Total Pageviews

Saturday, August 19, 2017

ഉപകാരസ്മരണ

ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ശ്രീമതി നളിനി നെറ്റോയെ പുതുതായി രൂപവൽക്കരിക്കുന്ന വിജിലൻസ് കമ്മീഷൻ അംഗമാക്കുമെന്ന് വാർത്തകൾ പരക്കുന്നു.ഈ മാസം റിട്ടയർ ചെയ്യുന്ന അവർക്ക് ഉചിതമായ പാരിതോഷികം നൽകേണ്ടത് ഈ സർക്കാരിന്റെ ആവശ്യമാണ്.മലയാളത്തിൽ അടിസ്ഥാന ബിരുദം ഇല്ലാത്ത ഒരു മുൻ ചീഫ്സെക്രട്ടറിയെ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ മലയാളം സർവ്വകലാശാലയുടെ വൈസ് ചാൻസലറാക്കിയ 'പ്രീസിഡന്റ് 'വച്ച് നോക്കുമ്പോൾ നളിനി നെറ്റോയെ വിജിലൻസ് കമ്മീഷൻ ചെയർ പേഴ്‌സൺ ആക്കേണ്ടതാണ്. മുൻ ഡിജിപി റ്റി.പി.സെൻ കുമാറിനെ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യുണൽ അംഗമാക്കാ തിരിക്കാൻ കള്ളക്കേസിൽ കുടുക്കുന്നതിനു പതിനെട്ടടവും പയറ്റുന്ന സർക്കാർ വിധേയ, ചെയർപേഴ്‌സൺ പദവിയിൽ ശോഭിക്കും എന്നതിൽ യാതൊരു സംശയവും വേണ്ട.അവർ പാരവയ്ക്കുന്ന തിൽ വിദഗ്ദ്ധയാ ണെന്ന് മറ്റൊരു മുൻ ഡി.ജിപി ഡോ.സിബി മാത്യുസ് "നിർഭയം" എന്ന തൻ്റെ ആത്മകഥയിൽ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.
മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിക്കപ്പെട്ട സിബി മാത്യുസ്സിനെ ആ പദവിയിൽ കയറ്റാ തിരിക്കാൻ അവർ കാണിച്ച നെറികേടുകൾ സിബി മാത്യുസ്സ് വിവരിക്കുന്നത് നോക്കുക:" ......ഒരു വനിത ഐ.എ.എസ് ഓഫീസറായിരുന്നു തിരുവനന്തപുരത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ.അവരുടെ ഭർത്താവ് ഐ.പി.എസ് ഓഫീസറും മുമ്പ് വിജിലൻസിൽ എൻ്റെ സഹപ്ര വർത്തകനുമായിരുന്നു.ഇരുവരും തമ്മിൽ കൂടി യാലോചിച്ച് എന്റെ നിയമനക്കാര്യം ന്യൂഡൽഹിയിലുള്ള ഇലക് ഷൻ കമ്മീഷന്റെ പരിഗണനയ്ക്ക് അയച്ചു.അവർ ഒരു കാര്യം മറച്ചു വച്ചു ;തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് 15 ദിവസം മുമ്പ് ഗവർണ്ണർ ഒപ്പു വച്ച വിജ്ഞാപനം എന്നുള്ളത്.പുതിയ സർക്കാർ വരുമ്പോൾ എന്റെ നിയമനം റദ്ദ് ചെയ്യുമെന്നും അതുവരെ ഫയൽ ഇലക്ഷൻ കമ്മീഷനിൽ നിദ്രയിലായിക്കൊള്ളുമെന്നും അവർ കരുതി." (നിർഭയം.--പേജ് 326)പക്ഷെ അവരുടെ പാര ഏറ്റില്ല. രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഇ.കമ്മീഷൻ ഫയൽ തിരിച്ചയക്കുകയും സിബി മാത്യുസ്സ് മുഖ്യ വിവരാവകാശ കമ്മീഷണറായി ചാർജ്ജെടുക്കുകയും ചെയ്തു.നിയമന ഉത്തരവ് കിട്ടിയിട്ടും ചാർജ്ജെടുക്കുന്നത് 65 ദിവസം വൈകിക്കാൻ അവർക്കു സാധിച്ചു.ഇ ങ്ങനെ പകയും വിദ്വേഷവും പാരയുമായി നടക്കുന്നവരെ സാധാ അംഗമാക്കിയാൽ പോരാ ചെ യർപേഴ്‌സൺ തന്നെയാക്കണം.
Fans on the page

