Total Pageviews

Thursday, May 5, 2016

ആരോപണം ഉന്നയിച്ച് വീഴ്ച മറയ്ക്കാന്‍ നോക്കരുത്

ജിഷ വധം അന്വേഷിക്കുന്നതില്‍ പോലീസിനു വീഴ്ച പറ്റിയിട്ടില്ലെന്ന്‌ പോലീസ്‌ മന്ത്രി രമേശ്‌ ചെന്നിത്തലയും പോലീസ്‌ മേധാവി സെന്‍ കുമാറും പറയുന്നു.പൊ തു ജന രോഷം ഉയരുന്നതു വരെ അന്വേഷണം ഉദാസീന മായിട്ടാണു നടന്നിട്ടുള്ളതെന്ന്‌ ഇതുവരെയുള്ള അന്വേ ഷണത്തിന്‍റെ പുരോഗതി വിശകലനം ചെയ്താല്‍ ആര്‍ ക്കും മനസ്സിലാകുന്നതേ ഉള്ളൂ.ബലാല്‍ സംഗത്തിനു വിധേയയായ ഒരു പെണ്‍കുട്ടിയുടെ മൃതശരീരം ദഹി പ്പിച്ചത്‌ പോലീസിന്‍റെ വീഴ്ചയല്ലേ?മന്ത്രി നിര്‍ദ്ദേശിച്ചിട്ടാ ണ്‌ അങ്ങനെ ചെയ്തതെങ്കില്‍ മാത്രമേ അതു പോലീസി ന്‍റെ വീഴ്ചയല്ലെന്നു പറയാന്‍ സാധിക്കൂ.ഇതുവരെ നടന്ന അന്വേഷണങ്ങളും പോലീസ്‌ നടപടികളും വെറും ചടങ്ങു മാത്രമാണെന്നു പകല്‍ പോലെ വ്യക്തമാ യിരി ക്കേ പോലീസിനെ വെള്ളപൂശാന്‍ ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും കാട്ടുന്ന അമിതാവേശവും തിടുക്കവും എന്തോ ഒളിക്കാനും ആരെയോ രക്ഷിക്കാനും ഉള്ള വ്യഗ്രതയായേ കരുതാന്‍ കഴിയൂ.

ഒരു പെണ്‍കുട്ടിക്കുണ്ടായ ദുരന്തത്തെ രാഷ്ട്രീയ മുതലെടുപ്പിനു വിനിയോഗിക്കരുത്‌ എന്ന ആഭ്യന്തരമന്ത്രിയുടെ ഉപദേശമാണ്‌ യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന്‍റെ  നിറം ഈ സംഭവത്തിനു നല്‍കുന്നത്‌.ഇത്‌ ഒരു പ്രകൃതി ദുരന്തമല്ല. യാദൃച്ഛികമായി സംഭവിച്ച തുമല്ല.ഏതോ നരാധമന്‍(നരാധമന്‍മാര്‍)ബോധപൂര്‍വ്വം ചെയ്ത നികൃഷ്ട കൃത്യമാണ്‌.അതു ചെയ്തവരെ രക്ഷപ്പെടാന്‍ സഹായിക്കുന്ന നിലപാടാണ്‌ പോലീസിnte ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളത്‌.സൌമ്യയെ ബലാത്സംഗം ചെയ്തു കൊന്ന നീചനെ മണിക്കൂറുകള്‍ക്കകം പിടികൂടിയ കേരളത്തിലെ പോലീസിന്‌,ജിഷ വധിക്കപ്പെട്ട്‌ ഇത്രയും ദിവസമായിട്ടും പ്രതിയെ കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല എന്നത്‌ അവിശ്വസനീയമായി തോന്നുന്നു.യഥാര്‍ത്ഥ കുറ്റവാളി പിടിക്കപ്പെടാതിരിക്കാന്‍ ആര്‍ക്കോ നിര്‍ബ്ബന്ധമുള്ളതു പോലെ.സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും തോന്നുന്ന ഇത്തരം സംശയങ്ങളില്‍ രാഷ്ട്രീയം കാണുന്നവരാണ്‌ പ്രശ്നത്തെ രാഷ്ട്രീയവത്ക്കരിക്കുന്നത്‌.








Fans on the page

No comments: