Total Pageviews

Tuesday, June 7, 2016

രാജ്യദ്രോഹികള്‍ രാജിവയ്ക്കണം

 മുംബയ് സ്ഫോടനത്തിന്റെ സൂത്രധാരനും അധോലോക കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധത്തിന്‍റെയും സാമ്പത്തിക ഇടപാടുകളുടെയും തെളിവുകള്‍ പുറത്ത് വന്നതോടെ മുതിര്‍ന്ന ബി.ജെ.പി നേതാവും മഹാരാഷ്ട്ര മന്ത്രി സഭയിലെ രണ്ടാമനും റവന്യു മന്ത്രിയുമായ എകനാഥ് ഖട്സേ മന്ത്രിസ്ഥാനം രാജിവച്ചു.ഒരു രാജ്യദ്രോഹിയുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്ന അഴിമതിക്കാരനായ ഈ മന്ത്രിയെ സംരക്ഷിക്കാന്‍ എല്ലാ അടവുകളും പയറ്റിയ ബി.ജെ.പി നേതൃത്വം നില്‍ക്കക്കള്ളി യില്ലാതെ വന്നപ്പോഴാണ് രാജി വയ്പ്പിച്ചത്.തങ്ങള്‍ അധികാരത്തിലേറിയാല്‍ 24 മണിക്കൂറിനകം ദാവൂദ് ഇബ്രാഹിമിനെ പിടികൂടുമെന്ന് വീമ്പിളക്കിയ മോഡിയും സംഘവും കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുമ്പോഴാണ് അയാളുമായി ഈ മോഡിശിഷ്യന്‍ നിത്യേന ഫോണില്‍ ബന്ധപ്പെടുകയും സാമ്പത്തിക ഇടപാടുകള്‍ നടത്തുകയും ചെയ്തുകൊണ്ടിരുന്നത്. പാകിസ്ഥാനിലെ ഗസല്‍ ഗായകന്‍ ഗുലാം അലിയെ മഹാരാഷ്ട്രയുടെ മണ്ണില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് വാശി പിടിച്ച ശിവസേനക്കാര്‍ക്കും മൂത്ത സംഘിയായ മുഖ്യമന്ത്രി ഫട്നാവിസിനും ഒപ്പം ഭരിക്കുംപോ ഴാണ് ഇയാള്‍ ഗുരുതരമായ ഈ രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനം നടത്തിയത്.ജെ.എന്‍.യു വിദ്യാര്ത്ഥി നേതാവ് കനയ്യകുമാറിനെയും കൂട്ടരെയും വ്യാജ സി.ഡി നിര്‍മ്മിച്ച് രാജ്യദ്രോഹിയായി ചിത്രീകരിച്ച് ജയിലിലടച്ച കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി യഥാര്‍ത്ഥ രാജ്യദ്രോഹിയായ ഖട് സെ യെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്.ഭരണഘടനയുടെ ലംഘനവും രാജ്യദ്രോഹവും ചെയ്ത ഇയാള്‍ക്കെതിരെ കേസ്സ് പോലും രജിസ്ടര്‍ ചെയ്യാതെ രാജിവയ്പ്പിച്ചത് രക്ഷപ്പെടുത്തല്‍ തന്ത്രത്തിന്‍റെ ഭാഗമാണ്.സ്വന്തം സംസ്ഥാനം കത്തിച്ചു ചാമ്പലാക്കാന്‍ എല്ലാ പണിയും ചെയ്തവന്‍റെ കയ്യില്‍ നിന്നും കപ്പം പറ്റിക്കൊണ്ടിരിക്കുന്ന ഇയാളെ ജയിലില്‍അടയ്ക്കണം. അല്ലെങ്കില്‍ ഫട് നാവിസും കേന്ദ്രമന്ത്രിമാരും മറ്റ് ബി.ജെ.പി നേതാക്കന്മാരും ഇയാളുടെ ഒറ്റുകാശിന്‍റെ പങ്കു പറ്റി യിട്ടുണ്ട് എന്ന്‍ അനുമാനി ക്കേണ്ടി വരും.ഒന്നിച്ചു ഭരിച്ചിട്ടും മുഖ്യമന്ത്രി ഇതൊന്നും അറിഞ്ഞില്ല എന്ന്‍ വിശ്വസി ക്കാന്‍ പ്രയാസമാണ്.തന്‍റെ മന്ത്രിസഭയിലെ രണ്ടാമന്‍ ചെയ്തുകൊണ്ടിരുന്ന വിദ്ധ്വംസന പ്രവര്‍ത്തനം ഇത്രനാളായിട്ടും മനസ്സിലാക്കാന്‍ കഴിയാത്ത മുഖ്യന്‍ ആ സ്ഥാനത്തിരി ക്കാന്‍ യോഗ്യനല്ല.ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനം തന്‍റെ മൂക്കിന്റെ താഴെയിരുന്ന്‍ സ്വന്തം പാര്‍ട്ടിക്കാരന്‍ നടത്തിയിട്ട് കണ്ടു പിടിക്കാന്‍ കഴി യാതെ പോയ കേന്ദ്ര ആഭ്യന്തര മന്ത്രിയും ആ സ്ഥാനം രാജിവയ്ക്കണം.

