Total Pageviews

Monday, January 10, 2022

കെ-റെയില്‍ വികസനം


കാടുകള് വെട്ടിത്തെളിച്ചാലും വേണ്ടില്ല
നാടിനെ രണ്ടായ് മുറിച്ചാലും വേണ്ടില്ല
കുന്നും മലയുമിടിച്ചാലും വേണ്ടില്ല
എന്നും വരള്ച്ച ഗ്രസിച്ചാലും വേണ്ടില്ല
പാവങ്ങളന്തിയുറങ്ങുന്ന കൂരകള്
പാടേ തകര്ത്തിട്ടാണെങ്കിലും വേണ്ടില്ല,
ഘോര പ്രളയവും ഭൂമികുലുക്കവും
തോരാത്ത മാരിയും കൊണ്ടു മലനാടു
തീരാ ദുരന്തത്തിലാണ്ടാലും വേണ്ടില്ല
എന്തു വന്നാലുമെനിക്കു പറക്കണം
കേ-റെയിലിന്റെ തിളങ്ങുന്ന ബോഗിയില്.
പറ്റിയാല് ഭാര്യക്കൊരാറക്കശമ്പളം
കിട്ടും പണിയൊന്നു പറ്റിച്ചെടുക്കണം
കേ-റെയിലില് തന്നെ; വേണ്ടേ വികസനം
നമ്മള്ക്കും നമ്മുടെ സ്വന്ത ബന്ധുക്കള്ക്കും?










Fans on the page

Tuesday, January 4, 2022

കക്കാ വരുന്നതിനു കാടു വെട്ടുന്നതെന്തിനു?




തിരുവനന്തപുരം  കൊച്ചു വേളി മുതല്‍ കാസര്‍കോട് വരെയുള്ള 529.45 കിലോമീറ്റര്‍ ദൂരം 4 മണിക്കൂര്‍ കൊണ്ട് താണ്ടി കേരളത്തില്‍ വികസനം വരുത്താനുള്ള സില്‍വര്‍ ലൈന്‍ കെ-റയില്‍ പദ്ധതിക്ക് 1226.45 ഹെക്റ്റര്‍ ഭൂമി ഏറ്റെടുക്കുന്ന ത്തിനു പുറമേ 10757 ഹെക്റ്റര്‍ വനഭൂമിയും 1227 ഹെക്റ്റര്‍ റവന്യൂ ഭൂമിയും  കൂടി ഏറ്റെടുക്കുമെന്ന് ക.റെയില്‍ എം.ഡി.സ്മാര്‍ട്ട് സിറ്റി പോലുള്ള സംരംഭങ്ങള്‍ തുടങ്ങുന്നതിനു ആണത്രേ വനഭൂമി ഉള്‍പ്പെടെയുള്ള സ്ഥലം ഏറ്റെടുക്കുന്നത്.കൊച്ചുവേളി,കൊല്ലം,ചെങ്ങന്നൂര്‍,കോട്ടയം,എറണാകുളം,കൊച്ചി എയര്‍പോര്‍ട്ട്, തൃശൂര്‍,,തിരൂര്‍,കോഴിക്കോട്,കണ്ണൂര്‍, കാസര്‍കോ ട്എന്നിങ്ങനെ ആകെ 11 സ്റ്റേഷനുകള്‍  ആണുള്ളത്. ദുരൂഹമായ കാര്യം റെയില്‍വേയുമായി യാതൊരു ബന്ധവുമില്ലാത്ത സ്മാര്‍ട്ട്  സിറ്റി നിര്‍മ്മാണ ത്തിലും മറ്റും കെ-റയില്‍ പ്രോജക്റ്റിനും അതിന്റെ എംഡിയ്ക്കും എന്ത് അധികാരം എന്നതാണ്?കേരളത്തിന്റെ  സര്‍വ്വ മേഖലയിലും കൈകടത്താന്‍ ആരാണ് ഇയാള്‍ക്ക് അധികാരം നല്‍കിയത്?കേരളത്തിന്റെ വികസന ഒറ്റമൂലി ആയി  ഇടതുപക്ഷ മുന്നണിയുടെ പ്രകടനപത്രികയില്‍ എവിടെയാണ് പറഞ്ഞിട്ടുള്ളതു?    









Fans on the page