Total Pageviews

Sunday, May 29, 2016

അഴിമതി ചെയ്യാത്ത കള്ളന്മാര്‍

'അച്ഛാ ദിൻ','കള്ളപ്പണപ്പിടുത്തം' ,തുടങ്ങിയ ബഡായികൾ ഏൽക്കാഞ്ഞിട്ടാകാം അഴിമതി തുടച്ചു നീക്കി എന്ന പുതിയ അവകാശ വാദവുമായി പ്രധാനമന്ത്രിയും ബി.ജെ.പി യും ഭരണത്തിൻറെ മൂന്നാം പിറന്നാളാഘോ ഷ വേളയിൽ ഇറങ്ങിയിരിക്കുന്നത്. വ്യാജബിരുദക്കാരൻ അഴിമതി തുടച്ചു നീക്കി എന്ന് പറയുന്നതില്പരം ഒരു തമാശ വേറെയുണ്ടോ?വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് വ്യാജസത്യവാങ്ങ് മൂലം സമര്പ്പിച്ച ഒരുത്തി വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി (മറ്റൊരു വകുപ്പിൻറെയുമല്ല )വിലസുന്നതിന്നു മേലെ അഴിമതിക്ക് വേറൊരു തെളിവു വേണോ എന്ന്‍  ചോദിക്കരുത്.ആഭ്യന്തര വകുപ്പും പോലീസും കുറ്റവാളിയായി പ്രഖ്യാപി ച്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച സാമ്പത്തിക ക്രിമിനലായ ലളിത് മോഡിയെ രാജ്യംവിടാൻ നമ്മുടെ വിദേശകാര്യ മന്ത്രി നേരിട്ട് സഹായിച്ചത് വെറും ജീവ കാരുണ്യ പ്രവർത്തനമല്ലേ?ബാങ്കുകളെ 9000 കോടി രൂപ പറ്റിച്ച വിജയ്‌ മല്യ എന്ന കള്ളൂ കച്ച വടക്കാരന് നാടു വിടുന്നതിന് ഒത്താശ ചെയ്തു കൊടുത്തത് ഒരു പുണ്യ കർമ്മമല്ലേ ?ഈ പുണ്യ ഭൂമിയെ നയിക്കുന്ന ഭരണാധി കാരികളുടെ കേവലധർമ്മം മാത്രമല്ലേ അത്?1000 കോ ടി രൂപ ചെലവഴിച്ച് പരസ്യം നല്കി തങ്ങളുടെ അത്ഭുത പ്രവൃത്തികൾ ലോകരെ അറിയിക്കേണ്ടത് അനിവാര്യ മല്ലേ?അത് അഴിമതിയാകുന്നത് എങ്ങനെ?അന്യരാജ്യ ഭരണാധികാരി കാണാൻ (പെണ്നുകാണാനല്ല )വരുമ്പോൾ 10 ലക്ഷം രൂപ വില വരുന്ന കോട്ടിട്ട് പൊങ്ങച്ചം കാണി ക്കേണ്ടത് നമ്മുടെ പ്രസ്റ്റീജിൻറെ പ്രശ്നമാണ് .മാലേഗാവ് സ്ഫോടന ക്കേസ്സിലെ പ്രധാന പ്രതികളെ വെറുതെ വി ടാൻ പ്രതിപക്ഷമോ നീതിപീഠമോ സമ്മതിക്കാത്ത സാ ഹചര്യത്തിൽ ഭരണം കൈയ്യിലുള്ളപ്പോൾ രക്ഷിക്കേ ണ്ടത് കാവിക്കാരുടെ കടമയല്ലെ ?ഭീകരന്മാരുമായി പൊരുതി വീരമൃത്യു വരിച്ച ഹേമന്ത് കാർക്കറെയെ പോലുള്ള ധീര ജവാന്മാരെ ,അതിനു വേണ്ടി അപവദി ക്കാനും കുറ്റ പ്പെടുത്താനും ശ്രമിക്കേണ്ടത് ഭരണ ധുരന്ധരന്മാരുടെ ബാദ്ധ്യതയല്ലേ? കോടികൾ മുടക്കി പാർല മെന്റു സമ്മേളിക്കുമ്പോൾ അതിൽ പങ്കെടുക്കാതെ ഊര് ചുറ്റി നടക്കുന്നത് അഴിമതിയും ഉത്തരവാദിത്തമില്ലായ്മയും ജനാധിപത്യ സമ്പ്രദായത്തോടുള്ള പുച്ഛവും ആണെന്ന് പറയുന്നത് വിവരവും ബിരുദവും (വ്യാജ ബിരുദമല്ല ) ഉള്ള രാജ്യദ്രോഹി ക ളാണ് . രാഷ്ട്ര പിതാവിനെ കൊന്ന പാരമ്പര്യമുള്ള സേവകന്മാർ അതൊക്കെ കേട്ട് തള രാൻ പാടില്ല. പഠിക്കാൻ മിടുക്കരായ വിദ്യാർത്ഥികളെ കള്ളക്കേസ്സിൽ കുടുക്കിയും അഭിഭാഷക തെമ്മാടികളെ വിട്ട് തല്ലിയൊതുക്കിയും ഗവേഷകരെ കൊന്നും ഗവേഷണ സ്ഥാപനങ്ങളെ തീയിട്ടു നശിപ്പി ച്ചും തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ പിരിച്ചുവിട്ടും ,അത് തെറ്റാണെന്ന് പറയുന്ന ചീഫ് ജസ്റ്റിസ്സുമാരെ നാടുകടത്തിയും, ദളിതരെ ചുട്ടു കരിച്ചും ഈ പുണ്യ ഭൂമിയെ മൂന്നു കൊല്ലം കൂടി സേവിക്കാം.( മരു ന്നും മറ്റും സേവിക്കുന്നത് പോലെ)."ഭാരത്‌ മാതാ കീ ജയ്‌ "







