Total Pageviews

Monday, August 25, 2025

സര്‍വ്വ…. സ്മരണ – 33 അക്കരജപ്പാന്‍

യൂണിവേഴ്സിറ്റിയില്‍ അസ്സിസ്റ്റന്റായി ജോലിക്ക് കയറിയിട്ട് അധിക നാളായില്ല.പ്രീഡി ഗ്രീപരീക്ഷാ സെക് ഷനിലാണ് ആദ്യമായി ജോയിന്‍ ചെയ്തത്.സെക് ഷന്റെ മേധാവി സെക് ഷന്‍ ഓഫീസറാണ്.അദ്ദേഹമുള്‍പ്പെടെ എല്ലാവരും സൌഹാര്‍ദ്ദത്തോടെയും സ്നേഹത്തോടെയും  ആണ് പെരുമാറുന്നതു.നല്ല സഹകരണം എല്ലാവരില്‍ നിന്നും കിട്ടിയതു മൂലം വേഗം ജോലികള്‍ പഠിക്കാന്‍ കഴിഞ്ഞു.ഒന്ന് രണ്ടു വര്‍ഷത്തെ പരീക്ഷാജോലികള്‍ വലിയ കുഴപ്പമില്ലാതെ കഴിഞ്ഞു.കോളേജുകളില്‍ നിന്നുമെത്തുന്ന അപേക്ഷകളും പ്രൈവറ്റ് വിദ്യാര്‍ത്ഥികളുടെ അപേക്ഷകളും അടുക്കി പ്പെരുക്കി നോമിനല്‍ റോള്‍തയ്യാറാക്കി ഹാള്‍ട്ടിക്കറ്റ്‌ അയച്ചു കഴിഞ്ഞാല്‍ കുറെ ദിവസത്തെക്കു പണി കുറവാണ്.അങ്ങനെഇരിക്കുന്ന ഒരുദിവസം ഞങ്ങളുടെ സെക് ഷന്റെ മുമ്പില്‍ കൂടി പോയ ഒരാളെ ചൂണ്ടി എന്റെ അടുത്തിരിക്കുന്ന സുഹൃത്ത് ചോദിച്ചു അയാളെ അറിയുമോ? കാമ്പസ്സില്‍ വച്ചു പലപ്രാവശ്യം കണ്ടിട്ടുണ്ടെങ്കിലും പരിചയപ്പെട്ടിട്ടില്ല.    

‘’ആരാ കക്ഷി?’’ ഞാന്‍ ചോദിച്ചു.

‘’അതാണ്‌ അക്കരജപ്പാന്‍’’ 

പല കുസൃതികളും ഒപ്പിക്കുന്നതില്‍ വിരുതനായ സുഹൃത്തിന്റെ പറച്ചില്‍ കേട്ട് ഞാന്‍ ചിരിച്ചു. ‘’അതെന്തൊരു പേര്‍?’’ ഒറിജിനല്‍ പേര് തന്നെയോ?അതോ നിങ്ങള്‍ കല്പിച്ചു കൊടുത്തതോ?”

‘’ഞാനല്ല.അയാളുടെ സെക് ഷന്‍ കാര്‍ കല്പിച്ചു കൊടുത്തതാണെന്നാ കേള്‍ക്കുന്നത്.”

സുഹൃത്ത് ആ കഥ പറഞ്ഞു:

‘’ടൈപ്പ  വരുന്നകോപ്പി നമ്മള്‍ എഴുതിക്കൊടുത്തതുമായി ഒത്തനോക്കാറില്ലേ?’’ 

അതായത് കമ്പയര്‍ ചെയ്യാറുണ്ട് എന്ന്. ഞാന്‍ സംശയം ചോദിച്ചു.

“അതെ.’’സുഹൃത്ത് സമ്മതിച്ചു.നോമിനല്‍ റോളിന്റെ പേജില്‍ അടിച്ചു വന്നത് മുഴുവന്‍ ഇംഗ്ലീഷു ക്യാപ്പിറ്റല്‍ അക്ഷരങ്ങളില്‍ ആയിരുന്നു.സ്പീഡില്‍ വായിച്ചു വന്നപ്പോള്‍ AKARAJAPPAN എന്നത് പുള്ളിക്കാരന്‍ വായിച്ചത് ‘അക്കരജപ്പാന്‍’ എന്നായിപ്പോയി. അതോ ടെ കക്ഷിക്ക് അക്കരജപ്പാന്‍ എന്ന പേരും വീണു.

‘’അയാള്‍ കേള്‍ക്കെ തമാശായിപോലും അങ്ങനെ പറയരുത്.തടി കേടാകും’’ കഥ പറഞ്ഞുകഴിഞ്ഞു സുഹൃത്ത് മുന്നറിയിപ്പ് തന്നു.

‘’അപ്പോള്‍ സൂക്ഷിച്ചു കമ്പയര്‍ ചെയ്തില്ലെങ്കില്‍ ഇരട്ടപ്പേര് വീഴും അല്ലെ?”എന്ന യെന്റെ ചോദ്യത്തിനു”ഉറപ്പായും”എന്നായിരുന്നു സുഹൃത്തിന്റെ മറുപടി.

‘’വേറെ വല്ലവര്‍ക്കുമിങ്ങനെ കമ്പയറിങ്ങിന്റെ ഫലശ്രുതിയായി വട്ടപ്പേര്‍ കിട്ടിയിട്ടുണ്ടോ’’എന്നായി ഞാന്‍.കംപയരിങ്ങിറെ ഫലമായി കിട്ടിയിട്ടില്ല.അല്ലാതെ വട്ടപ്പേ രുള്ള ഒരുപാട് പേരുണ്ടെന്ന് സുഹൃത്ത് പറഞ്ഞു.                                                                                                                                                                                                                                                                                                                                           



Fans on the page

No comments: