'ഉന്തിത്തള്ളുന്ന നായര്‍ക്ക് നിരങ്ങിയടുക്കുന്ന അച്ചി' എന്നു പറയും പോലെ പ്രധാനമന്ത്രിയുടെ ഒരു ഉപദേഷ്ടാവായ ശ്രീ ശശി തരൂര്‍ ,അദ്ദേഹത്തിന് സര്‍ വ്വഥാ യോഗ്യനായ അനുചരനാണെന്ന് തെളിയിച്ചിരിക്കുന്നു.നമ്മുടെ ദേശീയ ഗാനാലാപന രീതിയെ അമേരിക്കന്‍ സമ്പ്രദായത്തിന് അടിയറ വച്ച് സായിപ്പിനോടുള്ള വിധേയത്വം പ്രകടിപ്പിച്ചാണ് ശശി തരൂര്‍ ഗുരുവിനെ കടത്തി വെട്ടിയിരിക്കുന്നത്.ഫെഡറല്‍ ബാങ്ക് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ വച്ചാണ് അദ്ദേഹം,ഇന്ത്യന്‍ ദേശീയഗാനം ആലപിക്കുമ്പോള്‍
അമേരിക്കക്കാര്‍ ചെയ്യും പോലെ വലതു കൈ നെഞ്ചോടു ചേര്‍ത്തു വയ്ക്കാന്‍ നിര്‍ദ്ദേശിച്ചതും സദസ്യര്‍ അനുസരിച്ചതും.
ദേശീയ ഗാനം ആലപിക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് വ്യക്തമായ ചട്ടങ്ങളുണ്ട്.രാജ്യത്തമ്പാടും അതു കര്‍ശനമായി പാലിക്കപ്പെടുന്നുമുണ്ട്.അറുപത് വര്‍ഷത്തിലേറെയായി ഭാരതംഅനുവര്‍ത്തിച്ചു വന്ന ആ നടപടിക്രമമാണ് ശശി തരൂര്‍ മാറ്റിമറിച്ചത്.ദേശീയ പതാകയും ദേശീയ ഗാനവും എല്ലാം ഏതു രാഷ്ട്രത്തിന്റേതായാലും അതാതു രാഷ്ട്രങ്ങള്‍ക്ക് പ്രിയപ്പെട്ടതാണ്.
അവരുടെ അഭിമാനമാണ്. പതാക ഉയര്‍ത്തുന്നതിനും ദേശീയ ഗാനം ആലപിക്കുന്നതിനും ഓരോ രാജ്യത്തിനും അതിന്റേതായ നിയമങ്ങളും രീതികളുമുണ്ട്.ദേശാഭിമാനമുള്ള ഒരു പൗരനും അതില്‍ നിന്നു വ്യതിചലിക്കാറില്ല.
'ഭാരതകഥ' രചിച്ച ശശി തരൂരിന് ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രവും അതില്‍ ദേശീയ ഗാനത്തിന്റെ പങ്കും അറിയില്ല എന്നു ധരിക്കാന്‍ പ്രയാസമാണ്.പക്ഷേ അതു വേണ്ടവണ്ണം ഉള്‍ക്കൊണ്ടിട്ടില്ല എന്ന് വേണം അനുമാനിക്കാന്‍.നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന വിദേശാധിപത്യത്തില്‍ നിന്നും ഇന്ത്യ മോചിതയായത് നിരവധി പേരുടെ ജീവിതം ഹോമിച്ചിട്ടാണ്.വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച ഇദ്ദേഹത്തെപ്പോലുള്ളവര്‍ക്ക് ആ പോരാട്ടങ്ങളുടെ മഹത്വം മനസ്സിലാകില്ല.ബ്രിട്ടീഷുകാരനെ ഓടിച്ചത് അമേരിക്കക്കാരന്റെ ആധിപത്യം സ്വീകരിക്കാനായിരുന്നില്ല.ജീവിതത്തിന്റെ നല്ലൊരു ഭാഗം അമേരിക്കയില്‍ കഴിഞ്ഞ ശശിതരൂരിനും ജോര്‍ജ് ബുഷിനെ ദൈവമായി കരുതുന്ന മന്‍ മോഹന്‍ സിംഗിനും അതു മനസ്സിലാകില്ല.