Fans on the page

Thursday, May 26, 2016

വെള്ളാപ്പള്ളിയും മകനും രാജി വയ്ക്കണം.


ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തിരുന്നു കൊണ്ട്‌ ശ്രീനാരായണ ധര്‍മ്മങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുകയും സ്വന്തം കാര്യസാദ്ധ്യത്തിനും കുടുംബ രക്ഷയ്ക്കും വേണ്ടി ബി.ഡി.ജെ.എസ്‌. എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപവത്ക്കരിച്ച്‌ അതിനെ ഒരു കൊലയാളി,ദേശ വിരുദ്ധ,വര്‍ഗ്ഗീയപ്പാര്‍ട്ടിയുടെ തൊഴിത്തില്‍ കൊണ്ടു കെട്ടുകയും ചെയ്തു വെള്ളാപ്പള്ളിയും മകനും. ശ്രീനാരാ യണനെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കേരള ജനത ആ പാര്‍ട്ടിയെ പാടേ നിരാക രിക്കുകയും ചെയ്തു.വര്‍ഗ്ഗീയ വിഷം വമിപ്പിച്ചുകൊണ്ട്‌ അച്ഛനും മകനും കൂടി ബി.ജെ.പി മുന്നണിക്കു വേണ്ടി നടത്തിയ ഹെലിക്കോപ്റ്ററോട്ടം എസ്‌.എന്‍.ഡി.പി യോഗം കൈവരിച്ച നേട്ടങ്ങളെ ഇല്ലാതാക്കാനും സാമുദായിക സ്പര്‍ദ്ധയും മത വിദ്വേഷവും വര്‍ദ്ധിപ്പി ക്കാനും മാത്രമാണ്‌ ഉതകിയത്‌.മഹാകവി കുമാരനാശാ നെയും റ്റി.കെ.മാധവനെയും പോലുള്ള മുന്‍ ജനറല്‍ സെക്രട്ടറിമാര്‍ കഷ്ടപ്പെട്ട്‌ പടുത്തുയര്‍ ത്തിയ പ്രസ്ഥാന ത്തെ നാമാവശേഷമാക്കുകയും പൊതുജനമദ്ധ്യത്തില്‍ സംഘടനയെ യും ഗുരുദേവ ദര്‍ശനങ്ങളെയും അപഹാസ്യമാക്കുകയും ചെയ്ത പിതാവും പുത്രനും ഇനി ഒരു നിമി ഷം പോലും എസ്‌.എന്‍.ഡി.പി.യോഗത്തിന്‍റെ നേതൃത്വ ത്തില്‍ തുടരാന്‍ പാടില്ല.ബി.ജെ.പി.മുന്നണിയുടെ തെരഞ്ഞെടുപ്പു പ്രചരണ വേദിയില്‍ വച്ച്‌ അതി നിന്ദ്യമായ രീതിയില്‍ അപമാനിക്കപ്പെട്ടിട്ടും ചാതുര്‍ വര്‍ണ്യ വ്യവ സ്ഥിതിയുടെ ആരാധകരായ ബി.ജെ.പി നേതാക്കളുടെ കാലു നക്കി നിന്ന വെള്ളാപ്പള്ളിയോ സന്തതിയോ സ്വമേ ധയാ സ്ഥാനമൊഴിയുമെന്നു കരുതാന്‍ വയ്യ.ആസ്ഥിതി ക്ക്‌ ആത്മാഭിമാനമുള്ള യോഗം പ്രവര്‍ത്തകര്‍ നാണവും മാനവും കെട്ട ഈ നികൃഷ്ട ജന്‍മങ്ങളെ പിടിച്ചിറക്കി ഗുജറാത്തിലേക്ക്‌(അവിടമാണല്ലോ സംഘികളുടെ മാതൃ കാ പുണ്യഭൂമി)നാടു കടത്തണം.






