Total Pageviews

Sunday, May 29, 2016

അഴിമതി ചെയ്യാത്ത കള്ളന്മാര്‍

'അച്ഛാ ദിൻ','കള്ളപ്പണപ്പിടുത്തം' ,തുടങ്ങിയ ബഡായികൾ ഏൽക്കാഞ്ഞിട്ടാകാം അഴിമതി തുടച്ചു നീക്കി എന്ന പുതിയ അവകാശ വാദവുമായി പ്രധാനമന്ത്രിയും ബി.ജെ.പി യും ഭരണത്തിൻറെ മൂന്നാം പിറന്നാളാഘോ ഷ വേളയിൽ ഇറങ്ങിയിരിക്കുന്നത്. വ്യാജബിരുദക്കാരൻ അഴിമതി തുടച്ചു നീക്കി എന്ന് പറയുന്നതില്പരം ഒരു തമാശ വേറെയുണ്ടോ?വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് വ്യാജസത്യവാങ്ങ് മൂലം സമര്പ്പിച്ച ഒരുത്തി വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി (മറ്റൊരു വകുപ്പിൻറെയുമല്ല )വിലസുന്നതിന്നു മേലെ അഴിമതിക്ക് വേറൊരു തെളിവു വേണോ എന്ന്‍  ചോദിക്കരുത്.ആഭ്യന്തര വകുപ്പും പോലീസും കുറ്റവാളിയായി പ്രഖ്യാപി ച്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച സാമ്പത്തിക ക്രിമിനലായ ലളിത് മോഡിയെ രാജ്യംവിടാൻ നമ്മുടെ വിദേശകാര്യ മന്ത്രി നേരിട്ട് സഹായിച്ചത് വെറും ജീവ കാരുണ്യ പ്രവർത്തനമല്ലേ?ബാങ്കുകളെ 9000 കോടി രൂപ പറ്റിച്ച വിജയ്‌ മല്യ എന്ന കള്ളൂ കച്ച വടക്കാരന് നാടു വിടുന്നതിന് ഒത്താശ ചെയ്തു കൊടുത്തത് ഒരു പുണ്യ കർമ്മമല്ലേ ?ഈ പുണ്യ ഭൂമിയെ നയിക്കുന്ന ഭരണാധി കാരികളുടെ കേവലധർമ്മം മാത്രമല്ലേ അത്?1000 കോ ടി രൂപ ചെലവഴിച്ച് പരസ്യം നല്കി തങ്ങളുടെ അത്ഭുത പ്രവൃത്തികൾ ലോകരെ അറിയിക്കേണ്ടത് അനിവാര്യ മല്ലേ?അത് അഴിമതിയാകുന്നത് എങ്ങനെ?അന്യരാജ്യ ഭരണാധികാരി കാണാൻ (പെണ്നുകാണാനല്ല )വരുമ്പോൾ 10 ലക്ഷം രൂപ വില വരുന്ന കോട്ടിട്ട് പൊങ്ങച്ചം കാണി ക്കേണ്ടത് നമ്മുടെ പ്രസ്റ്റീജിൻറെ പ്രശ്നമാണ് .മാലേഗാവ് സ്ഫോടന ക്കേസ്സിലെ പ്രധാന പ്രതികളെ വെറുതെ വി ടാൻ പ്രതിപക്ഷമോ നീതിപീഠമോ സമ്മതിക്കാത്ത സാ ഹചര്യത്തിൽ ഭരണം കൈയ്യിലുള്ളപ്പോൾ രക്ഷിക്കേ ണ്ടത് കാവിക്കാരുടെ കടമയല്ലെ ?ഭീകരന്മാരുമായി പൊരുതി വീരമൃത്യു വരിച്ച ഹേമന്ത് കാർക്കറെയെ പോലുള്ള ധീര ജവാന്മാരെ ,അതിനു വേണ്ടി അപവദി ക്കാനും കുറ്റ പ്പെടുത്താനും ശ്രമിക്കേണ്ടത് ഭരണ ധുരന്ധരന്മാരുടെ ബാദ്ധ്യതയല്ലേ? കോടികൾ മുടക്കി പാർല മെന്റു സമ്മേളിക്കുമ്പോൾ അതിൽ പങ്കെടുക്കാതെ ഊര് ചുറ്റി നടക്കുന്നത് അഴിമതിയും ഉത്തരവാദിത്തമില്ലായ്മയും ജനാധിപത്യ സമ്പ്രദായത്തോടുള്ള പുച്ഛവും ആണെന്ന് പറയുന്നത് വിവരവും ബിരുദവും (വ്യാജ ബിരുദമല്ല ) ഉള്ള രാജ്യദ്രോഹി ക ളാണ് . രാഷ്ട്ര പിതാവിനെ കൊന്ന പാരമ്പര്യമുള്ള സേവകന്മാർ അതൊക്കെ കേട്ട് തള രാൻ പാടില്ല. പഠിക്കാൻ മിടുക്കരായ വിദ്യാർത്ഥികളെ കള്ളക്കേസ്സിൽ കുടുക്കിയും അഭിഭാഷക തെമ്മാടികളെ വിട്ട് തല്ലിയൊതുക്കിയും ഗവേഷകരെ കൊന്നും ഗവേഷണ സ്ഥാപനങ്ങളെ തീയിട്ടു നശിപ്പി ച്ചും തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ പിരിച്ചുവിട്ടും ,അത് തെറ്റാണെന്ന് പറയുന്ന ചീഫ് ജസ്റ്റിസ്സുമാരെ നാടുകടത്തിയും, ദളിതരെ ചുട്ടു കരിച്ചും ഈ പുണ്യ ഭൂമിയെ മൂന്നു കൊല്ലം കൂടി സേവിക്കാം.( മരു ന്നും മറ്റും സേവിക്കുന്നത് പോലെ)."ഭാരത്‌ മാതാ കീ ജയ്‌ "Fans on the page

No comments: