Total Pageviews

Monday, April 26, 2010

എ.ജി.ആരുടെ വിധേയന്‍?

സര്‍ക്കാരിന്റെ മുന്‍ കൂര്‍ അനുമതിയില്ലാതെ വിദേശ യാത്ര നടത്തിയതിന്റെ പേരില്‍ ഐ.ജി. ടോമിന്‍ തച്ചങ്കരിയെ സസ്പന്റ് ചെയ്തുകൊണ്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ റദ്ദാക്കിയിരിക്കു
ന്നു.യാതൊരു വിധത്തിലും തച്ചങ്കരിക്കനുകൂലമായ ഉത്തരവ് ഉണ്ടാകില്ലെന്ന് നിയമം അറിയാവുന്നവര്‍ മുഴുവന്‍ വി ശ്വ
സിച്ചിരിക്കുമ്പോഴാണ് സസ്പന്‍ഷന്‍ തടഞ്ഞുകൊണ്ട് ട്രിബ്യൂണലിന്റെ നടപടിയുണ്ടായത്.

തച്ചങ്കരിയുടെ വാദങ്ങള്‍ ബാലിശവും ദുര്‍ബ്ബലവും ആയിരുന്നെങ്കിലും ട്രിബ്യൂണലില്‍ നിന്നും അനുകൂല വിധിസമ്പാദിച്ച
ത് എങ്ങനെയെന്ന് അറിയാന്‍ പാഴൂര്‍ പടിക്കല്‍ പോകേണ്ടതില്ല.സര്‍ക്കാരിന്റെ ഭാഗം വ്യക്തമാക്കി ക്കൊണ്ട് ചീഫ് സെക്രട്ടറി തയ്യാറക്കി കൊടുത്ത വസ്തുതകള്‍വച്ച് യഥാ സമയം എതിര്‍ സത്യവാങ് മൂലം ഫയല്‍ ചെയ്യേണ്ട അഡ്വ
ക്കേറ്റ് ജനറല്‍ അത് ചെയ്തില്ല.വേണ്ട വിധം കാര്യങ്ങള്‍ ട്രിബ്യൂണലിനു മുമ്പില്‍ ബോദ്ധ്യപ്പെടുത്തിയതുമില്ല.ആദ്യമായും അവസാനമായും സര്‍ക്കാരിനോടു മാത്രം ബാദ്ധ്യതയുള്ള എ.ജി, സര്‍ക്കാരിനെ വഞ്ചിക്കുകയാണുണ്ടായത്.

ചീഫ് സെക്രട്ടറി തയ്യാറാക്കിക്കൊടുത്ത സത്യവാങ്മൂലം ഹാജരാക്കിയാല്‍ ഗുണം കിട്ടുകയില്ല എന്ന് മനസ്സിലായ
തുകൊണ്ടാണ് അത് ട്രിബ്യൂണല്‍ മുമ്പാകെ ഹാജരാക്കാഞ്ഞത് എന്നാണ് ഇതു സംബന്ധിച്ച് ഏ.ജിയുടെ വിശദീകര
ണം.മന്ത്രി ഓഫീസുകളില്‍ നിന്നോ മറ്റു സര്‍ക്കാരാഫീസുകളില്‍ നിന്നോ കോടതിയില്‍ ഹാജരാക്കേണ്ട അഫിഡവി
റ്റുകള്‍ തയ്യാറക്കി കൊടുക്കാറില്ല. അഥവാ കൊടുത്താല്‍ തന്നെ ബന്ധപ്പെട്ട വക്കീലന്മാര്‍ അത് മാറ്റിവച്ച് കോടതി
ഭാഷയില്‍ പരിവര്‍ത്തിപ്പിച്ച് വേറെ തയ്യാറാക്കിയാണ് സമര്‍പ്പിക്കാറുള്ളത്.അതുകൊണ്ട് സാധാരണഗതിയില്‍ 'സ്റ്റേറ്റ്മെന്റ് ഒഫ് ഫാക്റ്റ്' മാത്രമെ അഭിഭാഷകര്‍ക്ക് സര്‍ക്കാര്‍ വകുപ്പുകള്‍ എത്തിച്ചു കൊടുക്കാറുള്ളു.നല്‍കപ്പെട്ട ഫാക്റ്റുകള്‍ മാറ്റവു കോട്ടവും വരാതെ കോടതി വ്യവഹാര ഭാഷയില്‍ സത്യവാങ്മൂലമായി രൂപാന്തരപ്പെടുത്തി സമര്‍പ്പി
ക്കേണ്ട ചുമതല അഭിഭാഷകരുടേതാണ്.അതിനാണ് ഭാരിച്ച ഫീസ് അവര്‍ക്കു നല്‍കുന്നത്.

അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് വെറുമൊരു വക്കീലാഫീസല്ല.എല്ലാവിധ സൗകര്യങ്ങളുമുള്ള സര്‍ക്കരാപ്പീസാണ്.ചീഫ്
സെക്രട്ടറി നല്‍കിയ സ്റ്റേറ്റ്മെന്റില്‍ പോരായ്മകളുണ്ടായിരുന്നെങ്കില്‍ അത് പരിഹരിച്ച് സര്‍ക്കാരിനു ഗുണമുണ്ടാകത്ത
ക്ക രീതിയില്‍ ട്രിബ്യൂണലില്‍ സത്യവാങ്മൂലം സമര്‍പ്പിക്കേണ്ട ചുമതല ഏ.ജിയുടേതയിരുന്നു.അതു ചെയ്തില്ല.സര്‍ക്കാ
രില്‍ നിന്നും 'അഫിഡവിറ്റ്'അയച്ചുകിട്ടിയതു താമസിച്ചാണെന്നും അതുകൊണ്ട് പരിഷ്ക്കരിച്ചു സമര്‍പ്പിക്കാന്‍ സമയമി
ല്ലായിരുന്നു എന്നുമാണ് അഫിഡവിറ്റ് മുക്കിയതിന്നു എ.ജി നല്‍കിയ മറ്റൊരു വിശദീകരണം.അഫിഡവിറ്റ് ഫയല്‍ ചെയ്യാന്‍ സമയം കൂടുതല്‍ ചോദിച്ചാല്‍ ലഭിക്കും എന്ന് ഏ.ജിയ്ക്ക് അറിയാത്തതാണോ?

സര്‍ക്കാര്‍ കക്ഷിയായ കേസ്, ട്രിബ്യൂണലില്‍ എന്നാണ് വരു‍ന്നതെന്ന് അറിഞ്ഞ് തക്ക സമയത്ത് രേഖകള്‍ വേണമെന്ന് ആവശ്യപ്പെടേണ്ടത് ഏ.ജിയാണ്.കിട്ടിയില്ലെങ്കില്‍ പോയി വാങ്ങാനുള്ള ചുമതല പോലും ഏ.ജിയുടെ ഓഫീസിനുണ്ട്.അപ്പോള്‍ യഥാ സമയം രേഖകള്‍ ചീഫ് സെക്രട്ടറിയില്‍ നിന്നും ലഭിച്ചില്ല എന്നതിന് അര്‍ത്ഥം അതു
കിട്ടണമെന്ന് എ.ജി.ആഗ്രഹിച്ചില്ല എന്നാണ്.ഇത്തരൊരു ഒളിച്ചുകളി നടത്തിയത് ആരെ രക്ഷിക്കാനായിരുന്നു എന്ന് ട്രിബ്യൂണലിന്റെ ഉത്തരവില്‍ നിന്ന് വ്യക്തമാണ്.