Fans on the page

Sunday, May 22, 2016

അരീം തിന്ന്‍ ആളിനേം കടിച്ചിട്ടും ...............

കേരളത്തില്‍ ഒരു ഉണക്കത്താമര വിരിഞ്ഞപ്പോഴേക്കും അഹങ്കാരത്തിന്‍റെ ആനപ്പുറത്തായി ബി.ജെ.പിയും സംഘികളും . ജനങ്ങള്‍ നിരാകരിച്ചിട്ടും കേന്ദ്രം തങ്ങളുടെ കൈയ്യില്‍ ആണെന്ന ഹുങ്കില്‍ അക്രമം അഴിച്ചു വിട്ട്‌ ,ക്രമസമാധാന നില തകര്‍ന്നെന്നു മുറവിളികൂട്ടി തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ പിരിച്ചു വിടീപ്പിക്കാം എന്നാകും കുമ്മനും ഒ.രാ. ഗോപാലും മറ്റും വിചാരിക്കുന്നതു.കാഞ്ഞങ്ങാട്ട് നിന്നും തെരഞ്ഞെടുക്കപ്പെട്ട ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ (സി.പി.ഐ)യുടെ കൈ തല്ലിയൊടിച്ചാണ്  കുമ്മന ഗുണ്ടകള്‍ അക്രമം ആരംഭിച്ചത്.കേരളത്തില്‍ പുതിയ ഒരു മുന്നണി ഭരണത്തില്‍ വരാന്‍ തുടങ്ങും മുമ്പേ ഇത്ര അസഹിഷ്‌ണുത എന്തിനു?ഇവിടെ തോറ്റതിന്‍റെ ചമ്മ ലകറ്റാന്‍ അണികളെ അക്രമത്തിനു പ്രേരിപ്പിച്ചിട്ട്‌ നേരേ ദില്ലിക്കു വിട്ട കുമ്മേട്ട കുതന്ത്രം അപാരം തന്നെ!അവി ടെ ഗുണ്ടകളെ വിട്ട്‌ ഏകെ.ജി ഭവന്‍ ആക്രമിച്ചിട്ട്‌ 'തങ്ങളെ ഉപദ്രവിക്കുന്നു എന്ന്‌ പ്രസിഡന്‍ടിനോടു പരാതി പറയാന്‍ കല്‍ക്കരി(നിതിന്‍ ഗെട്ക്കരി)യോടൊപ്പം പോയ 'പുത്തി' അതിലും കേമം!!സി.പി.എം' ബിജെപിക്കു നേരേ അക്ര മം അഴിച്ചു വിടുന്നു എന്നു പരാതി പറയാന്‍ രാഷ്ട്രപതി ഭവനില്‍ എത്തിയപ്പോള്‍ രാഷ്ട്രപതി, സി.പി.എമ്മി ന്‍റെ ആസ്ഥാനം ബിജെപിക്കാര്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ റ്റി.വി.യില്‍ ചൂടോടെ കണ്ടുകൊണ്ടിരിക്കുന്നു.!!വ്യാജ ബിരുദക്കാരുടെ വാക്കു കേട്ട്‌ ഉത്തര ഖണ്ഡില്‍ രാഷ്ട്രപ തി ഭരണം ഏര്‍പ്പെടിത്തി യതിന്‍റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ലാത്ത പ്രസിഡന്റ്, കുമ്മ,കല്‍ക്കരിമാരെ ഓടിച്ചു വിട്ടെന്നാണു ശ്രുതി.കയ്യിലിരിക്കുന്ന കള്ളസര്‍ട്ടിഫിക്കറ്റിനെ  കുറിച്ച്‌ ശരിയായ അന്വേഷണം നടന്നാല്‍ തെറിച്ചു പോകാനേ ഉള്ളൂ കേന്ദ്രത്തിലെ ഭരണക്കസേര എന്ന്‌ കേരളത്തെ വിരട്ടാന്‍ നോക്കുന്ന കുമ്മനും കല്‍ക്കരിയും അമിട്ടു ഷായും മറ്റും ഓര്‍ക്കുന്നതു നന്ന്‌.