Saturday, December 17, 2016

രാഷ്ട്ര വിരുദ്ധരുടെ ദേശീയഗാന പ്രേമം

ദേശീയഗാനത്തെ ചൊല്ലി ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിനെതിരെ പ്രക്ഷോഭത്തിന് ഇറങ്ങി പുറപ്പെട്ടിരിക്കുന്ന ബി.ജെ.പിയും സംഘപരിവാരങ്ങളും കാട്ടുന്നത് നഗ്നമായ മതവിദ്വേഷ പ്രകടനമാണ്. ദേശവിരുദ്ധ പ്രവർത്തനമാണ്.ദേശീയ ഗാനത്തെ അനാദരിക്കുന്നവർക്കു നേരെ ഒരക്ഷരം ഉരിയാടാതെ കമലിനു നേർക്ക് ചന്ദ്രഹാസമിളക്കുന്നത് അതുകൊണ്ടാണ്.എന്നു മുതലാണ് ബി.ജെ.പിയ്‌ക്കും.ആർ.എസ് .എസ്സിനും 'ജനഗണമന' എന്നാരംഭിക്കുന്ന ദേശീയഗാനത്തോട് ഇത്ര പ്രതിപത്തിയും ആരാധനയും തോന്നി തുടങ്ങിയത്?മോഡി അധികാരത്തിൽ കയറിയതിൻറെ അടുത്ത ദിവസങ്ങളിൽ തന്നെ 'ജനഗണമന...' ഭാരതത്തിൻ്റെ ദേശീയഗാനമാക്കിയത് ശരിയായില്ല എന്ന് ബിജെപി നേതാക്കളും ആർ.എസ് .എസും അവരുടെ കുഴലൂത്തു കാരും പാടാൻ തുടങ്ങിയതാണ്.ബ്രിട്ടീഷ് രാജാവിനെ സ്തുതിക്കുന്ന ഗാനമാണെന്നതായിരുന്നു മോഡി മുതൽ വിഷകല വരെയുള്ളവർ ഉന്നയിച്ച ആക്ഷേപം."അ ധിനായക"ൻ എന്ന് ഉദ്ദേശിച്ചിരിക്കുന്നത് ജോർജ്ജ് രാജാവിനെയാണെന്നു വരെ ഈ "ദേശസ്നേഹി"കൂട്ടങ്ങൾ പറഞ്ഞുകളഞ്ഞു. ഈ ഗാനം രചിച്ചതിൻ്റെ പേരിൽ അവർ ടാഗോറിനെ അപഹസിച്ചു.കേരളത്തിലെ ചില "പണ്ഡിത മഹോദരന്മാരും"ഈ വാദഗതികൾക്കു പിന്തുണ നൽകി രംഗത്തെത്തി.'ജനഗണമന ' ദേശീയഗാനമായി അംഗീക രിച്ചപ്പോൾ തന്നെ അന്നത്തെ ദേശവിരുദ്ധ ശക്തികൾ ആരോപണങ്ങൾ പുറത്തെടുത്തിരുന്നു. "അധിനായകൻ" എന്ന് താൻ ഉദ്ദേശിച്ചത് സർവ്വേശ്വരനെയാണെന്ന് മഹാകവി വ്യക്തമാക്കിയതോടെ അപവാദപ്രചാരണ ങ്ങളുടെ കാറ്റ് പോയി. എന്നിട്ടും ഭരണം കയ്യിൽ കിട്ടി യപ്പോൾ മണ്ണടിഞ്ഞ പഴയ ആക്ഷേപങ്ങൾ പൊടിതട്ടിയെടുത്ത് 'ജനഗണമന..'യെ നാടുകടത്താനാണ് ബിജെപി യും സംഘരിവാരങ്ങളും ശ്രമിച്ചത്.