ഈ സര്‍ക്കരിന്റെ,പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ നിലപാടുകളെ തകര്‍ക്കാന്‍ എ.ജി വഞ്ചക വേഷം കെട്ടുന്നത് ആദ്യമാ
യല്ല.മൂന്നാര്‍ വിഷയത്തിലും ഗോള്‍ഫ് ക്ലബ്ബ് ഏറ്റടുക്കുന്ന പ്രശ്നത്തിലും മറ്റും കേരള ജനത അതു പല പ്രാവശ്യം കണ്ട
താണ്.അന്നൊക്ക മുഖ്യമന്ത്രിക്കെതിരെ നിലകൊള്ളുന്ന,പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ രഹസ്യ നിര്‍ദ്ദേശപ്രകാരമാ
ണ് സര്‍ക്കാരിനെ ഒറ്റു കൊടുത്തതെന്ന് ആക്ഷേപമുണ്ടായിരുന്നു.എന്നാല്‍ അത്തരമൊരാക്ഷേപത്തിനു വഴിയില്ലാത്ത വണ്ണം മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ആലോചിച്ചാണ് തച്ചങ്കരിയെ സസ്പന്റ് ചെയ്തത് എന്നായിരുന്നു വാര്‍ത്ത.ആ നിലയ്ക്ക് എന്തു പ്രലോഭനത്തിന്റെ പേരിലാണ് ഏ.ജി ഈ കേസ്സില്‍ ഒറ്റുകാരന്റെ വേഷമണിഞ്ഞത്?എന്തിന്റെ പേരി
ലായാലും ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല എന്ന് അദ്ദേഹം വീണ്ടും തെളിയിച്ചിരിക്കയാണ്.കൂടെ നിന്നുകൊണ്ട് മുഖ്യമന്ത്രിയെ നാണം കെടുത്താനും നാറ്റാനും വേണ്ടിയുള്ള ചിലരുടെ പതിവു നാടകത്തിന്റെ ഭാഗമാണ് എ.ജിയുടെ അഭിനയമെങ്കില്‍,സര്‍ക്കാരിന്റെ പ്രതിഫലം പറ്റുന്ന പണിയുപേക്ഷിച്ച് അവരോടൊപ്പം ചേരുന്നതാണ് മാന്യത.

Fans on the page

Sunday, April 18, 2010

'ടിവി കാഴ്ച'ക്കാരിയുടെ വര്‍ഗ്ഗ സ്നേഹം!

കലാകൗമുദിയില്‍ റ്റി.വി.കാഴ്ചകള്‍ അവലോകനം ചെയ്യുന്ന ഉഷാ എസ്.നായരുടെ റ്റിവി ലിസ്റ്റില്‍ ഇപ്പോള്‍ ഒരു ചാനലേ ഉള്ളു...'സൂര്യ'. അവരുടെ കാഴ്ചയില്‍ ഒറ്റ കാര്യം മാത്രമേ പെടുന്നുള്ളു...'വിലാസിനിയുടെ ഭഗ്ന
പ്രണയം.'അഴീക്കോടിനെ ബ്ലാക് മെയില്‍ ചെയ്ത് പേരെടുത്ത ഒരുത്തിയുമായി സൂര്യ ടിവിയിലെ അനില്‍ നമ്പ്യാര്‍ നടത്തിയ 'വര്‍ത്തമാന'മാണ് കാഴ്ചക്കാരിയെ ഒരേസമയം പുളകിത ഗാത്രിയും വികാര പരവശയും പ്രതികാരവതിയും ആക്കിയത്.തുടര്‍ന്ന് ഇതേ വര്‍ത്തമാനക്കാരന്‍ പ്രൊഫ.എം.കെ.സാനുവുമായി നടത്തിയ 'വര്‍ത്തമാനം' കൂടി കേണ്ട(കേള്‍ക്കുകയും കാണുകയും)തോടെ അവര്‍ ആത്മഹര്‍ഷത്തിന്റെ കൊടുമുടിയേറി."സ്റ്റില്‍ അയാം വെയ്റ്റിംഗ്" എന്ന തലക്കെട്ടില്‍ കലാകൗമുദിയുടെ 1803 ലക്കത്തിലും"വിലാസിനിയുടെ അഴീക്കോട്" എന്ന് 1804 ലും ഉഷ എസ് നായര്‍ എഴുതിയ നിരീക്ഷണങ്ങള്‍ അതിനു സാക്ഷിയാണ്.

സുകുമാര്‍ അഴീക്കോടിനെ അപകീര്‍ത്തിപ്പെടുത്തുവാന്‍ വേണ്ടി എന്ന് പ്രത്യക്ഷത്തില്‍ തന്നെ ആര്‍ക്കും മനസ്സിലാകുന്ന അഭിമുഖത്തിലെ നായികയെ, 40 വര്‍ഷമായി തപസ്സനുഷ്ഠിക്കുന്ന പ്രണയിനിയായും അംബയുടെ അവതാരമായുമാണ് അവര്‍ വിശേഷിപ്പിക്കുന്നത്."സുകുമാര്‍ അഴീക്കോട് ഒരു വലിയ വാക് യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ ഇങ്ങനെയൊരു മാദ്ധ്യമ കുരുത്തക്കേട് പ്രതീക്ഷിക്കാവുന്നതായിരുന്നു" എന്ന് ആദ്യം സൂചിപ്പിക്കുന്ന അവര്‍ തുടര്‍ന്ന് 'കുരുത്തക്കേടി'നെ മഹത്വവല്‍ക്കരിക്കുന്ന സമീപനമാണ് കൈക്കൊണ്ടത്.

അഴീക്കോട് മാഷ് "അയച്ച 58 പ്രണയലേഖനങ്ങള്‍ കെട്ടിപ്പിടിച്ച് 40 വര്‍ഷമായി കാത്തിരിക്കുന്ന കഥ,"സ്റ്റില്‍ അയാം വെയ്റ്റിങ് "എന്നു കണ്ണീരണിഞ്ഞു പറഞ്ഞ് വിലാസിനി ടീച്ചര്‍ ഉപസംഹരിക്കുമ്പോള്‍ വനിതാ ലോകം പക
യോടെ,ക്ഷോഭത്തോടെ മാഷെ നോക്കും" എന്ന് ഉഷാ എസ് .നായര്‍ പ്രവചിക്കുന്നു."40വര്‍ഷമായി ഒരേ ലക്ഷ്യ
ത്തിനു വേണ്ടി തപസ്സനുഷ്ഠിക്കുന്ന ടീച്ചര്‍ അംബയുടെ പുനര്‍ജ്ജന്മമാണെന്നു കരുതുന്നതില്‍ തെറ്റുണ്ടോ?"എന്ന് ചോദി
ക്കുന്നു.

1803 ലക്കത്തിന്റെ 'റ്റിവി.കാഴ്ച'യുടെ രണ്ട് പേജുള്ളതില്‍ ഒന്നേമുക്കാലും മാഷെ അധിക്ഷേപിക്കാന്‍ വിനിയോഗി
ച്ചിട്ടും 'പക'തീരാത്ത കാഴ്ചക്കാരി ലക്കം 1804-ല്‍ 'വര്‍ത്തമാന'ക്കാരന്റെ മറ്റൊരു അഭിമുഖം എടുത്തുകാട്ടി അദ്ദേ
ഹത്തെ അപവദിക്കുന്നു.ഇത്തവണ'ടി.വി.കാഴ്ച'യില്‍ രണ്ടു വരി ഒഴികെ ബാക്കിയെല്ലാം അഴീക്കോടു വധം തന്നെ.
"വിലാസിനിയുടെ അഴീക്കോട്"എന്ന തലക്കെട്ടു നല്‍കി അദ്ദേഹത്തെ മാത്രമല്ല അദ്ദേഹത്തെ ആരാധിക്കുകയും സ്നേ
ഹിക്കുകയും ചെയ്യുന്ന പരശതം മലയാളികളെയും അപമാനിച്ചിരിക്കുന്നു.

എന്തിന്റെ അടിസ്ഥാനത്തിലാണ് അഴീക്കോടുദൂഷണത്തിനു വേണ്ടി ഈ മഹിള കലാകൗമുദിയുടെ ഇത്രയധികം താളു
കള്‍ ദുരുപയോഗപ്പെടുത്തിയത്?ഒരു പക്ഷേ വിലാസിനി അവരുടെ ടീച്ചറായിരുന്നിരിക്കാം.പല കച്ചവടത്തിലും പങ്കാ
ളി ആയിരിക്കാം.അതുകൊണ്ട് അവര്‍ വിശുദ്ധയും പ്രണയത്തിന്റെ രക്തസാക്ഷിയുമാകുമോ?ഇവരുടെ കൈവശം ഉണ്ടെ
ന്നു പയുന്ന പ്രണയ ലേഖനങ്ങളുടെ കണക്ക് ആദ്യമായിട്ടാണ് ഒരു മാദ്ധ്യമ പ്രവര്‍ത്തകന്റെ മുമ്പില്‍ അവതരിക്കപ്പെ
ടുന്നത് എന്നു തോന്നും ഉഷാ എസ് നായരുടെ വിവരണം കേട്ടാല്‍.വര്‍ഷങ്ങള്‍ക്കു മുമ്പ്,കൃത്യമായി പറഞ്ഞാല്‍,
സുകുമാര്‍ അഴീക്കോടിനെ ശിവഗിരി ഉപദേശക സമിതി ചെയര്‍മാനായി നായനാര്‍ സര്‍ക്കര്‍ നിയമിച്ച് ഏതാനും മാ
സം കഴിഞ്ഞ്,ഈ വിശുദ്ധ പ്രണയിനിയുടെ കൈവശമുള്ള കത്തുകള്‍ 'ക്രൈം'എന്ന മഞ്ഞ മാസികയില്‍ പ്രത്യക്ഷ
പ്പെട്ടിട്ടുണ്ട്.അതിനും ഏതാനും നാള്‍ മുമ്പ്, തന്നെ വിവാഹം കഴിക്കുകയോ അഞ്ചു ലക്ഷം രൂപ നല്‍കുകയോ ചെയ്തി
ല്ലെങ്കില്‍ കേസ് കൊടുക്കുമെന്നും പറഞ്ഞ് അഴീക്കോടിന് വക്കീല്‍ നോട്ടീസ് അയച്ചു.

കാമുകന്‍ അയച്ച കത്തു കാട്ടി ഭീഷണിപ്പെടുത്തുകയും വഴങ്ങാഞ്ഞപ്പോള്‍ അവ മഞ്ഞപ്പത്രത്തിനു വിറ്റു കാശാക്കുകയും
ചെയ്യുന്ന ഒരുവളെ പ്രണയിനി എന്നു വിശേഷിപ്പിക്കുവാന്‍ അസാമാന്യമായ തൊലിക്കട്ടി വേണം.ജീവിക്കുവാന്‍ വേ
ണ്ടി മടിക്കുത്തഴിക്കേണ്ടിവരുന്ന സ്ത്രീകള്‍ പോലും ചെയ്യാന്‍ അറയ്ക്കുന്ന ഇത്തരം തറവേല കാണിച്ചവരോ പ്രണയ സാ
ഫല്യത്തിനു വേണ്ടി തപസ്സനുഷ്ഠിക്കുന്ന പുണ്യവതി?പ്രണയിച്ചതിനു പ്രതിഫലം ചോദിക്കുന്നവള്‍ക്ക് മറ്റു ചില പേരാണു
ചേരുന്നത്.ലോകത്ത് എല്ലാ പ്രണയങ്ങളും ഫലപ്രാപ്തിയില്‍ എത്താറില്ല.അങ്ങനെയുള്ള പ്രണിയികളെല്ലാം കത്ത് പ്ര
സിദ്ധപ്പെടുത്തിയാണോ പക പോക്കുന്നത്?ശ്രീമതി ഉഷാ നായരാണ് ഇവരുടെ സ്ഥാനത്തെങ്കില്‍ ഇതു പോലെ ചെയ്യു
മായിരുന്നോ?

പത്തിരുപതു കൊല്ലം മുമ്പ് മഞ്ഞപ്പത്രത്തിനു നല്‍കിയ കത്തും പ്രണയ കഥകളും പിന്നെ ഒരു ഇരുപതു കൊല്ലം കഴിഞ്ഞപ്പോള്‍ ഒരു ചാനല്‍കാരനു മുമ്പില്‍ തുറന്നു കാട്ടുകയാണ് ഉഷാ നായരുടെ വിലാസിനി ടീച്ചര്‍ ചെയ്തത്.അ
ച്ചടി,ദൃശ്യ മാദ്ധ്യമങ്ങള്‍ക്കു ശേഷം മറ്റു വല്ല മാദ്ധ്യമവും വന്നാല്‍ അതിലും ഇവര്‍ ഈ പ്രണയ ലേഖനവുമായി പ്ര
ത്യക്ഷപ്പെടും,തക്കതായ പ്രതിഫലം കിട്ടുമെങ്കില്‍.അല്ലെങ്കില്‍ ചില ഗോഡ് ഫാദര്‍മാരുടെ കാര്യസാദ്ധ്യത്തിനു വേണ്ടി.

ഇത്തരം നാണംകെട്ട വേഷം കെട്ടുന്ന ഇവരോ പുരാണകഥാ പാത്രമായ അംബയുടെ അവതാരം?ഭീഷ്മരോട് അംബ പ്രതികാരത്തിനൊരുങ്ങുന്നത് സാല്വനുമായുള്ള അവളുടെ പ്രണയം നശിപ്പിച്ചതിനാണ്.സാല്വനെ നഷ്ടപ്പെട്ടപ്പോഴാണ് ഭീഷ്മരോട് അവള്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയത്.അംബ തപസ്സനുഷ്ഠിക്കുന്നത് ഭീഷ്മരെ ഭര്‍ത്താവായി കിട്ടാനല്ല.അ
ദ്ദേഹത്തോട് പകരം വീട്ടാനാണ്.തപസ്സനുഷ്ഠിച്ചാലും അടുത്ത ജന്മത്തിലേ അദ്ദേഹത്തെ തോല്പിക്കാന്‍ കഴിയൂ എന്നു മനസ്സിലാക്കിയപ്പോള്‍ വേഗം ഈ ജന്മമൊടുക്കാന്‍ വേണ്ടി യാഗാഗ്നിയില്‍ ചാടി.അങ്ങനെയാണ് പാഞ്ചാല രാജാ
വിന്റെ സന്തതിയായ ശിഖണ്ഡിയായി പുനര്‍ജ്ജനിക്കുന്നത്.

വിലാസിനി ശിഖണ്ഡിയാണെന്നാണോ ഉഷാ നായര്‍ അര്‍ത്ഥമാക്കുന്നത്?ശിഖണ്ഡികള്‍ പോലും ഇത്തരം വിലകുറ
ഞ്ഞ വേല കാണിക്കില്ല.സ്ത്രീ വര്‍ഗ്ഗത്തിനു അപമാനമുണ്ടാക്കുന്ന ഇവരുടെ പ്രവൃത്തി മനസ്സിലാക്കുന്ന വനിതാലോകം,
'കാഴ്ചക്കാരി'കരുതും പോലെ "കണ്ണീരണിഞ്ഞും ക്ഷോഭിച്ചും മാഷിനെ നോക്കില്ല.സുകുമാര്‍ അഴീക്കോടിനോട് കത്തു
വില്പനക്കാരിക്ക് ഉള്ളതിനേക്കാള്‍ പക 'റ്റി.വി.കാഴ്ചക്കാരി'ക്കുണ്ടോ എന്നാണ് നിരന്തരമായി അവര്‍ നടത്തുന്ന അഴീ
ക്കോട്ദൂഷണം വായിക്കുമ്പോള്‍ ഉയരുന്ന സംശയം.

മുന്‍‍ കോണ്‍ഗ്രസ് എം.എല്‍.എ.ശോഭനാ ജോര്‍ജുമായി ബന്ധപ്പെട്ട വ്യാജരേഖാ കേസ്സിലെ ഒരു കക്ഷിയായ സൂര്യ
യിലെ അനില്‍ നമ്പ്യാരുടെ ക്രെഡിബിളിറ്റിയെ ക്കുറിച്ച് മലയാളികള്‍ക്കെല്ലാം അറിയാം.തിലകന്‍ പ്രശ്നത്തില്‍ മല
യാള സിനിമയിലെ താരാധിപത്യത്തെ സംബന്ധിച്ച് ചില അപ്രിയ സത്യങ്ങള്‍ പറഞ്ഞതിന്റെ പേരില്‍ അഴീക്കോടി
നെ പുലഭ്യം പറഞ്ഞ മോഹന്‍ ലാലിന്റെ മുഖം മൂടി ഒടുവില്‍ അഴിഞ്ഞു വീഴുകയും ചെമ്പു തെളിയുകയും ചെയ്തു.സൂ
പ്പര്‍ സ്റ്റാറിനു പറ്റിയ ചമ്മലകറ്റാന്‍ 'ഫാന്‍സി'നോടൊപ്പം പല വാലുകളും രംഗത്തു വന്നു.അദ്ദേഹത്തിന്റെ കൂട്ടുക
ക്ഷികളായ എം.ജി.ശ്രീകുമാറും കെ.ബി.ഗണേഷ് കുമാറും കൂടി ഒരു ചാനലിലെ 'സരിഗമ' എന്ന സംഗീത പരി
പടിയില്‍ യാതൊരു സാംഗത്യവുമില്ലാതെ സുകുമാര്‍ അഴീക്കോടിനെ അധിക്ഷേപിക്കുന്നു.ഏതാനും ദിവസങ്ങള്‍ക്കു
ള്ളില്‍ വ്യാജരേഖാ ഫെയിം ചാനല്‍ ശിങ്കവുമായി 'പ്രണയനി'യുടെ അഭിമുഖം വരുന്നു.പിന്നീട് അയാള്‍ സാനു മാസ്റ്ററുമായി നടത്തുന്ന 'വര്‍ത്തമാന'ത്തിലും അഴീക്കോടിന്റെ പ്രണയ കഥ മുഖ്യ വിഷയമാക്കുന്നു.ഏറ്റവും ഒടുവില്‍ ചെമ്മനം ചാക്കോയുമായുള്ള 'വര്‍ത്തമാന'ത്തിലും അഴീക്കോടിന്റെ പ്രേമത്തെക്കുറിച്ചുള്ള ഗവേഷണം അയാള്‍ തുടരുന്നുണ്ട്.ഇതെല്ലാം വെറും യാദൃശ്ചികമാണെന്നു നമുക്കു വിശ്വസിക്കാം. വിശേഷിച്ച് ,സൂപ്പര്‍ സ്റ്റാര്‍മാര്‍ വാങ്ങുന്ന കോടികളില്‍ നിന്നും ഇരുപതും ഇരുപത്തഞ്ചും ലക്ഷം ഫാന്‍സുകള്‍ക്ക് കൊടുക്കാറുണ്ട് എന്ന് വെളിപ്പെട്ട സ്ഥിതിയ്ക്ക്.

എടുത്ത ക്വൊട്ടേഷന്‍ ഭംഗിയായി ചെയ്യാന്‍ ചാനല്‍ നമ്പി കാട്ടുന്ന വ്യഗ്രത മനസ്സിലാക്കാം.എന്നാല്‍ റ്റിവി വിമര്‍ശ
കയ്ക്ക് അഴീക്കോട് മാഷോട് എന്തിന്റെ പേരിലാണ് ഇത്ര പക?'പ്രേമ തപസ്വിനി'യോടുള്ള വര്‍ഗ്ഗസ്നേഹമോ,താര രാജാവിനോടുള്ള പ്രേമം കലര്‍ന്ന ആരാധനയോ?പല സിനിമകളിലും വാടക ഭാര്യമാരെയും കാമുകിമാരെയും അമ്മമാ
രെയും വേഷം കെട്ടി ഇറക്കിച്ചിട്ടുള്ള സൂപ്പര്‍സ്റ്റാറിന്റെയും ശിങ്കിടികളുടെയും കുരുട്ടു ബുദ്ധിയില്‍ നിന്നും ഉടലെടുത്ത നഷ്ട
പ്രണയത്തിന്റെ തിരക്കഥയില്‍ കലാകൗമുദിയിലെ കോളമെഴുത്തുകാരിക്കും പങ്കുണ്ടോ എന്നു സംശയിക്കേണ്ടിയിരി
ക്കുന്നു.