ഇന്ത്യ ഭരിക്കുന്നത്  ബി.ജെ.പിയാണെന്നും മര്യാദക്ക് നടന്നില്ലെങ്കില്‍ സി.പി.എമ്മി നെയും പാഠം പഠിപ്പിക്കും എന്ന്‍   ഇന്നലെ  ഒരു കേന്ദ്രമന്ത്രി പറയുന്നത് കേട്ടു.ഇന്ത്യാ മഹാരാജ്യം ഒരുത്തന്റെയും  കുടുംബ സ്വത്തല്ല.ക്രമസമാധാനം സംസ്ഥാനത്തിന്‍റെ  അധികാരത്തില്‍ പെട്ടതാണ്.ഇന്ത്യയുടെ  സ്വാതന്ത്ര്യ സമരത്തെ  ഒറ്റിക്കൊടുക്കു കയും രാഷ്ട്ര പിതാവിനെ  വധിക്കുകയും ചെയ്തവരുടെ പൈതൃകം പേറുന്നവര്‍ യഥാര്ത്ഥ രാജ്യസ്നേഹികളെ  രാഷ്ട്ര സ്നേഹവും മര്യാദയും പഠിപ്പിക്കാന്‍  നോക്കണ്ടാ.വര്‍ഗ്ഗീയ വിദ്വേഷത്തിന്‍റെയും  വംശഹത്യയുടെയും  അപ്പോസ്തലന്മാര്‍  സമാധാനത്തിന്‍റെ  മാലാഖമാരാകാന്‍  ശ്രമിക്കരുത്.തെരഞ്ഞെടുപ്പു കാലത്ത്  ഇവിടെ വന്ന്‍ പ്രധാനമന്ത്രിയും ബി.ജെ.പി അദ്ധ്യക്ഷനും കേരളീയരെ  അധിക്ഷേപിച്ചിട്ടും മലയാളികള്‍  ക്ഷമിച്ചത് അവരുടെ ദൌര്‍ബ്ബല്യമാണെന്ന് ആരും കരുതണ്ട.










Fans on the page

Sunday, May 15, 2016

ഈ ദുശ്ശാസനന്‍മാരെ ഇനിയും നിയമസഭ കാണിക്കണമോ?


നിയമസഭയുടെ കഴിഞ്ഞ ബജറ്റ്‌ സമ്മേളനത്തില്‍ വനിത എം.എല്‍.എ.മാരായ ബിജിമോള്‍,ജമീല പ്രകാശം, കെ.കെ.ലതിക,എന്നിവരെ മന്ത്രി ഷിബു ബേബി ജോണ്‍,എം.എല്‍.എ മാരായ ശിവദാസന്‍ നായര്‍,എം.എ.വാഹീദ്‌,ഡൊമനിക്‌ പ്രസന്‍റെഷന്‍ തുടങ്ങിയവര്‍ അപമാനിക്കുന്നത്‌,ദൃശ്യമാധ്യ മങ്ങളിലൂടെ എല്ലാവരും കണ്ടതാണ്‌.ഇതിനെല്ലാം പ്രോത്സാഹനം നല്‍കിയത് മുഖ്യന്‍ ഉമ്മന്‍ചാണ്ടിയും. സ്ത്രീത്വത്തെ അപമാനിച്ച ഇവരെ വീണ്ടും നിയമസഭയിലേക്ക്‌ തെരഞ്ഞെടുക്കണമോ?


നിയമസഭയില്‍ വച്ച് കെ.കെ ലതികയെ  അപമാനിച്ച വാഹീദ്  അടുത്ത ദിവസം തിരുവനന്തപുരം  ശ്രീകാര്യത്ത്  ചെയ്ത  പ്രസംഗത്തില്‍  ബിജിമോള്‍ എം.എല്‍.എ യെ ആഭാസകരമായ  പദ പ്രയോഗങ്ങളിലൂടെ അപകീര്‍ത്തി പ്പെടുത്തുകയും  ചെയ്തു.ബിജിമോള്‍  കൊടുത്ത കേസില്‍ നടപടി നേരിടുകയാണ്  വാഹീദിപ്പോള്‍.നിയമ നിര്‍മ്മാണ സഭയെ സ്ത്രീ പീഡന സഭയാക്കി മാറ്റിയ  സംസ്കാര ശൂന്യന്മാരെയും  ഈ വിടപ്രഭുക്കന്മാര്‍ക്ക്  എല്ലാ സഹായവും ചെയ്തു കൊടുക്കുകയും കേരളത്തെ അഴിമതിയുടെയും അസാന്മാര്‍ഗ്ഗികതയുടെയും ചളിക്കുണ്ടില്‍ താഴ്ത്തുകയും ചെയ്ത ഉമ്മന്‍ ചാണ്ടിയെയും  വീണ്ടും തെരഞ്ഞെടുത്ത്  ജനാധിപത്യത്തെ അവഹേ ളിക്കണോ?








Fans on the page

Wednesday, May 11, 2016

വ്യാജം ,വ്യാജം സര്‍വ്വത്ര

Image result for narendra modi photos                                                                         
പ്രധാനമന്ത്രി നരേന്ദ്ര മോഡി ബി.എ.യും.എം.എ യും പാസ്സായിട്ടുണ്ടെന്നു തെളിയിക്കാന്‍ ബി.ജെ.പി നേതാക്കള്‍ പൊതുജനസമക്ഷം ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന്‌ ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ആരോപിക്കുന്നത്‌ വാസ്തവമാണെന്നു വേണം കരുതാന്‍.അമിറ്റ്‌ ഷായും അരുണ്‍ ജയ്റ്റ്ലിയും ചേര്‍ന്ന്‌ പുറത്തു കാട്ടിയ രണ്ടു സര്‍ട്ടിഫിക്കറ്റുകളിലും വ്യത്യസ്ത പേരുകളാണു രേഖപ്പെടുത്തിയിട്ടൂള്ളത്‌.ഒരാ ളൂടെ ബി.എ.ഡിഗ്രി സര്‍ട്ടിഫിക്കറ്റിലെ പേരില്‍ കൂട്ടിച്ചേര്‍ക്കലോ കുറയ്ക്കലോ നടത്തണമെങ്കില്‍ അതിനു ചില നടപടിക്രമങ്ങളുണ്ട്‌.അതൊന്നും കൂടാതെ എം.എ.സര്‍ട്ടിഫിക്കറ്റിലെ പേരില്‍ മാറ്റം വരുത്താന്‍ കഴിയില്ല.മാത്രമല്ല,1970 കളില്‍ ലഭിച്ചതെന്നു പറയുന്ന ഡിഗ്രി സര്‍ട്ടിഫിക്കറ്റ്‌ കമ്പ്യൂട്ടറില്‍ തയ്യാറാക്കിയതാണ ത്രെ.കമ്പ്യൂട്ടര്‍ സാര്‍വ്വത്രികമല്ലാതിരുന്ന കാലത്ത്‌ മോഡിക്കു മാത്രമായി എങ്ങനെ കമ്പ്യൂട്ടറില്‍ തയ്യാറാ ക്കിയ സര്‍ട്ടിഫിക്കറ്റ്‌ കിട്ടി?.ഇന്നു(10.5 .2016) ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ സര്‍ട്ടിഫിക്കറ്റിന്‍റെ നിജസ്ഥിതി പരിശോധിക്കാന്‍ ചെന്ന ആം ആദ്മി പാര്‍ട്ടി നേതാക്കളെ യൂണിവേഴ്സിറ്റിയില്‍ കയറ്റാതിരുന്നതില്‍ നിന്നും ബി.ജെ.പി.നേതാക്കള്‍ ഇന്നലെ മാലോകരെ കാണിച്ച സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നാണു മനസ്സിലാക്കേ ണ്ടത്‌.മോഡിയുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ചുള്ള വിവരങ്ങള്‍ മൂടിവയ്ക്കാന്‍ ആദ്യം മുതല്‍ പ്രധാനമന്ത്രി യുടെ ഓഫീസ്‌ കാട്ടിയ നിയമ വിരുദ്ധ കൌശലങ്ങ ള്‍ക്കു കാരണം മറ്റൊന്നായിരിക്കില്ല.മുമ്പ്‌ ശ്രീലങ്കന്‍ പ്രസിഡന്റ് സിരിസേനയും ഭാര്യയും ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ എഴുതി തയ്യാറാക്കിയ പ്രസംഗം വായിച്ച പ്പോള്‍,മിസ്റ്റര്‍ സിരിസേന ആന്‍റ് എം.ആര്‍.എസ്‌(മിസ്സിസ്സ്‌ -mrs എന്നു വായിക്കേണ്ടതിനു പകരം) സിരിസേന എന്ന്‌ ഉരുവിട്ടപ്പോള്‍ തന്നെ മോഡിയുടെ വിദ്യാഭ്യാസ യോഗ്യ ത, സാമാന്യ വിദ്യാഭ്യാസമുള്ളവര്‍ക്കൊക്കെ മനസ്സിലായ താണ്‌.

                                                                                                            Image result for smriti irani
വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച്‌ വ്യാജ സത്യവാ ങ്മൂലം സമര്‍പ്പിച്ച വിദ്യാഭ്യാസ മന്ത്രി സ്മൃതി ഇറാനി യ്ക്കെതിരെ നടപടി എടുക്കാതെ അവരെ സംരക്ഷി ക്കുന്ന നിലപാട്‌ മോഡി കൈക്കൊണ്ട തിന്‍റെ പിന്നിലും സമാനവ്യാജയെന്ന പരിഗണനായായിരി ക്ക ണം ഉണ്ടാ യിരുന്നത്‌.ഇപ്പോള്‍ കേരളത്തില്‍ തെരഞ്ഞെ ടുപ്പു പ്രചാരണത്തിനു വന്നപ്പോള്‍ യു.എന്‍ റിപ്പോര്‍ട്ടു കളിലെ ഉള്ളടക്കമാണെന്ന്‌ അവകാശപ്പെട്ട്‌ മോഡി എഴുന്നള്ളിച്ച വിഡ്ഢിത്തങ്ങള്‍ അതു വായിച്ചിട്ടു മന സ്സിലാകാത്തതു കൊണ്ടാണെന്ന്‌,വ്യാജ ഡിഗ്രിയുടെ പശ്ചാത്തലത്തില്‍ ഊഹിക്കേണ്ടിയിരിക്കു ന്നു.അങ്ങ നെയാണ്‌ 'സോമാലിയയേക്കാള്‍ ശിശുമരണ നിരക്ക്‌ കേരളത്തിലാണ്‌'എന്നൊക്കെ തട്ടി മൂളിച്ചത്‌.ഇന്ത്യയുടെ പ്രധാനമന്ത്രി ആകാന്‍ ഉന്നത വിദ്യാഭ്യാസം വേണമെന്ന്‌ നിര്‍ബ്ബന്ധമില്ല.പക്ഷേ ഇന്ത്യന്‍ പ്രധാനമന്ത്രി വ്യാജ ബിരു ദക്കാരനാണ്‌ എന്നു വരുന്നത്‌ ലോകരാഷ്ട്രങ്ങള്‍ക്കി ട യില്‍ നമ്മുടെ അന്തസ്സ്‌ കെടുത്തുന്ന കാര്യമാണ്‌.








Fans on the page

Monday, May 9, 2016

ഈ നരാധമന് നിയമം ബാധകമല്ലേ?