മാത്രമല്ല റഷ്യൻ സന്ദർശന വേളയിൽ ഇന്ത്യൻ പ്രധാനമന്ത്രിയെ ആദരിക്കുവാൻ അവർ ഇന്ത്യൻ ദേശീയഗാനം ആലപിച്ചപ്പോൾ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് നരേന്ദ്രമോദി ദേശീയ ഗാനത്തെ നിന്ദിക്കുകയും ചെയ്തു.ജനഗണമന യെ അധിക്ഷേപിച്ചുകൊണ്ട് ശശികലയെ പോലുള്ള വിഷജന്തു ക്കൾ ചെയ്ത കണ്ഠക്ഷോഭത്തിൻ്റെ മാറ്റൊലി അടങ്ങും മുമ്പ് അവർ തന്നെ അതിനെ പുകഴ്ത്തിപ്പാടാൻ ഇട വന്നത് ടാഗോറിൻ്റെയും ആ ഗാനത്തിൻറെയും മഹത്വം തന്നെ. സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാരരോടൊപ്പം നിൽക്കുകയും സ്വാതന്ത്ര്യം കിട്ടിയപ്പോൾ രാഷ്ട്രപിതാവിനെ കൊല്ലുകയും ചെയ്തവരുടെ പിൻഗാമികൾക്ക് ഇപ്പോൾ ദേശസ്നേഹം ഉദിച്ചത് നല്ലകാര്യം തന്നെ.ഏ താണ്ട് അര നൂറ്റാണ്ടിലേറെക്കാലം ആർ എസ് എസ് ആസ്ഥാനത്ത് ഇന്ത്യയുടെ ദേശീയ പതാക ഉയർത്താതിരുന്നത് ആരും മറന്നിട്ടില്ല.ദേശീയ പതാക കൊണ്ട് ഈ അടുത്തകാലത്ത് ദേശത്തിൻറെ പ്രധാനമന്ത്രി മുഖം തുടയ്ക്കുന്നതും ഇന്ത്യക്കാർ കണ്ടതാണ്.
ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ദേശവിരുദ്ധതയുടെ പാരമ്പര്യകണങ്ങൾ അറിയാതെ ഇങ്ങനെ പ്രധാനമന്ത്രിയിൽ നിന്ന് മാത്രമല്ല അനുചരന്മാരിൽ നിന്നും പുറത്ത് ചാടും .അതാണ് കമലിൻറെ വീടിന്നു മുമ്പിൽ ബിജെപി ,സങ്കി കിങ്കരന്മാർ നടത്തിയ സമരാഭാസത്തിൽ പ്രകടമായത്. ദേശീയ ഗാനം എങ്ങനെ നിന്നു വേണം ആലപിക്കേണ്ടത് എന്ന് സർക്കാർ ഉത്തരവുണ്ട്.ദേശീയഗാനം ആലപിക്കു മ്പോൾ ഇരിക്കുന്നത് അതിനെ അനാദരിക്കലാണ്.അ തിൻറെ പേരിലാണ് ചലച്ചിത്രമേളയിൽ പങ്കെടുത്ത ചി ലർക്കെതിരെ കേസ്സെടുത്തത്.കമൽ ദേശീയ ഗാനത്തെ അനാദരിച്ചെന്നും അദ്ദേഹം മാപ്പു പറയണമെന്നും പറഞ്ഞു വന്ന് അദ്ദേഹത്തിൻ്റെ വീടിനു മുന്നിൽ കുത്തിയിരുന്നു ദേശീയഗാനമാലപിച്ചവർ ദേശീയ ഗാനത്തെ നിന്ദി ക്കുക മാത്രമല്ല ദേശദ്രോഹം തന്നെയാണ് ചെയ്തിരിക്കുന്നത്.അവർക്കെതിരെയാണ് കേസ്സെടുക്കേണ്ടത്.


