സർക്കാർ( ഇടതായാലും വലതയാലും) പിൻവാതിൽ നിയമനങ്ങളിൽ കമ്പം കയറിയിട്ടു കാലം കുറേയായി. പ്രീഡിഗ്രി ബോഡ് വിരുദ്ധ സമരസമയത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയുടെ ബുദ്ധിയിലാണ് ആദ്യമായി ഈ പിൻവാതിൽ നിയമന തന്ത്രം ഉദയം കൊണ്ടതെന്നു വേണം കരുതാൻ. ഗാന്ധിജി സർവ്വകലാശാല സ്ഥാപിച്ചപ്പോൾ ‘ ഓപ്ഷൻ കൊടുത്ത കേരള സർവ്വകലാ ശാലാ ജീവനക്കാരെ തഴഞ്ഞിട്ട് പിൻവാതിൽ വഴി നിയമിച്ചതിൻ്റെ രുചിയോർത്താകണം ബോഡ് വിരുദ്ധ ‘കസമരകാലത്ത് മന്ത്രി ഇതു പയറ്റി നോക്കിയത്. പക്ഷേ ഈ തരികി ട പൂർണ്ണ ഫലപ്രാപ്തിയിൽ എത്താൻ ഞങ്ങൾ സമ്മതിച്ചില്ല. എങ്കിലും പിന്നീട് അധികാരത്തിലെത്തിയ ഇടതുപക്ഷസർ ക്കാരിൻ്റെ കാലത്തും അന്നത്തെ സിൻ്റിക്കേ റ്റ് പിൻവാതിൽ നിയമനം ഫലപ്രദമായി നടപ്പാക്കാൻ തുടങ്ങി. ചെറിയ പ്രതിഷേധ ങ്ങൾ വക വയ്ക്കാതെ അഴിമതി നിയമനം തുടർന്നപ്പോൾ, സിൻഡിക്കേറ്റ് സഹായ ഇടതുപക്ഷ സംഘടന ഒഴിച്ചുള്ള സംഘടന കൾ ഐക്യവേദി രൂപവത്കരിച്ച് സമരം തുടങ്ങി. തങ്ങളുടെ സ്വന്തം സർക്കാർ ഭരിക്കുമ്പോൾ ഒരു സമരവും വകവയ്ക്കില്ല എന്ന അഹങ്കാരത്തോടെ സിൻഡിക്കേറ്റ് അഴിമതി തുടർന്നപ്പോൾ ഒരു സിൻഡിക്കേറ്റ് യോഗം തടസ്സപ്പെടുത്താൻ ഐക്യ വേദി തീരുമാനിച്ചു. വ്യവസ്ഥാപിത മാർഗ്ഗത്തിൽ സമരനോട്ടീസ് നൽകിയെങ്കിലും ചർച്ചക്കു പോലും അധികാരികൾ തയ്യാറായില്ല . ഗ്രില്ലും കതകും എല്ലാം അടച്ച് സിൻഡിക്കേറ്റ് യോഗം ആരംഭിച്ചു.
ഗ്രിൽ അടച്ച്’ കവാടത്തിൽ സെക്യൂരിറ്റിക ളെയും നിർത്തിയതിൻ്റെ ബലത്തിൽ സിൻഡിക്കേറ്റ് യോഗം ആരംഭിച്ചെങ്കിലും തുറന്നു കിടന്ന, പ്രോ വൈസ് ചാൻസലറുടെ മുറിയിൽ കൂടി യോഗം നടക്കുന്ന ഹാളിൽ എത്തിയ ഐക്യവേദി പ്രവർത്തകർ ഉപരോധം തുടങ്ങി. മുദ്രാവാക്യം വിളക ളുടെയും പ്രസംഗത്തിൻ്റെയും ബഹളം മൂലം സിൻഡിക്കേറ്റിന് യോഗം നടത്തിക്കൊണ്ടു പോകാൻ കഴിയാതായി. യോഗം പിരിച്ചു വിട്ടു. സിൻഡിക്കേറ്റ് റൂമിനു വെളിയിലേക്കു ‘ ഇറങ്ങുന്ന തിരക്കിൽപെട്ട് ഒരു പ്രമാണിയാ യ അംഗം താഴെ വീണു. ഞാൻ നിൽക്കുന്ന തിനടുത്താണ് അദ്ദേഹം വന്നു പതിച്ചതു. ഭാഗ്യത്തിന് അദ്ദേഹത്തിനു പരിക്കൊന്നും പറ്റിയില്ല. പക്ഷേ ഇതു കണ്ടുകൊണ്ടുനിന്ന അസോസിയേഷൻ പ്രസിഡൻ്റ് ചിരിച്ചു കൊണ്ട് എന്നോടു പറഞ്ഞു: “ഇതു കാല ത്തിൻ്റെ കാവ്യനീതിയാ”.