                                                            Image result for vellappally natesan family
സ്ത്രീപീഡനനിരോധന നിയമം ഇല്ലായിരുന്നെങ്കില്‍ ബിജിമോള്‍ എം.എല്‍.എ യെ തല്ലിക്കൊന്ന്‌ കൊക്കയില്‍ തള്ളുമായിരുന്നു എന്ന്‌ വെള്ളാപ്പള്ളി നടേശന്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിച്ചിരിക്കുന്നു.തങ്ങള്‍ ഇതിനു മുമ്പ്‌ പലരെയും കൊന്നിട്ടുണ്ട്‌ എന്നു പ്രസംഗിച്ചതിന്‍റെ  പേരില്‍ സി.പി.എം.നേതാവ്‌ എം.എം.മണി ക്കെതിരെ സ്വമേധയാ കേസ്സെടുത്തു ജയിലില്‍ അടച്ച ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ എന്തു കൊണ്ടാണു പരസ്യമായി കൊലവിളി നടത്തിയ ഈ നരാധമനെ തിരെ ഒരു കേസ്‌ ചാര്‍ജ്‌ ചെയ്യാന്‍ പോലും തയ്യാറാകാത്തത്‌?ഉമ്മന്‍ ചാണ്ടിയും ബി.ജെ.പിയുടെ കൌരവമുന്നണിയുമായി ഉണ്ടാക്കിയിട്ടുള്ള രഹസ്യ ധാരണയുടെ ബലത്തിലാണു നടേശന്‍ കിടന്നു നെഗളിക്കുന്നത്‌.നരേന്ദ്രമോഡിയുടെയും അമിത്‌ ഷായുടെയും ആസനം നക്കുന്ന നടേശന്‍, നക്കുന്ന തിന്‍റെ രസത്തില്‍ കേരളം ഗുജറാത്തായെന്ന മതിഭ്രമത്തിലാണെന്നു തോന്നുന്നു.തന്‍റെയും മകന്‍റെ യും പേരിലുള്ള കേസ്സുകളില്‍ നിന്നും രക്ഷപ്പെടാന്‍ കണ്ടവന്‍റെ കാലു പിടിക്കുന്നതും അധികാര സ്ഥാനത്തിരി ക്കുന്നവരെ 'അച്ഛാ'എന്നു വിളിക്കുന്നതും നടേശന്‍റെ വ്യക്തി പരമായ കാര്യം.പക്ഷേ അന്തസ്സായി പൊതു പ്രവര്‍ത്തനം നടത്തുന്നവരെ ചീത്ത വിളിക്കുന്നതും ഭീഷണി പ്പെടുത്തുന്നതും തടി കേടാക്കുകയും പല്ലു കൊഴിക്കുകയും ചെയ്യുന്ന പ്രവൃത്തിയാ ണ്‌.മുമ്പ്‌ മാന്‍ ഹോളില്‍ ഇറങ്ങിയവരെ രക്ഷിക്കനിറങ്ങവേ ജീവന്‍ നഷ്ടപ്പെട്ട നൌഷാദിനു സര്‍ക്കാര്‍ നല്‍കിയ ധനസഹായത്തിന്‍റെ പേരില്‍ വര്‍ഗ്ഗീയ കലാപ ത്തിനു പ്രേരിപ്പിച്ച നടേശനെതിരെ ശക്തമായ നടപടി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സ്വീകരി ക്കതിരുന്നതു കൊണ്ടാണ്‌ അയാള്‍ പിന്നെയും പിന്നെയും തെമ്മാടിത്തം കാട്ടുകയും തെറിപറഞ്ഞു നടക്കുകയും ചെയ്യുന്നത്‌."ഒരു പീഡയെറുമ്പിനും  വരുത്തരുത്‌" എന്നും "ഹിംസയേക്കാള്‍ വലിയ പാപമില്ല" എന്നും അരുളിയ ശ്രീനാരായണന്‍റെ ധര്‍മ്മം പരിപാലിക്കാന്‍ രൂപം കൊടുത്ത സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തിരിക്കുവാന്‍, ഹിംസയ്ക്കാഹ്വാനം ചെയ്യുന്ന നടേശനു യാതൊ രു അര്‍ഹതയുമില്ല.അയാളെപ്പോലെ നീചനും നിന്ദ്യനും നികൃഷ്ടനുമായ ഒരു അധമ നെ മഹാകവി കുമാരനാശാനും റ്റി.കെ.മാധവനും ഇരുന്ന കസേരയില്‍ ഇനിയും ഇരിക്കാന്‍ അനുവദിക്കണമോ എന്ന്‌ യഥാര്‍ത്ഥ ശ്രീനാരായണീയര്‍ ആലോചിക്ക ണം.
സ്വാമി ശാശ്വതീകാനന്ദയുടെ കൊലപാതകം ആസൂത്രണം ചെയ്തത്‌ നടേശന്‍ ആണെന്ന്‌ സ്വാമിയുടെ സഹോദരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ ഉള്ള സംശയങ്ങള്‍ സത്യമാണെന്ന്‌ ബിജിമോള്‍ക്കെതിരെ അയാള്‍ നടത്തിയ കൊലവിളിയില്‍ നിന്നും ഊഹിക്കാവുന്നതേ ഉള്ളൂ.ജനപ്രിയ ആയ ഒരു എം. എല്‍. എ യെ കൊന്നു കൊക്കാ യില്‍ തള്ളുമെന്ന്‌, പൊതു വേദിയില്‍ വച്ച്‌ പറഞ്ഞ തെമ്മാടിക്കാണോ നിരായു ധനായ ഒരു സന്യാസിയെ സൂര്യോദയത്തിനു മുമ്പ്‌ വകവരുത്തി ആറ്റില്‍ താഴ്ത്തു വാന്‍ പ്രയാസം?ആ കൊലപാതക കേസ്സ്‌ സി.ബി.ഐ ഏറ്റെടുത്താല്‍ രക്ഷപ്പെടാന്‍ വേണ്ടിക്കൂടിയാണ്‌ സ്വന്തക്കാരെ ഒറ്റിക്കൊടുത്തും നടേശന്‍ ഗാന്ധിഘാതകരുടെ പാദസേവ ചെയ്യുന്നത്‌.നടേശനെപ്പോലെ ജന്‍മനാ ക്രിമിനലു കളായ എമ്പോക്കികളെ നിലയ്ക്കു നിര്‍ത്താന്‍ സര്‍ക്കാരിനു കഴിവില്ലെങ്കില്‍ ജനം നിയമം കയ്യിലെടു ക്കും.അന്നേരം, തട്ടിപ്പും വെട്ടിപ്പും വിടുവായത്തവും കൊണ്ടു നിന്നുപിഴയ്ക്കുന്ന ഈ ദുര്‍മ്മേദസ്സ്‌, പാണ്ടി ലോറിക്കടിയില്‍ പെട്ട ചൊറിത്തവളയെ പോലാകും.
ലൈക്കുചെയ്യുകകൂടുതൽ പ്രതികരണങ്ങൾ കാണിക്കുക
അഭിപ്രായം