പ്രേമലേഖന വില്പനക്കാരി രംഗത്തു വരും മുമ്പു തന്നെ താരരാജാവിന്റെ പക്ഷം പിടിച്ച് അഴീക്കോടീനെ അപഹ
സിക്കുവാന്‍ കലാകൗമുദിയുടെ ലക്കം 1801 ഉപയോഗിക്കുന്നുണ്ട് റ്റിവി വിമര്‍ശക.പ്രസിദ്ധമായ സെന്‍ കഥ പോലും ഇതിനു വേണ്ടി അവര്‍ വളച്ചൊടിക്കുന്നു.ഗള്‍ഫുകാരന്റെ ഭാര്യയെ അടിച്ചുമാറ്റിയ പാട്ടുകാരനും വിവാഹ മോചനക്കേ
സുമായി കുടുംബക്കോടതി കയറിയിറങ്ങിയ മുന്‍ മന്ത്രി കൂടിയായ മാടമ്പി നടനും ഒരു ചാനലില്‍ ഇരുന്ന് അഴീക്കോ
ടിനെ അപമാനിച്ച് യുഗ്മഗാനം ആലപിച്ചത് ഉഷാ നായര്‍ കാണുന്നില്ല.പക്ഷേ മാഷെ അപമാനിക്കുന്ന "മാദ്ധ്യമ കുരുത്തക്കേട് സൂര്യയുടെ അനില്‍ നമ്പ്യാര്‍ വൃത്തിയായങ്ങു ചെയ്തതു"കണ്ട്പുളകം കൊള്ളുന്നു.ഇതേ ചാനല്‍ പിമ്പിന്റെ മറ്റൊരു അഴീക്കോട് വിരുദ്ധ അഭിമുഖം കേണ്ടപ്പോള്‍, തലക്കെട്ടു മുതല്‍ അദ്ദേഹത്തെ അപമാനിക്കുന്ന റ്റിവി നിരൂ
പണവുമായി ഉഷാ നായര്‍ വന്നു.ഇതൊക്കെ വെറും ചുമ്മാതെയോ?

ഉപകര്‍ത്താക്കള്‍ക്കും ആരാധനാ മൂര്‍ത്തികള്‍ക്കും വിടുപണി ചെയ്യുവാന്‍ വേണ്ടി ഒരു പ്രധാന വാരികയുടെ താളുകള്‍
ദുരുപയോഗം ചെയ്യുന്നതു നല്ല മാദ്ധ്യമ പ്രവര്‍ത്തനമല്ല.പ്രേമലേഖനം കാട്ടിയും നഷ്ടപ്രണയത്തിന്റെ കഥപറഞ്ഞും മാന്യന്മാരെ ആക്ഷേപിക്കാന്‍ നടക്കുന്ന വാടകപ്രണയിനികളെയും വല്ലവന്റെയും നക്കാപ്പിച്ച പറ്റി നാലാംകിട പിമ്പി
ന്റെ പണി ചെയ്യുന്ന വൃത്തികെട്ട ചില ചാനല്‍ജീവികളെയും വാഴ്ത്തി വായനക്കാരെ ഇനിയെങ്കിലും ഉഷാ എസ് നായര്‍ അവഹേളിക്കരുത്;വല്ലതും തടഞ്ഞതിന്റെ പേരിലാണെങ്കിലും.


Fans on the page

Sunday, April 11, 2010

മാറുന്ന സ്ത്രീധന യാഥാര്‍ത്ഥ്യങ്ങള്‍

സാമാന്യം ഭേദപ്പെട്ട സര്‍ക്കരുദ്യോഗസ്ഥനായ സുഹൃത്ത്.ഭാര്യ ഹൈസ്കൂള്‍ അദ്ധ്യാപിക.രണ്ട് പെണ്മക്കള്‍.മൂത്തവള്‍ എഞ്ചിനീയറിങ് പാസ്സായി ഐ.റ്റി കമ്പനിയില്‍ ജോലി ചെയ്യുന്നു.ഇളയ കുട്ടി എഞ്ചിനീയറിങ്ങിനു പഠിക്കുന്നു.മൂത്ത മകളുടെ വിവാഹം. വരന്‍ ദേശസാല്‍കൃത ബാങ്കില്‍ പ്രൊബേഷനറിഓഫീസര്‍.നല്ല ചുറ്റുപാടുള്ള കുടുംബം.പ്രത്യേക ഡിമാന്റൊന്നുമില്ല.പൊതുവേ മാന്യനും പരോപകാരിയുമായ സുഹൃത്തിന്റെ ഭഗ്യമെന്ന് എല്ലവരും പറഞ്ഞു.അദ്ദേഹത്തിനും സന്തോഷമായി. ഇത്ര പവന്‍ വേണം എന്ന് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും സാമാന്യം ഭേദപ്പെട്ട വിധം ആഭരണമിട്ടു വേണം മകളെ അയക്കേണ്ടതെന്ന് അദ്ദേഹത്തിനറിയാം. പത്തുമുപ്പതു പവന്‍ ഇപ്പോള്‍ തന്നെ സ്വരൂപിച്ചു വച്ചിട്ടുണ്ട്.എങ്ങനെയെങ്കിലും അന്‍പതു പവന്‍ തികയ്ക്കണം.

അച്ഛനും അമ്മയും തങ്ങളുടെ ഉള്ളിലിരുപ്പ് മക്കളുമായി പങ്കു വച്ചു."നൂറു പവനെങ്കിലും ഇല്ലാതെ ഞാന്‍ പോകില്ല" എന്നായി പ്രതിശ്രുത വധു. മകള്‍ തമാശ പറയുകയാണെന്നാണ് മാതാപിതാക്കള്‍ കരുതിയത്.സീരിയസ് ആണെന്ന് താമസിയാതെ മനസ്സിലായി.അടുത്ത കാലത്ത് വിവാഹിതരായ കൂട്ടുകാരികളെ ചൂണ്ടിക്കാട്ടി അവള്‍ തന്റെ വാദശരങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി.ആഭരണത്തിലും അനുബന്ധ ആര്‍ഭാടങ്ങളിലും മുന്നിട്ടു നിന്ന ആ കല്യാണങ്ങള്‍ക്കൊക്കെ സകുടുംബം പങ്കെടുത്തതാണ്.

അന്ന് അവിടങ്ങളില്‍ കണ്ട ധൂര്‍ത്തിനെ വിമര്‍ശിച്ചപ്പോള്‍ മകള്‍ ദീക്ഷിച്ച മൗനത്തിന്റെ അര്‍ത്ഥം ഇപ്പോഴാണ് സുഹൃത്തിനും ഭാര്യയ്ക്കും മനസ്സിലായത്.
"അണ്ണാന് ആനയോളം വാ പിളര്‍ക്കാന്‍ പറ്റ്വോ?ഇപ്പോഴത്തെ സാഹചര്യത്തില്‍ നമ്മള്‍ക്ക് ഇതിനപ്പുറം ഒക്കില്ല മോളേ".അച്ഛന്‍ നിസ്സഹായത വെളിപ്പെടുത്തി.
"എങ്കില്‍ സാഹചര്യം ഒത്തിട്ടു മതി കല്യാണം. ഞാന്‍ ആരുടേം കൂടെ ചാടിപ്പോകേം മറ്റുമില്ല."എന്നായി പുത്രി.

