Total Pageviews

Saturday, October 17, 2020

ഓര്‍മ്മകളുടെ പ്രളയം


തീവ്രമായ ജീവിതാനുഭവങ്ങള്‍, അതീവ ലളിതമായ ഭാഷയില്‍ ഉള്ളില്‍ തട്ടും വിധം വായനക്കാരി ലേക്ക് പകരുന്ന കുറിപ്പുകളുടെ സമാഹാരമാണ് ദേവി.ജെ.എസ്സിന്റെ ഓര്‍മ്മകളിലെ പെരുമഴ കള്‍’’ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നവയാണ് ഈ ഓര്‍മ്മക്കുറിപ്പുകള്‍ എല്ലാം തന്നെ. നര്‍മ്മവും ആത്മ പരിഹാസവും സാമൂഹിക വിമര്‍ശനവും ഇതില്‍ ഉടനീളം കാണാം.ഇത്ര നിസംഗ തയോടെ അതി കഠിനമായ അനുഭവങ്ങളെ എങ്ങനെ നോക്കിക്കാണാന്‍ കഴിയുന്നു എന്ന് നാം ആത്ഭുതപ്പെട്ടു പോകും.ദേവിയുടെ, ഇതിനു മുമ്പുള്ള സാന്ത്വന സ്പര്‍ശങ്ങള്‍എന്ന പുസ്തകം വായിച്ചി ട്ടുള്ളവര്‍ക്ക് അവരുടെ നര്‍മ്മ സമ്പന്നമായ ഇതിലെ ആഖ്യാന രീതികണ്ട് വിസ്മയം കൂറാതെ തരമില്ല. അതീവ ഗുരുതരമായ മഹാരോഗത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട കഥയാണ് സാന്ത്വന സ്പര്‍ശത്തിലുള്ളത്.                                                                                                                                                                                                                                                                         അതുപോലെതന്നെ ആത്മാംശമുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇതിലെ മിക്ക കുറിപ്പുകളും പിറവിയെടുത്തിട്ടുള്ളത്.ഒറ്റയിരിപ്പില്‍ ആരും വായിച്ചു പോകുന്നതാണ് എല്ലാ കുറിപ്പുകളും.വ്യക്തികളെയും  സംഭവങ്ങളെയും നിരീക്ഷിക്കുന്നതില്‍ ഗ്രന്ഥകര്ത്ത്രി പുലര്‍ത്തുന്ന സൂക്ഷ്മത അന്യാദൃശ്യമാണ്.’’മരണം ദുര്‍ബ്ബലം’’എന്ന കുറിപ്പ് ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്.മരണം മനുഷ്യനില്‍ ഏല്പിക്കുന്ന ആഘാതത്തിനും ദു:ഖാചരണത്തിനും വന്ന പരിണാമം വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.നൂറ്റിരണ്ട് വയസ്സുള്ള അച്ഛന്‍നിര്യാതനായ പ്പോള്‍ പുത്രി മോളേ എന്നുള്ള വിളി കേട്ടു കൊതി തീര്‍ന്നില്ലല്ലോ അച്ഛ “എന്ന് പറഞ്ഞു നിരവധി തവണ നിലവിളിക്കുന്നതു കേട്ട് ഒരാള്‍’ഇത്രയും വര്‍ഷം കേട്ടത് പോരെ’’ എന്ന് പരിഹസി ക്കുന്ന തും,ഏതോ മാരക രോഗം വന്നു യുവാവ് മരിച്ചപ്പോള്‍ അവന്റെ അമ്മ,അവന്‍ ജനിച്ചതുമുതലുള്ള കാര്യങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞുഒരു രാത്രി മുഴുവന്‍ വിലപിക്കുന്നത് കണ്ട് ഇങ്ങനെ കിടന്നു നിലവിളിക്കുന്ന തെന്തി ന് എന്ന് പലരും പിറുപിറുക്കുന്നതും വൃദ്ധനായ സഹോദരന്റെ വേര്‍പാടില്‍ വൃദ്ധയായ സഹോദരി ഗാനാലാപം പോലെ കരയുന്നത് കേട്ട് പലരും ചിരിക്കുന്നതും കണ്ടിട്ടുള്ള ഗ്രന്ഥകാരി കാലം മാറിയപ്പോള്‍ വന്ന പ്രതികരണ വ്യത്യാസങ്ങളെ അതിശയോക്തി തെല്ലുമി ല്ലാതെവിവരിക്കുന്നു:’’മരിച്ചത് ആരായാലും ദു:ഖാചരണം ഇന്ന് കാര്യമാത്രപ്രസക്തമാണ്.ശവ സംസ്ക്കാരം കഴിഞ്ഞാല്‍ തീര്‍ന്നു....എങ്ങനെയെങ്കിലും  അഞ്ചിനോ ഏഴിനോ ഒരു ചടങ്ങ് നടത്തി എല്ലാവരും അവരവരുടെ വഴിക്ക് പോകുന്നു.ജീവിതം ഇന്ന് വളരെ ഫാസ്റ്റാണ്.ദു:ഖിച്ചിരിക്കാന്‍ ആര്‍ക്കാണ് നേരം.ദു:ഖമില്ലെന്നല്ല .അതില്‍ നിന്നുള്ള മോചനത്തിന് വേഗതയേറിയിരിക്കുന്നു. ’’അതെ.ഗ്രന്ഥ കാരിയുടെ കൈയൊപ്പ്‌ പതിഞ്ഞ നിരീക്ഷണം.