Fans on the page

Thursday, May 5, 2016

ആരോപണം ഉന്നയിച്ച് വീഴ്ച മറയ്ക്കാന്‍ നോക്കരുത്

ജിഷ വധം അന്വേഷിക്കുന്നതില്‍ പോലീസിനു വീഴ്ച പറ്റിയിട്ടില്ലെന്ന്‌ പോലീസ്‌ മന്ത്രി രമേശ്‌ ചെന്നിത്തലയും പോലീസ്‌ മേധാവി സെന്‍ കുമാറും പറയുന്നു.പൊ തു ജന രോഷം ഉയരുന്നതു വരെ അന്വേഷണം ഉദാസീന മായിട്ടാണു നടന്നിട്ടുള്ളതെന്ന്‌ ഇതുവരെയുള്ള അന്വേ ഷണത്തിന്‍റെ പുരോഗതി വിശകലനം ചെയ്താല്‍ ആര്‍ ക്കും മനസ്സിലാകുന്നതേ ഉള്ളൂ.ബലാല്‍ സംഗത്തിനു വിധേയയായ ഒരു പെണ്‍കുട്ടിയുടെ മൃതശരീരം ദഹി പ്പിച്ചത്‌ പോലീസിന്‍റെ വീഴ്ചയല്ലേ?മന്ത്രി നിര്‍ദ്ദേശിച്ചിട്ടാ ണ്‌ അങ്ങനെ ചെയ്തതെങ്കില്‍ മാത്രമേ അതു പോലീസി ന്‍റെ വീഴ്ചയല്ലെന്നു പറയാന്‍ സാധിക്കൂ.ഇതുവരെ നടന്ന അന്വേഷണങ്ങളും പോലീസ്‌ നടപടികളും വെറും ചടങ്ങു മാത്രമാണെന്നു പകല്‍ പോലെ വ്യക്തമാ യിരി ക്കേ പോലീസിനെ വെള്ളപൂശാന്‍ ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും കാട്ടുന്ന അമിതാവേശവും തിടുക്കവും എന്തോ ഒളിക്കാനും ആരെയോ രക്ഷിക്കാനും ഉള്ള വ്യഗ്രതയായേ കരുതാന്‍ കഴിയൂ.

ഒരു പെണ്‍കുട്ടിക്കുണ്ടായ ദുരന്തത്തെ രാഷ്ട്രീയ മുതലെടുപ്പിനു വിനിയോഗിക്കരുത്‌ എന്ന ആഭ്യന്തരമന്ത്രിയുടെ ഉപദേശമാണ്‌ യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന്‍റെ  നിറം ഈ സംഭവത്തിനു നല്‍കുന്നത്‌.ഇത്‌ ഒരു പ്രകൃതി ദുരന്തമല്ല. യാദൃച്ഛികമായി സംഭവിച്ച തുമല്ല.ഏതോ നരാധമന്‍(നരാധമന്‍മാര്‍)ബോധപൂര്‍വ്വം ചെയ്ത നികൃഷ്ട കൃത്യമാണ്‌.അതു ചെയ്തവരെ രക്ഷപ്പെടാന്‍ സഹായിക്കുന്ന നിലപാടാണ്‌ പോലീസിnte ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളത്‌.സൌമ്യയെ ബലാത്സംഗം ചെയ്തു കൊന്ന നീചനെ മണിക്കൂറുകള്‍ക്കകം പിടികൂടിയ കേരളത്തിലെ പോലീസിന്‌,ജിഷ വധിക്കപ്പെട്ട്‌ ഇത്രയും ദിവസമായിട്ടും പ്രതിയെ കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല എന്നത്‌ അവിശ്വസനീയമായി തോന്നുന്നു.യഥാര്‍ത്ഥ കുറ്റവാളി പിടിക്കപ്പെടാതിരിക്കാന്‍ ആര്‍ക്കോ നിര്‍ബ്ബന്ധമുള്ളതു പോലെ.സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും തോന്നുന്ന ഇത്തരം സംശയങ്ങളില്‍ രാഷ്ട്രീയം കാണുന്നവരാണ്‌ പ്രശ്നത്തെ രാഷ്ട്രീയവത്ക്കരിക്കുന്നത്‌.








Fans on the page