'അബലന്നു ബലം രാജാ' എന്നതായിരുന്നു ഭാരതത്തിന്‍റെ പഴയ ഭരണപ്രമാണം.ബലമില്ലാത്തവന്നു തുണ രാജാവ് എന്നര്‍ത്ഥം.ജനാധിപത്യ കാലത്തും പ്രമാണം അത് തന്നെ.രാജാവിന്‍റെ സ്ഥാനത്ത് തെരഞ്ഞെടുക്കപ്പെടുന്നവര്‍ ആണെന്നു മാത്രം.അങ്ങനെയുള്ള ഭരണക്കാര്‍ രക്ഷിക്കേണ്ടതിനു പകരം വേട്ടയാടിയാലോ?അതാണു 2002ല്‍(രണ്ടായിരത്തി രണ്ടില്‍)ഗുജറാത്തില്‍ നരേന്ദ്ര മോഡി ചെയ്തത്.വംശഹത്യ നടത്താന്‍ ഒത്താശ ചെയ്തു കൊടുത്ത ഭരണകൂട നൃശംസതയുടെ ആ ആസൂത്രകന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ശാന്തിയും സമാധാനവും കൊതിക്കുന്നവര്‍ക്ക് ആശങ്കയാണ് ഉണ്ടാവുക.
ക്രിമിനലുകള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തെരഞ്ഞെടുപ്പു കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടു ണ്ട്.സൊറാബുദ്ദീന്‍ ഷേക്ക് എന്ന ഒരു നിരപരാധിയെയും ഭാര്യയെയും ഭീകരരെന്നു മുദ്രകുത്തി വധിച്ചെന്ന്പൊതുവേദിയില്‍ വീമ്പടിച്ച നരേന്ദ്ര മോഡി എന്ന ക്രിമിനലിനെതിരെ കമ്മിഷന്‍ പക്ഷേ ഒന്നും ചെയ്തില്ല. മോഡി പെരുമാറ്റച്ചട്ടം ലംഘിച്ചു എന്നു കണ്ടെത്തിയിട്ടും അയാളുടെ തെരെഞ്ഞെടുപ്പു റദ്ദു ചെയ്യാന്‍ കമ്മിഷന്‍ തയ്യാറായില്ല.പകരം സോണിയാ ഗാന്ധിയും ചട്ടം ലംഘിച്ചു എന്നു കൂടി പറഞ്ഞ് കൈ കഴുകി.മുഖ്യമന്ത്രിക്കസേര പോയാല്‍ വെറും കശാപ്പുകാരന്‍റെ തൊപ്പി മാത്രം ചേരുന്ന ഒരു കുറ്റവാളിക്കെതിരെ നടപടിയെടുക്കാന്‍ഒരു ഭരണഘടനാ സ്ഥാപനം പോലും ഭയപ്പെടുന്നു എന്നത് അപകടകരമായ അവസ്ഥയാണ്.
നീതിന്യായ വ്യവസ്ഥയുടെ സ്ഥിതി ഇതിലും പരിതാപകരമാണ്.താനാണ് ഒരുത്തനെ കൊന്നതെന്ന് സാധാരണക്കാരന്‍ പറഞ്ഞാല്‍ അവനെ അപ്പൊഴേ തപ്പി അകത്താക്കും.കോടതിയിലും മൊഴി ആവര്‍ത്തിച്ചാല്‍ കൊലക്കയറോ ജീവപര്യന്തമോ ഉറപ്പ്.മൈക്കിനു മുമ്പില്‍ നിന്ന് കൊലപാതകകൃത്യം വര്‍ണ്ണിച്ചിട്ടും ഒരായിരം കൊലയ്ക്ക് ഒത്താശ ചെയ്തു കൊടുത്തെന്നു തെളിഞ്ഞിട്ടും മോഡിക്ക് കൈവിലങ്ങും കഴുകുമരവും ഇല്ല. ഗോധ്രയിലെ തീവണ്ടി ദുരന്തത്തെ തുടര്‍ന്നുണ്ടായ അക്രമങ്ങള്‍, ഒരു സമുദായത്തില്‍ പെട്ടവരെ ഉന്മൂലനംചെയ്യാന്‍ മോഡീഭരണകൂടവും കൂട്ടാളികളും ചേര്‍ന്ന് ആസൂത്രണം ചെയ്തതായിരുന്നെന്ന് അന്നേ എല്ലാവര്‍ക്കും അറിയാമായിരുന്നു.ജ.നാനാവതി കമ്മിഷന്‍ റിപ്പോര്‍ട്ടും തെഹല്‍കാ പുറത്തു വിട്ട വീഡിയോ ദൃശ്യങ്ങളും അത് സ്ഥിരീകരിക്കുകയും ചെയ്തു.
ഒരു വിഭാഗം ജനങ്ങളെ കൊന്നും ഭയപ്പെടുത്തിയും വോട്ടേഴ്സ് ലിസ്റ്റില്‍ നിന്നു വെട്ടിമാറ്റിയും നേടിയ ഭൂരിപക്ഷത്തില്‍ കൈവന്ന ഭരണം അടുത്ത സ്ഥാനാരോഹണത്തിനു ചവിട്ടു പടിയാക്കുകയാണ് മോഡി ചെയ്തത്.അതു മനസ്സിലാക്കാന്‍ രാഷ്ട്രീയ ത്രികാലജ്ഞാനം വേണ്ടാ.സാമാന്യ ബുദ്ധി മതി.എന്നിട്ടും ഇയാളുടെ വിജയത്തെ മോഡി മാജിക്കെന്നും വികസനത്തിന്‍റെ വിധിയെഴുത്തെന്നും മറ്റും വിശേഷിപ്പിച്ച് മഹത്വവല്‍ക്കരിക്കുകയാണ് പലരും.സ്വാമി വിവേകാനന്ദന്‍റെ ആദ്യ പേര്‍ നരേന്ദ്രനെന്നായിരുന്നു. ലോക ജേതാവായ ആ നരേന്ദ്രനെയാണ് ഗുജറാത്തിലെ പുതിയ നരേന്ദ്രന്‍റെ വിജയം കണ്ടപ്പോള്‍ ചില മാദ്ധ്യമ വായാടികള്‍ക്ക് ഓര്‍മ്മ വന്നത്.
'ലോകാ സമസ്താ സുഖിനോ ഭവന്തു:' എന്ന ഭാരതീയ ദര്‍ശനത്തിന്‍റെ മഹത്വം ഉദ്ഘോഷിച്ച് വിശ്വമനസ്സ് കീഴടക്കിയ സ്വാമികള്‍ എവിടെ,അധികാരമുഷ്കും ആയുധശേഷിയും ആള്‍ബലവുംകൊണ്ട് മനുഷ്യക്കുരുതി നടത്തി ഭരണമുറപ്പിക്കുന്ന ഈ നരാധമന്‍ എവിടെ?സര്‍വ്വമത സാഹോദര്യത്തിന്‍റെ മഹിമയോതി ഇന്ത്യയ്ക്ക് കീര്‍ത്തിയുണ്ടാക്കിയ വിവേകാനന്ദനും വര്‍ഗ്ഗീയ വിഷം ചീറ്റി വംശഹത്യ നടത്തി ഇന്ത്യക്ക് നാണക്കേടുണ്ടാക്കിയ അന്യമതദ്വേഷിയായ അവിവേകിയും തമ്മില്‍ എന്തു സമാനത?
6 comments:
എല്ലാവര്‍ക്കും 'വിവേകം' നന്മ നിറഞ്ഞ 2008ആശംസിക്കുന്നു
ദിതന്‍ സാറെ..
ഈ ആത്മരോഷത്തില്‍ ഉരുകുന്ന ഒരാളാണു ഞാനും.. എന്തു ചെയ്യാന്‍.. ജനാധിപത്യം നന്നാവണേല്‍ ജനം ഭൂരിഭാഗവും നന്നാവണ്ടേ...
ellarkkum onnumillankilum ee puthuvarsham alpam vivaram undakatte alle??
നാളെ ‘ലൈവായി’ കൊലപാതകം മിനി സ്ക്രീനില്‍ കാണിച്ചായിരിക്കും ജനാധിപത്യത്തെ കീഴടക്കുക.
‘വൈബ്രന്റ് ഗുജറാത്ത്’ മറയില്ലാതെ തന്നെ!
പാമരന്,
ആത്മരോഷം എപ്പോഴെങ്കിലും പ്രകടിപ്പിക്കണ്ടേ?അല്ലെങ്കില്‍ പിന്നെ മനുഷ്യരാണെന്ന് പറഞ്ഞിട്ടെന്തു കാര്യം.
ഗുജറാത്തില്‍ മഴ പെയ്യുന്നതിന് ഇവിടെ കുട പിടിച്ചിട്ടെന്തു വിശേഷം എന്നു ചോദിച്ചേക്കാം.നിഷ്ക്രിയത്തത്തേക്കാള്‍ നല്ലത് അതാണ്.
- ദത്തന്‍
കാപ്പിലാന്,
ബ്ലോഗ് വായിച്ചത് കൊണ്ടു മാത്രം വിവരം ഉണ്ടാകണമെന്നില്ല.
നളന്,
ഇന്നും അങ്ങനെ തന്നെ ആയിരുന്നല്ലോ!ഗുജറാത്തില്‍ പണ്ട് ഭൂകമ്പം ഉണ്ടായപ്പോള്‍ കേരളീയര്‍ വിചാരിച്ചു
തങ്ങളെ ഇതൊന്നും ബാധിക്കില്ലെന്ന്.കുറെ നാള്‍ കഴിഞ്ഞ് ചെറിയ ഒരു ഭൂചലനം മാത്രം ഇവിടെ വന്നപ്പോള്‍എന്തായിരുന്നു വെപ്രാളം!!ഈ നടന്നതൊന്നും അകലെയല്ല എന്ന ഓര്‍മ്മ നല്ലതാണ്.
Post a Comment