‘’ട്യൂഷന്‍ മാസ്റ്ററും ക്രോസ് പേനയും’’ എന്ന മറ്റൊരു കുറിപ്പില്‍ മനുഷ്യന്റെ അല്പത്തത്തെയും ഔചിത്യമില്ലായ്മയും പരിഹസിക്കുന്നു.സ്വന്തം അനുഭവത്തിറെ വെളിച്ചത്തിലാണ് ഈ സംഭവം വിവരിക്കുന്നത്. ദേവിയുടെ മകന്‍ പ്രീഡിഗ്രിക്ക്  പഠിക്കുമ്പോള്‍ കെമിസ്ട്രിക്ക് ട്യൂഷന് പോകാ റുണ്ടായിരുന്നു.ഒരു ദിവസം നോട്ടു എഴുതിക്കൊണ്ടിരുന്നപ്പോള്‍ അവന്റെ റീഫില്‍ തീര്‍ന്ന്പോയി. ഉടന്‍ ട്യൂഷന്‍ മാസ്റ്റര്‍ അദ്ദേഹത്തിന്റെ ‘ക്രോസ്’ പേന കുട്ടിക്ക് കൊടുത്തു.പക്ഷെ എഴുതിക്കഴി ഞ്ഞ ശേഷം ആ പെന്‍ മാഷുടെ കൈയ്യില്‍ തിരികെ കിട്ടിയില്ല. സാറിന്റെ മേശപ്പുറത്തു തിരികെവച്ചു  എന്ന് അവന്‍ തറപ്പിച്ചു പറയുന്നു.അന്ന് ആ വിദേശനിര്‍മ്മിത പേന ഇവിടെകിട്ടാന്‍ പാടായിരുന്നു. ഭാര്യാപിതാവ് സംഭാവന നല്‍കിയതാകുംപോള്‍ അതിന്റെ മൂല്യം ഒന്നുകൂടി കൂടുക സ്വാഭാവികം.അ തുകൊണ്ട് അവന്റെ വീട്ടിനടുത്തുള്ള മറ്റൊരു ട്യൂഷന്‍ വിദ്യാര്‍ത്ഥിയെ കാണാന്‍ വന്നതെന്ന വ്യാജേ ന  ഗ്രന്ഥകാരിയുടെ വീട്ടില്‍ എത്തി പേനാക്കാര്യം അവതരിപ്പിച്ചു.എങ്ങനെ എങ്കിലും അത്തരം ഒരു പേന സംഘടിപ്പിച്ചു കൊടുക്കണം. ക്രോസ് ലഭിക്കാന്‍ പല വാതിലിലും മുട്ടി.ഒടുവില്‍ വിദേശത്തുള്ള ഒരു സുഹൃത്ത് പുതിയ ഒരു പേന എത്തിച്ചു കൊടുത്തു.അവര്‍ അന്ന് അസുഖം ബാധിച്ചു കിടപ്പിലായിരുന്നതിനാല്‍ സാര്‍ വന്നു വാങ്ങിക്കൊണ്ടു പോയി.പോകും മുമ്പ് അവരദ്ദേഹത്തോട് പറഞ്ഞു:ഇത്രയും വിലയുള്ള പേന കുട്ടികള്‍ക്ക് എഴുതാന്‍ കൊടുക്കരുത്.കൊ ടുത്താല്‍ തന്നെ ഓര്‍മ്മിച്ചു തിരിച്ചു വാങ്ങണം. അതിനു കഴിഞ്ഞില്ലെങ്കില്‍ ആ നഷ്ടമങ്ങു സഹിക്കണം.’’ അപ്രിയകര മാണെങ്കിലും സത്യം പറയേണ്ട സമയത്ത് തന്നെ പറഞ്ഞ ദേവിയെ അനുമോദിക്കാതെ വയ്യ.

ഇങ്ങനെ ചെറുതും വലുതുമായ അനുഭവങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് മനുഷ്യരുടെ സ്വാഭാവ വൈ ചിത്ര്യത്തെയും വൈവിദ്ധ്യത്തെയും വിശകലനം ചെയ്യുന്ന കുറിപ്പുകളടങ്ങുന്ന ഈ പുസ്തകം നിസ്തു ലവും അതീവ ഹൃദ്യവുമാണു.ഗ്രന്ഥകാരിയുടെ ഓര്‍മ്മകളില്‍ പെയ്യുന്ന പെരുമഴകള്‍ വായനക്കാ രന്റെ മനസ്സില്‍ പ്രളയം തന്നെ സൃഷ്ടിക്കാന്‍ പര്യാപ്തമാണ്.അത്രയ്ക്ക് ശക്തവും ചടുലവുമാണ് ആഖ്യാ ന രീതി.  എല്ലാവരും അവശ്യം  വായിച്ചിരിക്കേണ്ട ദേവി ജെ.എസ്സിന്റെ ഈ പുസ്തകം പ്രസിദ്ധീ കരിച്ചതു കണ്ണൂരിലെ കൈരളി ബുക്സാണ് .160 രൂപയാണ് വില.   










Fans on the page

Thursday, October 15, 2020

ജാതിക്കോമരത്തിനു പറ്റിയ അമളി



ശ്രീ ഓ.രാജഗോപാല്‍ കേന്ദ്രത്തിൽ റെയിൽവേ സഹമന്ത്രി ആയിരിക്കുമ്പോൾ കൊൽക്ക ത്ത മുതൽ നാഗര്‍ കോവില്‍ വരെ കേരളം വഴി ഓടുന്ന ഒരു ട്രെയിൻ അനുവദിക്കുന്നു. പേര് ''ഗുരുദേവ്‌ എക്സ് പ്രസ്സ്''.ഈ ട്രെയിന്‍,ശ്രീനാരായണ ഗുരുവിന്റെ പേ രിലുള്ളതാണെ ന്നു ശ്രീനാരായണധർമ്മ പരിപാലന(SNDP) യോഗം ജനറൽ സെക്രട്ടറിയെ മന്ത്രി വിളിച്ചറി യിക്കുന്നു.അദ്ദേഹം ആഗോള വിളംബരം പുറ പ്പെടുവിക്കുന്നു:''ഗുരുവിന്റെ പേരിൽ ബി ജെപി സർക്കാർ ട്രെയിൻ അനുവദിച്ചിരിക്കുന്നു.ഇത് വരെയുള്ള ഒരു സര്‍ക്കാരും ചെയ്യാ ത്ത മഹാകാര്യം." അതും പോരാഞ്ഞു പാലക്കാട് മുതൽ പാറശാല വ രെയുള്ള സകല സ്റ്റേ ഷനിലും സെക്രട്ടറി അപ്പന്റെയും വൈസ് പ്രസിഡന്‍റ് മോന്റെയും നേതൃത്വ ത്തിൽ ട്ര യിന് സ്വീകരണവും നൽകി. കുറെ ദിവ സം കഴിഞ്ഞപ്പോൾ റയിൽവേ മന്ത്രി പാർലമെ ന്റിൽ നൽകിയ മറുപടിയിൽ,മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ പേരിലുള്ളതാണുഗു രുദേവ് എക്സ്പ്രസ്സ് എന്ന് വ്യക്തമാക്കി.ബിജെപിയുടെ കാൽ നക്കി നട ന്ന സെക്രട്ടറി ജാതി ക്കോമരത്തിനും മന്ത്രി മഹാത്മാവിനും മിണ്ടാട്ടമില്ലാതെയായി.തന്റെ മച്ചമ്പിയെ ശ്രീനാ രായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയുടെ വൈസ്ചാന്‍സലറായി ആയി നിയമിക്കാ ത്ത തിനാൽ 'സമുദായത്തിന്റെ കണ്ണിൽ കുത്തി' എന്ന് ജാതിക്കോമരമായ സെക്രട്ടറിയും, വൈസ് ചാൻസലർ മുസ്‌ലിം ആയതിന്റെ പേരിൽ ഗുരുവി നെ അവഹേളിച്ചു എന്ന് കേര ളത്തിലെ ബിജെപി അദ്ധ്യക്ഷനും കേന്ദ്ര മുറിമന്ത്രിയും വലിയവായിൽ നിലവിളിക്കുന്ന ത് കാണുമ്പോൾ ഗുരുവിനെയുംകേരളത്തെയും അവഹേളിച്ച പഴയ ഈ സംഭവമാണ് ഓർമ്മ വരുന്നത് .







Fans on the page

Saturday, October 10, 2020

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാല

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സലര്‍,പ്രോ വൈസ് ചാന്‍സലര്‍ നിയമ നങ്ങളെ പറ്റി ഉയര്‍ന്നു വന്നിട്ടുള്ള വിവാദങ്ങള്‍ സര്‍ ക്കാര്‍ ഒഴിവാക്ക ണ്ടതായിരുന്നു.ഈഴവരെ മാത്രമേ വിസി ,പിവിസി തസ്തികകളില്‍ നിയമിക്കാവൂ എന്ന വെള്ളാപ്പള്ളി നടേശന്റെ ജാതിവാദം ശുദ്ധ ഭോഷ്ക്കും ഗുരുനിനിന്ദയുമാണ്‌. ഗുരു അരു ത് എന്ന് തറ പ്പിച്ചു പറഞ്ഞത് രണ്ടു കാര്യങ്ങളാണ്.ജാതി ചോദി ക്കരുത്,പറയരുത് എന്നും കള്ളു ചെത്തരുത്,കുടി ക്കരുത്,വില്‍ക്കരുത് എന്നും.ശ്രീനാരായണ ധര്‍മ്മ പ രിപാലന (SNDP )യോഗത്തിന്റെ സെക്രട്ടറി ആയ തിനു ശേഷവും ഈ 'അരുതുകള്'‍ കാറ്റില്‍ പറ ത്തിയ ആളാണ്‌ നടേശന്‍.അതുകൊണ്ട് തന്നെ ഗുരുവിനെ പറ്റി പറയാന്‍ അയാള്‍ അയോ ഗ്യനാണ്. ശ്രീനാരായ ണ ഗുരുവിന്റെ പേരിലുള്ള ഒരു സര്‍വ്വകലാശാല യുടെ ആദ്യത്തെ വിസിയായി ഒരു മുസ്ലീമിനെ നിയ മിച്ചതില്‍ ഒരു തെറ്റുമില്ല.

പക്ഷെ പുതുക്കിയ യുജി സി നിയമത്തില്‍ നിഷ്ക്ക ര്ഷിച്ചിട്ടുള്ള യോഗ്യത ഉള്ളവരല്ല വി.സി,പിവിസി തസ്തികകളില്‍ നിയമിക്കപ്പെട്ടിട്ടുള്ളത് എന്ന പ്രതിപക്ഷങ്ങളുടെ ആരോ പണം അങ്ങനെ തള്ളിക്കളയാനാവില്ല. പുതിയ സര്‍വ്വകലാശാലയുടെ ശോഭ കെടുത്തുന്ന നടപടിയായിപ്പോയി.കേരളത്തില്‍ യോഗ്യരായവര്‍ ഇല്ലാഞ്ഞിട്ടാണ് ഇത്തരക്കാരെ നിയമി ച്ചതെന്നു കരുതുക വയ്യ.

