Total Pageviews

Sunday, April 24, 2016

യോജിച്ച ചിഹ്നം

വെള്ളാപ്പള്ളി നടേശന്റെയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെയും പാര്‍ട്ടിയായ ബി.ഡി ജെ.എസിന് കുടം ചിഹ്നമായി തെരഞ്ഞെടുപ്പു കമ്മീഷന്‍ അനുവദിച്ചിരിക്കുന്നു.വെള്ളാപ്പള്ളിമാര്‍ക്ക് ഇത്ര യോജിച്ച ഒരുചിഹ്നം വേറെയില്ല.നിര്‍ബ്ബന്ധപൂര്‍വ്വം നല്‍കിയതാണെങ്കില്‍ കമ്മീഷനെയും സ്വമേധയാ തെരഞ്ഞെടുത്തതാണെങ്കില്‍ അച്ഛനെയും മകനെയും അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല.തേറും (കള്ളുചെത്ത് കത്തി) കുടുക്കയും കൂടി കുടത്തോടൊപ്പം ഉണ്ടായിരുന്നെങ്കില്‍ ഇതിലും യോജിക്കുമായിരുന്നു!!
എന്ത് ധര്‍മ്മം  നിറ വേറ്റാനാണോ കുടത്തെ ചിഹ്നമായി തെരഞ്ഞെടുത്തത്?അവസരവാദമാണ് തന്റെ  പാര്‍ട്ടിയുടെ  പ്രത്യയ ശാസ്ത്രമെന്നും  ആരുമായും  കൂട്ട് കൂടുമെന്നും  നടേശന്‍ പണ്ടേ പ്രഖ്യാപിച്ചതാണ്.നാറുന്നതും മണക്കുന്നതും  തിരിച്ചറിയാത്ത  പിതാവിനും  പുത്രനും ഇതിനപ്പുറം യോജിച്ച  ഒരു ചിഹ്നം തെരഞ്ഞെടുക്കാന്‍  കഴിയില്ല.ശര്ക്കരക്കുടമാണ്  രാഷ്ട്രീയമെന്നും  അധികാരം കിട്ടിയാല്‍  കൈയ്യിട്ടു നക്കുമെന്നും സൂചിപ്പിക്കുവാന്‍  വേണ്ടി ക്കൂടിയാണോ  ഈ ചിഹ്നം സ്വീകരിച്ചതെന്നും  സംശയമുണ്ട്.നമ്പൂതിരി  മുതല്‍ നായാടി വരെയുള്ളവര്‍ക്ക്  സാമൂഹ്യ നീതി ഉറപ്പാക്കാന്‍  വേണ്ടിയാണെന്ന്  പറഞ്ഞു സംഘടിപ്പിക്കപ്പെട്ട  പാര്‍ട്ടിയുടെ  നേതാക്കള്‍,  ദളിതനായ  രോഹിത് വെമുള എന്ന വിദ്യാര്ത്ഥിയെ കേന്ദ്ര ഭരണകൂടം ഉന്മൂലനം  ചെയ്തിട്ട്  ഒരക്ഷരം  ഉരിയാടിയിട്ടില്ല .സാമുദായിക  സംവരണം അവസാനിപ്പിക്കണം  എന്ന്‍  ആര്‍.എസ്.എസ് ആവശ്യപ്പെട്ടതിനെതിരെ  ഇന്നേവരെ പ്രതികരിച്ചിട്ടില്ല.ഇതായിരിക്കുമോ നടേശന്‍  ഉദ്ദേശിക്കുന്ന 'അവസരവാദ രാഷ്ട്രീയം?
Fans on the page

