Total Pageviews

Thursday, September 17, 2020

സംഘികളുടെ ചരിത്ര വ്യഭിചാരം

1857 മുതല്‍ 1947 വരെയുള്ള കാലയളവില്‍ സ്വാത ന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് മരണം വരിച്ച രക്തസാക്ഷികളെ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ 'രക്തസാക്ഷി കളുടെ നിഘണ്ടു' (Dicti onary of Ma rtyrs)വില്‍ നിന്നും കേരളത്തിലെ കമ്യൂ ണിസ്റ്റ്കാരും മു സ്ലീങ്ങളുമായ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പേരുകള്‍ നീക്കം ചെയ്യുമെന്നറി യു ന്നു.അതിന്റെ മുന്നോടിയായി കേന്ദ്ര സാംസ്കാരിക വകുപ്പിന്റെയും ഐസിഎച്ച് ആര്‍ ന്റെയും വെബ്സൈറ്റില്‍ നിന്നും ആ പേരുകള്‍ നീക്കം ചെയ്തുകഴി ഞ്ഞു.5 വാല്യങ്ങളി ലായി പ്രശസ്തരും അപ്രശസ്ത രുമായ 14000 പേരെയാണ് ഈ നിഘണ്ടുവില്‍ ഉള്‍പ്പെ ടുത്തി യിരുന്നത്.2019 മാര്‍ ച്ചില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രകാശനം ചെയ്ത പുസ്തകത്തിന്റെ 5 ആം വാല്യമാണ് വെബ് സൈറ്റില്‍ നിന്നും നീക്കം ചെയ്തിരിക്കുന്നത്.ജന്മനാടിനെ ഒറ്റു കൊടുക്കുന്ന, കേരള ത്തിലെ ഹിന്ദു ഐക്യവേദിയു ടെയും ബിജെപിയു ടെയും നിര്‍ബ്ബ ന്ധത്തിനു വഴങ്ങിയാണ് അഞ്ചാം വാല്യം പിന്‍വലിച്ചിരിക്കുന്നത്. അവര്‍ ചൂണ്ടിക്കാണി ക്കുന്ന രക്തസാക്ഷികളെ ഒഴിവാക്കി പുതിയ വാല്യം ഇറക്കാനാണ് പദ്ധതി.RSS ശത്രു ക്ക ളായി പ്രഖ്യാപിച്ചിട്ടുള്ള മുസ്ലീങ്ങളെയും കമ്യൂണിസ്റ്റ്കാരേയും ഒഴിവാക്കി ആയിരിക്കും പുതിയ നിഘണ്ടു തയ്യാറാക്കുക.പുന്നപ്ര-വയലാര്‍,കരിവള്ളൂര്‍,കാവു മ്പായി സമരനായക രെയും മലബാര്‍ കലാപത്തിലും വാഗണ്‍ ട്രജഡിയിലും ജീവന്‍ വെടിഞ്ഞവരെയും ഐ. എന്‍.എ രക്തസാക്ഷികളേയും വെട്ടിമാറ്റു മത്രെ.

ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ്,ചരിത്രവും ഭൂമിശാസ്ത്രവും അറിയാത്ത പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ സംഘി അനുച രന്മാരും കൂടി ഇന്ത്യാ ച രിത്രത്തെ വളച്ചൊടിക്കാനും അപനിര്‍മ്മിക്കാനും ശ്രമം തുടങ്ങിയത്.വ ര്‍ഗ്ഗീയഭ്രാന്തന്മാ രായ ചരിത്രപണ്ഡിതന്മാരെ തിരഞ്ഞുപിടിച്ചു തട്ടിക്കൂട്ടിയ ഇന്ത്യന്‍ ചരിത്ര ഗവേഷണ കൌണ്‍സില്‍ (ICHR), ആര്‍.എസ്.എസ്സിന്റെയും മറ്റു സംഘപരിവാരങ്ങളുടെയും ഏതു ആജ്ഞയും ശിരസ്സാ വഹിക്കാന്‍ തയ്യാറായി മുട്ടുകാലില്‍ നില്ക്കുന്നവരാണ്. അവര്‍ക്കു പോലും ഉള്‍പ്പെടുത്താതിരിക്കാന്‍ നിര്‍വ്വാഹമില്ലാത്ത വി ധം ചരിത്രത്താളുകളില്‍ പതി ഞ്ഞ വരെയാണ്,അക്ഷര വിരോധികളും ചരിത്ര വിദ്വേഷികളും മതവെറിയരും ജന്മനാ ടിന്റെ ഒറ്റുകാരുമായ കേരളസംഘികളുടെ ദുര്‍ബ്ബോധന മൂലം മോഡിയും കൂട്ടരും വെട്ടി മാറ്റുന്നത്.

ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊ ടുത്ത വരും ബ്രിട്ടീഷ്കാരുടെ കാലുനക്കി നാക്ക് തേഞ്ഞവരും രാഷ്ട്രപിതാവിനെ കൊന്നവരും ആയ രാജ്യദ്രോഹി കളുടെ പിന്മുറ ക്കാര്‍ ചരിത്രത്തെ വക്രീകരിക്കുവാന്‍ ശ്രമിക്കുന്നത് സ്വാഭാവികമാണ് . ചൂണ്ടിക്കാണി ക്കാന്‍ ഒരു സ്വാതന്ത്ര്യസമര നേതാവ് ഇല്ലാത്തവര്‍ക്ക് ചരിത്രത്തോട് എങ്ങനെയാണ് ബ ഹുമാനം തോന്നുക?ഗാന്ധി വധത്തെ തുടര്‍ന്ന് ആര്‍.എസ്.എസ്സിനെ നിരോധിച്ച അന്ന ത്തെ ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ മോഡിയുടെ സ്വന്തം സം സ്ഥാനത്ത് സ്ഥാപിച്ചതില്‍ നിന്ന് തന്നെ അവരുടെ ഗതികേടിന്റെ ആഴം നമുക്കു മനസ്സി ലാക്കാം.മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ധീര രക്തസാ ക്ഷി കളെ അധികാരത്തിന്റെ ഹുങ്കു ഉപയോഗിച്ച്‍ എത്ര കട്ടികൂ ടിയ കാവിക്കച്ച കൊണ്ടുമൂടി തമസ്ക്കരിച്ചാലും ഇന്ത്യാമഹാരാജ്യം ഉള്ളകാലത്തോളം അവര്‍ ജനമനസ്സുകളില്‍ തിള ങ്ങി നില്‍ക്കും.ച രിത്രം വഞ്ചകര്‍ക്കും ഭീരുക്കള്‍ക്കും അല്പന്മാര്‍ക്കും ഉള്ളതല്ല.









Fans on the page

Monday, September 7, 2020

രാമഭക്തി അതിര്‍ കടക്കുമ്പോള്‍ ... 4



(ജനയുഗം പത്രത്തില് അജിത്‌ കൊടാളി കര്ക്കിടക മാസത്തിലെഴുതിയ രാമായണ വ്യാഖ്യാനത്തിനു ഒരു വിയോജനകുറിപ്പ്) ..തുടര്ച്ച


കര്ക്കിടക വായനയാണ് നടത്തുന്നതെങ്കിലും താന് സംഘികളില് നിന്ന് ഭിന്നനാണെന്നു തോന്നിപ്പിക്കാന് ചിങ്ങം മൂന്നു വരെ വായന തുടര്ന്ന് ഉത്തരകാ ണ്ഡത്തിന്റെ അരികും മൂലയും പറയുന്നുണ്ട് ലേഖകന് .പക്ഷെ വളരെ തന്ത്രപരമായി ശംബൂകവധം ഒഴിവാക്കി. എന്നാല് രാമകഥാഖ്യാനമെല്ലാം കഴിഞ്ഞ ശേഷം രാമായണ മാഹാത്മ്യം വിളമ്പുമ്പോള്’ ഏതോ വീണ്ടുവിചാരം ഉണ്ടായത് പോലെ, ശംബൂക വധം അദ്ദേഹം പരാമര്ശിക്കുന്നു.അ തില് ശംബൂ കനെ 'ശൂദ്രബാലന്' എന്നാണു വിശേഷിപ്പി ച്ചിരി ക്കുന്നത് രാമായണത്തിലെ ശംബൂകന് ബാലനല്ല. ശംബൂകനെ കാണുമ്പോള് ‘’തപോവൃദ്ധാ’’ എന്നാണു രാമന് അഭിസം ബോധന ചെയ്യുന്നത്. ’’ഏതു ജാതി യിലാണ് അങ്ങയുടെ ജനനം?’’ (ഉ.കാണ്ഡം ശ്ലോ.16 ,സര്ഗ്ഗം 75) എന്ന് തുടര്ന്ന് ചോദിക്കുന്നു.ശൂദ്രനാണെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് തലകൊയ്യുന്നത്.ബ്രാഹ്മണ ബാലനെ ജീവിപ്പിക്കാനാണ് ശൂദ്ര മഹര്ഷിയുടെ തലയറുക്കു ന്നത് എന്ന വിവരം മറച്ചു വച്ചിട്ടു ശൂദ്രന്റെ തലയറുത്തപ്പോള് രാമന്റെ കൈവിറച്ചെന്ന ഒരു കള്ളക്കഥയും തട്ടിവിടുന്നു അജിത്‌ കൊളാടി.വാല്മീകി രാമായണത്തിലോ അദ്ധ്യാ ത്മരാമായണം കിളിപ്പാട്ടിലോ ശംബൂകവധ സമയത്ത് രാമന്റെ കൈവിറച്ചതായി സൂചന യില്ല. ഭവഭൂതിയുടെ”ഉത്തര രാമചരിത’’ത്തിലങ്ങനെ ഒരു കഥയുള്ളത് സൂത്രത്തില് രാമായണ വ്യാഖ്യാനത്തില് അദ്ദേഹം തിരുകി കയറ്റുകയാണ്. ജാതിക്കുശുമ്പിലൂന്നിയ അതി നിന്ദ്യമായ രാമന്റെ പ്രവൃത്തി യെ ന്യായീകരിക്കാന് ലേഖകന് പെടുന്ന പാട് നോക്കുക:’’ബ്രാഹ്മണന് നിര്മ്മിച്ചിട്ടുള്ള ജീവിത നിയമങ്ങള് നിലനിര്ത്തേണ്ടത് ക്ഷത്രിയനായ രാജാവിന്റെ കടമയാണ്”പോലും.