മലയാളത്തില്‍ ബിരുദമോ യു.ജി.സി നിഷ്ക്കര്ഷിക്കുന്ന അദ്ധ്യാപന പരിചയമോ ഇല്ലാ ത്ത ഒരു ഐ എ എസ്സ് കാരനെ മലയാളം സര്‍വ്വകലാശാലയുടെ ആ ദ്യത്തെ വൈസ്ചാന്സ ലറാക്കുകയും, വിസിയാകാന്‍ യാതൊരു യോഗ്യതയുമില്ലാത്ത ഒരുത്തനെ കോട്ട യം എം . ജി. യൂണിവേഴ്സിറ്റിയുടെ വി.സിയാക്കുകയും കോടതിയുത്തരവിന്റെ അടിസ്ഥാനത്തില്‍ പിരിച്ചു വിടാന്‍ നിര്‍ബ്ബന്ധിതമാവുകയും ചെയ്ത ഇന്നത്തെ പ്രതിപക്ഷത്തിന് ഓപ്പണ്‍ സര്‍വ്വ കലാശാലയിലെ നിയമനത്തെ വിമര്‍ശിക്കാന്‍ ഒരര്‍ഹതയുമില്ല.വ്യാജ ബിരുദക്കാരിയെ കേന്ദ്രത്തില്‍ വിദ്യാഭ്യാസ മന്ത്രി ആയി അവരോധിച്ച ബിജെപിക്കാകട്ടെ വിദ്യാഭ്യാസം എന്ന് ഉച്ചരിക്കാനുള്ള യോഗ്യതപോലുമില്ല.

എങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ ഒരു സംരംഭത്തിനു തുനിയുമ്പോള്‍ ഇത്ത രം ആക്ഷേപങ്ങള്‍ ഉണ്ടാകുവാന്‍ ഇടവരുത്തരുതായിരുന്നു.തിരുത്താന്‍ ഇനിയും സമയ മുണ്ട്.







Fans on the page

Friday, October 9, 2020

തിരുനല്ലൂര്‍ ജയന്തി--2020 ഒക്റ്റോബര്‍ 8


പ്രതിഭ കൊണ്ടും പാണ്ഡിത്യം കൊണ്ടും പുരോഗ മന ചിന്താഗതികൊണ്ടും ഭാവനാ വിലാ സം കൊ ണ്ടും മറ്റു കവികളിൽ നിന്നും ഏറെ വ്യത്യസ്തനാണ് തിരുനല്ലൂർ.നിസ്വവർഗ്ഗത്തി നു വേണ്ടി ജീവിതാവസാനം വരെ തൂലിക ചലിപ്പിച്ച കവി.വിപ്ലവ കാഹള മൂതുകയും പട പ്പാട്ടുകൾ രചിച്ച് അദ്ധ്വാന വർഗ്ഗത്തിന്റെ രക്ഷകരായി പ്രത്യക്ഷപ്പെടുകയും ചെയ്ത കവി കളിൽ നല്ലൊരു പങ്കും പിൽക്കാലത്ത് ആദായകരമായ മറ്റു പല വഴികളും തെരഞ്ഞെ ടുക്കുകയുണ്ടായി.എന്നാൽ എത്ര വലിയ പ്രലോഭനങ്ങൾ ഉണ്ടായി ട്ടും തന്റെ ആദര്‍ ശങ്ങ ളിൽ നിന്നും അണുവിട വ്യ തിചലിക്കുവാൻ അദ്ദേഹം തയ്യാറായില്ല.താൻ ഒരു കമ്യൂണി സ്റ്റുകാരനാണെന്നു ഉറക്കെ പറഞ്ഞ കവിയും അദ്ദേഹമാണ്.