അഴകനെ "അച്ഛാ" എന്നു വിളിച്ച് ശീലിച്ചവര്‍ക്ക് സ്വന്തം അച്ഛനമ്മമാരോട് പുച്ഛമായിരിക്കും.സിംഗ് ജിയ്ക്ക് പ്രധാനമന്ത്രി ആയി ഭരിക്കാനും ശശി തരൂരിന് യു എന്നില്‍ പ്രതിനിധീകരിക്കാനും കിട്ടിയ രാജ്യം അമേരിക്കന്‍ അച്ഛന്‍മാര്‍ സമ്പാദിച്ചതല്ല.എല്ലാ കാര്യത്തിലും സായിപ്പിനെ അനുകരിക്കുന്നതും അവന്റെ വിഴുപ്പു ചുമക്കുന്നതും അവന്റെ ആട്ടും തുപ്പും ഏല്‍ക്കുന്നതും പുണ്യമായിക്കരുതുന്ന ഇത്തരം ഇരുക്കാലികളാണ് അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയുടെ അന്തസ്സ് കെടുത്തുന്നത്.
നമ്മുടെ ദേശീയ ഗാനം ആലപിക്കാന്‍ അമേരിക്കന്‍ രീതി അവലംബിച്ച ഈ നാടന്‍ ധ്വരയ്ക്ക് ഏതെങ്കിലും ഒരു അമേരിക്കക്കാരനെക്കൊണ്ട് ഇന്ത്യന്‍ രീതിയില്‍ അവന്റെ ദേശീയഗാനം ആലപിപ്പിക്കാന്‍ കഴിയുമോ?അവിടെയാണ് സായിപ്പിന്റെയും സയിപ്പിന്റെ താറു താങ്ങി സായൂജ്യമടയുന്ന ഇദ്ദേഹത്തെപ്പോലുള്ളവരുടെയും ദേശീയ ബോധത്തിന്റെ അന്തരം മനസ്സിലാവുക.സായിപ്പെന്നല്ല ഇന്ത്യയേക്കാള്‍ മോശമായ ഒരു പട്ടിണിരാജ്യത്തെ സാധാരണക്കാരന്‍ പോലും ശശി തരൂര്‍ കാട്ടിയപോലുള്ള അധമ വിധേയത്വം കാട്ടുകയില്ല.
യു എന്‍ അസ്സംബ്ലിയില്‍, കാശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയുടെ നിലപാടു വ്യക്തമാക്കിയും അമേരിക്കയെ നിശിതമായി വിമര്‍ശിച്ചും മണിക്കൂറുകളോളം പ്രസംഗിച്ച ഒരു വലിയ മനുഷ്യന്റെ നാട്ടുകാരനാണല്ലൊ ഈ സായിപ്പിന്റെ കാലുനക്കിയും എന്നത് വല്ലാത്ത വൈപരീത്യം തന്നെ. മലയാളിയുടെ നാണക്കേടും.
Fans on the page
22 comments:
അല്ലാ...ഈ നെഞ്ചെന്നൊക്കെ പറയുമ്പോള്‍ അമേരിക്കേടെ ഭൂപടമായിട്ടുവരുമോ ആസനമായിട്ടു വരുമോ?
സുഹൃത്തേ ഓരോ നിയമിത്തിനും ഒരു ലക്ഷ്യമുണ്ട്, ദേശിയപതാകയെ ഹൃദയപൂര്‍വ്വം ബഹുമാനിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കുക എന്നതായിരുന്നിരിക്കണം അത്തരത്തില്‍ നിയമം നിര്‍മ്മിച്ചവരുടെ ലക്ഷ്യം. ജീവന്റെ തുടിപ്പില്‍ കൈവെച്ച് ദേശീയഗാനം ആലപിക്കാന്‍ ആഹ്വാനം ചെയ്ത ശശിതരൂരിനെ പോലേയുള്ളവരെ വിമര്‍ശിക്കുന്ന താങ്കളെ പോലെയുള്ളവര്‍ നെഞ്ചില്‍ കൈവയ്ക്കുന്നതിന്റെ പേറ്റെന്റ് അമേരിക്കക്കാണ് എന്നാണ് ഈ പോസ്റ്റിലൂടെ പുലമ്പുന്നത്.
