Total Pageviews

Friday, September 15, 2017

അച്ഛനെ "പൊട്ടാ" എന്ന് വിളിക്കുന്നവര്‍


ഫാദർ ഉഴുന്നാലിലിന്റെ മോചനത്തിൽ വത്തിക്കാന് യാതൊരു പങ്കുമില്ല എന്ന് പുതിയ ബിജെപി മന്ത്രി അൽഫോൻസ് കണ്ണന്താനം.കേന്ദ്ര ഗവണ്മെന്റിന്റെ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് പൊട്ടന്മാരല്ലാതെ ആരെങ്കിലും പറയുമോ എന്നും പുത്തൻമന്ത്രി. മോചനത്തെക്കുറിച്ചു റണ്ണിങ് കമന്ററി നടത്തുന്നത് കേന്ദ്ര സർക്കാരിന്റെ പണിയല്ലെന്നു കൂടി അദ്ദേഹം ഓർമ്മിപ്പിച്ചു.ഇതിനു മുമ്പ് പല മോചനങ്ങളുടെയും റണ്ണിങ് കമന്ററി മോദിസർക്കാരും വിദേശകാര്യമന്ത്രി സുഷമാ സ്വരാജും  നടത്തിയ കാര്യം ഒരുപക്ഷെ കണ്ണന്താനത്തിന് ഓർമ്മ കാണില്ല.കാര
ണം,"അൽഫോൻസ് വന്നു മന്ത്രിയാകണം " എന്ന് മോഡി വിളിച്ചു പറഞ്ഞപ്പോഴേ ബോധം പോയതാണെന്ന് ആദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട് .യെമനിൽ ഒന്നരക്കൊല്ലത്തോളം ഭീകരന്മാരുടെ തടവിൽ കഴിഞ്ഞിരുന്ന ഫാ.ടോം ഉഴുന്നാലിലിനെ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ കൊണ്ട് മാത്രമാ ണ് മോചിപ്പിച്ചതെങ്കിൽ ആദ്യം ആ വാർത്ത പുറത്ത് അറിയിക്കുന്നത് അവർ ആയിരിക്കണം .അന്താരാഷ്‌ട്ര സമൂഹം ആകമാനം ആകാംക്ഷാ പൂർവ്വം കാത്തിരുന്ന ഒരു മോചനവാർത്ത ട്വിറ്ററിൽ കൂടി അറിയിക്കാനുള്ളത്ര പ്രാധാന്യമേ വിദേശകാര്യമന്ത്രി കല്പിച്ചിട്ടുള്ളു എന്നാണോ കണ്ണന്താനം പറയുന്നത്?ചൊവ്വാഴ്ച പുലർച്ചെ തന്നെ ഫാദർ,യെമനിൽ നിന്നും ഒമാൻ റോയൽ എയർവേയ്‌സ് വിമാന ത്തിൽ ഒമാൻ തലസ്ഥാനത്ത് എത്തിയിട്ടും അവിടെ നിന്ന് ഉടനെ വത്തിക്കാനിലേക്ക് പോയിട്ടും ഇന്ത്യൻ വിദേശകാര്യമന്ത്രി മോചനവിവരം അറിയാൻ ഉച്ച തിരിഞ്ഞു മൂന്നു മണി കഴിയേണ്ടി വന്നത് എന്തു കൊണ്ട്?സുഷമാ സ്വരാജിൻ്റെ ട്വീറ്റ് പുറത്തുവരും മൂമ്പേ "ടൈംസ് ഓഫ് ഒമാൻ " തുടങ്ങിയ പത്രങ്ങളുടെയും ഒമാൻ വാർത്താ ഏജൻസികളുടെയും ഓൺലൈൻ എഡിഷനുകളിൽ മോചനവാർത്ത പ്രത്യക്ഷപ്പെട്ടതെങ്ങനെ?വത്തിക്കാൻറെ അഭ്യർത്ഥന മാനിച്ചു ഒമാൻ സുൽത്താൻ ഇടപെട്ടതുകൊണ്ടാണ് ഫാ.ഉഴുന്നാലിൽ മോചിതനായെന്ന് ഒമാനും വത്തിക്കാനും അവകാശപ്പെടുമ്പോൾ തങ്ങളാണ് മോചിപ്പിച്ചതെന്ന് കേന്ദ്ര സർക്കാരും വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന ക്യാബിനറ്റ് മന്ത്രിയും സഹമന്ത്രിയും പുതിയ ടൂറിസം മന്ത്രി കണ്ണന്താനവും ആണയിടുന്നു.ഇതിൽ ആരാണ് എട്ടുകാലി മമ്മൂഞ്ഞു കളിക്കുന്നത് എന്നാണു ജനത്തിനു സംശയം.ഇന്ത്യാഗവൺമെൻറ് മാത്രമേ മോചനത്തിൽ ഇടപെട്ടിട്ടുള്ളു എങ്കിൽ മോചിതൻ ഏതു വഴി വരണമെന്ന് നിശ്ചയിക്കുകയോ കുറഞ്ഞ പക്ഷം വരുന്ന വഴിയേ കുറിച്ച് അവർക്ക് അറിവുണ്ടാ വുകയോ ചെയ്യുമായിരുന്നു.ഭീകര സങ്കേതത്തിൽ നിന്നും നേരെ വത്തിക്കാനിലെ വലിയ ഇടയനെ കാണാൻ ഫാദർ പോയതിൽ നിന്നും വത്തിക്കാനല്ല എട്ടുകാലി മമ്മൂഞ്ഞു സിൻഡ്രം പിടിപെട്ടിട്ടുള്ള തെന്നും ഒന്നരക്കൊല്ലം ഒറ്റ വസ്ത്രം മാത്രം ധരിച്ചു ദുരിതം അനുഭവിച്ച ഒരു വൈദികന് "സ്റ്റോക് ഹോം സിൻഡ്രോം"ആണെന്ന് പരിഹസിച്ച കണ്ണന്താനത്തിനാണെന്നുമാണ് തോന്നുന്നത്.
അഴകനെ അപ്പാ എന്നു വിളിക്കുന്നവരെ കുറിച്ച് കേട്ടിട്ടുണ്ട്.പക്ഷെ അഴകനെ കണ്ടപ്പോൾ അയാളെ അപ്പനെന്നു വിളിക്കുക മാത്രമല്ല സ്വന്തം അപ്പനെ "പൊട്ടാ" എന്ന് വിളിക്കുക കൂടി ചെയ്യുന്നവരെ ഇപ്പോഴാണ് കാണുന്നത്.







Fans on the page

No comments: