Total Pageviews

Friday, January 9, 2009

ആരപ്പാ ഈ ജഡ്ജീമണി ?

നാര്‍ക്കോ അനാലിസ്സില്‍ മുതല്‍ ക്രൈസ്തവ ദര്‍ശനത്തില്‍ വരെ അവഗാഹമുള്ള,കേരളാ ഹൈക്കോടതിയിലെ ഈ വനിതാ ജഡ്ജി ആര് ?നീതി ദേവതയുടെ അവതാരമോ,സഭാവസ്ത്രം ഊരി മതില്‍ ചാടിയ കന്യാസ്ത്രീയോ?ഹൈക്കോടതിയിലെ പ്രഗത്ഭ ജഡ്ജിമാരായ ജ.ബസന്തിനെയും,ജ.രാം കുമാറിനെയും വെറും കൊജ്ഞാണന്‍ മൈസ്രേട്ടുമാരാക്കി(കോപ്പിറൈറ്റ് മന്ത്രി ജി. സുധാകരന്),അഭയ കൊലക്കേസ് പ്രതികളായ അച്ചന്മാര്‍ക്കും കന്യാസ്ത്രീക്കും ജാമ്യം അനുവദിച്ച ന്യായാധിപയ്ക്ക് അര്‍ഹിക്കുന്ന തട്ടാണ്
ഇപ്പോള്‍ ഹൈക്കോടതി തന്നെ നല്‍കിയിരിക്കുന്നത്.മുമ്പു പറഞ്ഞ ജഡ്ജിമാരല്ല,അവരെ കൊജ്ഞാണന്മാരാക്കാന്‍ ശ്രമിച്ച ബഹു.ജഡ്ജിണിയാണ് ഇപ്പോള്‍ കൊജ്ഞാണയായിരിക്കുന്നത്.

കര്‍ത്താവിന്റെ സേവക വേഷമിട്ട കാമസത്വങ്ങള്‍, കന്യാസ്ത്രീമഠത്തില്‍ വച്ച് 'അരുതാത്തതു' ചെയ്യുന്നതു കണ്ടതാണല്ലോ അഭയക്കു വിനയായത്.അരുതാത്തത് ചെയ്തവരെ വെള്ളപൂശാന്‍,അരുതാത്തതു പറഞ്ഞാണ് പെണ്‍ ജഡ്ജി ഇപ്പോള്‍ അപഹാസ്യ ആയിരിക്കുന്നത്.കൊലക്കേസ് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഒരു ജഡ്ജിയും പറയാന്‍ പാടില്ലാത്തതൊക്കെ ഇവര്‍ പറഞ്ഞുകളഞ്ഞു.പരിഗണനാ വിഷയത്തിനും പരിധിയ്ക്കും അപ്പുറം കയറി വിചാരണയും വിധിപ്രസ്താവവും നടത്തിയത് ഗുരുപ്രീതിക്കാണെന്നും,സഭയുടെയും പ്രതികളുടെയും 'അനുഗ്രഹം'നല്ലവണ്ണം കിട്ടിയിട്ടാണെന്നുമാണ് ഉപശാലകളില്‍ ഉരുവിട്ടു
കേട്ടത്.ഗുരു തന്നെയാണ് വിധിന്യായം എഴുതിക്കൊടുത്തതെന്നും ശ്രുതിയുണ്ട്.

