Total Pageviews

Wednesday, June 9, 2021

ജനങ്ങളെയും ഭരണഘടനയെയും വഞ്ചിക്കുന്ന ഭരണകൂടം


കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കാനും ഭീകര പ്ര വര്ത്തനങ്ങള് തടയാനും വേണ്ടിയാണ് നോട്ടു നിരോ ധിക്കുന്നത് എന്നാണു 2016നവംബര് 6 നു രാത്രി 8 മണി ക്ക് 500ന്റെയും 1000 ന്റെയും നോട്ടുകള് നിരോധിച്ചു കൊണ്ടു പ്രധാനമ ന്ത്രി നരേന്ദ്രമോഡി പറഞ്ഞത് .യാ തൊ രു മുന്നൊരുക്കവും ഇല്ലാതെ നടത്തിയ ഈ പ്രഖ്യാ പനം ജനങ്ങള്ക്ക് വരുത്തി വച്ച ദുരിതം. ചില്ലറയല്ല. എ.റ്റി.എം വഴി 2000 രൂപയും ചെക്ക് വഴി 25000 രൂപയും മാത്രം പിന് വലിക്കാനെ അനുവദിച്ചി രു ന്നുള്ളൂ,100 കണക്കിനാളുകളാണു ഇതുമൂലംബാങ്കുകളിലും ATM കൌണ്ടറുകള് ക്ക് മുന്നിലും ക്യൂ നിന്ന് മരിച്ചു വീണത്, പണമുള്ളവര് പോലും ബാങ്കില് ആവ ശ്യത്തിലധികം തുക അവശേഷിക്കെ പട്ടിണി കിടക്കേണ്ട അവസ്ഥ ഉണ്ടായി. മ ക്കളുടെ വിവാഹത്തിനായി നിക്ഷേപിച്ചിരു ന്ന തുക പിന് വലിക്കനാകാതെ ക ല്യാണം മുടങ്ങിയ തി ന്റെ പേരില് കേരളത്തില് തന്നെ നിരവധി പേര് ആത്മ ഹത്യ ചെയ്തു.എല്ലാം കൈവിട്ടു പോകുമെന്നാ യപ്പോള് “എനിക്ക് അമ്പത് ദിവസ ത്തെ സാവകാശം തരൂ.അതിനകം നോട്ടു നിരോധനത്തിന്റെ സകല പ്രശ്ന ങ്ങ ളും പരിഹരിക്കും .ഇല്ലെങ്കില് എന്നെ കത്തിച്ചോളൂ” എന്ന് പൊതുജനങ്ങളോട് മോഡി കരഞ്ഞു പറഞ്ഞു. അമ്പതും അഞ്ഞൂറും ദിവസങ്ങള് കഴിഞ്ഞിട്ടും ഒരു പ്രശ്നവും പരിഹരിക്കാന് മോഡിക്ക് കഴിഞ്ഞില്ല. മോഡിയുടെയും അമിട്ട് ഷായു ടെയും അനുയായികളെ പ്പോ ലെ, മനുഷ്യനെ പച്ചയ്ക്ക് കത്തിച്ചു പരിചയമില്ലാ ത്ത സാധാരണ ജനങ്ങള് പ്രധാനമന്തിയെ ചുട്ടുകരിക്കാനും. പോയില്ല.
ഇന്ത്യ യുടെ സമ്പദു ഘടന ആകെ തകര്ന്നു.ചെറുകിട വ്യാപാരങ്ങളും വ്യവ സായങ്ങളും തകര്ന്നടി ഞ്ഞു.കാ ര്ഷിക മേഖല നാമാവശേഷമായി.നോട്ടു നി രോധന ത്തിന് കാരണമായിപ്പറഞ്ഞ കള്ളപ്പണ വ്യാപനം വെറും നുണയായി രു ന്നു. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ, 2018 ൽ പു റത്തു വിട്ട കണക്കു പ്രകാരം, മൂല്യം ഇല്ലാതാക്കിയ നോ ട്ടുകളുടെ 99.3 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തി യതാ യി പറയുന്നു. ₹15.41 ലക്ഷം കോടി രൂപയുടെ നോ ട്ടുകളാണു മൂല്യമില്ലാതാക്കി യത്, ഇതിൽ ₹15.30 ലക്ഷം കോടി രൂപയും തിരിച്ചെത്തി.
കള്ളനോട്ടു ഇല്ലാതാക്കാന് പുതിയ 2000 ത്തിന്റെ നോട്ടു അച്ചടിച്ചിറക്കിയതി ന്റെ ഏഴാം പക്കം തന്നെ അതിന്റെ കള്ളനോട്ടും ഇറങ്ങി.കള്ളനോട്ടടിക്ക് കേ രളത്തില് നിന്നും പിടിക്കപ്പെട്ടതില് പ്രമുഖന് മോഡിയുടെ പാ ര് ട്ടിയിലെ ഒരു പ്രാദേശിക നേതാവായിരുന്നു.
