Total Pageviews

Wednesday, June 22, 2016

50 കോടി മുടക്കിയത് ഗോഷ്ടി കാണിക്കാനോ ?ജൂൺ 21 ന് അന്താരാഷ്ട്ര യോഗ ദിനം കൊണ്ടാടാൻ കേന്ദ്ര സർക്കാർ 50 കോടി രൂപയാണത്രെ പൊടിച്ചത് !ഭാരതത്തിൻ്റെ തനതായ ഈ വ്യായാമ മുറ പരിശീലിപ്പി ക്കുന്നതും ലോകമാകെ പ്രചരിപ്പിക്കുന്നതും നല്ലതു തന്നെ. മനസ്സിനും ശരീരത്തിനും ഒരുപോലെ പ്രയോ ജനകരമായ യോഗാഭ്യാസം മനുഷ്യകുല ത്തിനാകെ ഗുണം ചെയ്യുന്ന ഒന്നാണ്.പക്ഷെ രാജ്യത്തൊട്ടാകെ ആയുഷ് മന്ത്രാലയത്തിൻറെ ചുമതലയിൽ ഇന്നലെ സംഘടിപ്പിക്കപ്പെട്ട യോഗ പ്രദർശനങ്ങളിൽ പലതും യോഗാഭ്യാസം പിള്ളേരുകളിപോലെയാണെന്ന് തോ ന്നിപ്പിക്കാനാണ് ഉപകരിച്ചത്. യോഗയുടെ ഗൗരവവും മഹത്വവും ചോർത്തിക്കളയുന്ന ഗോഷ്ടികളാണ് പലേ ടത്തും അരങ്ങേറിയത്.ചില കേന്ദ്രമന്ത്രിമാരും ബി.ജെ .പി മന്ത്രിമാരും ,യോഗ എന്ന പേരിൽ കാട്ടിയതത്രയും ഗോഷ്ടികളായിരുന്നു. കേരളത്തിൽ വന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ ,ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ, ദില്ലി യിലും പഞ്ചാബിലും മറ്റും പ്രദർശനം നടത്തിയ കേന്ദ്ര മന്ത്രിമാരായ വെങ്കയ്യ നായിഡു,സ്‌മൃതി ഇറാനി ,ബിജെ. പി അഖിലേന്ത്യാ അദ്ധ്യക്ഷൻ അമിത് ഷാ തുടങ്ങിയവർ ക്യാമറകൾക്ക് മുമ്പിൽ കുച്ചുപ്പുടിയുടെയും ഭരതനാ ട്യത്തിൻറെയും മിമിക്രിയാണ് യോഗ എന്ന പേരിൽ കാട്ടിക്കൂട്ടിയത്. ലോകം മുഴുവൻ ഈ കോപ്രായങ്ങൾ കണ്ടവർക്ക് യോഗാഭ്യാസത്തെ കുറിച്ചും ഭാരതത്തെ കുറിച്ചും തെറ്റിദ്ധാരണയും അവമതിപ്പും മാത്രമേ ഉണ്ടാകൂ.തങ്ങളുടെ കോമാളിത്തരങ്ങൾ മാലോകരെ കാണിക്കണമെന്ന് നിർബ്ബന്ധ മുള്ള മന്ത്രിമാരും രാഷ്ട്രീ യക്കാരും കുടുംബത്തിൽ നിന്നും കാശെടുത്ത് വേണം അതു ചെയ്യാൻ.
തനിക്ക് ചെയ്യാൻ അറിയാത്ത യോഗ ചെയ്യാതെ അതി നെ കുറിച്ച് അറിയാവുന്ന കര്യങ്ങൾ പറയുക മാത്രം ചെയ്ത് കേരളത്തിലെ യോഗ പ്രദർശനത്തിൻറെ ഉദ്ഘാ ടനം നിർവ്വഹിച്ച ആരോഗ്യമന്ത്രി ശൈലജ ടീച്ചറെ അഭി നന്ദിക്കുന്നതിനു പകരം ആക്ഷേപിക്കാൻ ചിലർ ശ്രമി ക്കുന്നത് അപകർഷത കൊണ്ടാണ്.യോഗ മതേതരമാ ണെന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോൾ ഒരു കുറ്റവും കാണാ തിരുന്നവർ ,യോഗ തുടങ്ങും മുമ്പ് വേദസൂക്തങ്ങൾ ഉരുവിട്ടത് ശരിയായില്ലെന്ന് ടീച്ചർ സൂചിപ്പിച്ചപ്പോൾ കണ്ഠ ക്ഷോഭം ചെയ്യുന്നത് വിവരക്കേടും കാപട്യവു മാണ് .യോഗ അങ്ങാടിയോ പച്ചമരുന്നോ എന്നറിയാ ത്തതു കൊണ്ടാണ്. കുമ്മനത്തെ പോലുള്ള സംഘികൾ ടീച്ചറെ വിമർശിക്കുന്നത് മനസ്സിലാക്കാം.പൊതു ചട ങ്ങിൽ നിലവിളക്കു കൊളുത്താൻ മടിക്കുന്ന കുഞ്ഞാലിക്കുട്ടിയും ഈ.ടി .മുഹമ്മദ് ബഷീറുമൊക്കെ ഭാരത പൈതൃകത്തെ കുറിച്ചും യോഗമാഹാത്മ്യത്തെ പറ്റിയും പറയുന്നതാണ് അത്ഭുതം.