Tuesday, April 19, 2016

വകതിരിവ് കെട്ട വി.വി.ഐ.പികള്‍

പരവൂറ്‍ വെടിക്കെട്ടു ദുരന്തം അറിഞ്ഞു വന്ന വി.വി.ഐ.പികള്‍ വാസ്തവത്തില്‍ ഉപദ്രവമാണുണ്ടാക്കിയതെന്ന പോലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും മേധാവികളുടെ പ്രസ്താവനയെ ചൊല്ലി വലിയ വാദകോലാഹലമാണു നടക്കുന്നത്‌.സര്‍ക്കാരിനു ബുദ്ധിമുട്ടുണ്ടാക്കുന്ന യാതൊന്നും പറയാത്ത ഇവര്‍ രണ്ടുപേരും സഹികെട്ട്‌ സത്യം പറഞ്ഞുപോയതാണ്‌.അവര്‍ പറഞ്ഞതിലെ വാസ്തവം ഉള്‍ക്കൊള്ളേണ്ടതിനു പകരം അതില്‍ രാഷ്ട്രീയം കലര്‍ത്താനും യാഥാര്‍ത്ഥ്യം വെളിപ്പെടുത്തിയ ഉദ്യോഗസ്ഥ മേധാവികളെ കുറ്റപ്പെടുത്താനുമാണ്‌ ബിജെപിയും മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള ഭരണകക്ഷിക്കാരും തുനിഞ്ഞത്‌.നിഷ്പക്ഷത ചമയുന്ന ചില പത്രങ്ങളും അത്തരം നിലപാടു സ്വീകരിക്കുകയുണ്ടായി.രാപ്പകല്‍ രക്ഷാപ്രവര്‍ത്തനം നടത്തി അത്യന്തം ക്ഷീണിതരായിരുന്ന പൊലീസുകാരെ വീണ്ടും പരിക്ഷീണരാക്കുന്നതിനു പുറമേ രക്ഷാ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുമെന്നും മനസ്സിലായതു കൊണ്ടാണു ഉടനടി ദുരന്തസ്ഥലം സന്ദര്‍ശിക്കാനുള്ള നീക്കം പ്രധാനമന്ത്രി ഉപേക്ഷിക്കണമെന്ന്‌ ഡി.ജി.പി പറഞ്ഞത്‌.പ്രധാനമന്ത്രി എല്ലാ നിയമങ്ങള്‍ക്കും അതീതനാണെന്ന അഹംഭാവവും താന്‍ പരമകരുണാവാന്‍ ആണെന്നു ലോകരെ ബോദ്ധ്യപ്പെടുത്തേണ്ടത്‌ തെരഞ്ഞെടുപ്പ്‌ അടുത്ത സമയത്ത്‌ അത്യാവശ്യമാണെന്ന തോന്നലും ഫോട്ടോമാനിയ ബാധിച്ച അനുയായികളുടെ പ്രേരണയും എല്ലാം കൂടിയാണ്‌ മോഡിയെ ദുരന്ത സ്ഥലവും ആശുപത്രിയും സന്ദര്‍ശിക്കാന്‍ പ്രേരിപ്പിച്ചത്‌.തീവ്രപരിചരണ വിഭാഗത്തില്‍ അനുയായികളുമായി മോഡിയും മറ്റു വി.വി.ഐ.പികളും നടത്തിയ സന്ദര്‍ശനം അങ്ങേയറ്റം ക്രൂരമായിപ്പോയി. ഇവരുടെ സന്ദര്‍ശനം മൂലം പല അടിയന്തിര ചികിത്സാ നടപടികളും തടസ്സപ്പെട്ടു എന്നുള്ളതും വസ്തുതയാണ്‌. 
വെടിക്കെട്ടു ദുരന്തത്തില്‍ മോഡി കാണിച്ച അമിതകാരുണ്യം കാപട്യമാണ്‌.അദ്ദേഹം ഗുജറാത്ത്‌ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ അവിടുത്തെ ആരോഗ്യമന്ത്രിയും മോഡിയുടെ വലം കയ്യുമായിരുന്ന ശ്രീമതി മായ കോറ്റ്നാനി യുടെ നേതൃത്വത്തില്‍ നരോദ പാട്യ എന്ന സ്ഥാലത്ത്‌ 100 ല്‍ അധികം പേരെ ചുട്ടുകൊല്ലുകയുണ്ടായി. അതിന്റെ പേരില്‍ അവര്‍ ഇരട്ട ജീവപര്യന്തിനു ശിക്ഷിക്കപ്പെടുകയും ചെയ്തു.