ്രതി പക്ഷവും മാദ്ധ്യമങ്ങളും അന്നു തന്നെ ഇതേ വാർത്തകൾ പ്രചരിപ്പിച്ചപ്പോൾ കള്ളമാണെന്നു ആണയിട്ടവരാണു് മുഖ്യമന്ത്രിയും അന്നത്തെ ആഭ്യന്തര മന്ത്രിയും.മാത്രമല്ല ഇന്നലെ വരെ മന്ത്രിമാ രും യു.ഡി.എഫ് നേതാക്കളും വൈതാളികരും പറഞ്ഞിരുന്നത് സോളാർ തട്ടിപ്പ് രണ്ടു വ്യക്തികളുടെ ക്രിമിനൽ മനസ്സിന്റെ സൃഷ്ടിയാണ്‌.അതിൽ മുഖ്യമന്ത്രിക്കോ സർക്കരിനോ യാതൊരു ഉത്തരവാ ദിത്വവുമില്ല എന്നാണ്‌.തന്നെ സഹായിക്കുകയും താൻ സഹായിക്കുകയും ചെയ്ത ചില മന്ത്രിമാരുടെ പേരുകൾ തട്ടിപ്പുകാരി വെളിപ്പെടുത്തിയപ്പോൾ,“കുറ്റവാളിയുടെ ജല്പനം”എന്നു മുദ്രകുത്തി നിഷേധിക്കുകയാണു മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ചെയ്തത്.ഇന്ന് അന്വേഷണക്കമ്മീഷൻ മുമ്പാകെ വന്ന രേഖകൾ മുഖ്യനും ആഭ്യന്തരനും ഇന്നേവരെ പറഞ്ഞതെല്ലാം കള്ളമാണെന്നും രണ്ടു ക്രിമിനലുകളെ രക്ഷപ്പെടുത്താൻ ഭരണയെന്ത്രത്തെ മുഴുവൻ ദുരുപയോഗം ചെയ്ത് ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാ നിഷേധവും നടത്തിയവരാണെന്നും വ്യക്തമാക്കുന്നു.








Fans on the page