Total Pageviews

Monday, November 28, 2016

മോഡിയുടെ വ്യാജ സത്യവാങ്ങ് മൂലങ്ങള്‍
Image result for modi image

അഴിമതിയും കള്ളപ്പണവും തടയാൻ തൻ്റെ സർക്കാർ ശ്രമിക്കുമ്പോൾ പ്രതിപക്ഷം അതിനെതിരെ സമരം ചെയ്യുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.ഭാരത് ബന്ദ് നടത്തി രാജ്യത്തെ സ്തംഭിപ്പിക്കാനാണ് അവർ മുതിരുന്ന തെന്നും അദ്ദേഹം കുറ്റപ്പെടുത്തി.പതിവ് പോലെയുള്ള അദ്ദേഹത്തിൻ്റെ വ്യാജപ്രചാരണമാണിത്. ഒന്നാമതായി ഇന്ന്(28 .11 .2016 )പ്രതിപക്ഷ കക്ഷികൾ അഖിലേന്ത്യാ ബന്ദിന് ആഹ്വാനം ചെയ്തിട്ടില്ല.ആക്രോശ് ദിവസി(പ്രതിഷേധ ദിനം) നാണ് പ്രതിപക്ഷ ആഹ്വാനം.കേരളത്തിൽ മാത്രമാണ് ഹർത്താൽ.ര ണ്ടാമതായി, ഇത്തരം ഒരു ആരോപണം അദ്ദേഹം ഉന്നയിക്കേണ്ടിയിരുന്നത് പാർലമെൻ്റിലായിരുന്നു.പിടിപ്പുകേടിൻറെയും ദീര്ഘവീക്ഷണമില്ലായ്മ യുടെയും ദൃഷ്ടാന്തമാണ് മോദിയുടെ നടപടി എന്ന് മുൻ പ്രധാനമന്ത്രി മന്മോ ഹൻ സിംഗും മറ്റു പ്രതിപക്ഷ കക്ഷിനേതാക്കളും പറഞ്ഞത് പാർലമെൻ്റിലാ ണ്.അവിടെ നോട്ടസാധുവാക്കി യതിൻറെ കുഴപ്പങ്ങളെക്കുറിച്ച്  ഉന്നയിക്ക പ്പെട്ട ആക്ഷേപങ്ങൾ ചെവി കുളിർക്കെ കേട്ട് നാവിറങ്ങിപ്പോയ മോഡി,അ തിനു തെരുവിൽ മറുപടി പറയുന്നത് ,പറയുന്നതിനെക്കുറിച്ച് അദ്ദേഹത്തിന് തന്നെ ഉറപ്പും വിശ്വാസവുമില്ലാത്തതു കൊണ്ടാണ്.ഭരണത്തിൽ കയറി 100 ദിവസത്തിനകം ഇന്ത്യക്കാർ വിദേശത്ത് നിക്ഷേപിച്ച കള്ളപ്പണം പിടിച്ചെടു ത്ത് സാധുക്കൾക്ക് വിതരണം ചെയ്യുമെന്നു വീമ്പിളക്കിയ മോഡി 1000 ദിവസ മായിട്ടും ഒരു ചില്ലിക്കാശു പോലും പിടിച്ചെടുക്കാൻ കഴിയാഞ്ഞതിൻറെ ജാള്യം മറയ്ക്കാൻ കാണിക്കുന്ന സർക്കസും മോണോ ആക്ടുമാണ് ഇതെന്ന് സ്വന്തം കക്ഷിക്കാർക്ക് പോലും മനസ്സിലായി.ഭരണത്തിൽ കയറിയ അന്ന് മുതൽ അഴിമതിക്കെതിരെ വാ തോരാതെ സംസാരിക്കുന്ന മോഡി അന്നുമു തൽ അഴിമതിക്കാരെ രക്ഷിക്കാനും അഴിമതി ചെയ്യാനും കാണിക്കുന്ന വ്യ ഗ്രത അക്കമിട്ടു വിശദീകരിക്കുവാൻ ആയിരം നാവുള്ള  അനന്തനും പറ്റിയെ ന്നു വരില്ല.


വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് വ്യാജ സത്യവാങ് മൂലം നൽകിയ ഒരു ത്തിയെ വിദ്യാഭ്യാസ മന്ത്രിയായി അവരോധിച്ചു കൊണ്ടാണ് ആദ്ദേഹം അഴിമതിക്ക് ഹരിശ്രീ കുറിച്ചത് തന്നെ. കള്ളപ്പണമെന്നു കേൾക്കുമ്പോൾ ഓക്കാനം വരുന്ന ഇദ്ദേഹത്തിന് കള്ളപ്പണക്കേസിൽ പ്രതിയായ ,സർക്കാർ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് രാജ്യം വിടുന്നത് വിലക്കിയ,ക്രിക്കറ്റ് തട്ടിപ്പുകാരൻ  ലളിത് മോഡിക്ക്  നാടുവിടാൻ വിദേശകാര്യമന്ത്രി സുഷസ്വ രാജ്ഉം രാജസ്ഥാൻ മുഖ്യമന്ത്രി വിജയരാജ സിന്ധ്യയും  ഒത്താശ ചെയ്തുകൊടു ത്തപ്പോൾ ഒരു മനം പിരട്ടൽ പോലും ഉണ്ടാകാഞ്ഞതെന്ത്?9000 കോടി രൂപ കബളിപ്പിച്ച വിജയ് മല്യയിൽ നിന്നും ഒരു പൈസ പോലും തിരിച്ചു പിടി ക്കാൻ കഴിഞ്ഞിട്ടില്ല.അയാൾക്ക്‌ രാജ്യം വിട്ടു പോകാൻ വേണ്ടതെല്ലാം ചെയ്തു കൊടുത്തതും മോഡിഭരണകൂടമാണ്.അംബാനിക്കും അദാനിക്കും   നികു തിയിന ത്തിൽ കോടിക്കണക്കിനു രൂപ എഴുതി തള്ളുന്നത് അഴിമതിയല്ലെ ങ്കിൽ പിന്നെ എന്താണ്?അമൃതാനന്ദ മയി ,ശ്രീ ശ്രീ രവിശങ്കർ ബാബാ രാം ദേവ് തുടങ്ങിയ വ്യാജ ആൾദൈവങ്ങളുടെ കള്ളപ്പണ സ്രോതസ്സുകളെ കുറി ച്ച് അന്വേഷിക്കാൻ പോലും ഭയപ്പെടുന്നു.അവരുടെ കാൽക്കൽ കുമ്പിടുന്ന മോദിക്ക് കള്ളപ്പണത്തിനെതി രെ സംസാരിക്കാൻ എന്ത് യോഗ്യത? ഓസ്‌ട്രേ ലിയയിൽ വ്യവസായം ആരംഭിക്കാൻ അദാനിക്ക് വായ്പ ലഭിക്കാൻ വേണ്ടി എസ. ബി ഐ ക്കു മേൽ പ്രധാനമന്ത്രി സമ്മർദ്ദം ചെലുത്തിയ കഥ ഓസ്ട്രേ ലിയൻ പത്രങ്ങൾ അന്നേ  റിപ്പോർട്ട് ചെയ്തിരുന്നതാണ്.ഇപ്പോൾ, അദാനിക്ക് എസ.ബി.ഐ എത്ര തുക വായ്പയായി നൽകിയിട്ടുണ്ടെന്ന വിവരാവകാശ രേഖപ്രകാരമുള്ള ചോദ്യത്തിന് മറുപടി നൽകേണ്ടെന്ന ബാങ്കിൻറെ നിലപാട് കേന്ദ്ര വിവരാവകാശ കമ്മീഷൻ ശരിവച്ചതിൽ നിന്ന് ആ ആരോപണം ശരിയാണെന്ന് വ്യക്തമായിരിക്കുകയാണ്.മല്യ ഒൻപതിനായിരം കോടി രൂപയാണ് വിവിധ ബാങ്കുകളെ പറ്റിച്ചു മുങ്ങിയതെങ്കിൽ അതിൻറെ 9 ഇരട്ടി എസ.ബി.ഐ യിൽ നിന്ന് മാത്രം പറ്റിച്ചായിരിക്കും അദാനി മുങ്ങുക .ഇങ്ങ നെ കള്ളപ്പണ രാജാക്കന്മാർക്ക് ഒത്താശ ചെയ്തു കൊടുക്കുകയും അഴിമതി നടത്തുകയും ചെയ്തിട്ട് അഴിമതിക്കും കള്ളപ്പണ ത്തിനുമെതിരെ തെരുവി ലെ മൈക്കിന് മുമ്പിൽ വീരസ്യം വിളമ്പുകയും സാധാരണ മനുഷ്യരെ എങ്ങനെ ഉപദ്രവിക്കാം എന്ന ഗവേഷണത്തിൽ ഏർപ്പെടുകയും ചെയ്യുന്നത് ഒരു പ്രധാനമന്ത്രിക്കും ഭൂഷണമല്ല.ഉറപ്പിച്ചും അസ്ഥാനത്തും പറഞ്ഞാൽ കള്ളം സത്യമാകില്ല എന്ന്  കൂടി ഓർക്കുന്നതും  നന്നായിരിക്കും ."സത്യമേവ ജയതേ"(സത്യം മാത്രം ജയിക്കുന്നു) എന്ന ഉപനിഷദ്  വാക്യം ദേശീയ മുദ്രാവാക്യമായി സ്വീകരിച്ചിട്ടുള്ള രാജ്യത്തിന്‍റെ പ്രധാനമന്ത്രി ഇങ്ങനെ അസത്യം  മാത്രം പറഞ്ഞു നടക്കുന്നത്  രാജ്യത്തിനു നാണക്കേടാണ്.


