ഒരു വര്ഷം LLM പരീക്ഷയുടെ റിസള്ട്ട് വന്നു നാളുകളേ റെയായിട്ടും റാങ്കുകളുടെ വിവരം പ്രസിദ്ധീകരിച്ചില്ല. കേരള സര്വ്വകലാശാലാ ലാ ഡിപ്പാര്ട്ട്മെന്ടിലും അഫീ ലിയേറ്റഡ് ലാ കോളേജുകളിലുമായിവളരെ കുറച്ചു വി ദ്യാര്ത്ഥികല് മാത്രമേ LLM പരീക്ഷ എഴുതാന് ഉണ്ടായി രു ന്നുള്ളൂ.അതുകൊണ്ട് റാങ്കു പ്രസിദ്ധീകരിക്കപ്പെടാഞ്ഞത് അത്രയൊ ന്നും പൊതുജന ശ്രദ്ധക്ക് വിഷയമായില്ല.
ഇതിനിടയില് പ്ലാനിംഗ് ബ്രാഞ്ചില് എന്റെ അടുത്ത സെ ക് ഷനിലെ ഓഫീസറെ കാണാന് ഒരു പെണ്കുട്ടി വന്നു.അവര്തമ്മില് എന്തോ സംസാരിക്കുന്നതും കണ്ടു. അല്പം കഴിഞ്ഞു അവര്(എസ്.ഒ)ചോദിച്ചു നിങ്ങളാരും അറിഞ്ഞില്ലെ ഈവര്ഷത്തെ LLM പരീക്ഷയുടെ റാങ്കു പ്രസിദ്ധീകരിച്ചി ല്ലെ ന്ന കാര്യം.ഇല്ലെന്നു പറഞ്ഞപ്പോള് അവര് പറഞ്ഞു:ഈ കുട്ടിയ്ക്കാണ് ഒന്നാം റാങ്ക് കിട്ടണ്ട ത്. അത് പക്ഷേ ഒരു സിന്റിക്കേറ്റ് അംഗത്തിന്റെ മകന് കൊടുക്കാന് അണിയറ നീക്കം നടക്കുകയാണ്.ഏതു സി ന്റിക്കേറ്റങ്ങത്തിന്റെ എന്ന ചോദ്യത്തിനു അവര് രണ്ടു പേരും മറുപടി പറഞ്ഞില്ല.ഞങ്ങള് പറയില്ല.നിങ്ങള്കണ്ടു പിടിച്ചു വല്ലതും ചെയ്യാന് പറ്റുമോ എന്ന്നോക്ക്. പകുതി കളിയാ യും പകുതി വെല്ലുവിളിയായിട്ടുമാണ് അവര് പറഞ്ഞത്.
വെല്ലുവിളി ഏറ്റെടുത്ത മട്ടില് ‘ശരി’ എന്ന് പറഞ്ഞു ഞാ ന് അവിടെ നിന്നും ഇറങ്ങി നേരെ LLB സെക് ഷനിലേ ക്കു പോയി.അവിടെ ചെന്ന് വിവരം തിരക്കാത്ത താമസം ഡീലിംഗ് അസ്സിസ്റ്റന്റും സെക് ഷന് ഓഫീസറും കൂടി എല്ലാം വിശദമായി പറഞ്ഞു തന്നു. ചുരുക്കമിതാ ണ്:തിരുവനന്തപുരത്തുള്ള സ്വകാര്യ ലാക്കോളെജിന്റെ ഉടമസ്ഥനും സര്വ്വകലാശാലാ സിന്ഡിക്കേറ്റിലെ പ്രബ ലനായ അംഗവും ചിലപ്പോ ഴൊക്കെ ലാ ഫാ ക്കല്റ്റി ഡീ നുമായി വേഷം മാറുകയും ചെയ്യുന്ന മാന്യ ന്റെ മകനാ ണ് ഏറ്റവുംകൂടുതല് മാര്ക്ക് കിട്ടിയിരിക്കുന്നത്.പക്ഷെ അയാള്ക്ക് ഒന്നാം റാങ്ക് കൊടുക്കാന് സര്വ്വകലാശാലയുടെ പരീക്ഷാ നിയമം അനുവദിക്കുന്നില്ല.കാരണം അ യാള് നേരത്തെ ഒരു റാങ്കിനു ടമയാണ്.വേറൊരു ഓപ്ഷണലില് LLM എഴുതിയ ഇപ്പോഴും അയാള്ക്കാണ്ഏറ്റവും കൂടുതല് മാര്ക്ക് കിട്ടിയത്.