ആ കൂട്ടക്കുരുതി നടന്നിടത്തേക്ക്‌ പത്തു ദിവസം വരെ തിരിഞ്ഞു നോക്കിയില്ല അന്നു മുഖ്യമന്ത്രി ആയിരുന്ന മോഡിജി.ഒടുവില്‍ പ്രധാനമന്ത്രി വജ്പേയി കുരുതിക്കളം സന്ദര്‍ശിക്കാന്‍ വന്നപ്പോള്‍, നിവൃത്തിയില്ലാതെ അദ്ദേഹത്തിന്റെ കൂടെ പോയ ആളാണ്‌ വെടിക്കെട്ടി പുക അടങ്ങുന്നതിന്റെന്‍ മുമ്പ്‌ ദുരന്ത ഭൂമിയില്‍ എത്തിയത്‌!!അന്നു മുഖ്യമന്ത്രി മാത്രമായിരുന്നു.പ്രധാനമന്ത്രി ആയപ്പോള്‍ വീക്ഷണം വിശാലമായി,ദയാവായ്പു വര്‍ദ്ധിച്ചു എന്നായിരിക്കും മറുപടി.അങ്ങനെയാണെങ്കില്‍ ഗോമാംസം ഭക്ഷിച്ചെന്ന്‌ ആരോപിച്ച്‌ ഒരു സാധുവിനെ സംഘികള്‍ തല്ലിക്കൊന്നത്‌ പ്രധാനമന്ത്രിയുടെ വിളിപ്പാടകലെ വച്ചായിട്ടും അവിടൊന്നു പോയി നോക്കാന്‍ ദയ തോന്നാഞ്ഞതെന്തുകൊണ്ടാണ്‌? ചുട്ടു കരിക്കപ്പെട്ടാലേ അനുതാപം ഉണ്ടാകൂ എന്നാണെങ്കില്‍ രണ്ടു ദളിത്‌ ബാലന്‍മാരെ ഹരിയനയില്‍ സവര്‍ണ്ണര്‍ ചുട്ടു കരിച്ചപ്പോഴും ഈ സഹതാപമൂര്‍ത്തിയെ അവിടെയെങ്ങും കണ്ടില്ല.കേരളത്തില്‍ അടുത്തുതന്നെ ഒരു തെരഞ്ഞെ ടുപ്പ്‌ നടക്കുന്നില്ലായിരുന്നെങ്കില്‍ നൂറല്ല ആയിരം പേര്‍ ചത്തെന്നറിഞ്ഞാലും തിരിഞ്ഞു നോക്കുമായിരുന്നില്ല ഇദ്ദേഹം.
മുന്‍പു മുന്‍ മന്ത്രി ബേബി ജോണ്‍ അത്യാസന്ന നിലയില്‍ മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കിടന്നപ്പോള്‍ അദ്ദേഹത്തെ കാണാന്‍ അന്ന്‌ രാഷ്ട്രപതി ആയിരുന്ന കെ.ആര്‍.നാരായണന്‍ വന്നതിനു സാക്ഷിയായ പ്രസിദ്ധ ന്യൂറോ സര്‍ജനും കേരള സര്‍വ്വകലാശാലാ മുന്‍ വൈസ്‌ ചാന്‍സലറുമായ ഡോ.ബി.ഇക്ബാല്‍ ആ സംഭവം വിവരിക്കുന്നുണ്ട്‌.ഡോക്റ്റര്‍മാര്‍ നിര്‍ബ്ബന്ധിച്ചിട്ടു പോലും ഐ.സി.യു വില്‍ കയറാതെ ബന്ധുക്കളോടും ഡോക്റ്റര്‍മാരോടും രോഗവിവരം അന്വേഷിക്കുകയാണ്‌ അദ്ദേഹം ചെയ്തതത്രെ. അതേസമയം അനുയായികളുടെയും സെക്യൂരിറ്റി ഭടന്‍മാരുടെയും അകമ്പടിയോടെ, 90 ശതമാനം പൊള്ളലേറ്റ്‌ ,മരണത്തോടു മല്ലടിക്കുന്ന പാവങ്ങളെ കാണാന്‍ മോഡിജി ഐസിയുവിലേക്ക്‌ ഇടിച്ചു കയറുകയാണു ചെയ്തത്‌.സഹതാപ പ്രവാഹത്തിനു പിന്നിലെ ദുരുദ്ദേശം നാട്ടുകാര്‍ക്കു മനസ്സിലായതിന്റെ ജാള്യം മറയ്ക്കാ നാണ്‌, മറ്റുള്ളവര്‍ രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയാണു പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ കുറ്റം കണ്ടെത്തുന്നതെന്ന്‌, കുട്ടിക്കുരങ്ങുകളെക്കൊണ്ടും കുഴലൂത്തുകാരെ കൊണ്ടും പറയിക്കുന്നത്‌. പ്രധാനമന്ത്രി ആയാലും പ്രസിഡണ്ട് ആയാലും വകതിരുവ്‌ ഇല്ലെങ്കില്‍ എന്തു ചെയ്യാന്‍?