എനിക്കൊന്നും അപ്പോൾ മനസ്സിലായില്ല. ബഹളം കഴിഞ്ഞ പ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു “ രണ്ടാ ഴ്ച മുമ്പ് ഒരു കമ്മിറ്റി’ മീറ്റിംഗ് കഴിഞ്ഞിറ ങ്ങിയപ്പോൾ , ആ ദത്തൻ എൻ്റെ കാലിൽ വന്നു വീഴും. എന്ന് അങ്ങേർ എന്നോട് പറഞ്ഞതാ.ഇപ്പോൾ ദാ അങ്ങേർ അക്ഷ രാർത്ഥത്തിൽ ദത്തൻ്റെ കാൽക്കൽ വന്നു വീണിരിക്കുന്നു. അദ്ദേഹം ചിരിച്ചു; ഞാനും. പക്ഷേ അതൊരു ഗൂഢാലോച നയുടെ ബഹിസ്ഫു രണമായിരുന്നെന്നു പിന്നീട് തെ ളിഞ്ഞു.
അന്നു തന്നെ എന്നെയും സ്റ്റാഫ് യൂണിയൻ നേതാവ് ആർ എസ് . ശശികുമാറിനെയും സസ്പൻ് ചെയ്തു. അടുത്ത ദിവസം മുതൽ ഞങ്ങളുടെ സസ്പൻഷൻ പിൻവലിക്കണ മെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ സ്റ്റേ ഇൻ സ്ട്രൈക്കും തുടങ്ങി.
സമരം നീണ്ടു പോയപ്പോൾ ഒത്തു തീർപ്പാക്കാൻ പല ഫോ ർമുല കളുമായി ദൂതന്മാർ ഐക്യവേദി നേതാക്കന്മാരെ സമീപിക്കാൻ തുടങ്ങി. എല്ലാറ്റിലും ഉണ്ടായിരുന്ന കോമൺ ഫാക്ടർ ഞങ്ങൾ രണ്ടു പേരും മാപ്പു പറയ ണം എന്നതായിരുന്നു. അപ്പോഴാണ് “ദത്തൻ വന്നൻ്റെ കാൽക്കൽ വീഴും” എന്ന സിൻഡി ക്കേറ്റ് സർവ്വാധികാരിയുടെ പ്രവചനത്തിൻ്റെ പൊരുൾ മനസ്സിലായത്. ഞങ്ങൾ അതിനു തയ്യാറായില്ല. സമരം നീണ്ടു പോയി. ഒടുവിൽ അദ്ദേഹത്തിൻ്റെ ദുർവ്വാശി തിരിച്ചറിഞ്ഞ മറ്റു സിൻഡിക്കേറ്റംഗങ്ങൾ മുൻകൈ എടുത്ത് ഒരു മാസത്തിനു ശേഷം സമരം ഒത്തു തീർപ്പാക്കി. സിൻഡിക്കേറ്റ് ഉപരോധവും തുടർന്നുണ്ടായ സംഭവങ്ങളെയും കുറിച്ചു ഒരു ഏകാംഗ കമ്മീഷനെ കൊണ്ട് അന്വേ ഷിപ്പിക്കാനും ഞങ്ങളെ തിരിച്ചെടുക്കു വാനും തീരുമാനിച്ചു.
‘
No comments:
Post a Comment