Fans on the page

Monday, November 14, 2016

ഇല്ലം ചുട്ടപ്പോൾവീട്ടിൽ കള്ളൻ കേറീന്നേതോ
വട്ടൻ ചൊന്നതു കേട്ടു നടുങ്ങി,
കെട്ടിയപെണ്ണിനെയിട്ടിട്ടോടിയ 
കൂട്ടുകുടുംബക്കാർന്നോരേകൻ
വീര്യം കാട്ടി മേനി നടിക്കാൻ
വീടിനു മുഴുവൻ തീയിട്ടത്രേ .
വെന്തു നശിക്കും വീട്ടിൽ നിന്നും
പൊന്തും നിലവിളി കേൾക്കാതങ്ങേർ
അന്യഗൃഹത്തിൽ കേറിയൊളിക്കെ
ആശ്രയമറ്റ കുടുംബാംഗങ്ങൾ
ബ്രഹ്‌മാവിൻറെ യടുക്കൽ ചെന്നൂ
കഷ്ടപ്പാടുകൾ ബോധിപ്പിക്കാൻ.
ഉടുതുണി ,കാശും ചട്ടീം കലവും
ഉപ്പു ചിരട്ടയുമൊക്കെ കത്തി
കഞ്ഞി കുടിക്കാൻ വകയില്ലാതെ
കായും വയറും വായും പൊത്തി
ചൊല്ലും കണ്ണീർ വഴിയും കഥകൾ
എല്ലാംകേട്ട പിതാമഹനോതി:
"എട്ടും പൊട്ടും തിരിയാത്തവനും
കഷ്ടപ്പാടുകളറിയാത്തവനും
പരദുഃഖത്തിൽ സന്തോഷിക്കും
പരമദ്രോഹമനസ്ക്കനുമെല്ലാം
കൂട്ടുകുടുംബക്കുലപതിയാകിൽ
പറ്റാമിങ്ങനെ പലവിധ ദുഃഖം .
വട്ടിനു നല്ലതു നെല്ലിക്കാത്തള--
മുത്തമമല്ലോ ഷോക്കു കൊടുപ്പും.
ഇതുകൊണ്ടൊന്നും ഫലമില്ലെങ്കിൽ
കാക്കുകയിനിയും രണ്ടര വർഷം."
ബ്രഹ്‌മാവും കൂടിങ്ങനെ ചൊൽകെ
യാശ നശിച്ച കുടുംബ ജനങ്ങൾ
ആകുലരായിട്ടോടുകയായി
കഞ്ഞികുടിക്കാൻ കാശിനു വേണ്ടി
ഏറ്റിയെമ്മിൽ ക്യൂ നിൽക്കാനായ്.
തല ചായ്ക്കാനൊരുകൂരയൊരുക്കി
തളരും കുഞ്ഞിനു തുണയേകാനായ്.Fans on the page