നോട്ടു നിരോധിക്കുന്നതിലൂടെ ഭീകരപ്രവര്ത്തനം നില യ്ക്കും എന്ന് അവകാ ശപ്പെട്ടതും വെറുതെ ആയിരുന്നു എന്ന് കണക്കുകള് തെളിവ് നല്കുന്നു. 2015-ല് ഭീകരാ ക്രമണങ്ങളില് 728 പേര് മരിച്ചെങ്കില് നോട്ടു നിരോധി ച്ച 2016-ല് 905 പേ രും 2017-ല് 812 ഉം 2018-ല് 940 പേരും കൊല്ലപ്പെടുകയുണ്ടായി.തുടര്ന്നു വന്നവര്ഷങ്ങളിലും ഭീകരാക്രമണവും ആള്നാശവും കൂടുകയാണ് ചെയ്തത്.
നോട്ടു നിരോധനം കൊണ്ട് പ്രഖ്യാപിത ലക്ഷ്യങ്ങളൊ ന്നും നിറവേറ്റാന് കഴി ഞ്ഞില്ല എന്നാണു കഴിഞ്ഞ 5 വ ര്ഷത്തെ ഇന്ത്യയുടെ അവസ്ഥ പഠിക്കുന്ന ആര് ക്കും മ നസ്സിലാകുക.പിന്നെന്തിനു വേണ്ടി ആയിരുന്നു റിസര്വ്വ് ബാങ്കിനെ പോ ലും അറിയിക്കാതെ അതീവ രഹസ്യമായി മോഡിയും അദ്ദേഹത്തിന്റെ കിച്ച ന് കാബിനറ്റും മാത്രം അറിഞ്ഞു ഇരുട്ടിന്റെ മറവില് നോട്ടു നിരോധിച്ച ത്?
‘’നോട്ട്‌ അസാധുവാക്കിയ നടപടി ആസൂത്രിത കൊള്ള യും നിയമാനുസൃതമാ ക്കപ്പെട്ട കവർച്ചയുമാണെ’’ന്നു
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്‌ അഭിപ്രായപ്പെട്ട താണ് വാസ്തവം.എന്നാല് കൊടകര കേസ്സോടുകൂടി കള്ളപ്പണ സോള് എജന്സി ബിജെപിയില് നിക്ഷി പ്തമാ ക്കുവാന് ചെയ്ത വന്‍ അട്ടിമറി ആയിരുന്നു നോട്ടു നിരോധനം എന്നാണ് വ്യക്തമാകുന്നത്. സാധാരണ പൌരനു 2 ലക്ഷ ത്തിനു മേലുള്ള ഏതു ക്രയവി ക്രയത്തിനും ചെക്ക് ഉപയോഗി ക്കണമെന്ന് നിയമം ഉണ്ടാക്കിയ കേന്ദ്ര സ ര്ക്കാ രിന്റെ പാര്ട്ടി കുഴല്പണ ഇടപാട് കൂസല് കൂടാ തെ നടത്തുന്നത് അതുകൊ ണ്ടാണ്.എല്ലാത്തരം കള്ളപ്പണ ഇടപാടുകളും മോഡിയും കൂട്ടരും കൂടി ബിജെപി വല്ക്കരിച്ചിരിക്കയാണെന്ന് സാരം. പുതുച്ചേരിയിലുംഗോവയിലും മദ്ധ്യപ്രദേ ശിലും മറ്റും ബിജെപി സര്ക്കാരുകളെ അവരോധിക്കാന് MLAമാരെ വിലയ്ക്കെ ടുക്കുവാ നും കേരളത്തിലും തമിഴ്‌നാട്ടിലും ബംഗാളിലും തെര ഞ്ഞെടുപ്പില് സ്ഥാനാര്ഥികളെയും അന്യ പാര്ട്ടി നേതാ ക്കളെയും വോട്ടര്മാരെയും വില ക്കെടുക്കാനും കലാപമുണ്ടാക്കാനും നോട്ടു ഒഴുക്കിയതും ബിജെപി കുത്തക യാക്കി വച്ചിരിക്കുന്ന കള്ളപ്പണം ഉപയോഗിച്ചാണ്.കേരള ബിജെപി അദ്ധ്യക്ഷന് ഹെലിക്കോപ്റ്റര് ഉപയോഗി ച്ചുംകള്ളപ്പണക്കടത്ത് നടത്തി എന്ന് ആക്ഷേപമു യര്ന്നിരിക്കുന്ന സാഹചര്യത്തില് കള്ളപ്പണക്കടത്ത് ആ പാര്ട്ടിയുടെ അംഗീ കൃത നയമാക്കിയിരിക്കുന്നു എന്ന് വേണം കരുതാന്.
ലൈക്ക്
അഭിപ്രായം
പങ്കിടുക

0 അഭിപ്രായങ്ങള്‍












Fans on the page