Total Pageviews

Sunday, May 22, 2016

അരീം തിന്ന്‍ ആളിനേം കടിച്ചിട്ടും ...............

കേരളത്തില്‍ ഒരു ഉണക്കത്താമര വിരിഞ്ഞപ്പോഴേക്കും അഹങ്കാരത്തിന്‍റെ ആനപ്പുറത്തായി ബി.ജെ.പിയും സംഘികളും . ജനങ്ങള്‍ നിരാകരിച്ചിട്ടും കേന്ദ്രം തങ്ങളുടെ കൈയ്യില്‍ ആണെന്ന ഹുങ്കില്‍ അക്രമം അഴിച്ചു വിട്ട്‌ ,ക്രമസമാധാന നില തകര്‍ന്നെന്നു മുറവിളികൂട്ടി തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ പിരിച്ചു വിടീപ്പിക്കാം എന്നാകും കുമ്മനും ഒ.രാ. ഗോപാലും മറ്റും വിചാരിക്കുന്നതു.കാഞ്ഞങ്ങാട്ട് നിന്നും തെരഞ്ഞെടുക്കപ്പെട്ട ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ (സി.പി.ഐ)യുടെ കൈ തല്ലിയൊടിച്ചാണ്  കുമ്മന ഗുണ്ടകള്‍ അക്രമം ആരംഭിച്ചത്.കേരളത്തില്‍ പുതിയ ഒരു മുന്നണി ഭരണത്തില്‍ വരാന്‍ തുടങ്ങും മുമ്പേ ഇത്ര അസഹിഷ്‌ണുത എന്തിനു?ഇവിടെ തോറ്റതിന്‍റെ ചമ്മ ലകറ്റാന്‍ അണികളെ അക്രമത്തിനു പ്രേരിപ്പിച്ചിട്ട്‌ നേരേ ദില്ലിക്കു വിട്ട കുമ്മേട്ട കുതന്ത്രം അപാരം തന്നെ!അവി ടെ ഗുണ്ടകളെ വിട്ട്‌ ഏകെ.ജി ഭവന്‍ ആക്രമിച്ചിട്ട്‌ 'തങ്ങളെ ഉപദ്രവിക്കുന്നു എന്ന്‌ പ്രസിഡന്‍ടിനോടു പരാതി പറയാന്‍ കല്‍ക്കരി(നിതിന്‍ ഗെട്ക്കരി)യോടൊപ്പം പോയ 'പുത്തി' അതിലും കേമം!!സി.പി.എം' ബിജെപിക്കു നേരേ അക്ര മം അഴിച്ചു വിടുന്നു എന്നു പരാതി പറയാന്‍ രാഷ്ട്രപതി ഭവനില്‍ എത്തിയപ്പോള്‍ രാഷ്ട്രപതി, സി.പി.എമ്മി ന്‍റെ ആസ്ഥാനം ബിജെപിക്കാര്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ റ്റി.വി.യില്‍ ചൂടോടെ കണ്ടുകൊണ്ടിരിക്കുന്നു.!!വ്യാജ ബിരുദക്കാരുടെ വാക്കു കേട്ട്‌ ഉത്തര ഖണ്ഡില്‍ രാഷ്ട്രപ തി ഭരണം ഏര്‍പ്പെടിത്തി യതിന്‍റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ലാത്ത പ്രസിഡന്റ്, കുമ്മ,കല്‍ക്കരിമാരെ ഓടിച്ചു വിട്ടെന്നാണു ശ്രുതി.കയ്യിലിരിക്കുന്ന കള്ളസര്‍ട്ടിഫിക്കറ്റിനെ  കുറിച്ച്‌ ശരിയായ അന്വേഷണം നടന്നാല്‍ തെറിച്ചു പോകാനേ ഉള്ളൂ കേന്ദ്രത്തിലെ ഭരണക്കസേര എന്ന്‌ കേരളത്തെ വിരട്ടാന്‍ നോക്കുന്ന കുമ്മനും കല്‍ക്കരിയും അമിട്ടു ഷായും മറ്റും ഓര്‍ക്കുന്നതു നന്ന്‌.

ഇന്ത്യ ഭരിക്കുന്നത്  ബി.ജെ.പിയാണെന്നും മര്യാദക്ക് നടന്നില്ലെങ്കില്‍ സി.പി.എമ്മി നെയും പാഠം പഠിപ്പിക്കും എന്ന്‍   ഇന്നലെ  ഒരു കേന്ദ്രമന്ത്രി പറയുന്നത് കേട്ടു.ഇന്ത്യാ മഹാരാജ്യം ഒരുത്തന്റെയും  കുടുംബ സ്വത്തല്ല.ക്രമസമാധാനം സംസ്ഥാനത്തിന്‍റെ  അധികാരത്തില്‍ പെട്ടതാണ്.ഇന്ത്യയുടെ  സ്വാതന്ത്ര്യ സമരത്തെ  ഒറ്റിക്കൊടുക്കു കയും രാഷ്ട്ര പിതാവിനെ  വധിക്കുകയും ചെയ്തവരുടെ പൈതൃകം പേറുന്നവര്‍ യഥാര്ത്ഥ രാജ്യസ്നേഹികളെ  രാഷ്ട്ര സ്നേഹവും മര്യാദയും പഠിപ്പിക്കാന്‍  നോക്കണ്ടാ.വര്‍ഗ്ഗീയ വിദ്വേഷത്തിന്‍റെയും  വംശഹത്യയുടെയും  അപ്പോസ്തലന്മാര്‍  സമാധാനത്തിന്‍റെ  മാലാഖമാരാകാന്‍  ശ്രമിക്കരുത്.തെരഞ്ഞെടുപ്പു കാലത്ത്  ഇവിടെ വന്ന്‍ പ്രധാനമന്ത്രിയും ബി.ജെ.പി അദ്ധ്യക്ഷനും കേരളീയരെ  അധിക്ഷേപിച്ചിട്ടും മലയാളികള്‍  ക്ഷമിച്ചത് അവരുടെ ദൌര്‍ബ്ബല്യമാണെന്ന് ആരും കരുതണ്ട.










Fans on the page

2 comments:

Baiju Elikkattoor said...

വളരെ ശരിയായ നിരീക്ഷണം. ഞാനിത് താങ്കളുടെ പേരില്‍ എന്‍റെ ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്തോട്ടെ...?

dethan said...

Baiju Elikkattoor ,

ചെയ്തോളൂ