''മഹത്തായ മൂല്യങ്ങളെ മുറുകെപ്പിടിക്കാന് രാമന് സിംഹാസനം ത്യജിച്ചു'' ,ഉഴവു ചാലില് നിന്നു കിട്ടിയ സീതയെ,രാമനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു'' തുടങ്ങിയ വാഴ്ത്തിപ്പാട്ട് കൊണ്ട് സ്വ ര്ണ്ണം പൂശി ഈ പാപക്കറ മറയ്ക്കാന് പാടുപെടു ന്നുണ്ട് അജിത്‌ കൊളാടി . ''സ്ത്രീജിത''നെന്ന് രാമന് തന്നെ വിശേഷിപ്പിക്കുന്ന സ്വന്തം പിതാവിന്റെ പിടിപ്പുകേടു കൊണ്ട് രാജ്യം ഉപേക്ഷിച്ചു കാറ്റില് പോകാന് നിര്ബ്ബന്ധിതനായതാണ്.അല്ലാതെ, യുവരാ ജാവായി അഭിഷേകം ചെയ്യാന് ദശരഥന് തീരുമാനിച്ചപ്പോള് ,"വേണ്ട,എന്റെ ആദര്ശത്തി ന് ചേരുന്നതല്ല'' എന്ന് പറഞ്ഞു കാട്ടില് പോയതല്ല രാമന്.സീതാ രാമ വിവാഹത്തെ കുറിച്ച് പറയുന്ന തുകേട്ടാല് തോന്നും മിശ്രവിവാഹമാണെന്നു.ജനക മഹാരാജാവിന്റെ മകളെ സ്വയം വരമണ്ഡപത്തില് വച്ച് വില്ലൊടിച്ചു ജയിച്ചു ദശരഥ മഹാരാജാവി ന്റെ മകന് വേട്ടത് എങ്ങനെയാണ് വര്ഗ്ഗ സമന്വ യമാകുന്നത്?


മരണം നടന്ന വീടുകളില് പുരാണപാരായണം ഒരു പതിവായിരുന്നു.ഇന്നും ചില സ്ഥല ങ്ങളില് ഈ ഏര്പ്പാടുണ്ട്‌.മുക്കാല് നൂറ്റാണ്ട് മുമ്പേ ,പുരാണപാരായണത്തിനു പകരം കുമാരനാശാന്റെയും വള്ള ത്തോളിന്റെയും ഉള്ളൂരിന്റെയും കവിതകള് വായിച്ചു പതിവ് തെറ്റിച്ച സുഗതന് സാറിന്റെ (സ . ആര്. സുഗതന്)പാരമ്പര്യമുള്ളവരാണ് കമ്യൂ ണിസ്റ്റുകള്. ലോകപ്രശസ്തരായ ഏതു രാമായണ പണ്ഡിതന്മാരോടും കിടപിടിക്കാന് പോരുന്നത്ര അറിവ് രാമായണത്തെ കുറിച്ചുള്ളവരാണ് കമ്യൂണിസ്റ്റ് നേതാക്കളായിരുന്ന സ.എന്.ഇ.ബാലറാമും സ.കെ.ദാമോ ദരനും.സ.വെളിയം ഭാര്ഗ്ഗവനും.അവരുടെ രാമായ ണ വിമര്ശന രചനകള് വായിച്ചിട്ടുള്ളവര് ആരും ശ്രീരാമനെ വാഴ്ത്താനും രാമനാമം ജപിക്കാനും മുതിരില്ല.സാധാരണ മനുഷ്യന്റെ എല്ലാ ദൌര്ബ്ബ ല്യങ്ങളും ഉള്ള, ബ്രാഹ്മണ പൌരോഹിത്യത്തി ന്റെയും പുരുഷാധിപത്യത്തിന്റെയും അധികാര പ്രമത്തതയുടെ യും വക്താവും പ്രയോക്താവുമായിരുന്ന ഒരു പുരാണ കഥാപാത്രത്തെ ദൈവമായും ‘’ജീവിതത്തില് ഒരു സുഖവും അനുഭവിച്ചിട്ടില്ലാത്ത ,ആരോടും നീരസം പ്രകടി പ്പിക്കാ ത്ത, ലോകാഭിരാമനായ ,’’ സര്വ്വഗുണസമ്പന്നനായും അവതരിപ്പി ക്കാനുള്ള ശ്രമം അപ ഹാസ്യമാണ്. സത്യത്തെ അവ ഹേളിക്കലാണ്.അന്ധവിശ്വാസ പ്രചാരണമാണ്.വാ യന ക്കാരോടു ചെയ്യുന്ന മഹാപാതകമാണ്.

(അവസാനിച്ചു)











Fans on the page

Sunday, September 6, 2020

രാമഭക്തി അതിര്‍ കടക്കുമ്പോള്‍ ... 3



(ജനയുഗം പത്രത്തില്‍ അജിത്‌ കൊടാളി കര്ക്കിടക മാസത്തിലെഴുതിയ രാമായണ വ്യാഖ്യാനത്തിനു ഒരു വിയോജനകുറിപ്പ്) ..തുടര്‍ച്ച