കിട്ടാവുന്നിടത്തു നിന്നെല്ലാം കടം വാങ്ങി ആഭരണ പ്രശ്നം ഒരുവിധം പരിഹരിച്ചപ്പോഴാണ് അടുത്തത് തല പൊക്കുന്നത്...കല്യാണ മണ്ഡപം.'ലഭ്യമായ ഏതെങ്കിലും ഹാള്‍'.അതിനപ്പുറം ചെറുക്കനും വീടുകാര്‍ക്കും നിര്‍ദ്ദേശമുണ്ടായിരുന്നില്ല.തലസ്ഥാനത്ത് ഹാള്‍ കിട്ടാനുള്ള ബുദ്ധിമുട്ടും പണച്ചെലവും അവര്‍ക്കും നന്നായറിയാം.നിശ്ചയിച്ച തീയതിയില്‍ ഇടത്തരം ഹാളുകളൊന്നും കിട്ടാനില്ല.പ്രയാസം മനസ്സിലാക്കിയ വരനും മാതാപിതാക്കളും ശിവഗിരിയില്‍ വച്ചാകാം എന്ന് അഭിപ്രായപ്പെട്ടു.സുഹൃത്തിന് ആശ്വാസമായി.

ആശ്വാസം അധികം നീണ്ടു നിന്നില്ല."ശിവഗിരിയിലും പോകണ്ടാ.രജിസ്ട്രാഫീസില്‍ വച്ചു മതി. അപ്പോള്‍ ഒരു ചെലവും ഇല്ലല്ലോ." എന്ന വധുവിന്റെ പ്രതികരണത്തില്‍ നിന്നു തന്നെ അവളുടെ മനോഭാവം വ്യക്തമായി.മാതാ
പിതാക്കളുടെ അനുനയങ്ങള്‍ക്കും ഗദ്ഗദങ്ങള്‍ക്കും പ്രയോജനമുണ്ടായില്ല.നഗരത്തിലെ മുന്തിയ ഹാള്‍ തന്നെ ബുക്ക് ചെയ്തു.ഹാള്‍ മികച്ചതാകുമ്പോള്‍ അലങ്കാരം മോശമാകരുതല്ലോ.അതിനും വേണ്ടി വന്നു നല്ല തുക.

സാധാരണ ഗതിയില്‍ വരന്റെയോ അയാളുടെ വീട്ടുകാരുടെയോ നിര്‍ബ്ബന്ധത്തിനു വഴങ്ങിയാണ് ഇത്തരം ഭാരിച്ച ബാദ്ധ്യതകള്‍ പെണ്‍ വീട്ടുകാര്‍ ഏറ്റെടുക്കേണ്ടി വരുന്നത്.ഇവിടെ സ്വന്തം വീട്ടില്‍ നിന്നു തന്നെയാണ് പാര.സുഹൃത്തിന്റെ അനുഭവം ഒറ്റപ്പെട്ടതാണെന്നു കരുതണ്ടാ.അദ്ദേഹം ആശ്വാസം കിട്ടാന്‍ മനസ്സു തുറന്നതു കൊണ്ട് ഞാനറിഞ്ഞു.എല്ലാം കടിച്ചമര്‍ത്തി ആധി പെരുത്ത് ജീവനൊടുക്കുന്ന രക്ഷിതാക്കള്‍ എത്രയോ ഉണ്ടാകും.

സ്ത്രീധനത്തിന്റെയും സ്വര്‍ണ്ണത്തിന്റെയും കണക്കു ചൊല്ലി കലഹിച്ച വരനെ തനിക്കു വേണ്ടെന്നു പറഞ്ഞ് മണ്ഡപത്തില്‍ നിന്ന് ഇറങ്ങിപ്പോയ വധുക്കളുള്ള നാട്ടില്‍ തന്നെയാണ് ഇത്തരം പെണ്‍കുട്ടികളും ഉള്ളത്.വിദ്യാഭ്യാസത്തിലും സമ്പത്തിലും മുന്നോക്കം നില്‍ക്കുന്ന പെണ്‍കുട്ടികളാണ് വരനെയും അയാളുടെ വീട്ടുകാരെയും കടത്തി വെട്ടുന്ന സ്ത്രീധനാര്‍ത്തി കാട്ടുന്നത്.രക്ഷിതാക്കളുടെ പ്രയാസങ്ങള്‍ അവര്‍ക്കു പ്രശ്നമല്ല;സ്വന്തം ഭാവിയാണ് മുഖ്യം.

സ്ത്രീധന നിരോധന നിയമം പാസ്സാക്കുന്ന കാലത്ത് കോളേജ് കാമ്പസ്സുകളില്‍ നടന്ന ഡിബേറ്റുകളുടെ പ്രധാന വിഷയം അതായിരുന്നു.അന്ന് ആണ്‍ കുട്ടികള്‍ നിരോധനത്തെ എതിര്‍ത്തും പെണ്‍ കുട്ടികള്‍ അനുകൂലിച്ചും ആണ് ഡിബേറ്റുകളില്‍ പങ്കെടുത്തിരുന്നത്. പെണ്‍ കുട്ടികളോടൊപ്പം ചില ആണ്‍കുട്ടികളെങ്കിലും നിയമത്തെ അനുകൂലിക്കുവാന്‍ മുതിര്‍ന്നിരുന്നു.പക്ഷേ എതിര്‍ക്കുവാന്‍ മരുന്നിനു പോലും പെണ്‍ കുട്ടികളെ കിട്ടിയിരുന്നില്ല.കാലം മാറിയതോടെ സ്ഥിതി വ്യത്യസ്തമായിരിക്കുന്നു.ഇങ്ങനെയുള്ള വിഷയങ്ങള്‍ കാമ്പസ്സുകളില്‍ ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്നില്ല.ആരുടെ രക്ഷയ്ക്കു വേണ്ടിയാണോ നിയമം കൊണ്ടു വന്നത്,അവരില്‍ പെട്ടവരില്‍ നിന്നു തന്നെ
അതിനെ തുരങ്കം വയ്ക്കുന്ന ഇത്തരം ഒരു സാദ്ധ്യത നിയമ നിര്‍മ്മാതാക്കള്‍ സ്വപ്നത്തില്‍ പോലും കണ്ടുകാണില്ല.

തങ്ങളുടെ കഷ്ടപ്പാടുകള്‍ അറിയിക്കാതെ മക്കളെ വളര്‍ത്തുന്നതിന്റെ പരിണിതഫലമല്ലേ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.സാമൂഹിക ബന്ധമില്ലാതെ ചുറ്റും നടക്കുന്ന കാര്യങ്ങളില്‍ ഉദാസീന
രായും അജ്ഞരായും കഴിയുന്ന പുതിയ തലമുറയുടെ ഈ അവസ്ഥയ്ക്ക് അത്തരം രക്ഷിതാക്കള്‍ കൂടി ഉത്തരവാദികളാണ്.അണു കുടുംബങ്ങളില്‍ മാത്രമേ ഇങ്ങനെയൊക്കെ സംഭവിക്കൂ എന്നു സമാധാനിക്കാനും വകയില്ല.കാരണം അങ്ങനെയുള്ള നിഗമനങ്ങള്‍ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നവയല്ല.



Fans on the page

Saturday, April 3, 2010

സൂപ്പര്‍ സ്റ്റാറിന് നിയമം ബാധകമല്ലേ?

ഇന്ത്യന്‍ കരസേനയുടെ രണ്ടാം നിരയാണത്രെ ടെറിട്ടോറിയല്‍ ആര്‍മി എന്ന സന്നദ്ധ സംഘടന.കരസേനയ്ക്കെന്ന
പോലെ ഈ സേനയ്ക്കും പരിശീലനം നിര്‍ബ്ബന്ധമാണ്.ഇവര്‍ക്കുള്ള ട്രെയിനിംഗ് വാരാന്ത്യത്തിലോ അവധി ദിവസങ്ങളിലോ ആണ് സംഘടിപ്പിക്കുന്നത്.4 മണിക്കൂര്‍ നേരത്തെ പരിശീലനം ഒരു ദിവസത്തേതായി കണക്കാക്കി,ആദ്യ വര്‍ഷം 32 ദിവസത്തെ പരിശീലനവും 4 ദിവസത്തെ ക്യാമ്പും, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഏറ്റവും കുറഞ്ഞത് 30 ദിവസത്തെ ട്രയിനിങ്ങും 14 ദിവസം നീളുന്ന ക്യാമ്പും വേണമെന്നാണ് നിബന്ധന.

യഥാര്‍ത്ഥ പ്രതിരോധ സേനയില്‍ ചേരുന്നവര്‍ക്ക് 6 മാസം വരെയാണ് നിര്‍ബ്ബന്ധിത പരിശീലനം.അപ്പോള്‍ എത്രമാ
ത്രം കുറച്ചാണ് ടെറിട്ടോറിയല്‍ ആര്‍മി അംഗങ്ങള്‍ക്കുള്ള പരിശീലനം എന്ന് വ്യക്തമാണ്."പിള്ളേര്‍ക്ക് ഇത്രയും മതി"
എന്നു പറയും പോലെ അവര്‍ക്ക് ഇതു തന്നെ ധാരാളം എന്നായിരിക്കും അധികൃതര്‍ വിചാരിച്ചിരിക്കുന്നത്.അതു പോ
ലും ഒരു സൂപ്പര്‍ സ്റ്റാറിനു വേണ്ടി വീണ്ടും വെട്ടിക്കുറയ്ക്കുന്നതാണ് അടുത്ത ദിവസങ്ങളില്‍ കണ്ടത്.

നമ്മുടെ കരസേനയിലെ ഔദ്യോഗിക ശ്രേണിയില്‍ ഏറ്റവും മുകളിലുള്ള കമ്മീഷന്‍ഡ് ഓഫീസേഴ്സ് വിഭാഗത്തില്‍ 'ലഫ്റ്റനന്റി'നും 'ക്യാപ്റ്റനും' 'മേജറി'നും മുകളില്‍ ഉള്ള തസ്തികയാണ് ലഫ്റ്റനന്റ് കേണല്‍.കഠിനമായ പരിശീലന
ത്തിനും കുറ്റമറ്റ സേവനത്തിനും വര്‍ഷങ്ങളുടെ കാത്തിരുപ്പിനും ശേഷം ഒരു കമ്മീഷന്‍ഡ് ഓഫീസര്‍ക്കു ലഭിക്കുന്ന ഈ പദവിയാണ് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേര്‍ന്ന ഉടന്‍ മോഹന്‍ ലാലിന് ലഭിച്ചത്.ബ്രാന്റ് അംബാസിഡര്‍ ആകാന്‍ ക്ഷണിച്ചിട്ടാണ് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേര്‍ന്നതെന്നാണ് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
ആളുകളെ ധാരാളമായി ടെറിട്ടോറിയല്‍ ആര്‍മിയിലക്ക് ആകര്‍ഷിക്കാനാണ് മലയാളത്തിലെ ഈ സൂപ്പര്‍ സ്റ്റാറിനെ ബ്രാന്റ് അംബാസിഡര്‍ ആക്കിയത് എന്നാണ് അധികാരികളുടെ വിശദീകരണം.

പക്ഷേ ചേര്‍ന്ന ഉടന്‍ ലഫ്റ്റനന്റ് കേണല്‍ പദവി കൊടുത്തതും സാധാരണ സൈനികന്‍ ആറു മാസവും ടെറിട്ടോറി
യല്‍ സേനക്കാരന്‍ ആണ്ടില്‍ 32 ദിവസവും ചേയ്യേണ്ടുന്ന ട്രയിനിങ്, മോഹന്‍ ലാലിന് 3 ദിവസം മതി എന്നു തീരുമാനിച്ചത് എന്തടിസ്ഥാനത്തിലാണ് എന്നു മനസ്സിലാകുന്നില്ല.രണ്ട് സിനിമയില്‍ കേണലിന്റെയോ ലഫ്റ്റനന്റ് കേണലിന്റെയോ വേഷത്തില്‍ അഭിനയിച്ചതു കൊണ്ട് യഥാര്‍ത്ഥ ലഫ്റ്റനന്റ് കേണല്‍ ആകുമോ? നിരവധി സിനിമക
ളില്‍ ഡോക്റ്ററായി അഭിനയിച്ചതിന്റെ ബലത്തില്‍ ലാലിനും മമ്മൂട്ടിയ്ക്കും മുകേഷിനുമൊക്കെ, സംസ്കൃത സര്‍വ്വകലാശാല ഉള്‍പ്പടെ ഏതെങ്കിലും യൂണിവേഴ്സിറ്റി എം.ബി.ബി.എസ് ഡിഗ്രി നല്‍കുമോ?

ആയുധ പരിശീലനമടക്കമുള്ള ട്രയിനിംഗ് കഴിഞ്ഞെന്നു പെരുമ്പറയടിച്ച്,ഒരു സിനിമാ ഷൂട്ടിങ്ങിന്റെ ആരാവാരത്തോ
ടെ "ലഫ്റ്റ.കേണല്‍" മോഹന്‍ ലാലിനെ വഴിനീളെ എഴുന്നള്ളിച്ചത് ഏതു സൈനിക ചട്ടമനുസരിച്ചാണ്? ഇതിനു മു
മ്പ് ഒരു ലഫ്റ്റ്. കേണലിനും നല്‍കാത്ത പ്രത്യേക പരിഗണന ഒരു വെറും നടനു നല്‍കിയതിലൂടെ ലക്ഷക്കണക്കിന് സൈനികരെ അധിക്ഷേപിക്കുകയാണു ചെയ്തത്.സൈനിക വേഷത്തില്‍ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുക വഴി സൈനി
ക യൂണിഫോമിനെ ഈ നടന്‍ അവഹേളിച്ചു എന്ന പരാതി നിലനില്‍ക്കുമ്പോഴാണ് മേലാപ്പീസര്‍മാരുടെ നേതൃത്വ
ത്തില്‍ ഇത്തരം കെട്ടി എഴുന്നള്ളിപ്പ് നടന്നത്.ഇത് പ്രശ്നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

ശത്രുരാജ്യ ഭടന്മാര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും നേരെ നിറയൊഴിക്കുവാന്‍ മാത്രമല്ല ഒരു പട്ടാളക്കാരന്‍ പഠിക്കുന്നത്.ദുരന്തങ്ങളുണ്ടാകുമ്പോള്‍ സഹായിക്കുവാനും അശരണരെയും ആലംബ ഹീനരെയും സം രക്ഷിക്കുവാനും മുതിര്‍ന്നവരെ ബഹുമാനിക്കുവാനും അവന്‍ അറിഞ്ഞിരിക്കണം."It offers a golden
opportunity to be a part of the world's finest Army and get trained not only to be an Officer but also a Gentleman for life." ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക വെബ് സൈറ്റ് പറയുന്നു.