അങ്ങനെ രണ്ടാമതെഴുതു ന്ന വരെ റാങ്കിന് പരിഗണിക്കരുതെന്നാണ് ചട്ടം. അതുകൊ ണ്ട് ഞങ്ങളു ടെ സെക് ഷനില് വന്ന ആ കുട്ടിക്ക് റാങ്ക് അനുവദിക്കണമെ ന്നുള്ള ഫ യല് എഴുതി പോയപ്പോള് പ്രശ്നം പരീക്ഷാ കമ്മിറ്റിയില് വയ്ക്കാന് പറ ഞ്ഞുള്ള ഉ ത്തരവാണുണ്ടായത്.പരീക്ഷാ കമ്മിറ്റി യില് പോയപ്പോ ഴാകട്ടെ സിന്റിക്കേറ്റ് പുത്രന് തന്നെ റാങ്ക് നല്കാന് ശു പാര്ശയും വ ന്നു .തൊട്ടടുത്ത സിന്ഡിക്കേറ്റ് യോഗം ശുപാര്ശ അംഗീകരിക്കുന്ന തോടെ അയാള് ചരിത്രത്തിലാ ദ്യമായി LLMനു രണ്ടു ഒന്നാം റാങ്ക്കിട്ടു ന്ന വിദ്യാര്ത്ഥി യായി മാറും.അങ്ങനെ അര്ഹതയുള്ള ഒരു കുട്ടിക്ക് കി ട്ടേണ്ട റാങ്ക്സിന്ഡിക്കേറ്റ് പിതാവിന്റെ സ്വാധീനമുള്ള അനര്ഹന് തട്ടിയെടുക്കാന് പോകുന്നു.
ഈ അനീതിയ്ക്കെതിരെ ശബ്ദമുയര്ത്താന് സ്റ്റാഫ് അ സോസിയേഷന് അല്ലാതെ ആരും കാണില്ല എന്നു ഓഫീസില് എല്ലാര്ക്കുമറിയാം.രണ്ടു ദിവസം കഴിയുമ്പോള് സിന്ഡി ക്കേറ്റ് യോഗം ചേരും.ശരിക്കും റാങ്കിന് അര് ഹയായ കുട്ടി പിന്നീടും അടുത്ത സെക് ഷനിലെ ഓഫീ സറെ കാ ണാന് വന്നിരുന്നു. അവര് ദയനീയമായി ചോദി ച്ചു: നിങ്ങ ളൊക്കെ വി ചാരിച്ചാല് ഈ അനീതിയെചെറുക്കാന് കഴിയില്ലേ? നോക്കട്ടെ എന്ന്പറ ഞ്ഞു തടിയൂരി.
പിറ്റേന്നുതന്നെ ഈ അനീതിക്കെതിരേ അസോസിയേഷ ന് പ്രസ്താവന യിറക്കി. പരീക്ഷാ റെഗുലേഷനും കീഴ്വഴ ക്കങ്ങളും കാറ്റില്പ്പറത്തി, അഴിമതിക്ക് കൂട്ട് നി ല്ക്കരുതെന്ന് സിന്ഡിക്കേറ്റിനോടും വി.സി യോ ടുംഅഭ്യര്ത്ഥി ച്ചു. ഏതെങ്കിലും ഒരു സിന്ഡിക്കേറ്റ് മാടമ്പിയുടെ പുത്ര വാത്സല്യത്തിന്റെ മുമ്പില് ബലിയര്പ്പിക്കാനുള്ളതല്ല സര്വ്വകലാശാ ല യുടെ ചട്ടങ്ങളും നിയമങ്ങളും എന്നും അഴിമതിയും സ്വജനപക്ഷപാത വും അനുവദിക്കില്ലെ ന്നും പ്രസ്താവനയില് ഓര്മ്മിപ്പിച്ചിരുന്നു.
എന്തായാലും ആ വര്ഷത്തെ LLM ഒന്നാം റാങ്ക്,പരീക്ഷാ കമ്മിറ്റിയുടെ ശുപാര്ശ തള്ളി അര്ഹതപ്പെട്ട പെണ്കു ട്ടിയ്ക്ക് തന്നെ കൊടുക്കാന് സിന്ഡിക്കേറ്റ് യോഗം തീരു മാനിച്ചു .
No comments:
Post a Comment