അഫ്സല്‍ ഗുരുവിനെ അനുസ്മരിച്ചു ദേശദ്രോഹ മുദ്രാവാക്യം വിളിച്ചെന്ന് യാതൊരു തെളിവുമില്ലാതെ  കനയ്യകുമാറിനെതിരെ ആദ്യം ആരോപണം ഉന്നയിച്ചതും അയാളുടെ  പിന്നില്‍ ലഷ്കര്‍  ഇ തോയിബയാണെന്ന കള്ള പ്രചരണം അഴിച്ചു വിട്ടതും  കേന്ദ്ര ആഭ്യന്തര മന്ത്രിയാ ണ്.അഫ്സല്‍ ഗുരുവി നെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച്  വിദ്യാര്ത്ഥിക ളെ  ദേശദ്രോഹികളായി ചിത്രീകരിച്ചതിന്‍റെ  മൂന്നാം നാള്‍  അഫ്സല്‍ ഗുരു വിനെ  വീരപുത്രനായി  വാഴ്ത്തുന്ന  പി.ഡി.പി യുമായി  ചേര്‍ന്ന്‍ മോഡിയു ടെയും രാജ് നാഥ്  സിംഗിന്‍റെയും പാര്‍ട്ടി  കാശ്മീര്‍ ഭരിക്കുവാന്‍  കരാറായി.രാ ജ്യസ്നേഹവും  രാജ്യദ്രോഹവും എല്ലാം അധികാരം പങ്കിടാന്‍ ഉപയോഗിക്കുന്ന  വെറും വാക്കുകള്‍ മാത്രമാണ്  ഇവര്‍ക്കെന്നു  മനസ്സിലാക്കാന്‍  ഈ ഒരു സംഭവം  മതി. ദാവൂദ്  ഇബ്രാഹിമിന്‍റെ  പങ്കു കച്ചവടക്കാരന്‍  രാജ്യദ്രോഹിയാ ണ്‌. അയാള്‍ക്ക്  ഒത്താശ ചെയ്യുന്നവരും  രാജ്യദ്രോഹികളാണ്  അവര്‍  ഭരണ ത്തില്‍ തുടരുന്നത്  രാജ്യത്തിനും ജനങ്ങള്‍ക്കും  അപകടമാണ്.


Fans on the page

2 comments:

മുക്കുവന്‍ said...

രാ ജ്യസ്നേഹവും രാജ്യദ്രോഹവും എല്ലാം അധികാരം പങ്കിടാന്‍ ഉപയോഗിക്കുന്ന വെറും വാക്കുകള്‍ മാത്രമാണ് ഇവര്‍ക്കെന്നു മനസ്സിലാക്കാന്‍ ഈ ഒരു സംഭവം മതി.

to whom are we preaching this? see in nellayi the reported kicked right infront of the police and see what they write in their facebook page... if that was written against RSS/BJP he would have been in jail by now... :)

dethan said...

മുക്കുവന്‍,


ഭരിക്കുന്നവര്‍ക്ക് ഇച്ഛാശക്തിയുണ്ടെങ്കില്‍ ഒരു പൊന്നുമോനും ഇതുപോലെ നെഗളിക്കില്ല.