കര്‍ക്കിടകം ഒന്നാം തീയതി തന്നെ രാമായണ കഥ പറയാന്‍ തെരഞ്ഞെടുക്കുകയും രാമ ഭക്തിയില്‍ വായനക്കാരെ ആറാടിക്കുകയും ചെയ്തതു വഴി അന്ധവിശ്വാസികളായ സംഘ പരിവാരങ്ങളെയും വിശ്വഹിന്ദുക്കളെയും പിന്തുടരുന്ന പ്രതീതിയാണ് അജിത്‌ കൊടാളി സൃഷ്ടിച്ചത്.കര്‍ക്കിടകം കഴിഞ്ഞ് ഒന്നുരണ്ടു ദിവസം കൂടി രാമായണ വായന തുടരുക യും ഉത്തരകാണ്ഡം വായിച്ചെന്നു വരുത്തുകയും ചെയ്തെങ്കിലും കെട്ടിലും മട്ടിലും രാമപ്രകീര്‍ത്തന ത്തിലും സംഘി രീതി തന്നെയാണ് അദ്ദേഹം അവലംബിച്ചത് . ഭക്തിയു ടെ പേരിലാണെങ്കിലും കര്‍ക്കിടകമാസം എന്താണെന്ന് പോലും അറിയാ ത്ത ഒരു സ്ഥല ത്ത് ഉത്ഭവിച്ച കൃതി കര്‍ക്കിടക മാസത്തില്‍ വായിക്കുന്നതില്‍ വല്ല സാംഗത്യമോ യുക്തി യോ ഉണ്ടോ? രാമഭക്തരും സംഘപരിവാ രങ്ങളും ശ്രീരാമപട്ടാഭിഷേകത്തോടെ രാമായ ണം വായന അവസാനിപ്പിക്കും.ഉത്തര രാമായണം പ്രക്ഷിപ്ത (കൂട്ടിച്ചേര്‍ത്തത്) മെന്ന് ആ രോപിച്ചാണ് സംഘപരിവാരങ്ങള്‍ ആ ഭാഗം വായിക്കാത്തത്. ഉത്തരകാണ്ഡത്തെ കുറിച്ച് മാത്രമല്ല ബാലകാണ്ഡ ത്തെ കുറിച്ചും ഇതേ ആക്ഷേപമുണ്ട്.പക്ഷേ ഈ രണ്ടു കാണ്ഡങ്ങ ളും ഒന്നാകെ പ്രക്ഷിപ്തമാണെന്ന് ഒരു രാമായണ പണ്ഡിതനും സമ്മതിക്കില്ല.രാമായണ ത്തിലെ എല്ലാ കാണ്ഡങ്ങളിലും കാലാകാ ലങ്ങളില്‍ കൂട്ടിച്ചേര്‍ക്ക ലുകള്‍ നടന്നിട്ടുണ്ടാ കാം എന്ന് എല്ലാവര്‍ക്കും അഭിപ്രായമുണ്ട്‌. ബാലകാണ്ഡ ത്തിലും ഉത്തരകാ ണ്ഡത്തിലും അല്പം കൂടുതല്‍ ഉണ്ടാകാം എന്നല്ലാതെ ഏതെങ്കിലും കാണ്ഡം മുഴുവ നായി പ്രക്ഷിപ്തമാ ണെന്ന് ആര്‍ക്കും അഭിപ്രായമില്ല.

’’ഒരു മഹാപുരുഷന്റെ ജീവിത കഥ സമഗ്രമായി ആവി ഷ്ക്കരിക്കാന്‍ ഒരുമ്പെട്ട മഹര്‍ഷി, അത് ഇടയ്ക്ക് വച്ച് ആരംഭിക്കുകയും പകുതിയ്ക്ക് വച്ച് അവസാനി പ്പി ക്കുകയും ചെയ്തു എന്ന് കരുതാന്‍ നിവൃത്തിയില്ല. ബാലകാണ്ഡവും ഉത്തരകാണ്ഡവും കൂടി ചേര്‍ന്നാലേ വാല്മീകിയുടെ കൃതി പൂര്‍ണ്ണമാവു കയുള്ളൂ .രാമായണമാവുകയുള്ളൂ.’’എന്ന് തിരുന ല്ലൂര്‍ പറഞ്ഞതാണ് ഏറ്റവും യുക്തിസഹമായ മറുപടി.

അപ്പോള്‍ പാതിവായനയുടെ കാരണം വേറെയാ ണ്.ഉത്തര കാണ്ഡത്തിലാണ് രാമന്‍ രണ്ട് വലിയ അധര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.സീതയെ ഉപേ ക്ഷിക്കുന്നതും ശൂദ്ര മഹര്‍ഷിയാ യ ശംബൂ കനെ കൊല്ലുന്നതും. വായന കേട്ടിരിക്കുന്ന വല്ല ശൂദ്രനോ ദളിതനോ പിന്നോക്ക ക്കാരനോ അതെ ക്കുറിച്ച് സംശയം ചോദിച്ചാല്‍ പരിവാരങ്ങള്‍ കുഴങ്ങും. ബ്രാഹ്മണ ബാല നെ രക്ഷിക്കാന്‍ വേണ്ടിയാണ് രാമന്‍ നേരിട്ട് ഈ കടുംകൈ ചെയ്തത് എന്ന് മന സ്സിലാക്കു ന്ന അവരില്‍ പലരും അതോടെ രാമഭക്തി പരണത്ത് കേറ്റിയെന്നും വരാം.ജാനകി യ്ക്ക് സ്വ ന്തം നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കുകയോ അവര്‍ക്ക് പറയാനുള്ള ത് എന്തെന്ന് കേള്‍ക്കുകയോ ചെയ്യാതെ ഉപേക്ഷിച്ചത് ഒരു വിധത്തിലും നീതീകരിക്കാന്‍ സാധിക്കില്ല. അതു കൊണ്ട് പാതി വായനയാണ് രാമനെ രക്ഷി ക്കാനുള്ള എളുപ്പവഴി എ ന്നു വിശ്വഹിന്ദുക്കള്‍ തീരുമാനിച്ചു.അല്ലാതെ ആ ഭാഗം പ്രക്ഷിപ്തമായത് കൊണ്ടല്ല.പ്രക്ഷി പ്ത ഭാഗം വായിക്കുന്നത് പാപമാണെന്നാണ് വാദമെങ്കില്‍ ബാലകാണ്ഡം വായിക്കുന്നതിനു എന്ത് ന്യായീകരണമാണുള്ളത്?

