മാറാട് കൂട്ടക്കൊലയെ കുറിച്ച് സി ബി ഐ യെ ക്കൊണ്ട് അന്വേഷിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത് ഏതാനും ആഴ്ച മുമ്പാണ്.
അതിനെതിരെ ചില രാഷ്ട്രീയ കക്ഷികള്‍ രംഗത്തുവന്നപ്പോള്‍ മന്ത്രിസഭാ തീരുമാനത്തെ ന്യായീകരിച്ച് ഏറ്റവും കൂടുതല്‍ സംസാരിച്ച ആളാണ് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്.അന്ന് സിബിഐ ഏറ്റവും വിശ്വസനീയമായ ദേശീയ കുറ്റാന്വേഷണ ഏജന്‍സിയായിരുന്നു അദ്ദേഹത്തിന്.
ഇപ്പോള്‍ ഒരാഴ്ചയായി സിബി ഐ പോലെ വിശ്വസിക്കാന്‍ കൊള്ളാത്ത ഒരു ഏജന്‍സി ഇല്ലെന്നാണ് കോടിയേരി വാദിക്കുന്നത്.
ഇതില്‍ ഏതാണു സാര്‍ ജനം വിശ്വസിക്കേണ്ടത് ? "സിസ്റ്റര്‍ സ്റ്റെഫി,ഫാ.കോട്ടൂര്‍,ഫാ.പുതൃക്കയില്‍,പിണറായി വിജയന്,
എന്നിവരെ അന്യായമായി പീഡിപ്പിക്കുന്ന സിബിഐ യുടെ നടപടി അവസാനിപ്പിക്കുക" എന്ന് "പകല്‍മാന്യ സമിതി"യുടേതായി
കോട്ടയം നഗരത്തില്‍ നഗരത്തില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളുടെ കര്‍ത്താവും നമ്മുടെ ആഭ്യന്തരമന്ത്രിയാണോ?
"രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റിനടക്കുന്നതും ഭവാന്,
മാളിക മുകളേറിയ മന്നന്റെ തോളില്‍
മാറാപ്പു കേറ്റുന്നതും ഭവാന്"
എന്ന് പൂന്താനം പറഞ്ഞത് ഇദ്ദേഹത്തെപ്പറ്റി ആയിരിക്കുമോ?
"കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ, കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്" എന്നും കൂടി പൂന്താനം പാടിയിട്ടുണ്ട്.
Fans on the page
5 comments:
:-)
കോടിയേരി അന്ന് പറഞ്ഞതും ശരി, ഇപ്പോള്‍ പറയുന്നതും ശരി. അങ്ങനെ മാറ്റി പറയാനുള്ള മാനസികനില കൈവരിച്ചതിനാല്‍ ആണല്ലോ അങ്ങേര് ഒരു രാഷ്ട്രീയക്കാരന് ആയതും മന്ത്രി ആയതും.
നമ്മുടെ ബ്ലോഗോസ്ഫിയറിലെ ഇപ്പോഴത്തെ ചൂടുള്ള ചര്‍ച്ചാവിഷയം പോലെ, കേസ് കൊടുത്തതാണ് തെറ്റ്, തെറ്റ് ചെയ്തോ എന്നതല്ല.
ഇന്‍ക്വിലാബ് മൂര്‍ദാബാദ്, സ്വന്തം കാര്യം സിന്ദാബാദ്....
തെറ്റു ചെയ്തിട്ടില്ലെങ്കില്‍ കോടതിയെ എന്തിനു പേടിക്കണം?
ശ്രീ @ ശ്രേയസ് ,
പറഞ്ഞത് മാറ്റിപ്പറഞ്ഞാലേ രാഷ്ട്രീയക്കാരനാകാനും മന്ത്രിയാകാനും പറ്റൂ എന്ന ധാരണ അത്ര
ശരിയാണെന്നു തോന്നുന്നില്ല.അങ്ങനെ നിലനില്ക്കുന്നവര് നല്ല രാഷ്ട്രീയക്കാരാണെന്നും അഭിപ്രായമില്ല.
ബൂലോകത്തെ കേസ്സും വഴക്കുമായി ഈ വിഷയം കൂട്ടിക്കുഴക്കേണ്ടതില്ല.
സ്വ:ലേ,
പേടിയില്ലായിരുന്നെങ്കില്‍ 25ലക്ഷം രൂപാ ഫീസ് ആവശ്യപ്പെട്ട രണ്ടു സുപ്രീം കോടതി വക്കീലന്മാരെ ഇറക്കി ഹൈക്കോടതിയില്‍ വാദിപ്പിക്കുമായിരുന്നില്ലല്ലോ.എന്നിട്ടും തോറ്റു.അങ്ങനെയാണ് സിബിഐ അന്വേഷണം വന്നത്.
-ദത്തന്
ഈയുള്ളവന് ഒരു സ്മൈലി ഇട്ടിരുന്നു, ഒരു ചിന്ന തമാശ പറയാന്‍ ശ്രമിച്ചതാണ് എന്ന് സൂചിപ്പിക്കാന്‍. ;-)
അവസാനം തമാശ ഫലിച്ചില്ല എന്ന് മനസ്സിലായി! ക്ഷമിക്കൂ, ഈയുള്ളവന് ഇനിയും ഇമ്പ്രൂവ് ചെയ്യാനുണ്ട്!:-)
ശ്രീ @ ശ്രേയസ്,
സോറി.സിംബല്‍ ശ്രദ്ധിച്ചില്ല.എങ്കിലും വാചകത്തിലെ പരിഹാസം മനസ്സിലായിരുന്നു.ഇവര്‍ കളിക്കുന്ന പൊറാട്ടു നാടകത്തിന്റെ പൊരുള്‍ ആര്‍ക്കും മനസ്സിലാകില്ലെന്നാണ് നേതാക്കന്മാരുടെ വിചാരം!
നന്ദി.
Post a Comment