Image result for yoga day

     ഇത്  ഇന്ക്വിലാബാസനമോ?
Fans on the page

Thursday, June 16, 2016

അങ്കുശമില്ലാത്തഹങ്കാരമേ ..........

Image result for smriti irani

കേന്ദ്ര വിദ്യാഭ്യാസ വകുപ്പു മന്ത്രി ശ്രീമതി സ്മൃതി ഇറാനിക്ക്‌ 'Dear'എന്ന സംബോധന അത്ര പിടിക്കുന്നി
ല്ല.ബീഹാര്‍ വിദ്യാഭ്യാസ മന്ത്രി ശ്രീ.അശോക്‌ ചൌധരി ട്വിറ്ററില്‍, 'ഡീയര്‍' എന്ന് അവരെ അഭിസംബോധന ചെയ്തതാണ്‌ ശ്രീമതിയെ ചൊടിപ്പിച്ചത്‌."ആദരണീയ" എന്നാണു തന്നെ അഭിസംബോധന ചെയ്യേണ്ടതെന്നത്രെ 'മാഡ'ത്തിന്‍റെ അഭിപ്രായം.സ്വന്തം വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച്‌ വ്യാജ സത്യവാങ്മൂലം നല്‍കി അധികാര ത്തിലേറിയ ഒരു ഫ്രോഡ്‌,ഡീയര്‍ എന്ന വിളി പോലും അര്‍ഹിക്കുന്നില്ല.ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നത് ഏതു കുറ്റിച്ചൂലായാലും സ്ഥാന മഹിമയെ മാനിക്കണ മല്ലൊ എന്ന നാട്ടു നടപ്പ്‌ പിന്തുടര്‍ന്നാകാം ബീഹാര്‍ മന്ത്രി ഈ വ്യാജാവതാരത്തെയും ഡീയര്‍ എന്നു വിളിച്ചത്‌.വി ദ്യാഭ്യാസ യോഗ്യത്യെ കുറിച്ചു കള്ളം പറഞ്ഞ്‌ വിദ്യാഭ്യാ സമന്ത്രിയായി ഇരുന്ന് വിദ്യാഭ്യാസ മേഖലയാകെ കുളം തോണ്ടിക്കൊണ്ടിരിക്കുന്ന ഈ മനുസ്മൃതിഭക്ത അങ്ങനെ പോലും സംബോധന ചെയ്യപ്പെടാന്‍ യോഗ്യയല്ല. ബീഹാ ര്‍ ഉപമുഖ്യമന്ത്രി ശ്രീ തേജസ്വി യാദവിന്‍റെ ചോദ്യ ത്തില്‍,ഇവരുടെ അസുഖത്തിന്‍റെ യഥാര്‍ത്ഥ കാരണം വ്യക്തമാണ്‌."...is 'Dear' an offensive word or it becomes when a minister from Dalit community calls so ?" ദളിത്‌ വിരോധം രക്തത്തില്‍ കലര്‍ന്ന ഈ സവര്‍ണ്ണ മന്ത്രിണിയുടെ ജാതി ക്കുശുമ്പും സംസ്കാരമില്ലായ്മയുമാണു ഈ സംബോധനാ രസക്കേടിന്‍റെ പിന്നിലുള്ളത്‌.ഹൈദ്രാബാദ്‌ യൂണിവേഴ്സി റ്റിയിലെ രോഹിത്‌ വെമുല എന്ന ദളിത്‌ വിദ്യാര്‍ത്ഥിയെ ആത്മഹത്യക്കു പ്രേരിപ്പിച്ചവര്‍,ആ സമുദായത്തില്‍ പെട്ട ഒരാള്‍(അയാള്‍ മന്ത്രിയാണെങ്കില്‍ പോലും)dear എന്നൊ ക്കെ വിളിച്ചാല്‍ എങ്ങനെയാണു സഹിക്കുക?ആത്മഹ ത്യക്കു ശേഷവും ആ വിദ്യാര്‍ത്ഥിയെ വേട്ടയാടിയ ഇത്ത രം ശവം തീനികള്‍, മനുഷ്യര്‍ക്കു ചേരുന്ന മാന്യമായ ഒരു സംബോധനയും അര്‍ഹിക്കുന്നില്ല.