(തുടരും)









Fans on the page

Saturday, September 5, 2020

രാമഭക്തി അതിര്‍ കടക്കുമ്പോള്‍ ... 2


(ജനയുഗം പത്രത്തില്‍ അജിത്‌ കൊടാളി കര്ക്കിടക മാസത്തിലെഴുതിയ രാമായണ വ്യാഖ്യാനത്തിനു ഒരു വിയോജനകുറിപ്പ്)

വനവാസ കാലത്ത് രാമന്‍ മാംസാഹാരം കഴിച്ചിട്ടില്ല എന്നതിന് തെളിവില്ല.മറിച്ച്, കഴിച്ചി രിക്കാന്‍ എല്ലാ സാദ്ധ്യതയുമുണ്ട്. രാമനും സീതയും കൂടി ഇറച്ചി ഉ ണക്കുന്നതായി രാമായ ണത്തിലും അദ്ധ്യാത്മരാമാ യണത്തിലും പരാമര്‍ശമുണ്ട്.ഇറച്ചി ഉണക്കി സൂ ക്ഷിക്കുന്നത് തിന്നാനല്ലെങ്കില്‍ പിന്നെ എന്തിനാണ്? ’’പലലമതു പരിചിനൊടുണക്കുവാന്‍ ചിക്കി ഞാന്‍ /പാര്‍ത്തതും കാത്തിരുന്നീടും ദശാന്തരേ... ‘എന്ന് തു ടങ്ങുന്ന അടയാള വാക്യത്തില്‍ നി ന്നും  ഇത് വ്യക്തമാണ്. മാംസം എന്നാണു ‘പലല’ത്തിനര്‍ത്ഥം.രാമാ യണത്തിലെ മര്‍മ്മ പ്രധാനമായ ഒന്നാണ്,സീത ഹ നുമാനോട് പറഞ്ഞു വിടുന്ന ഈ അടയാള വാക്യം. ഇറച്ചി ഉണക്കുവാന്‍ ഇട്ടിട്ടു സീതയുടെ മടിയില്‍ ശ്രീ രാമന്‍ തലവച്ച് ഉറങ്ങുമ്പോള്‍ ഇന്ദ്രപുത്രനാ യ ജയന്തന്‍ കാക്കയുടെ രൂപത്തില്‍ വന്നു സീതയെ ഉപദ്രവിച്ച കഥയാണ് ഇത്. തനിക്കും ശ്രീരാമനും മാത്രമറിയാ വുന്ന ഈ സംഭവം കേള്‍ക്കുമ്പോള്‍ ഹനുമാന്‍ കണ്ട ത് സീതയെ തന്നെയാണെന്ന് തിരിച്ചറിയും എന്ന ഉ ത്തമവിശ്വാസത്തിലാണ് ഈ വാക്യങ്ങള്‍ വൈദേ ഹി പറയുന്നത്. ക്ഷത്രിയര്‍ക്കു മാംസാഹാരം നിഷി ദ്ധമല്ലെങ്കിലും മാംസം ഭക്ഷിക്കുന്നത് പാപമാണെന്ന ബോധം ഹിന്ദുക്കള്‍ക്കിടയില്‍ കടത്തി വിടാന്‍ സം ഘപരിവാര്‍ സംഘടന കള്‍ പണ്ടുമുതലേ പരിശ്രമിക്കുകയാണ്. സസ്യാഹാര പക്ഷപാതം കൊണ്ടാണോ രാമക ഥയിലെ അതിപ്രധാനമായി രാമായണ പണ്ഡിതരും ഗവേഷകരും കരുതുന്ന ഈ ഭാഗം ന മ്മുടെ രാമായണ വ്യാഖ്യാതാവ് വിട്ടുകളഞ്ഞത് ?

‘രാമായണത്തിലില്ല അസൂയയും അത്യാര്‍ത്തിയും സ്വാര്‍ത്ഥതയും അഹന്തയും’.എ ന്നാ ണു അദ്ദേഹത്തിന്റെ മറ്റൊരു കണ്ടുപിടുത്തം. അയോദ്ധ്യാകാ ണ്ഡം എട്ടാം സര്‍ഗ്ഗം മുതല്‍ പത്തൊന്‍പതാം സ ര്‍ഗ്ഗം വരെ മാത്രം വായിച്ചാല്‍ പോലും തലക്കെട്ടില്‍ പറ ഞ്ഞിട്ടുള്ള ദുര്‍ഗ്ഗുണങ്ങള്‍ മുഴുവനും ദര്‍ശിക്കാന്‍ ക ഴിയും.അസൂയയും കുശുമ്പും ഏഷണിയും ജന്മ സി ദ്ധമായുള്ള മന്ഥരയും അസൂയയുംസ്വാര്‍ത്ഥതയും അത്യാര്‍ത്തിയും മൂത്ത കൈകേ യിയും ഈ രാമായണ ഭാഗത്ത് നിറഞ്ഞാടുകയാണ്.അതിന്റെ പരിണി തഫലമായിട്ടാണ് ഭരതന് രാജ്യവും രാമന് വനവാസ വും ലഭിക്കുന്നത്.രാമായണം ശരിക്കറിയാവുന്ന ലേ ഖകന്‍ ആരെ പ്രീതിപ്പെടുത്താനാണ് ഇങ്ങനെ വ്യാ ജം പറഞ്ഞ് വെള്ള പൂശാന്‍ ശ്രമിക്കുന്ന ത്?അധാര് ‍മ്മികമായ എത്രയോ പ്രവൃത്തികള്‍ രാമന്‍ ചെയ്യു ന്നുണ്ട്.ബാലിയെ വധിക്കുന്ന ത് ,ബ്രാഹ്മണ ബാലനെ ജീവിപ്പിക്കാന്‍ ശൂദ്ര മഹര്‍ഷിയായ ശംബൂകന്റെ തല അറുക്കുന്ന ത്, സീതയെ ഉപേ ക്ഷിക്കുന്നത്,കാരണമില്ലാതെ കാട്ടുജാതിക്കാരെ വധിക്കുന്നത്, തുട ങ്ങി നിരവധി അധാര്‍മ്മിക കര്‍മ്മങ്ങള്‍ രാമന്‍ ചെ യ്തുകൂട്ടുന്നു.അതൊന്നും വ്യാഖ്യാതാവ് കാണുന്നില്ല.

രാമന്‍ കേവല മനുഷ്യന്റെ എല്ലാ ദൌര്‍ബ്ബല്യങ്ങ ളും ഉള്ള കഥാപാത്രമാണ്.രാവണ വധ ത്തിനു ശേഷം രാമസന്നിധിയിലെത്തുന്ന സീതയോട് ‘’ചാരിത്ര സംശയം പ്രാപിച്ചെന്മു ന്നിലമരുന്ന നീ/ നേത്ര രോഗി ക്ക് ദീപം പോലെനിക്കഹിതയേറ്റവും’’ എന്നാണു പ റയുന്ന ത്. നിനക്ക് ലക്ഷ്മണനൊപ്പമോ ഹനുമാനൊ പ്പമോ പോകാം എന്നും പറയുന്നു.’നേത്രരോ ഗിക്കു ദീപം പോലെ’ എന്ന ഉപമയി ലൂടെ സീതയ്ക്കല്ല രാ മനാണ് കുഴപ്പമെന്ന് ആദികവി ധ്വനിപ്പിക്കുന്നതാ യി എല്ലാ രാമായണപണ്ഡിതന്മാരും അഭിപ്രായപ്പെ ട്ടിട്ടുണ്ട്.നാട്ടിന്‍പു റത്തെ നിരക്ഷരകുക്ഷിയായ ഒരു ഭര്‍ത്താവ് പോലും പറയാനറയ്ക്കുന്ന സംസ്ക്കാര ശൂ ന്യമായ വര്‍ത്തമാനമാണ്‌ ‘സര്‍വ്വഗുണ സമ്പന്ന നായ മര്യാദാപുരുഷോത്തമന്റെ’ വായില്‍ നിന്നും പുറപ്പെടുന്നത്.

ജനാപവാദം കേട്ട് സീതയെ ഉപേക്ഷിച്ചതിലൂടെ, രാ ജാവ് മാത്രമല്ല രാജപത്നിയും സംശയ ത്തിനതീത ആയിരിക്കണം എന്ന മഹത്തായ സന്ദേശം രാമായണം നല്‍കി എന്നാണ് വ്യാഖ്യാതാവ് വാചാലനാകു ന്നത്.ചാരന്മാരുടെ വാക്ക് കേട്ട് ആരോടും ആലോ ചിക്കാതെ രാമന്‍ സ്വമേധയാ കൈക്കൊണ്ട തീരുമാ നം നടപ്പാക്കിയ രീതിയില്‍ നിന്നും അനീതിയാ ണ് കാട്ടിയതെന്ന് വ്യക്തം.ഗര്‍ഭിണിയായ സീത, തനി ക്കു വനവാസക്കാലത്ത് താമസിച്ച കാടുകള്‍ വീ ണ്ടും കാണണമെന്ന ആഗ്രഹം രാമനെ അറിയിച്ചി രുന്നു.അതു നിറവേറ്റാന്‍ എന്ന മട്ടില്‍ അവരെ ഒഴി വാക്കുകയായിരുന്നു.ലങ്കയില്‍ വച്ചു സീത പരിശുദ്ധ യാണെന്ന് രാമന് മാത്രം ബോദ്ധ്യപ്പെട്ടാല്‍ മതിയായി രുന്നു.എന്നിട്ടും അവിടെ സന്നിഹിതരായിരുന്ന സ കലരും കേള്‍ക്കെയാണ് കേട്ടാലറയ്ക്കുന്ന പരുഷ വാക്കുകള്‍ ചൊരിഞ്ഞു അഗ്നിപരീ ക്ഷയ്ക്ക് ജാനകി യെ പ്രേരിപ്പിക്കുന്നത്. പക്ഷേ സീതയ്ക്കെതിരെ ലോകര്‍ അപവാദം പറ ഞ്ഞപ്പോള്‍ രഹസ്യമായി അ വരെ പരിത്യജിക്കുകയാണ് രാമന്‍ ചെയ്തത്. സത്യസ ന്ധനായ ഒരു ഭരണാധികാരിക്ക് തീര്‍ത്തും ചേരാ ത്ത പ്രവൃത്തിയാണത്.

പുരാണങ്ങളും ഇതിഹാസങ്ങളും ചരിത്രമാണെന്ന് തെറ്റിദ്ധരിപ്പിക്കുവാന്‍ ഭരണകര്‍ത്താ ക്കളും നീതി പീഠങ്ങളും ബോധപൂര്‍വ്വം ശ്രമിക്കുമ്പോള്‍ അവര്‍ക്ക് ഏണി ചാരിക്കൊടു ക്കുന്ന പണിയാണ് വ്യഖ്യാതാ വ് പലപ്പോഴും ചെയ്യുന്നത്.ഇപ്പോഴത്തെ അയോദ്ധ്യയും സാ കേതവും മറ്റു സ്ഥലങ്ങളും ചുറ്റുപ്രദേശങ്ങളും രാമായണത്തില്‍ പരാമര്‍ശിച്ചിട്ടുള്ള ഭൂപ്ര ദേശ ങ്ങള്‍ അല്ലെന്നു ചരിത്ര വസ്തുതകളുടെ അടി സ്ഥാന ത്തില്‍ സ.എന്‍. ഇ.ബാലറാം സ മര്‍ത്ഥിച്ചിട്ടുണ്ട്.’’ ഇ ന്ത്യാ ഗവണ്മെന്റിന്റെ ആര്‍ക്കിയോളജി ഡിപ്പാര് ‍ട്ട്മെന്റ് ഡയറക്റ്റ രായിരുന്ന ബി.ബി.ലാല്‍ ആണ് , മൌര്യകാലത്തിനു മുമ്പായി അയോദ്ധ്യയില്‍ ജനവാ സം ഇല്ലായിരുന്നുവെന്നു കണ്ടെത്തിയത്. അത്ര യുമല്ല ബുദ്ധന്റെയോ മഹാവീരന്റെയോ കാലത്തും അയോദ്ധ്യാ നഗരം ഉള്ളതായി തെളിവില്ല.അ ങ്ങനെ വരുമ്പോള്‍ മനു നിര്‍മ്മി ച്ചതാണ് അയോദ്ധ്യാ നഗരമെന്ന ആദികവിയുടെ പരാമര്‍ശം കവി സങ്കല്പ മാണെ ന്നു കരു താനേ നിവൃത്തിയുള്ളൂ.’’ (എന്‍.ഇ. ബാലറാം കൃതികള്‍-വാല്യം 1)എന്നിട്ടും രാമന്റെ ജന്മ ഭൂമിയാണെന്ന് പറഞ്ഞു രാജ്യത്തുണ്ടാക്കിയ കോലാഹലങ്ങള്‍ക്ക് കണക്കില്ല.

(തുടരും)









Fans on the page

Friday, September 4, 2020

രാമഭക്തി അതിര്‍ കടക്കുമ്പോള്‍ ... 1


(ജനയുഗം പത്രത്തില്‍ അജിത്‌ കൊടാളി കര്ക്കിടക മാസത്തിലെഴുതിയ രാമായണ വ്യാഖ്യാനത്തിനു ഒരു വിയോജനകുറിപ്പ്)

കമ്യൂണിസ്റ്റു പാര്‍ട്ടി ഉള്‍പ്പെടെഉള്ള രാഷ്ട്രീയ പാര്‍ട്ടി കള്‍ രാമായണവും മഹാഭാരതവും ശരിയായ രീതി യില്‍ മനസ്സിലാക്കുന്നത് നല്ലതാണ്. വേദേതിഹാസ ങ്ങളുമായും ഉപനി ഷത്തുകളുമായും സാമാന്യ പരി ചയം നേടുന്നതും ഗുണകരമായ കാര്യമാണ്.മാത്രമ ല്ല,ആര്‍ എസ്എസ് നെപ്പോലെയുള്ള ഹിന്ദു തീവ്രവാ ദ സംഘങ്ങള്‍ കരുതിക്കൂട്ടി പ്രചരി പ്പിക്കുന്ന വ്യാജ പുരാണ കഥകളും ദുര്‍വ്യാഖ്യാനങ്ങളും തിരിച്ചറി യാനും പുരാണ പാരാ യണം ഉപകരിക്കും .അതിനു ഭക്തിയോ വിശ്വാസമോ അനുപേക്ഷണീയ ഘടകമല്ല. ആ ചാരാനുഷ്ഠാനങ്ങളുടെയും ഭക്തിയുടെയും അകമ്പടിയോടെയുള്ള പാരായണം വിപരീത ഫലം ഉളവാക്കാനെ ഉപകരിക്കൂ .ഖേദകരമെന്നു പറയട്ടെ, ജൂലായ്‌ 16 മുതല്‍ ഓഗസ്റ്റ് 19 വ രെ ജനയുഗത്തില്‍ അ ജിത്‌ കൊളാടി അവതരിപ്പിച്ച രാമായണം ,1982 ലോ മറ്റോ വിശ്വ ഹിന്ദു പരിഷത്ത് രാമായണ വായന യ്ക്ക് ഏ ര്‍പ്പെടുത്തിയ നിബന്ധനകള്‍ അനുസരിച്ചു  ള്ളതാണെന്ന തോന്നലുണ്ടാക്കുന്നതായിപ്പോയി.

ഇന്ത്യയില്‍ വ്യാപകമായി പ്രചാരത്തിലുള്ളത് വാല്മീ കി രാമായണവും അദ്ധ്യാത്മരാമാ യ ണവുമാണ്. അദ്ധ്യാത്മരാമായണത്തിന്റെ സ്വതന്ത്ര വിവര്‍ത്തനമാ ണ് എഴുത്തച്ഛന്‍റെ അ ദ്ധ്യാത്മ രാമായണം കിളിപ്പാട്ട്.ഭക്തര്‍ വായിക്കാറുള്ളത് കിളിപ്പാട്ടാണ്.ഇതില്‍ രാമനെ മ ഹാവിഷ്ണുവിന്റെ അവതാരമായിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത് .