Fans on the page

Tuesday, April 12, 2016

" കരിയും വേണ്ട കരിമരുന്നും വേണ്ട "ഉത്സവങ്ങള്‍ക്ക്‌ ആനകളെ എഴുന്നള്ളിക്കുന്നതും വെടിക്കെട്ടും നിരോധിക്കണമെന്ന്‌ ജസ്റ്റിസ്‌ ചിദംബരേഷിന്‍റെ  കത്തിന്‍മേല്‍ ഹൈക്കോടതി വാദം കേള്‍ക്കുകയും ഇടക്കാല ഉത്തരവു പുറപ്പെടുവിക്കുകയും ചെയ്തിരിക്കുകയാണ്‌.പരവൂറ്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ കമ്പക്കെട്ടു ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ്‌ കത്തും ഉത്തരവും എല്ലാം ഉണ്ടായിട്ടുള്ളത്‌."ഉത്സവങ്ങള്‍ക്ക്‌ കരി(ആന)യും കരിമരുന്നും വേണ്ടാ "എന്ന്‌ വര്‍ഷങ്ങള്‍ക്കു മുമ്പേ ശ്രീനാരായണഗുരു പറഞ്ഞതാണ്‌.അനാചാരമായതുകൊണ്ടു മാത്രമായിരിക്കില്ല അദ്ദേഹം ഇങ്ങനെ ഉദ്ബോധിപ്പിച്ചത്‌.മിണ്ടാപ്രാണികളുടെ വേദനയും സംഭവിക്കാനിടയുള്ള അത്യാഹിതങ്ങളും ഗുരു മനസ്സില്‍ കണ്ടിരിക്കണം.കുമാരനാശാന്‍ പറഞ്ഞതു പോലെ,"രാജ്യത്തെയോര്‍ത്തും മതത്തെയോര്‍ത്തും പിന്നെ/ പൂജ്യരാം നിങ്ങളെത്തന്നെയോര്‍ത്തും..." ഗുരുവിന്‍റെ വാക്കുകള്‍ ചെവിക്കൊള്ളാന്‍ വിശ്വാസികളും ക്ഷേത്ര ഭാരവാഹികളും തയ്യാറാകണം.നിയമം മൂലം നിരോധിച്ചാലും മതവികാരം മറയാക്കി അവയെ ലംഘിക്കുവാന്‍ സാദ്ധ്യത ഏറെയാണ്‌.അങ്ങനെ വന്നാല്‍ പോലീസല്ല കോടതി പോലും കണ്ണടയ്ക്കുകയേ ഉള്ളൂ.പൊതു നിരത്തില്‍ പൊതുയോഗങ്ങള്‍ പൌരന്റെ  സഞ്ചാര സ്വാതന്ത്ര്യം  നിഷേധിക്കുന്നു എന്നു പറഞ്ഞ്‌ നിരോധിച്ച കോടതി തിരുവനന്തപുരം നഗരത്തിലെ സകലജനങ്ങളുടെയും സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചു നടത്തുന്ന ആറ്റുകാല്‍ പൊങ്കാലക്കെതിരെ ഒരു നടപടിയും സ്വീകരിക്കില്ല.ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിട്ടും പുറ്റിങ്ങല്‍ അമ്പലത്തില്‍ കമ്പക്കെട്ടു നടത്താന്‍ ക്ഷേത്ര ഭാരവാഹികള്‍ ഒരുമ്പെട്ടതും മതവികാര കാര്‍ഡ്‌ എടുത്തു കളിക്കാമെന്ന ധൈര്യത്തിലായിരിക്കണം.കളക്റ്റരുടെ ഉത്തരവു നടപ്പാക്കാന്‍ കടുത്ത നടപടികള്‍ക്ക്‌ പൊലീസ്‌ തുനിഞ്ഞിരുന്നെങ്കില്‍ മറ്റൊരുതരം ദുരന്തമായിരുന്നു സംഭവിക്കുക.അതുകൊണ്ട്‌ വിശ്വാസികള്‍ സ്വയം ബോദ്ധ്യപ്പെട്ട്‌ വേണ്ടെന്നു വയ്ക്കുകയും നിയമം നടപ്പാക്കാന്‍ സഹകരിക്കയും വേണം.