''യാഥാർത്ഥ്യങ്ങളിൽ നിന്ന് ഉയിർക്കൊള്ളുമ്പോൾ മാത്രമേ സങ്കൽപ്പങ്ങൾക്ക് സൗന്ദ ര്യം ലഭിക്കൂ .ആ സങ്കല്പങ്ങളാകട്ടെ യാഥാർത്ഥ്യങ്ങളെ സമന്വയിപ്പിച്ച് സൗന്ദര്യമാക്കുകയും ചെയ്യുന്നു.സങ്കല്പ യാഥാർത്ഥ്യ ങ്ങളുടെ ഈ സംയോഗ ചാരുതയില്ലെങ്കിൽ പ്രേമ ഗാനങ്ങൾ ക്ക് പോലും മാധുര്യം ഉണ്ടാവുകയില്ല.'' എന്ന് തന്റെ കാവ്യരചനയുടെ രസതന്ത്രം അദ്ദേ ഹം വെളിപ്പെടുത്തിയിട്ടുണ്ട് .ശുദ്ധ പ്രേമകാവ്യമാ യ ''റാണി'' മുതൽ ഏറ്റവും ഒടുവില ത്തെ കവിതാ സമാഹാരമായ ''ഗ്രീഷ്മ സന്ധ്യകൾ'' വരെ ഈ രസത ന്ത്രം തെളിഞ്ഞുകാ ണാം .സമകാലിക സമരകഥകള്‍ ആവിഷ്ക്കരിക്കുമ്പോള്‍ മാത്രമല്ല പുരാണ കഥാ സന്ദര്‍ ഭങ്ങള്‍ കവിതയാക്കുമ്പോഴും ഈ സങ്കല്പ, യാഥാര്‍ത്ഥ്യസംയോഗത്തിന് മാറ്റം വരുന്നില്ല.തി രുനല്ലൂരിനെഏറ്റവുമധികം സ്വാധീനിച്ച കൃതികളാണ് വാല്മീകി രാമായണവും കാളിദാ സന്റെ മേഘസന്ദേശവും.രാമായണത്തെ കുറിച്ചു ഇത്ര വിശദമായി പഠിച്ച വേറൊരു സാ ഹിത്യകാരന്‍ മലയാളത്തിലില്ല.അവനീബാല തര്‍ജ്ജമ ചെയ്ത രാമായണം ബാല കാണ്ഡ ത്തിനു അദ്ദേഹം എഴുതിയ ആമുഖ പഠനം വായിച്ചാല്‍ മതി അത് മനസ്സിലാകാന്‍.രാമായ ണത്തെ ഉപജീവിച്ചു അദ്ദേഹം രചിച്ച മികച്ച കവിത കളാണ് ഗ്രീഷ്മ സന്ധ്യകളിലെ 'വാല്മീ കിയുടെ ആശ്രമത്തി'ലും 'രാമായണവും'.അതിനെയെല്ലാം കവച്ചു വയ്ക്കുന്നതാണ്സീത'  എന്ന ഖണ്ഡകാവ്യം.സീതയുടെയും രാമന്റെയും ആത്മസംഘര് ‍ഷങ്ങളും സ്വഭാവവൈ രുദ്ധ്യങ്ങളും വൈചിത്ര്യ ങ്ങളും അതീവ ഹൃദ്യമായി അവതരിപ്പിക്കുന്ന കൃ തിയാണിത്. രാമായണ നായികയുടെ എല്ലാ ശക്തി ദൌര്‍ബല്യങ്ങളും സമഗ്രമായി വെളിപ്പെടുത്തുന്ന മറ്റൊരു കാവ്യം മലയാളത്തിലില്ല.ഇത് പൂര്‍ത്തിയാ ക്കും മുമ്പേ കാലം അദ്ദേഹത്തെ തട്ടി യെടുത്തതു മലയാളത്തിനു വന്‍ നഷ്ടമായി. മേഘ സന്ദേശത്തിന് മലയാളത്തില്‍ നിരവ ധി വിവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ട്.പക്ഷെ തിരുനല്ലൂരിന്റെ തര്‍ജ്ജമ പോലെ ജനപ്രീതി ആര്‍ജ്ജിക്കാന്‍ അവയ്ക്കൊന്നും കഴിഞ്ഞില്ല.അദ്ദേഹത്തിന്റെ ''റാണി''യിലെയും ചങ്ങ മ്പുഴയുടെ ''രമണ''നിലെയും ഈരടികള്‍ പോലെ തിരുനല്ലൂരിന്റെ''മേഘ സന്ദേശ വിവര്‍ ത്തനത്തിലെ വരികളും മലയാളികളുടെ നാവിന്‍ തുമ്പില്‍ ഇപ്പോഴും തത്തിക്കളിക്കുന്നു ണ്ട്.''മഴവില്ലും കൊള്ളിമീനും'' എന്ന കവിതയാകട്ടെ അദ്ദേഹത്തിന്റെ സ്വന്തം മേഘസ ന്ദേശമാണ്.

അദ്ദേഹത്തിന്റെ ഗദ്യവും പദ്യം പോലെ ഹൃദ്യവും സുന്ദരവുമാണ്.മഹാഭാരതത്തെ ആ സ്പദമാക്കി രചിച്ച 'ഒരു മഹായുദ്ധത്തിന്റെ പര്യവസാന' വും ഭാഷാ ശാസ്ത്ര സംബന്ധി യായ ''മലയാള ഭാഷാ പരിണാമം--സിദ്ധാന്തങ്ങളും വസ്തുതകളും ''അതിന്റെ മികച്ച ഉദാ ഹരണങ്ങളാണ്.

ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: T.K. Vinodan, ക്ലോസപ്പ്







Fans on the page