രാമായണത്തെ ജനയുഗം വായനക്കാര്‍ക്ക് പരിചയ പ്പെടുത്താന്‍ പുറപ്പെട്ട അജിത്‌ കൊളാ ടി , വാല്മീകി ര ചിച്ച രാമകഥ സത്യസന്ധമായി പറയുന്നതിന് പകരം രാമനെ ദൈവമായി ചിത്രീകരിക്കുന്ന അദ്ധ്യാ ത്മരാമായണത്തിന്റെ ചുവടു പിടിച്ചു രാമഭക്തി യിലേക്ക് നയിക്കുകയാണ് ചെയ്തത്. മര്യാദാപുരു ഷോത്തമന്റെ കഥ പറഞ്ഞ വാല്മീകിയുടെ രാമാ യണത്തെ വിട്ട് അവതാരപുരുഷനെ അവതരിപ്പി ക്കുന്ന എഴുത്തച്ഛന്‍റെ പാത പിന്തുടരാ നാ ണ് അദ്ദേഹം തുനിഞ്ഞത്. തന്നെയുമല്ല രാമ മഹത്വം ഏറി നില്‍ക്കുന്നതു വാല്മീകിരാമാ യണത്തിലാണെന്ന് ക ണ്ടാല്‍ അദ്ധ്യാത്മരാമയണത്തെ വിട്ട് വാല്മീകിരാമാ യണത്തിലേ ക്ക് ശ്രദ്ധ തിരക്കാനും അദ്ദേഹം മടിച്ചി ല്ല. ബ്രാഹ്മണ പൌരോഹിത്യത്തിന്റെയും വര്‍ണ്ണാ ശ്രമ ധര്‍മ്മത്തിന്റെയും തടവറയില്‍ കിടന്നു നട്ടം തിരിയുന്ന രാജാവാണ് രാമന്‍.ഇതിനു പോദ് ബാലക മായ എത്ര സന്ദര്‍ഭങ്ങള്‍ വേണമെങ്കിലും രണ്ട് രാമാ യണങ്ങളിലും നിന്ന് ഉദ്ധരിക്കാന്‍ പറ്റും. എന്നാല്‍ ജനയുഗം ലേഖകന്‍ പല പൊടിക്കൈകളും പ്രയോഗിച്ചു രാ മനെ സര്‍വ്വഗുണസമ്പന്നനും പുരോഗമനക്കാരനു മാക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നത് കാണാം. അതിനു വേണ്ടി വ്യാജ കഥകള്‍ ചമയ്ക്കുന്നതിനും അദ്ദേഹം മടിക്കുന്നില്ല.

വനവാസത്തിന്‌ കാട്ടിലെത്തുന്ന രാമനെ നിഷാദ രാജാവായ ഗുഹന്‍ സ്വീകരിക്കുന്നുണ്ട് . ആലിംഗനം ചെയ്യുകയും നല്ല വാക്കുകള്‍  പറയുകയും ചെയ്യുന്നു. പക്ഷേ താന്‍ കൊണ്ടു വന്ന ഫലമൂലാദികള്‍ കഴിച്ച് തന്നെ അനുഗ്രഹിക്കണമെന്ന് അപേക്ഷിക്കുന്ന ഗുഹനോട് രാമന്‍,’’അന്യദത്തം ഭുജിക്കെന്നതുമില്ലെ ന്നു/മന്യേ വനവാസകാലം കഴിവോളം.’’ എന്ന് പറ ഞ്ഞു നിരസിക്കുന്നു.’അന്യദത്തം’ എന്നാണു രാമ ന്റെ മൊഴി.അതായത് അന്യരാല്‍ നല്‍കപ്പെടുന്നത് എന്നര്‍ത്ഥം.അതില്‍ മാംസാഹാരം എന്ന ധ്വനി പോ ലുമില്ല.എന്നാല്‍ അജിത്‌ കൊളാടി, ഗുഹന്റെ ‘പക്വ ഫലമധുപുഷ്പാദി’കളെ മാംസാഹാരമായി ചിത്രീക രിച്ച് അത് വനവാസം കഴിയും വരെ ഭക്ഷിക്കില്ല എന്നാക്കി.നിഷാദനെ കെട്ടിപ്പിടിച്ചതു വേറെ; തൊ ട്ടു തിന്നുന്നത് വേറെ; എന്നാണു രാമന്റെ മനസ്സിലി രിപ്പ്.അത് വെളിവായാല്‍ മര്യാദരാമന്റെ ഉള്ളിലെ ചാതുര്‍വര്‍ണ്യ ഭക്തി ജനം മനസ്സിലാക്കും.വനവാ സം കഴിയും വരെ അന്യദത്തം ഭുജിക്കില്ലെന്നു രാമ ന്‍ പറഞ്ഞതും കള്ളമാണെന്ന് ഇതേ അയോദ്ധ്യാ കാണ്ഡം തന്നെ തെളിവ് നല്‍കും.അന്യര്‍ നല്‍കുന്ന ഭോ ജനം കഴിക്കില്ലെന്ന് പറഞ്ഞു നാവകത്തിടും മുമ്പേ, അത്രി മഹര്‍ഷിയുടെ ആശ്രമത്തില്‍ ചെന്ന് രാമല ക്ഷ്മണന്മാരും സീതയും മൃഷ്ടാന്നം ഭുജിക്കുന്നത് കാ ണാം. ’’മൃഷ്ടമായ് മൂവരേയും ഭുജിപ്പിച്ചഥ/തുഷ്ടി കല ര്‍ന്നു തപോധനനത്രിയും.’’ എന്ന് അദ്ധ്യാത്മ രാമായ ണം .

(തുടരും)









Fans on the page