സ്മൃതി ഇറാനിയുടെയും മറ്റു  വ്യാജന്മാരുടെയും ദൈവമായ പ്രധാനമന്ത്രി മോഡി, ദീപിക പദുകോണിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ട്വീറ്റാ ണ് താഴെ കൊടുത്തിട്ടുള്ളത്. അതില്‍ അവരെ dear എന്ന് സംബോധന ചെയ്തിരിക്കുന്നത്  വ്യക്തമായി കാണാം.അതൊന്നും ഈ അല്പജ്ഞക്ക്  മോശമായി തോന്നുന്നില്ല.അപ്പോള്‍ ശ്രീമതിയുടെ  അസുഖം സംബോധനാ ബാഹ്യമായ സവര്‍ണ്ണമാനിയ ആണെന്ന്  പ്രകടമല്ലേ?.

ദളിത്‌  വിരോധം മൂലമാണ്  രോഹിത്  വെമുലയെ ഇവര്‍  പീഡിപ്പിച്ച്  മരണത്തിലേക്ക്  നയിച്ചത്  എന്ന ആരോപണം പാര്‍ലമെന് റിലും പുറത്തും  അലയടിച്ചപ്പോള്‍  രോഹിത്  ദളിതനല്ല എന്ന്‍  പാര്‍ലമെന്റില്‍  പ്രസ്താവിച്ച മഹതിയാണ്  ഈ ചാതുര്‍ വര്‍ണ്യഭക്ത.ഇവരുടെ സംബോധനാ വിവാദം വന്ന അതേ ദിവസത്തെ  പത്രത്തില്‍ തന്നെ, രോഹിത്  ദളിതന്‍ തന്നെ എന്ന്‍ സാക്ഷ്യപ്പെടുത്തുന്ന അവിടുത്തെ വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്  ഉണ്ടെന്ന  വാര്‍ത്തയുണ്ട്.സ്വന്തം  കുറ്റം മറച്ചു പിടിക്കാന്‍  പാര്‍ലമെന്റില്‍ പോലും  കള്ളം പറഞ്ഞ  ഇവര്‍  പാര്‍ലമെന്റിന്റെ  പടിവാതില്‍ക്കല്‍ പോലും കയറ്റാന്‍  കൊള്ളാത്ത ഒരുത്തിയാണ്.ഇവര്‍ ഇന്ത്യയുടെ ജനാധിപത്യത്തിനും  മതേതരത്വത്തിനും  തീരാ കളങ്കമാണ്.വിദ്യാഭ്യാസ മേഖലക്ക് അപമാനവും.


Fans on the page

Monday, June 13, 2016

സത്യം ഐ സി യു വില്‍


ആത്മീയ വ്യാപാര,മാതുരസേവന--
മാദി മുഖം മൂടി കെട്ടി സമര്ത്ഥമായ്
കൂട്ടിക്കൊടുത്തും വ്യഭിചരിച്ചും പിന്നെ 
കള്ളക്കടത്തും കവര്‍ച്ചയും ചെയ്തു നീ
കൈവശമാക്കിയ കാശിന്‍ ബലത്തിലും
കൈതവമേറുമധികൃത ദുര്‍മ്മദര്‍
കുമ്പിട്ടു സൃഷ്ടിച്ച ദിവ്യത്വ ഡംഭാലും
മര്‍ത്യന്‍റെ സന്മാര്‍ഗ്ഗ ചക്രവാളങ്ങളെ
പേര്‍ത്തും മലീമസമാക്കിയ നിര്‍ദ്ദയേ
വിദ്യയും തേടിയലഞ്ഞ യുവാവിന്നു
മൃത്യു സമ്മാനിച്ച നീയിന്നു പിന്നെയും
ജീവിതത്തിന്‍റെ രണ്ടറ്റവും മുട്ടിക്കാന്‍
ജീവന്‍ കളഞ്ഞും പരിശ്രമിക്കും സാധു
നേഴ്സിന്‍റെ മാനം കവരും കിരാതരെ
സ്വന്തം ചിറകിലൊതുക്കി സത്യത്തിനെ
ഐസിയു തന്നില്‍ കിടത്തിയൊടുക്കുന്നൂ.Fans on the page

Tuesday, June 7, 2016

രാജ്യദ്രോഹികള്‍ രാജിവയ്ക്കണം

 മുംബയ് സ്ഫോടനത്തിന്റെ സൂത്രധാരനും അധോലോക കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധത്തിന്‍റെയും സാമ്പത്തിക ഇടപാടുകളുടെയും തെളിവുകള്‍ പുറത്ത് വന്നതോടെ മുതിര്‍ന്ന ബി.ജെ.പി നേതാവും മഹാരാഷ്ട്ര മന്ത്രി സഭയിലെ രണ്ടാമനും റവന്യു മന്ത്രിയുമായ എകനാഥ് ഖട്സേ മന്ത്രിസ്ഥാനം രാജിവച്ചു.ഒരു രാജ്യദ്രോഹിയുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്ന അഴിമതിക്കാരനായ ഈ മന്ത്രിയെ സംരക്ഷിക്കാന്‍ എല്ലാ അടവുകളും പയറ്റിയ ബി.ജെ.പി നേതൃത്വം നില്‍ക്കക്കള്ളി യില്ലാതെ വന്നപ്പോഴാണ് രാജി വയ്പ്പിച്ചത്.തങ്ങള്‍ അധികാരത്തിലേറിയാല്‍ 24 മണിക്കൂറിനകം ദാവൂദ് ഇബ്രാഹിമിനെ പിടികൂടുമെന്ന് വീമ്പിളക്കിയ മോഡിയും സംഘവും കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുമ്പോഴാണ് അയാളുമായി ഈ മോഡിശിഷ്യന്‍ നിത്യേന ഫോണില്‍ ബന്ധപ്പെടുകയും സാമ്പത്തിക ഇടപാടുകള്‍ നടത്തുകയും ചെയ്തുകൊണ്ടിരുന്നത്. പാകിസ്ഥാനിലെ ഗസല്‍ ഗായകന്‍ ഗുലാം അലിയെ മഹാരാഷ്ട്രയുടെ മണ്ണില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് വാശി പിടിച്ച ശിവസേനക്കാര്‍ക്കും മൂത്ത സംഘിയായ മുഖ്യമന്ത്രി ഫട്നാവിസിനും ഒപ്പം ഭരിക്കുംപോ ഴാണ് ഇയാള്‍ ഗുരുതരമായ ഈ രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനം നടത്തിയത്.ജെ.എന്‍.യു വിദ്യാര്ത്ഥി നേതാവ് കനയ്യകുമാറിനെയും കൂട്ടരെയും വ്യാജ സി.ഡി നിര്‍മ്മിച്ച് രാജ്യദ്രോഹിയായി ചിത്രീകരിച്ച് ജയിലിലടച്ച കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി യഥാര്‍ത്ഥ രാജ്യദ്രോഹിയായ ഖട് സെ യെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്.ഭരണഘടനയുടെ ലംഘനവും രാജ്യദ്രോഹവും ചെയ്ത ഇയാള്‍ക്കെതിരെ കേസ്സ് പോലും രജിസ്ടര്‍ ചെയ്യാതെ രാജിവയ്പ്പിച്ചത് രക്ഷപ്പെടുത്തല്‍ തന്ത്രത്തിന്‍റെ ഭാഗമാണ്.സ്വന്തം സംസ്ഥാനം കത്തിച്ചു ചാമ്പലാക്കാന്‍ എല്ലാ പണിയും ചെയ്തവന്‍റെ കയ്യില്‍ നിന്നും കപ്പം പറ്റിക്കൊണ്ടിരിക്കുന്ന ഇയാളെ ജയിലില്‍അടയ്ക്കണം. അല്ലെങ്കില്‍ ഫട് നാവിസും കേന്ദ്രമന്ത്രിമാരും മറ്റ് ബി.ജെ.പി നേതാക്കന്മാരും ഇയാളുടെ ഒറ്റുകാശിന്‍റെ പങ്കു പറ്റി യിട്ടുണ്ട് എന്ന്‍ അനുമാനി ക്കേണ്ടി വരും.ഒന്നിച്ചു ഭരിച്ചിട്ടും മുഖ്യമന്ത്രി ഇതൊന്നും അറിഞ്ഞില്ല എന്ന്‍ വിശ്വസി ക്കാന്‍ പ്രയാസമാണ്.തന്‍റെ മന്ത്രിസഭയിലെ രണ്ടാമന്‍ ചെയ്തുകൊണ്ടിരുന്ന വിദ്ധ്വംസന പ്രവര്‍ത്തനം ഇത്രനാളായിട്ടും മനസ്സിലാക്കാന്‍ കഴിയാത്ത മുഖ്യന്‍ ആ സ്ഥാനത്തിരി ക്കാന്‍ യോഗ്യനല്ല.ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനം തന്‍റെ മൂക്കിന്റെ താഴെയിരുന്ന്‍ സ്വന്തം പാര്‍ട്ടിക്കാരന്‍ നടത്തിയിട്ട് കണ്ടു പിടിക്കാന്‍ കഴി യാതെ പോയ കേന്ദ്ര ആഭ്യന്തര മന്ത്രിയും ആ സ്ഥാനം രാജിവയ്ക്കണം.

അഫ്സല്‍ ഗുരുവിനെ അനുസ്മരിച്ചു ദേശദ്രോഹ മുദ്രാവാക്യം വിളിച്ചെന്ന് യാതൊരു തെളിവുമില്ലാതെ  കനയ്യകുമാറിനെതിരെ ആദ്യം ആരോപണം ഉന്നയിച്ചതും അയാളുടെ  പിന്നില്‍ ലഷ്കര്‍  ഇ തോയിബയാണെന്ന കള്ള പ്രചരണം അഴിച്ചു വിട്ടതും  കേന്ദ്ര ആഭ്യന്തര മന്ത്രിയാ ണ്.അഫ്സല്‍ ഗുരുവി നെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച്  വിദ്യാര്ത്ഥിക ളെ  ദേശദ്രോഹികളായി ചിത്രീകരിച്ചതിന്‍റെ  മൂന്നാം നാള്‍  അഫ്സല്‍ ഗുരു വിനെ  വീരപുത്രനായി  വാഴ്ത്തുന്ന  പി.ഡി.പി യുമായി  ചേര്‍ന്ന്‍ മോഡിയു ടെയും രാജ് നാഥ്  സിംഗിന്‍റെയും പാര്‍ട്ടി  കാശ്മീര്‍ ഭരിക്കുവാന്‍  കരാറായി.രാ ജ്യസ്നേഹവും  രാജ്യദ്രോഹവും എല്ലാം അധികാരം പങ്കിടാന്‍ ഉപയോഗിക്കുന്ന  വെറും വാക്കുകള്‍ മാത്രമാണ്  ഇവര്‍ക്കെന്നു  മനസ്സിലാക്കാന്‍  ഈ ഒരു സംഭവം  മതി. ദാവൂദ്  ഇബ്രാഹിമിന്‍റെ  പങ്കു കച്ചവടക്കാരന്‍  രാജ്യദ്രോഹിയാ ണ്‌. അയാള്‍ക്ക്  ഒത്താശ ചെയ്യുന്നവരും  രാജ്യദ്രോഹികളാണ്  അവര്‍  ഭരണ ത്തില്‍ തുടരുന്നത്  രാജ്യത്തിനും ജനങ്ങള്‍ക്കും  അപകടമാണ്.


Fans on the page