അവയുടെ വാസ്തവമെന്തായാലും,ജാമ്യാപേക്ഷയില്‍ വിധിപ്രസ്താവിക്കേണ്ട ജഡ്ജി,കൊലക്കേസ്സിന്റെ മെരിറ്റിലേക്കു കടന്നതും കുറ്റാന്വേഷകയുടെ വേഷം കെട്ടിയതും ഇമ്മിണി കടന്ന കൈയാണെന്ന് നിയമപരിജ്ഞാനമില്ലാത്തവര്‍ക്കു പോലും തോന്നിയിരുന്നു.
പുതിയ ഹൈക്കോടതി വിധി അത് ഒന്നുകൂടി ഉറപ്പിക്കുന്നതാണ്.നിയമത്തിന്റെ പ്രാഥമിക പാഠം അറിയുന്ന ആരും ചെയ്യാത്ത കാര്യങ്ങളിലാണ് മഹിളാജഡ്ജിയുടെ തൃക്കൈ വിളയാടിയതെന്ന്‍ തെളിഞ്ഞിരിക്കുന്നു.അജ്ഞതയും അധികപ്രസംഗവും അധികാര ദുര്‍വ്വിനിയോഗവും അവരുടെ ചെയ്തികളില്‍ ദൃശ്യമാണ് .ന്യായാസന മര്യാദയുടെയും അച്ചടക്കത്തിന്റെയും പേരില്‍ ജ. ബസന്ത് ഇത്തരം കടുത്ത വാക്കുകള്‍ പ്രയോഗിക്കാതിരുന്നതാണ്. പക്ഷേ 'വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടുമാരാകില്ല' എന്ന ഒറ്റ പ്രസ്താവനയില്‍ പറയാനുള്ളത് മുഴുവന്‍ അദ്ദേഹം ഭംഗിയായും ശക്തിയായും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

അല്പമെങ്കിലും ആത്മാഭിമാനം അവശേഷിക്കുന്നുണ്ടെങ്കില്‍ വനിതാ ജഡ്ജി രാജി വക്കുകയാണു വേണ്ടത്.പരമോന്നത നീതിപീഠത്തില്‍ നിന്നും അത്തരമൊരു ശാസനയോ നിര്‍ദ്ദേശമോ വരും മുമ്പേ ചെയ്യുന്നതാണ് ഭംഗി.ഇതുപോലെ'അരുതാത്ത'വേല ചെയ്തതിന്റെ പേരില്‍ സുപ്രീം കോടതി ശാസിച്ചതിനെ തുടര്‍ന്നാണ് പണ്ട് ഒരു മുന്‍ വനിതാ ജഡ്ജിയുടെ ഗവര്‍ണ്ണര്‍ സ്ഥാനം തെറിച്ചതെന്ന് ഓര്‍ക്കുക.


Fans on the page

15 comments:

ചാണക്യന്‍ said...

പെണ്‍ബുദ്ധി പിന്‍‌ബുദ്ധി.....

അഭിമന്യു said...

dethan, ആരപ്പാ ഈ ജഡ്ജിമണി കലക്കി.ഇത് ആ ജഡ്ജിണി വായിച്ചിരുന്നെങ്കില്‍
കോര്‍ട്ടലക്ഷ്യത്തിന്‍റെ പേരില്‍ തന്നെ അകത്താക്കിയേനെ,ഇതു പോലെ ബൂലോഗത്തല്ലാതെ പത്രങ്ങളില്‍ എഴുതാനുള്ള
സ്വാതന്ത്ര്യം നമുക്ക് എന്നാണ് കിട്ടുന്നത്.
വിശുദ്ധന്മാരോട് ഇത്രയും വിധേയത്വം കാണിച്ചതിന് പ്രതിഫലമായിട്ട് അരമനയില്‍ നിന്ന്പണമായിട്ട് തന്നെ എന്തെങ്കിലും
കൊടുത്തൊ അതൊ വിശുദ്ധയായിട്ട് പ്രഖ്യാപിക്കാമെന്ന്
മെത്രാന്‍ വാക്കു കൊടുത്തൊ ആവോ?

Nat said...

"പെണ്‍ബുദ്ധി പിന്‍‌ബുദ്ധി....."
ohooo...

പാഞ്ഞിരപാടം............ said...

എന്താശാനെ അപ്പോ അങങനെ തന്നെ തീരുമാനിച്ചു... പിന്നെന്തിനാ ഇനി കോടതി.... "കര്‍ത്താവിന്റെ സേവക വേഷമിട്ട കാമസത്വങ്ങള്‍, കന്യാസ്ത്രീമഠത്തില്‍ വച്ച് 'അരുതാത്തതു' ചെയ്യുന്നതു കണ്ടതാണല്ലോ അഭയക്കു വിനയായത്" എന്താ മാഷെ നിങ്ങള്‍ അവിടെ ഉണ്ടായിരുന്നോ? ചുമ്മാ അങങ് തള്ളിക്കോ...

ആര്‍ക്കും എന്തും എഴുതാന്‍ പാറ്റുമല്ലോ...അതാണല്ലോ ഇവിടെ നടക്കുന്നത്, അതിനു "കേരള കൗമദി" വായിച്ചാല്‍ മതിയാവും....

ഇവന്‍ പറയുന്നതു എന്തെനന് ഇവന്‍ അറിയുന്നില്ല ഇവനോടു ഷമിക്കണേ..........

പകല്‍കിനാവന്‍ | daYdreaMer said...

ഇതു കലക്കി അണ്ണാ ഈ മണി കഥ ...... ലവള് പുലിയാ...!!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ചെലസമയത്ത് അങ്ങനെയാ...

dethan said...

ചാണക്യാ,
പെണ്‍ ബുദ്ധിയെ അടച്ചാക്ഷേപിക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല.ഇത് അതി ബുദ്ധിയോ
വികല ബുദ്ധിയോ ആണ്.

അഭിമന്യു,
കോര്‍ട്ടലക്ഷ്യം,മാനനഷ്ടം തുടങ്ങിയ ഉമ്മാക്കികള്‍ കാട്ടിയാണല്ലോ ജനത്തെ ഇവര്‍ വിരട്ടുന്നത്.അതു
പേടിച്ച് ഉള്ളകാലം മുഴുവന്‍ മിണ്ടാതിരുന്നാല്‍ ഇത്തരം ജഡ്ജിക്കൊച്ചമ്മമാര്‍ ലോകം തന്നെ കീഴ്മേല്‍
മറിക്കില്ലേ?

പ്രതിഫലം എന്തൊക്കെ ആയിരുന്നെന്ന് ആര്‍ക്കറിയാം.

നതാഷ,
ചാണക്യന്‍ പ്രകോപിപ്പിക്കാന്‍ പറഞ്ഞതല്ലേ!

പാഞ്ഞിരപാടം,
വേണ്ടാ.ജഡ്ജിണി പറഞ്ഞ പോലെ ആത്മഹത്യയാണെന്ന്‍ അങ്ങു വിശ്വസിച്ചു കളയാം. എന്താ മാഷേ താങ്കള്‍ സഭാ നേതൃത്വത്തെപ്പോലെ സംസാരിക്കുന്നത് ?ഈ മൂന്നു 'വിശുദ്ധരു'മല്ല മറ്റാരോ ആണ് അഭയയെ കൊന്നത് എന്നാണ് വിശുദ്ധ പിതാക്കന്മാര്‍ പറയുന്നത്.ഇത്ര തിട്ടമുണ്ടെങ്കില്‍ അവരെ അങ്ങു ചൂണ്ടിക്കാണിച്ചു കൊടുത്താല്‍ പോരായോ?

ദീപിക വായിച്ചു വിജ്ഞാനമുള്‍ക്കൊണ്ട് വിധി പ്രസ്താവിക്കുന്ന ജഡ്ജിമാരെ മനസ്സിലാക്കാന്‍ കേരള കൗമുദി പോയിട്ട് എഞ്ചുവടി പോലും വായിക്കേണ്ട ആവശ്യമില്ല.

പകല്‍കിനാവന്‍,
പുലിയോ സൃഗാലമോ?

-ദത്തന്‍

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

ജഡ്ജിയെ വരെ സ്വാധീനിക്കാന്‍ കെല്‍പ്പുള്ളാവരാ കേരളത്തിലെ സഭകള്‍. സഭ പറഞ്ഞതും ജഡ്ജി പറഞ്ഞതും തമ്മിലെന്തു വ്യത്യാസം? വേറെ വഴിക്കു ചിന്തിക്കുന്ന ജഡ്ജ്കിമാരുള്ള കാര്യം കറച്ചു നേരത്തേക്കെങ്കിലും മറന്ന് സഭയ്ക് സന്തോഷിക്കാനായത് വലിയ കാര്യം.

വിദൂഷകന്‍ said...

ഇത്രയും പറയേണ്ടതു തന്നെ.

ഉത്തരവാദപ്പെട്ടിടത്ത് കയറിയിരുന്ന് തോന്ന്യാസം കാണിക്കുന്നവരെ കൈകാര്യം ചെയ്യാന്‍ ജനങ്ങള്‍ തയ്യാറാകണം..

'വാളെടുത്തവരെല്ലാം വെളിച്ചപ്പാടല്ല'-ജ.ബസന്തിന്റെ പ്രയോഗം ഉഗ്രന്‍..

മഹിളാമണി രാജിവയ്ച്ചൊഴിയുന്നതാണ് നല്ലത്.

siva // ശിവ said...

ചാണക്യന്‍ പറഞ്ഞതാവും ശരി.... അല്ല.... അതു തന്നെയാണ് ശരി....

മുസാഫിര്‍ said...

ഇതു വരെ കേട്ടുകേഴ്വി പോലുമില്ലായിരുന്നല്ലോ.എവിടെ നിന്നു വന്നു ഈ പുതിയ അവതാരം ?

dethan said...

മോഹന്‍ പുത്തന്‍ ചിറയ്ക്ക്,
ഭരണകൂടങ്ങളെ വരെ വിലയ്ക്കെടുക്കാനുള്ള കെല്പ് തങ്ങള്‍ക്കുണ്ടെന്ന് സഭകള്‍ തെളിയിച്ചിട്ടുണ്ട്.ആ നിലയ്ക്ക് താങ്കള്‍ പറഞ്ഞതു പോലെ ജഡ്ജിമാരെ സ്വാധീനിക്കാന്‍ വളരെ എളുപ്പമാണ്.അങ്ങനെ സ്വാധീനിക്കപ്പെടുന്നവരാണ് നമ്മുടെ ജുഡീഷ്യറിയുടെ ശാപം.

വിദൂഷകന്‍-1,
അതെ.ജനങ്ങള്‍ തന്നെയാണ് ഇത്തരക്കാരെ കൈകാര്യം ചെയ്യേണ്ടത്.

ശിവാ,
അങ്ങനെയെങ്കില്‍ അഭയയുടെ കൊലപാതകം ആത്മഹത്യ ആക്കി മാറ്റിയ മൈക്കിള്‍ എന്ന ഡിവൈഎസ് പിയുടെ ബുദ്ധിയെ എന്തു വിളിക്കും?

മുസാഫിര്‍,
ന്യായാസനങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ഇങ്ങനെയും ചില അവതാരങ്ങളുണ്ടാകും.പിലാത്തോസും
ശകുനിയും മന്ഥരയും പേരു കേള്‍പിച്ചത് ഇതുപോലായിരുന്നല്ലോ.
പ്രിയ,
നന്ദി.

Jayasree Lakshmy Kumar said...

‘വാളെടുത്തവരെല്ലാം വെളിച്ചപാടുകളല്ല’ ആ ഒറ്റ വാചകത്തിലുണ്ടെല്ലാം. വളരേ ഇഷ്ടപ്പെട്ടു ആ പ്രസ്താവന.

dethan said...

ലക്ഷ്മി,
ഇത്രയൊക്കെ ആയിട്ടും ജഡ്ജിക്കൊച്ചമ്മയുടെ വെളിച്ചപ്പാടു തുള്ളല്‍ അവസാനിക്കുന്നില്ലല്ലോ.
സ്ത്രീകള്‍ക്കാകെ അപമാനമുണ്ടാക്കുന്ന തരത്തില്‍,അവര്‍ വീണ്ടും മൂളുകയും മുരളുകയുമാണ്.
ജ.ബസന്ത് പ്രകടിപ്പിച്ച ഔദ്യോഗിക മര്യാദ ദൗര്‍ബ്ബല്യമാണെന്ന് ഈ സ്ത്രീ തെറ്റിദ്ധരിച്ചതു പോലുണ്ട്.
ഇവര്‍ക്കൊന്നും മര്യാദയുടെ ഭാഷ ചേരില്ല. തെറിക്കുത്തരം മുറിപ്പത്തല്‍ എന്ന് പണ്ടുള്ളവര്‍ പറഞ്ഞത് ഇത്തരക്കാരെ ഉദ്ദേശിച്ചാണ്.
-ദത്തന്‍

Nasiyansan said...

ചുമ്മാ ഇതുടെ വായിക്കൂന്നെ

http://nasiyansan.blogspot.com/