Total Pageviews
Friday, December 21, 2007
ഡോക്റ്റര്‍മാരുടെ (ക്രൂര)വിനോദങ്ങള്‍-3.... 40ശതമാനം
പ്ലസ് ടുവിന് പഠിക്കുന്ന മകന്‍ അത്താഴം കഴിച്ചുകൊണ്ടിരിക്കേ മയങ്ങി വീണു.മുഖത്ത് വെള്ളം തളിച്ചപ്പോള്‍ബോധം വന്നു.മറ്റ് അസ്വസ്ഥതകളൊന്നും പിന്നീടു കാണിച്ചില്ല.ഉറക്കം നിന്നു പഠിച്ചതുകൊണ്ടാകാമെന്ന് വിചാരിച്ചെങ്കിലും ഞങ്ങള്‍ക്ക് ഒരു സമാധാനക്കേട്.രാവിലെ തന്നെ തിരുവനന്തപുരത്തെ പ്രശസ്തമായ ഒരുസ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി.മെഡിക്കല്‍ കോളേജില്‍ നിന്നു റിട്ടയര്‍ ചെയ്ത ഡോക്റ്ററാണ് മെഡിസിന്‍റെ ചീഫ്.അദ്ദേഹം വിശദമായി പരിശോധിച്ചു.വീട്ടില്‍ മറ്റാര്‍ക്കെങ്കിലും ചുഴലിയോ അതുപോലെയുള്ള അസുഖമോ ഉണ്ടോ എന്നു തിരക്കി.തലയുടെ സ്കാന്‍,എക്സ് റേ,ഇ.ഇ.ജി തുടങ്ങി നിരവധി ടെസ്റ്റുകള്‍ക്ക് കുറിച്ചു തന്നു.രക്തം കുറഞ്ഞാലും ഇങ്ങനെ വരില്ലേ എന്ന് ചോദിച്ചു പോയി.എങ്കില്‍ ബ്ലഡ് കൂടി പരിശോധിക്കാം എന്നായി ഡോക്റ്റര്‍. അതിനും കുറിച്ചു.ടെസ്റ്റുകള്‍ പലതിനും അവിടെ സൗകര്യമില്ലാത്തതിനാല്‍ ഇന്ന ലാബൊറട്ടറിയില്‍ പോകണമെന്ന് നിര്‍ദ്ദേശിച്ചു.ലാബില്‍ അയ്യായിരത്തിലധികം രൂപയായി.റിസള്‍ട്ടും കൊണ്ട് അടുത്ത ദിവസം ഡോക്റ്ററെ കണ്ടു.സ്കാന്‍ഫോട്ടോയോ ഇ.ഇ.ജിയുടെ പേപ്പറോ ഒന്നുംഅദ്ദേഹം തുറന്നു നോക്കിയില്ല.ഒരു റിപ്പോര്‍ട്ട് മാത്രം നോക്കി കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ് മരുന്നു കുറിച്ചുതന്നു;ഒരാഴ്ച്ച കഴിക്കാന്‍.അവിടത്തെ ഫാര്‍മസിയില്‍ നിന്നു തന്നെ വാങ്ങി.വില കുറവ്.നോക്കിയപ്പോള്‍വെറും പാരസെറ്റമോള്‍.അവന്‍ അതു കഴിച്ചില്ല.ബോധക്കേട് പിന്നീട് വന്നിട്ടുമില്ല.പിറകേ അറിഞ്ഞു അദ്ദേഹംനിര്‍ദ്ദേശിച്ച ലാബ്, ഡോക്റ്റര്‍മാര്‍ക്ക് 40(നാല്പത്) ശതമാനം കമ്മീഷന്‍ കൊടുക്കുമെന്ന്.
Subscribe to:
Post Comments (Atom)
No comments:
Post a Comment