Total Pageviews

Tuesday, February 14, 2023

ശേഖരന്‍ നായര്‍ക്കു ആദരാഞ്ജലി



.
വളരെക്കാലം മാതൃഭൂമിയുടെ തിരുവനന്തപുരം ബ്യൂ റോ ചീഫായിരുന്നമുതിര്ന്ന പത്ര പ്രവര്ത്തകന് ജി. ശേഖരന് നായര്ക്ക് അന്ത്യാഞ്ജലി.അദ്ദേഹവുമായി അ ത്ര ഗാഡമായ ബന്ധം എനിക്ക് ഉണ്ടായിരുന്നില്ല.സര്വ്വ കലാശാലയില് അരങ്ങേറാന് പോകുന്ന ഒരു അഴിമതി ക്കെതിരെയുള്ള വാര്ത്തകൊടുക്കാന് തിരുവനന്തപുര ത്തെ മാധ്യമപ്പുലികള് ഭയപ്പെട്ടു നിന്നപ്പോള് യാതൊരു പതര്ച്ചയുമില്ലാതെ അത് കൊടുക്കുവാന് തന്റേടം കാണിച്ച പത്ര പ്രവര്ത്തകനായിരുന്നു ശേഖരന് നായര്.
തിരുവനന്തപുരത്തെ സ്വാശ്രയ നിയമ കോളേജില് നിന്നും കോളേജ് മാനേജരുടെ സ്വന്തം പുത്രി LLM നു റിക്കാര്ഡ് മാര്ക്കോടെ ഒന്നാം റാങ്കില് പാസ്സായപ്പോള് അടുത്തുതന്നെ കൂടിയ ലാ ഫാക്കല്റ്റി മീറ്റിങ്ങില് ,LLM,എം.ഫില് നു തുല്യമാക്കാന് തീരുമാനിക്കുന്നു.തു ടര്ന്ന് വരുന്ന അക്കാദമിക് കൌണ്സില് യോഗം ഫാ ക്കല്റ്റി തീരുമാനം ശരിവച്ചാല് നിയമമാകും.ഒന്നാം റാങ്കുകാരിയുടെ പിതാവ് തന്നെയാണ് ഫാക്കല്റ്റി ഡീ നും.ഏതെങ്കിലും പത്രത്തില് ഈ സ്വജനപക്ഷപാതവും അഴിമതിയും വാര്ത്തയായി വന്നാലേ അക്കാദമിക് കൌണ്സിലിന്റെ ശ്രദ്ധയില് പെടൂ.അതിനു വേണ്ടിയു ള്ള പരിശ്രമത്തിന്റെ ഒടുവിലാണ് ശേഖരന് നായരുടെ സന്നിധിയില് എത്തുന്നത്.വാര്ത്തയുടെ സത്യാവസ്ഥ ബോദ്ധ്യമായ അദ്ദേഹം ഉടന് തന്നെ ,പിറ്റേ ദിവസത്തെ മാതൃഭൂമിയില് ന്യൂസ് വരാന് വേണ്ടത് ചെയ്തു.അക്കാദ മിക് കൌണ്സില് ചേരുന്ന അന്ന് മാതൃഭൂമിയുടെ മു ന് പേജില് മൂന്നു കോളം വാര്ത്ത ഈ എംഫില് ദാനത ന്ത്രത്തെ കുറിച്ചായിരുന്നു. അതോടെ ഫാക്കല്റ്റി ഡീനും കോളേജ് മാനേജരുമായ വത്സല പിതാവിന്റെഎംഫില് മനക്കോട്ട തകര്ന്നടിഞ്ഞു.
''അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ് നമ്മുടെ മന്ത്രിസഭയി ലെ അര ഡസന് മന്ത്രിമാര് '' ''ഹൈക്കോടതി ജഡ്ജിമാരി ല് പലരും അദ്ദേഹത്തിന്റെ കോളേജില് പഠിച്ചവരാ ണ്.'' '' ബ്യൂറോയില് നിന്നും കൊടുത്താലും മുകളില് ചെല്ലുമ്പോള് വെട്ടും '' റിസ്ക്ക് എടുക്കാന് വയ്യ'' തുടങ്ങി യ പതം പെറുക്കലിന്റെയും നിലവിളിയുടെയും ഞര ക്കങ്ങളുടെയും മുകളിലാണ് ശേഖരന് നായരുടെ ഉറച്ച ശബ്ദം മുഴങ്ങിയത്.
ചങ്കൂറ്റവും ആത്മാര്ത്ഥതയും കൊണ്ട് പത്ര പ്രവര്ത്തന ത്തിന്റെ ഉത്തമ മാതൃക സൃഷ്ടിച്ച സുഹൃത്തിന്റെ വി യോഗത്തില് കണ്ണീരില് കുതിര്ന്ന അന്ത്യാഞ്ജലി.
ഒരു വ്യക്തി, ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം
എല്ലാ പ്രതികരണങ്ങളു








Fans on the page