അടുത്ത നാളുകളില്‍ നടന്റെ തൊഴില്‍ നിഷേധവുമായി ബന്ധപ്പെട്ട് നടന്ന വിവാദത്തില്‍ പങ്കെടുത്തു കൊണ്ട്,ശതാഭി
ഷിക്തനായ ഡോ. സുകുമാര്‍ അഴീക്കോടിനെയും സപ്തതി കഴിഞ്ഞ തിലകനെയും പുലഭ്യം പറഞ്ഞ മോഹന്‍ ലാല്‍ 50 -ല്‍('ഫിഫ്റ്റിപൂര്‍ത്തി'യില്‍)എത്തിയിട്ടും താന്‍ ജെന്റില്‍മാന്‍ അല്ലെന്ന് തെളിയിച്ചിരിക്കയാണ്.സ്വന്തം'ഫാന്‍സ്'
പടയെ ഇളക്കിവിട്ട് സുകുമാര്‍ അഴീക്കോടിന്റെ കോലം കത്തിപ്പിച്ച ആള്‍ മറ്റെന്തായാലും ജന്റില്‍ മാന്‍ ആകില്ല.ല
ഫ്റ്റനന്റ് കേണല്‍ വേഷത്തില്‍ കുടുംബസമേതം തിരുവിതാംകൂര്‍ മഹാരാജാവിനെ മുഖം കാണിക്കാന്‍ പോയ വ്യക്തി
യ്ക്ക് ധരിക്കുന്ന യൂണിഫോമിന്റെയോ വഹിക്കുന്ന പദവിയുടെയോ അന്തസ്സ് മനസ്സിലായിട്ടില്ലെന്നു വ്യക്തമാണ്.ഇത്തരം അപക്വമതിയും ബാലിശ ബുദ്ധിയുമായ ഒരാളുടെ കൈയില്‍ എന്തു വിശ്വസിച്ചാണ് മതിയായ പരിശീലനം പോലും നല്‍കാതെ ആയുധം വച്ചു കൊടുക്കുന്നത്?

ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേരുന്നതിന് നിഷ്കര്‍ഷിച്ചിട്ടുള്ള പ്രായ പരിധി 42 വയസ് ആണ്.ലഭ്യമായ വിവരം അ
നുസരിച്ച്, 1960 ല്‍ ആണ് മോഹന്‍ലാലിന്റെ ജനനം.2009 ജൂലായില്‍ ആണ് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേര്‍ന്ന
ത്.അതായത് പ്രായപരിധി കഴിഞ്ഞ് 7 വര്‍ഷത്തിനു ശേഷമാണ് സൂപ്പര്‍ സ്റ്റാര്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേര്‍ന്നി
ട്ടുള്ളത് എന്നു സാരം.ആ സ്ഥിതിയ്ക്ക് പ്രായപരിധി കഴിഞ്ഞ ലാലിനു പ്രവേശനം കൊടുത്തതും ലഫ്റ്റനന്റ് കേണല്‍ പദ
വി നല്‍കിയതും ബ്രാന്റ് അംബാസിഡര്‍ ആക്കിയതും നഗ്നമായ അധികാര ദുര്‍വ്വിനിയോഗമാണ്.നിയമവിരുദ്ധമാണ്.
ചട്ടങ്ങളുടെയും കീഴ്വഴക്കങ്ങളുടെയും ലംഘനമാണ്. ടെറിട്ടോറിയല്‍ ആര്‍മിയുടെയും കരസേനയുടെയും നിയമങ്ങള്‍ ഒരു സൂപ്പര്‍ സ്റ്റാറിനു വേണ്ടി മാറ്റിയത് എന്തടിസ്ഥാനത്തിലാണ് എന്ന് അറിയാന്‍ ഈ രാജ്യത്തിലെ ജനങ്ങള്‍ക്ക്
അവകാശമുണ്ട്.

പ്രായ പരിധി കഴിഞ്ഞ ഒരുവനെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേര്‍ത്തതും ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയതും
32 ദിവസത്തെ ട്രയിനിങ് 3 ദിവസമായി ചുരുക്കിയതും പട്ടാള പരേഡ് കോമാളി റോഡ് ഷോ ആക്കി മാറ്റിയതും ആരുടെ നിര്‍ദ്ദേശപ്രകാരമായാലും നിയമ വിരുദ്ധവും ഇന്ത്യന്‍ പ്രതിരോധ സേനയ്ക്കു ഒന്നടങ്കം അപമാനകരവുമാണ്.
ഈ നിയമ നിഷേധത്തിന് മോഹന്‍ ലാല്‍ ഒരു വിധത്തിലും ഉത്തരവാദിയല്ല.കരസേനയുടെ അന്തസ്സും ഗൗരവവും വെറും കുട്ടിക്കളിയാക്കി പൊതുജന മദ്ധ്യത്തില്‍ അവതരിപ്പിച്ച ബന്ധപ്പെട്ട ഉദ്യോഗസ്ഥ മേധാവികള്‍ ആണ് ഇതില്‍ കുറ്റക്കാര്‍.

അകത്തു നിന്നും പുറത്തു നിന്നും രാജ്യം ഭീകര ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ സൈന്യത്തിനു മൊത്തം അവമതിപ്പ് ഉണ്ടാക്കിയ ഈ നടപടി രാജ്യദ്രോഹമാണ്.ഏതെങ്കിലും സര്‍വ്വകലാശാല ഓണററി ഡോക്ട്രേറ്റ് നല്‍കുന്ന ലാഘവത്തോടെ, വഴിയേ പോകുന്നവര്‍ക്കും വേഷം കെട്ടുന്നവര്‍ക്കും കൊടുക്കാനുള്ളതല്ല, സാധാരണ ജവാന്മാരും ഓഫീസര്‍മാരും അവരുടെ 'ആയുസ്സും വപുസ്സും'ഹോമിച്ചു നേടുന്ന പദവിയും പത്രാസും.വൈസ് ചാന്‍സലര്‍ക്കോ ഒരു സിന്‍ഡിക്കേറ്റംഗത്തിനോ താല്പര്യമുണ്ടായാല്‍ ആര്‍ക്കും ഓണററി ഡോക്ട്രേറ്റ് കിട്ടും.അങ്ങനെ ഏതെങ്കിലും വ്യക്തി
യുടെ താല്പര്യത്തിന് അനുസരിച്ച് പട്ടാളത്തില്‍ സ്ഥാനമാനങ്ങള്‍ ലഭിക്കും എന്നു തോന്നിപ്പിക്കുന്നത് രാജ്യരക്ഷയ്ക്കു തന്നെ അപകടമാണ്.ജീവിതത്തിന്റെ വസന്ത കാലം മുഴുവന്‍ രാജ്യരക്ഷയ്ക്കുവേണ്ടി ഉഴിഞ്ഞു വയ്ക്കുന്ന ജവാന്മാരെ നിന്ദി
യ്ക്കലാണ്.പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണ്.



Fans on the page