നിയമസഭയുടെ കഴിഞ്ഞ ബജറ്റ് സമ്മേളനത്തില്‍ വനിത എം.എല്‍.എ.മാരായ ബിജിമോള്‍,ജമീല പ്രകാശം, കെ.കെ.ലതിക,എന്നിവരെ മന്ത്രി ഷിബു ബേബി ജോണ്‍,എം.എല്‍.എ മാരായ ശിവദാസന്‍ നായര്‍,എം.എ.വാഹീദ്,ഡൊമനിക് പ്രസന്റെഷന് തുടങ്ങിയവര്‍ അപമാനിക്കുന്നത്,ദൃശ്യമാധ്യ മങ്ങളിലൂടെ എല്ലാവരും കണ്ടതാണ്.ഇതിനെല്ലാം പ്രോത്സാഹനം നല്‍കിയത് മുഖ്യന് ഉമ്മന്‍ചാണ്ടിയും. സ്ത്രീത്വത്തെ അപമാനിച്ച ഇവരെ വീണ്ടും നിയമസഭയിലേക്ക് തെരഞ്ഞെടുക്കണമോ?
നിയമസഭയില്‍ വച്ച് കെ.കെ ലതികയെ അപമാനിച്ച വാഹീദ് അടുത്ത ദിവസം തിരുവനന്തപുരം ശ്രീകാര്യത്ത് ചെയ്ത പ്രസംഗത്തില്‍ ബിജിമോള്‍ എം.എല്‍.എ യെ ആഭാസകരമായ പദ പ്രയോഗങ്ങളിലൂടെ അപകീര്‍ത്തി പ്പെടുത്തുകയും ചെയ്തു.ബിജിമോള്‍ കൊടുത്ത കേസില്‍ നടപടി നേരിടുകയാണ് വാഹീദിപ്പോള്.നിയമ നിര്‍മ്മാണ സഭയെ സ്ത്രീ പീഡന സഭയാക്കി മാറ്റിയ സംസ്കാര ശൂന്യന്മാരെയും ഈ വിടപ്രഭുക്കന്മാര്ക്ക് എല്ലാ സഹായവും ചെയ്തു കൊടുക്കുകയും കേരളത്തെ അഴിമതിയുടെയും അസാന്മാര്‍ഗ്ഗികതയുടെയും ചളിക്കുണ്ടില്‍ താഴ്ത്തുകയും ചെയ്ത ഉമ്മന്‍ ചാണ്ടിയെയും വീണ്ടും തെരഞ്ഞെടുത്ത് ജനാധിപത്യത്തെ അവഹേ ളിക്കണോ?
Fans on the page
1 comment:
മൂത്ത ദുശാസനനെ ഒഴികെയുള്ളവരെ തെരഞ്ഞു പിടിച്ച് തോല്പിച്ച സമ്മതിദായകര്‍ക്ക് അഭിനന്ദനങ്ങള്‍.
Post a Comment