ജസ്റ്റിസ് കെ.കെ നരേന്ദ്രന്കമ്മീഷന്റെ അന്വേഷണം അതിന്റെ അവസാന ഘട്ടത്തോട് അടുക്കുകയാണ്. മിക്കവാറും എല്ലാ കക്ഷികളെയും വിസ്തരിച്ചു കഴിഞ്ഞു. വിരലില് എണ്ണാവുന്നത്ര ആളുകള് ബാക്കിയായി.അ തി ല് പ്രമുഖന് മുന് മുഖ്യമന്ത്രി കെ.കരുണാ കരനാണ്. ക മ്മീഷന് പല പ്രാവശ്യം അദ്ദേഹത്തിന്റെ അഭിഭാഷക നോട്, തന്റെ ക ക്ഷി യെ വിസ്തരിക്കുവാന് പറ്റിയ ഒരു തീയതി പറയണം എന്ന് ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നിട്ടും കൃത്യമായൊരു തീയതി വക്കീല് പറഞ്ഞില്ല. ഒടുവില് സഹികെട്ട് എല്ലാവരും കേള്ക്കെ കമ്മീഷന് പറഞ്ഞു: നിങ്ങള്ക്ക് തീയതി നിര്ദ്ദേശിക്കാനില്ലെങ്കില് കമ്മീഷനൊരു തീയതി നിശ്ചായിച്ചു സമന്സ് അയ ക്കും” .’’അങ്ങനെ അയച്ചാല് അന്ന് ഹാജരാകാന് പറ്റി എന്ന് വരില്ല.‘’എന്ന് വക്കീല്. എങ്കില് വാറണ്ട് പുറപ്പെടു വിക്കും” എന്നായി കമ്മീഷന്..അധികം വൈകാതെ ഒരു ദിവസം കെ. കരുണാകരന് വിസ്താരത്തിന് ഹാജ രാകു മെന്ന് അറിയിപ്പു ണ്ടായി.
പറഞ്ഞത് പോലെ അന്നേദിവസം മുന് മുഖ്യമന്ത്രി ശ്രീ കെ.കരുണാകരന് കൃത്യ സമയത്ത് കമ്മീഷന് മുമ്പാ കെ ഹാജരായി. പതിവ് പോലെ സാമാന്യം ഭേദപ്പെട്ട ഒ രു മാദ്ധ്യമക്കൂട്ടവും പിറകെ വന്നു.
സര്ക്കാര് വക്കീലും യൂണിവേഴ്സിറ്റിയുടെ വക്കീലും മുന് വിദ്യാഭ്യാസ മന്ത്രിയുടെ വക്കീലും കരുണാകരന്റെ ത ന്നെ വക്കീലും അദ്ദേഹത്തെ വിസ്തരിച്ചു.അന്ന് ഉച്ചതിരി ഞ്ഞാണ് കമ്മീഷന്റെ സിറ്റിംഗ് തുടങ്ങിയത്.അതു കൊ ണ്ട് ഇത്രയും പേര് വിസ്തരിച്ചു കഴിഞ്ഞപ്പോഴേക്കും സമ യം വൈകിട്ട് 4.30 കഴിഞ്ഞിരുന്നു.ഇനിയും ആരെങ്കി ലും വിസ്തരിക്കാനുണ്ടോ എന്ന് കമ്മീഷന്. ’’അസോസിയേഷന് വേണ്ടി എനിക്ക് വിസ്തരിക്കണം.”എ ന്ന് ഞാന് പറയാത്തത താമസം മുന് മുഖ്യന്റെ വക്കീല് ചാടി വീണു. ഇന്ന് മതിയാക്കാം എന്ന് കമ്മീഷനോട് ഒട്ട് അപേക്ഷാ സ്വരത്തിലും ഒട്ടു അധികാര സ്വര ത്തിലും പറഞ്ഞു.കമ്മീഷന് വക്കീലിനെ അവഗണിച്ചു കൊണ്ട് “ദത്തന് എത്ര നേരം വേ ണ്ടി വരും”എന്ന് ചോദിച്ചു.’’ഒരുമ ണിക്കൂറെങ്കിലും വേണം സാര് “ എന്ന് ഞാന് അറിയി
ച്ചു.
കരുണാകരന്റെ അഭിഭാഷകന് ശ്രീ ജയച്ചന്ദ്രന് നായരും ഞാനും ഉള്ളൂര് പ്രശാന്ത് നഗര് ഹൌസിംഗ് കോളനിയി ലാ യിരുന്നു അന്ന് താമസം.അതുകൊണ്ടുതന്നെ പരിച യക്കാരായിരുന്നു.ആ സ്വാതന്ത്യം കൊണ്ടോ മുന് മുഖ്യ ന്റെ വക്കീല് എന്ന അഹങ്കാരം കൊണ്ടോ, അദ്ദേഹം കമ്മീഷന് എനിക്ക് മറുപടി പറയും മുമ്പേ”15 മിനിറ്റില് കൂടുതല് വിസ്തരിക്കാന് പറ്റില്ല.”എന്നു ജയച്ചന്ദ്രന് നായര് .ഇടയ്ക്ക് കയറി പറഞ്ഞു.”അത് താങ്കളല്ലല്ലോ തീരുമാനി ക്കേ ണ്ടത് എന്ന് ഞാനും പറഞ്ഞു.വക്കീല് അതിനു എ ന്തോ തിരിച്ചു പറയാനൊരുങ്ങിയത് തടഞ്ഞുകൊണ്ട് കമ്മീഷന് പറഞ്ഞു: ''നിങ്ങള് തമ്മില് തര്ക്കിക്കണ്ടാ.നി ങ്ങളുടെ കക്ഷി യോടു ചോദിക്ക് ഒരുമണിക്കൂര് കൂടി ഇരിക്കാന് തയ്യാറാണോ എന്ന്?അല്ലെങ്കില് നമുക്ക് മറ്റൊ രു ദിവസത്തേക്ക് ബാക്കി വിസ്താരം മാറ്റി വയ്ക്കാം. ഒടു വില് ഗത്യന്തരമില്ലാതെ വക്കീല് പൂച്ചയ്ക്ക് കയറിട്ടപോ ലെ അറച്ചറച്ചു മുന് മുഖ്യന്റെ ചെവിയില് എന്തോ മ ന്ത്രിച്ചു.വിസ്താരം വേറൊരു ദിവസമാക്കാമെന്നാണ് അ ദ്ദേ ഹം പറയുന്നത്.എങ്കില് ആ ഡേറ്റ് കൂടി പറയൂ .കമ്മീ ഷന് വക്കീലിനോടാണ് പറയുന്നതെങ്കിലും കക്ഷികേ ള്ക്കാന് വേണ്ടിയാണ് ഈ നാടകം കളിയെന്നു ഞങ്ങള് ക്കെല്ലാം മനസ്സിലായി.ഉടനെ തന്നെ മുന് മുഖ്യന് ഡേറ്റ് പറയുകയും വക്കീല് അത് കമ്മീഷനെ അറിയിക്കു ക യും ചെയ്തു.
തിരുവനന്തപുരം ജഗതിയില് ഡി.പി.ഐ ജംഗ്ഷനില് ഉള്ള ഉള്ളൂര് സ്മാരകമാണ് കമ്മീഷ ന്റെ ഓഫീസായി പ്രവര്ത്തിച്ചിരുന്നത്.അതുവരെയുള്ള സിറ്റിംഗുകളെ ല്ലാം നടന്നതും അവിടെ വച്ചായിരുന്നു .മുന് മുഖ്യന് ഡേറ്റ് ഉറപ്പിച്ചു പറഞ്ഞപ്പോള് അന്നേ ദിവസം കമ്മീഷ ന്റെ ഓഫീസായ ഉള്ളൂര് സ്മാരകത്തില് വേറെ പരിപാ ടി യുണ്ടോ എന്ന് നോക്കാനും ഉണ്ടെങ്കില് തൈക്കാട് സര്ക്കാര് ഗസ്റ്റ് ഹൌസ് കമ്മീഷന് വേണ്ടി അന്നത്തേക്ക് ബുക്ക് ചെയ്യുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടു ത്തി. അല്പം കഴിഞ്ഞു സെക്രട്ടറി, ഗസ്റ്റ് ഹൌസ് ബുക്ക് ചെയ്തിട്ടുണ്ടെന്ന് അറിയിച്ചു.അപ്പോള് ഇനി അന്നു കാ ണാം എന്ന് പറഞ്ഞു കമ്മീഷന് അന്നത്തെ സിറ്റിംഗ് അവസാനിപ്പിച്ചു.
No comments:
Post a Comment