Fans on the page

Monday, November 28, 2016

മോഡിയുടെ വ്യാജ സത്യവാങ്ങ് മൂലങ്ങള്‍
Image result for modi image

അഴിമതിയും കള്ളപ്പണവും തടയാൻ തൻ്റെ സർക്കാർ ശ്രമിക്കുമ്പോൾ പ്രതിപക്ഷം അതിനെതിരെ സമരം ചെയ്യുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.ഭാരത് ബന്ദ് നടത്തി രാജ്യത്തെ സ്തംഭിപ്പിക്കാനാണ് അവർ മുതിരുന്ന തെന്നും അദ്ദേഹം കുറ്റപ്പെടുത്തി.പതിവ് പോലെയുള്ള അദ്ദേഹത്തിൻ്റെ വ്യാജപ്രചാരണമാണിത്. ഒന്നാമതായി ഇന്ന്(28 .11 .2016 )പ്രതിപക്ഷ കക്ഷികൾ അഖിലേന്ത്യാ ബന്ദിന് ആഹ്വാനം ചെയ്തിട്ടില്ല.ആക്രോശ് ദിവസി(പ്രതിഷേധ ദിനം) നാണ് പ്രതിപക്ഷ ആഹ്വാനം.കേരളത്തിൽ മാത്രമാണ് ഹർത്താൽ.ര ണ്ടാമതായി, ഇത്തരം ഒരു ആരോപണം അദ്ദേഹം ഉന്നയിക്കേണ്ടിയിരുന്നത് പാർലമെൻ്റിലായിരുന്നു.പിടിപ്പുകേടിൻറെയും ദീര്ഘവീക്ഷണമില്ലായ്മ യുടെയും ദൃഷ്ടാന്തമാണ് മോദിയുടെ നടപടി എന്ന് മുൻ പ്രധാനമന്ത്രി മന്മോ ഹൻ സിംഗും മറ്റു പ്രതിപക്ഷ കക്ഷിനേതാക്കളും പറഞ്ഞത് പാർലമെൻ്റിലാ ണ്.അവിടെ നോട്ടസാധുവാക്കി യതിൻറെ കുഴപ്പങ്ങളെക്കുറിച്ച്  ഉന്നയിക്ക പ്പെട്ട ആക്ഷേപങ്ങൾ ചെവി കുളിർക്കെ കേട്ട് നാവിറങ്ങിപ്പോയ മോഡി,അ തിനു തെരുവിൽ മറുപടി പറയുന്നത് ,പറയുന്നതിനെക്കുറിച്ച് അദ്ദേഹത്തിന് തന്നെ ഉറപ്പും വിശ്വാസവുമില്ലാത്തതു കൊണ്ടാണ്.ഭരണത്തിൽ കയറി 100 ദിവസത്തിനകം ഇന്ത്യക്കാർ വിദേശത്ത് നിക്ഷേപിച്ച കള്ളപ്പണം പിടിച്ചെടു ത്ത് സാധുക്കൾക്ക് വിതരണം ചെയ്യുമെന്നു വീമ്പിളക്കിയ മോഡി 1000 ദിവസ മായിട്ടും ഒരു ചില്ലിക്കാശു പോലും പിടിച്ചെടുക്കാൻ കഴിയാഞ്ഞതിൻറെ ജാള്യം മറയ്ക്കാൻ കാണിക്കുന്ന സർക്കസും മോണോ ആക്ടുമാണ് ഇതെന്ന് സ്വന്തം കക്ഷിക്കാർക്ക് പോലും മനസ്സിലായി.ഭരണത്തിൽ കയറിയ അന്ന് മുതൽ അഴിമതിക്കെതിരെ വാ തോരാതെ സംസാരിക്കുന്ന മോഡി അന്നുമു തൽ അഴിമതിക്കാരെ രക്ഷിക്കാനും അഴിമതി ചെയ്യാനും കാണിക്കുന്ന വ്യ ഗ്രത അക്കമിട്ടു വിശദീകരിക്കുവാൻ ആയിരം നാവുള്ള  അനന്തനും പറ്റിയെ ന്നു വരില്ല.


വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് വ്യാജ സത്യവാങ് മൂലം നൽകിയ ഒരു ത്തിയെ വിദ്യാഭ്യാസ മന്ത്രിയായി അവരോധിച്ചു കൊണ്ടാണ് ആദ്ദേഹം അഴിമതിക്ക് ഹരിശ്രീ കുറിച്ചത് തന്നെ. കള്ളപ്പണമെന്നു കേൾക്കുമ്പോൾ ഓക്കാനം വരുന്ന ഇദ്ദേഹത്തിന് കള്ളപ്പണക്കേസിൽ പ്രതിയായ ,സർക്കാർ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് രാജ്യം വിടുന്നത് വിലക്കിയ,ക്രിക്കറ്റ് തട്ടിപ്പുകാരൻ  ലളിത് മോഡിക്ക്  നാടുവിടാൻ വിദേശകാര്യമന്ത്രി സുഷസ്വ രാജ്ഉം രാജസ്ഥാൻ മുഖ്യമന്ത്രി വിജയരാജ സിന്ധ്യയും  ഒത്താശ ചെയ്തുകൊടു ത്തപ്പോൾ ഒരു മനം പിരട്ടൽ പോലും ഉണ്ടാകാഞ്ഞതെന്ത്?9000 കോടി രൂപ കബളിപ്പിച്ച വിജയ് മല്യയിൽ നിന്നും ഒരു പൈസ പോലും തിരിച്ചു പിടി ക്കാൻ കഴിഞ്ഞിട്ടില്ല.അയാൾക്ക്‌ രാജ്യം വിട്ടു പോകാൻ വേണ്ടതെല്ലാം ചെയ്തു കൊടുത്തതും മോഡിഭരണകൂടമാണ്.അംബാനിക്കും അദാനിക്കും   നികു തിയിന ത്തിൽ കോടിക്കണക്കിനു രൂപ എഴുതി തള്ളുന്നത് അഴിമതിയല്ലെ ങ്കിൽ പിന്നെ എന്താണ്?അമൃതാനന്ദ മയി ,ശ്രീ ശ്രീ രവിശങ്കർ ബാബാ രാം ദേവ് തുടങ്ങിയ വ്യാജ ആൾദൈവങ്ങളുടെ കള്ളപ്പണ സ്രോതസ്സുകളെ കുറി ച്ച് അന്വേഷിക്കാൻ പോലും ഭയപ്പെടുന്നു.അവരുടെ കാൽക്കൽ കുമ്പിടുന്ന മോദിക്ക് കള്ളപ്പണത്തിനെതി രെ സംസാരിക്കാൻ എന്ത് യോഗ്യത? ഓസ്‌ട്രേ ലിയയിൽ വ്യവസായം ആരംഭിക്കാൻ അദാനിക്ക് വായ്പ ലഭിക്കാൻ വേണ്ടി എസ. ബി ഐ ക്കു മേൽ പ്രധാനമന്ത്രി സമ്മർദ്ദം ചെലുത്തിയ കഥ ഓസ്ട്രേ ലിയൻ പത്രങ്ങൾ അന്നേ  റിപ്പോർട്ട് ചെയ്തിരുന്നതാണ്.ഇപ്പോൾ, അദാനിക്ക് എസ.ബി.ഐ എത്ര തുക വായ്പയായി നൽകിയിട്ടുണ്ടെന്ന വിവരാവകാശ രേഖപ്രകാരമുള്ള ചോദ്യത്തിന് മറുപടി നൽകേണ്ടെന്ന ബാങ്കിൻറെ നിലപാട് കേന്ദ്ര വിവരാവകാശ കമ്മീഷൻ ശരിവച്ചതിൽ നിന്ന് ആ ആരോപണം ശരിയാണെന്ന് വ്യക്തമായിരിക്കുകയാണ്.മല്യ ഒൻപതിനായിരം കോടി രൂപയാണ് വിവിധ ബാങ്കുകളെ പറ്റിച്ചു മുങ്ങിയതെങ്കിൽ അതിൻറെ 9 ഇരട്ടി എസ.ബി.ഐ യിൽ നിന്ന് മാത്രം പറ്റിച്ചായിരിക്കും അദാനി മുങ്ങുക .ഇങ്ങ നെ കള്ളപ്പണ രാജാക്കന്മാർക്ക് ഒത്താശ ചെയ്തു കൊടുക്കുകയും അഴിമതി നടത്തുകയും ചെയ്തിട്ട് അഴിമതിക്കും കള്ളപ്പണ ത്തിനുമെതിരെ തെരുവി ലെ മൈക്കിന് മുമ്പിൽ വീരസ്യം വിളമ്പുകയും സാധാരണ മനുഷ്യരെ എങ്ങനെ ഉപദ്രവിക്കാം എന്ന ഗവേഷണത്തിൽ ഏർപ്പെടുകയും ചെയ്യുന്നത് ഒരു പ്രധാനമന്ത്രിക്കും ഭൂഷണമല്ല.ഉറപ്പിച്ചും അസ്ഥാനത്തും പറഞ്ഞാൽ കള്ളം സത്യമാകില്ല എന്ന്  കൂടി ഓർക്കുന്നതും  നന്നായിരിക്കും ."സത്യമേവ ജയതേ"(സത്യം മാത്രം ജയിക്കുന്നു) എന്ന ഉപനിഷദ്  വാക്യം ദേശീയ മുദ്രാവാക്യമായി സ്വീകരിച്ചിട്ടുള്ള രാജ്യത്തിന്‍റെ പ്രധാനമന്ത്രി ഇങ്ങനെ അസത്യം  മാത്രം പറഞ്ഞു നടക്കുന്നത്  രാജ്യത്തിനു നാണക്കേടാണ്.