 
Fans on the page

Monday, April 4, 2016

സത്യം പുറത്തു വരിക തന്നെ ചെയ്യും

ഒടുവില്‍ ആ സത്യവും പുറത്തു വന്നു.പിതൃ തുല്യനായ ഉമ്മന്‍ ചാണ്ടിയും തന്നെ പീഡിപ്പിച്ചെന്ന്‍ രേഖപ്പെടുത്തി സരിത തയ്യാറാക്കിയ കത്ത് വെളിച്ചത്തായി.2013 ജൂലായില്‍ പോലീസ് കസ്റ്റിയിലിരിക്കെ എഴുതിയതാണിതെന്നും കത്തില്‍ പറഞ്ഞിരിക്കുന്നതെല്ലാം നൂറു ശതമാനം സത്യമാണെന്നും അവര്‍ പറയുകയുണ്ടായി.താനല്ല കത്ത് പുറത്ത് വിട്ടതെന്നും ഇനിയും പ്രകോപിപ്പിക്കാനും അവഹേളിക്കുവാനു മാണ് മുഖ്യമന്ത്രിയും കൂട്ടരും ശ്രമിക്കുന്നതെങ്കില്‍ തന്റെ കൈവശമുള്ള കത്തിന്റെ ഒറിജിനലും ഇതിനേക്കാള്‍ ഭയങ്കരമായ പലകാര്യങ്ങളും വെളിപ്പെടുത്തുമെന്നും സരിത വ്യക്തമാക്കി.
ഇതൊക്കെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് ഉമ്മന്‍ ചാണ്ടിയുടെയും കൂട്ടു പ്രതികളുടെയും വാദം.
ഇതുവരെ കത്തിന്റെ പൂര്‍ണ്ണ രൂപവും ഉള്ളടക്കവും ആരും അറിഞ്ഞി രുന്നില്ല.പക്ഷെ പലപ്പോഴായി അതിലെ പല വിവരങ്ങളും പുറത്ത് വന്നിരുന്നു.അല്പാല്പമായി മുമ്പേ പുറത്ത് വന്ന വാര്‍ത്തകളും ഇപ്പോള്‍ വന്ന പൂര്‍ണ്ണമായ ഉള്ളടക്കവും തമ്മില്‍ വൈരുദ്ധ്യങ്ങള്‍ ഒന്നും കാണാത്ത സ്ഥിതിക്ക് പീഡിതയുടെ വാക്കുകള്‍ അവിശ്വസിക്കേണ്ട കാര്യമില്ല.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി,
മുന്‍ കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍
മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്‌ ,
അടൂര്‍ പ്രകാശ് ,
എ.പി.അനില്‍ കുമാര്‍ ,
എം.പി.ആയ ജോസ്.കെ.മാണി
എം.എല്‍.എ.മാരായ ഹൈബി ഈഡന്‍ ,
എ.പി.അബ്ദുള്ളക്കുട്ടി,
ഐ.ജി. പദ്മകുമാര്‍
പാണക്കാട്ട് ഷബീറലി,
കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍.സുബ്രഹ്മണ്യം
എന്നിവരാണ് സരിതയെ ശാരീരികമായി പീഡിപ്പിച്ചവരുടെ പട്ടികയിലുള്ളത്.
ഇതില്‍ ഉമ്മന്‍ചാണ്ടി ഒഴികെയുള്ള പേരുകള്‍ മുമ്പ് കേട്ടിട്ടുള്ളവയാണ്. സോളാര്‍ കമ്മീഷന്‍ ഉള്‍പ്പടെയുള്ള വേദികളില്‍ അവര്‍തന്നെ വെളി
പ്പെടുത്തിയിട്ടുണ്ട്.പിന്നെന്തുകൊണ്ട് അന്നൊന്നും ഉമ്മന്‍ ചാണ്ടിയുടെ പേര് പറഞ്ഞില്ല എന്ന ചോദ്യത്തിന് ,അദ്ദേഹം തന്നെ രക്ഷിക്കുമെന്ന് കരുതിയാണ് ഇതുവരെയും പറയാതിരുന്നത് എന്നും ഇപ്പോള്‍ പോലും താനായിട്ടല്ല വിവരം പുറത്ത് വിട്ടതെന്നുമായിരുന്നു സരിതയുടെ മറുപടി.
ദുര്‍ന്നടപ്പുകാരിയും 32 തട്ടിപ്പു കേസുകളിലെ പ്രതിയുമായ ഒരുത്തിയുടെ വാക്കുകള്‍ക്ക് എന്ത് വിശ്വാസ്യത എന്നാണ് പീഡകരുടെ ചോദ്യം.ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവായി തന്റെ പക്കല്‍ സി.ഡി ഉണ്ടെന്നു ,സരിതയുടെ മുന്‍ ഭര്‍ത്താവും സോളാര്‍ തട്ടിപ്പ് കേസ്സിലെ പ്രതിയും കൊലക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ടവാനുമായ ബിജു രാധാകൃഷ്ണന്‍ പറഞ്ഞപ്പോള്‍ ,കൊലയാളിയുടെ മൊഴി ആര് വിശ്വസിക്കും എന്നാണ്
അന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചത്.32 ഇല്ലെങ്കിലും ഏതാനും അഴിമതി ക്കേസ്സുകളിലെങ്കിലും പ്രതി സ്ഥാനത്തുള്ള ആളാണ്‌ ഉമ്മന്‍ ചാണ്ടി .കേരളത്തിലെ അത്യുന്നത നീതിപീഠം അദ്ദേഹത്തിന്റെ സത്യസന്ധ്യതയിലും നിഷ്പക്ഷതയിലും സംശയം പ്രകടിപ്പിച്ചിട്ടു മുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ ലോജിക് അനുസരിച്ചാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ എങ്ങനെ വിശ്വസിക്കും? ഗസ്റ്റ് ഹൌസിലെ അടച്ചിട്ട മുറിയില്‍ ബിജു രാധാകൃഷ്ണന്‍ എന്ന കൊലയാളിയുടെ വാക്കുകള്‍ക്ക് കാതു കൊടുത്തത് എന്തിനായിരുന്നു?അയാളുടെ കുടുംബ പ്രശ്നങ്ങളാണ് തന്നോടു പറഞ്ഞ തെന്നും അതുകൊണ്ട് അത് താന്‍ വെളിപ്പെടുത്തു കയില്ലെന്നുമാണ് ഉമ്മന്‍ ചാണ്ടി ഇപ്പോഴും ഉരുവിട്ടുകൊണ്ടിരിക്കു ന്ന്ത്.കേരളത്തിലെ ലക്ഷക്കണക്കിന്‌ കോണ്ഗ്രസ്കാരില്‍ വേറെ ആരും മുഖ്യമന്ത്രിയുടെ മുമ്പില്‍ കുടുംബ പ്രശ്നങ്ങളുടെ കെട്ടഴിക്കാന്‍ പോകാത്തതെന്തു കൊണ്ട്?അയാളില്‍ നിന്നും ദാമ്പത്യ ബന്ധത്തിലെ ശൈഥില്യവും സരിതയുടെ അപഥസഞ്ചാരവും മനസ്സിലാക്കിയതിന്റെ ബലത്തില്‍ എന്ത് ചെയ്താലും ഒന്നും സംഭവിക്കില്ല എന്ന പുരുഷബുദ്ധി ഉമ്മന്‍ ചാണ്ടിയില്‍ പ്രവര്ത്തിച്ചിട്ടില്ല എന്ന്‍ ആര്‍ക്കെങ്കിലും ഉറപ്പു പറയാന്‍ പറ്റുമോ?
സരിതയുടെ പേര്‍ പുറത്ത് വന്ന അതെ നിമിഷം "ആ സ്ത്രീയെ അറിയില്ലെ"ന്ന് പറഞ്ഞത് എന്തിനായിരുന്നു?പിന്നീട് സരിതയുമായി സംസാരിക്കുന്നതിന്റെ ഫോട്ടോ സഹിതം മാദ്ധ്യമങ്ങള്‍ തെളിവ് ഹാജരാക്കിയപ്പോള്‍ വ്യക്തമായ മറുപടി ഉമ്മന്‍ചാണ്ടിക്കില്ലാതെ പോയത് എന്തുകൊണ്ട്?ഏറ്റവും ഒടുവില്‍ ആറു ദിവസം കെ.പി.സി.സി.പ്രസിഡന്റിനെ വെല്ലു വിളിച്ചും ഹൈക്കമാന്റിനെ മുള്‍മുനയില്‍ നിര്‍ത്തിയും ഉമ്മന്‍ ചാണ്ടി സീറ്റ് നേടിക്കൊടുത്തവരുടെ പേരും സരിതയെ പീഡിപ്പിച്ചവരുടെ പട്ടികയും നോക്കുക.ഐ.ജി ഒഴികെ ബാക്കിയെല്ലാവരുമുണ്ട്.
ആരുടെ വാക്കുകളാണ് വിശ്വസിക്കേണ്ടത് എന്ന്‍ ഇനി വിശേഷിച്ച് പറയണോ?


Fans on the page