Fans on the page

Monday, November 14, 2016

ഇല്ലം ചുട്ടപ്പോൾവീട്ടിൽ കള്ളൻ കേറീന്നേതോ
വട്ടൻ ചൊന്നതു കേട്ടു നടുങ്ങി,
കെട്ടിയപെണ്ണിനെയിട്ടിട്ടോടിയ 
കൂട്ടുകുടുംബക്കാർന്നോരേകൻ
വീര്യം കാട്ടി മേനി നടിക്കാൻ
വീടിനു മുഴുവൻ തീയിട്ടത്രേ .
വെന്തു നശിക്കും വീട്ടിൽ നിന്നും
പൊന്തും നിലവിളി കേൾക്കാതങ്ങേർ
അന്യഗൃഹത്തിൽ കേറിയൊളിക്കെ
ആശ്രയമറ്റ കുടുംബാംഗങ്ങൾ
ബ്രഹ്‌മാവിൻറെ യടുക്കൽ ചെന്നൂ
കഷ്ടപ്പാടുകൾ ബോധിപ്പിക്കാൻ.
ഉടുതുണി ,കാശും ചട്ടീം കലവും
ഉപ്പു ചിരട്ടയുമൊക്കെ കത്തി
കഞ്ഞി കുടിക്കാൻ വകയില്ലാതെ
കായും വയറും വായും പൊത്തി
ചൊല്ലും കണ്ണീർ വഴിയും കഥകൾ
എല്ലാംകേട്ട പിതാമഹനോതി:
"എട്ടും പൊട്ടും തിരിയാത്തവനും
കഷ്ടപ്പാടുകളറിയാത്തവനും
പരദുഃഖത്തിൽ സന്തോഷിക്കും
പരമദ്രോഹമനസ്ക്കനുമെല്ലാം
കൂട്ടുകുടുംബക്കുലപതിയാകിൽ
പറ്റാമിങ്ങനെ പലവിധ ദുഃഖം .
വട്ടിനു നല്ലതു നെല്ലിക്കാത്തള--
മുത്തമമല്ലോ ഷോക്കു കൊടുപ്പും.
ഇതുകൊണ്ടൊന്നും ഫലമില്ലെങ്കിൽ
കാക്കുകയിനിയും രണ്ടര വർഷം."
ബ്രഹ്‌മാവും കൂടിങ്ങനെ ചൊൽകെ
യാശ നശിച്ച കുടുംബ ജനങ്ങൾ
ആകുലരായിട്ടോടുകയായി
കഞ്ഞികുടിക്കാൻ കാശിനു വേണ്ടി
ഏറ്റിയെമ്മിൽ ക്യൂ നിൽക്കാനായ്.
തല ചായ്ക്കാനൊരുകൂരയൊരുക്കി
തളരും കുഞ്ഞിനു തുണയേകാനായ്.Fans on the page

Thursday, October 27, 2016

കെ.എം .എബ്രഹാം അത്ര നല്ലപിള്ള ചമയേണ്ടാ .


അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം .എബ്രഹാമിൻറെ വീട് വിജിലൻസ് റെയ്‌ഡ്‌ ചെയ്തതിനെതിരെ കുറെ ഐ എ എസ് പുലികൾ ചീഫ് സെക്രട്ടറിക്കും, ശ്രീ എബ്രഹാം മുഖ്യമന്ത്രിക്കും പരാതി നൽകിയിരിക്കുന്നു.വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് തന്നെ കരി വാരി തേക്കാൻ ശ്രമിക്കു കയാണെന്നാണ് അഡീഷണൽ ചീഫ് സെക്രട്ടറി യുടെയും പുലികളുടെയും പരാതി.വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന പരാതിയിന്മേൽ എബ്രഹാമി നെതിരെ ത്വരിതാന്വേഷണത്തിന് കോടതി പുറപ്പെടു വിച്ച ഉത്തരവ് നടപ്പാക്കുക മാത്രമാണ് വിജിലൻസ് ചെയ്തിട്ടുള്ളത്.വിജിലൻസ് അന്വേഷണത്തിനെതിരെ രംഗത്ത് എത്തിയിരിക്കുന്ന ഉദ്യോഗസ്ഥ പുലികൾ പലരും അഴിമതിയുടെ കരി നേരത്തെ തന്നെ പുരണ്ടിട്ടുള്ളവരും വിജിലൻസ് അന്വേഷണത്തെ നേരിടുന്നവരുമാണ് എന്നതാണ് തമാശ.
കെ. എം.എബ്രഹാം ഹയർ എജ്യൂക്കേഷൻ സെക്രട്ടറി ആയിരിക്കെ2013 ൽ 6 മാസത്തോളം കേരള സർവ്വകലാശാലാ വൈസ്‌ചാൻസലറുടെ ചുമതല കൂടി വഹിച്ചിരുന്നു.അന്ന് ,20 വര്ഷം മുമ്പ് പ്രീഡിഗ്രിക്കു തോറ്റ ഒരു വിദ്യാർത്ഥിയെ എല്ലാ നിയമങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ച് ജയിപ്പിക്കുവാൻ ഇദ്ദേഹം അദ്ധ്യക്ഷനായ സിൻഡിക്കേറ്റ്തീരുമാനിക്കുക യുണ്ടാ യി.അതിനു മുൻകൈ എടുത്തത് കെ .എം. എബ്രഹാം ആയിരുന്നു.ഈ 20 വര്ഷത്തിനിടയിൽ, കൊല്ലം കാവനാട് സ്വദേശിയായ വിദ്യാർത്ഥി പല പ്രാവശ്യം തന്നെ ജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നെങ്കിലും അന്നെല്ലാം വി.സി ലെവലിൽ തന്നെ നിരസിക്കുക യായിരുന്നു.ഇദ്ദേഹത്തിന് വി.സി യുടെ ചാർജ് കിട്ടിയപ്പോൾ വിദ്യാർത്ഥി കൊടു ത്ത നിവേദനം സിഡിക്കേറ്റിൽ വച്ച് ജയിപ്പിക്കുവാൻ തീരുമാനിക്കുകയാണ് ചെയ്തത്.മാത്രമല്ല എത്രയും വേഗം പാസ്സാക്കി ഉത്തരവിറക്കാനും ജയിച്ച മാർക്ക്‌ലിസ്റ്റ് നൽകാനും ബന്ധപ്പെട്ട സെക് ഷനെ നിർബ്ബന്ധിക്കുക യും ചെയ്തു."അഴിമതി പ്രതിരോധ വേദി"എന്ന സംഘ ടനയുടെ പേരിൽ ഈ അഴിമതി തീരുമാനത്തി നെതിരെ ഞാൻ ലോകായുക്തയിൽ പരാതി നല്കിയതിനാൽ എബ്രഹാമിൻറെ ഉദ്ദേശം നടന്നില്ല.ഏറെനാൾ കേസ് നീട്ടിക്കൊണ്ടു പോയെങ്കിലും ഗത്യന്തരമില്ലാതെ അവിഹിത മാർക്ക് ദാനം റദ്ദു ചെയ്യാൻ സിഡിക്കേറ്റ് നിർബ്ബന്ധിതമായി.2013 ൽ അല്പകാലത്തേക്ക് വൈസ് ചാൻസലറുടെ ചാർജ് കിട്ടിയപ്പോൾ അഴിമതി നടത്തിയ കെ.എം.എബ്രഹാം വളരെക്കാലമായി വിവിധ വകുപ്പു കളിൽ സെക്രട്ടറിയായി വിലസുമ്പോൾ എത്ര എത്ര അഴിമതി നടത്തിക്കാണില്ല?ആവശ്യത്തിലധികം കരി ദേഹത്ത് ഉള്ളപ്പോള്‍ വിശേഷിച് ആരെങ്കിലും കരി വാരി തേക്കേണ്ട കാര്യമുണ്ടോ?Fans on the page

Wednesday, October 26, 2016

ചട്ടം പരിശോധിക്കാന്‍ സി.ബി.ഐ എന്തിന് ?


Image result for jacob thomas

വിജിലൻസ് ഡയറക്ടർ ഡോ.ജേക്കബ് തോമസ് അവധി യിൽ ആയിരുന്ന കാലത്ത് വേറെ ജോലി ചെയ്ത് ശമ്പളം പറ്റി എന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാൻ സി.ബി.ഐ തയ്യാറാണത്രേ.കോടതിയിൽ ആണ് തങ്ങളുടെ ഉത്തരവാദിത്ത ബോധവും മഹാമനസ്ക്കതയും സി.ബി.ഐ.പ്രകടിപ്പിച്ചത്.രാജ്യത്തെമ്പാടും നടക്കുന്ന ദുരൂഹമരണങ്ങളും കൊലപാതകങ്ങളും അന്വേഷിക്കുവാൻ സമയവും സാവകാശവും ഇല്ലെന്ന് വിലപിക്കുന്ന ഈ അന്വേഷണ ഏജൻസിക്ക് , ജേക്കബ് തോമസിൻറെ കേസ് അന്വേഷിക്കുവാൻ ഇത്ര താല്പര്യവും ആവേശവും എന്താണെന്ന് മനസ്സിലാകു ന്നില്ല.കേരളത്തിൽ തന്നെ ഇവർ അന്വേഷിച്ച പ്രധാനപ്പെ ട്ട എത്രയോ കേസ്സുകളിൽ തെളിവ് കണ്ടെത്താനാകാതെ അവസാനിപ്പിച്ചിട്ടുണ്ട്.ചേകന്നൂർ മൗലവി വധക്കേസ് തുടങ്ങി എത്ര എത്ര കേസ്സുകൾ ഇവരുടെ "സാമർഥ്യം "കൊണ്ട് മടക്കി കെട്ടി! ടി.പി ചന്ദ്രശേഖരൻ വധക്കേസി ലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കുവാൻ മുൻ സർക്കാർ അഭ്യർത്ഥിച്ചപ്പോൾ സമയമില്ലെന്ന് പറഞ്ഞു കൈകഴുകിയവരാണിവർ.അന്വേഷിച്ച് കുളമാക്കിയ കേസ്സുകൾ നിരവധി വേറെ.സർക്കാരിന് 10 കോടി രൂപയുടെ നഷ്ടം വരുത്തി എന്ന പരാതിയിൽ സി.ബി ഐക്കെതിരെ കോടതി ഉത്തരവനുസരിച്ച് വിജിലൻസ് കേസ്സെടുത്തിരിക്കുകയാണ് .വിജിലൻസിൻറെ പ്രതിപ്പട്ടികയിൽ ഉള്ള സി.ബിഐക്ക് വിജിലൻസ് ഡയറക്ടർക്കെ തിരെ അന്വേഷണം നടത്തുവാൻ ധാർമ്മികമായി യാതൊരർഹതയുമി ല്ല.മാത്രമ ല്ല,ജേക്ക ബ് തോമസ് കൊള്ളയും കൊലപാതകവും നടത്തിയെ ന്ന് ആർക്കും പരാതിയില്ല.ഉള്ളത് ചട്ട ലംഘനം നടത്തി എന്ന ആരോപണമാണ്.അത് കണ്ടെത്തുവാൻ ഡമ്മി പരീക്ഷണമോ പോലീസ് നായുടെ സഹായമോ ശാസ്ത്രീയ കുറ്റാന്വേഷണ രീതിയോ ഒന്നും ആവശ്യമില്ല .സർ വീസ് നിയമങ്ങൾ നിശ്ചയമുള്ള ഒരു വെറും സെക്രട്ടറി മതിയാകും.മൻമോഹൻ സിംഗിന്റെ കാലത്ത് സി.ബിഐ "കൂട്ടിലടച്ച തത്ത"യാണെന്ന് ആക്ഷേപിച്ചവർ ഭരണത്തി ലെത്തിയപ്പോൾ " കൂട്ടിലടച്ചതത്ത"യുടെ ചിറകു കൂടി മുറിച്ചതിനാലാകണം അദ്ധ്വാനം അധികം വേണ്ടാത്ത അന്വേഷണത്തിൽ അമിതാവേശം കാട്ടുന്നത് .Fans on the page

Friday, July 8, 2016

ഒരു നാണക്കേടിന് അറുതിയായി.


തന്‍റെ വിദ്യാഭ്യാസ യോഗ്യതയെ സംബന്ധിച്ച് വ്യാജ സത്യവാങ്ങ് മൂലം സമര്‍പ്പിച്ച് വിദ്യാഭ്യാസ മന്ത്രിപദത്തില്‍ ഇരുന്ന്‍ ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയാകെ കുട്ടിച്ചോറാക്കിയ സ്മൃതിഇറാനിയെ വിദ്യാഭ്യാസ വകുപ്പില്‍നിന്നും മാറ്റി.പകരം ടെക്സ് സ്റ്റയില്‍ വകുപ്പ് കൊടുത്ത മോഡിയുടെ ഔചിത്യ ബോധം അഭിനന്ദനീയം തന്നെ.


ഏതു വകുപ്പിലേക്ക്  മാറ്റിയാലും  ഈ വ്യജവീര നിരപരാധികളായ വിദ്യാര്ത്ഥികളോടും വിദ്യാഭ്യാസ മേഖലയോടും കാട്ടിയ നെറികേ ടുകള്‍ക്കും മഹാ പാതകങ്ങള്‍ക്കും കണക്കു പറയേണ്ടി വരിക തന്നെ ചെയ്യും .
Fans on the page