മനുഷ്യനെപോലെ ചിന്തിക്കൂ സുഹൃത്തേ... എന്നിട്ടു മതി മാനുഷികപ്രവൃത്തികള്‍ക്ക് അതിര്‍ത്തി നിര്‍ണ്ണയിക്കുന്നത്.
യ്യൊ അതൊന്നും പറയല്ലേ ‘ഭ്രാന്താ’. തരൂൂര്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ആയേക്കും എന്നൊരു കേട്ടു കേഴ്വി ഉണ്ട്. ഇനി അയാള്‍ ചെയ്യുന്നതിനൊക്കെ അമേരിക്കന്‍ ബന്ധം സ്ഥാപിച്ചാലേ ശരിയാവൂ.
ലാലൂം ഭാര്യേം കൊറെക്കാലം മുമ്പ് ഇരുന്ന് ദേശീയഗാനം കേട്ടു, അത് ആരുടെ വിധേയത്വത്തിലെഴുതും?
അന്ന് പത്രങ്ങളില്‍ വാര്‍ത്ത വന്നത് അമേരിക്കക്കാര്‍ ചെയ്യുന്നത് പോലെ നെഞ്ചത്ത് കൈവെച്ച് പാടണം എന്ന് ശശി “നിര്‍ബന്ധിച്ചു” എന്നോ മറ്റോ ആയിരുന്നോ?
തെരഞ്ഞെടുപ്പില്‍ ശശി മാത്രമല്ല വടക്കനും ഉണ്ടാകുമെന്നല്ലേ പത്രങ്ങളിലെ പിന്നാമ്പുറ ചര്‍ച്ചകള്‍ :) ഇവരാരടേയ് എന്ന് തെരഞ്ഞെടുപ്പ് കാലത്ത് സാധാരണ ജനങ്ങള്‍ ചോദിക്കില്ലേ? അപ്പോള്‍ പബ്ലിസിറ്റി സ്റ്റണ്ട് ഈ “മഹാന്മാര്‍”ക്ക് അത്യാവശ്യം ;)
തീർച്ചയായും തരൂർ ചെയ്തത് പത്രത്തിൽ വായിച്ചപ്രകാരം തെറ്റൂതന്നെ. ഇന്ത്യൻ ദേശീയഗാനം ചൊല്ലുമ്പോൾ അമേറിക്കൻ സ്റ്റൈലിൽ അല്ല നിൽക്കേണ്ടത്. അങ്ങിനെ എങ്കിൽ അതിന്റെ (നിയമപ്രകാരം ഉള്ള ചിട്ടകളുടേ) ആവശ്യം ഇല്ല.ദേശീയഗാനത്തെ അപലപിച്ചാലും, ദേശീയപതാകയെ അപമാനിച്ചാലും വ്യാഖ്യാനങ്ങൾ ഉണ്ടാക്കുവാൻ ആളുകൾ ഉണ്ടാകും. (കരിപ്പൂർ വിമാനത്താവളത്തിൽ ഒരു പാർടിക്കാർ ചെയ്ത അധിക്രമത്തിനു അധികം നാളത്തെ പഴക്കം ഇല്ലല്ലോ?)
സാധാരണക്കാരുടെ വികാരം അറിഞ്ഞുകൊണ്ട് ഒരു തിരഞ്ഞെടുപ്പിൽ ഏതുപാർടിയുടെ കുപ്പായം ഇട്ടിട്ടായാലും ജനങ്ങളിലേക്ക് വന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കും എന്ന് തോന്നുന്നില്ല.ജനങ്ങളെ ഭയപ്പെടുന്ന ഭീരുക്കളും,ജനങ്ങളാൽ തിരസ്കരിക്കപ്പെട്ടവരും,വ്യ്‌വസായ-സിനിമാ ക്കാരുuം ഒക്കെ ചെയ്യുന്നപോലെ കുറുക്കുവഴിയിലൂടെ അദ്ദേഹം ഒരു പക്ഷെ രാജ്യസഭയിൽ എത്തിയെന്നും വരാം,അതുവഴി മന്ത്രിയായെന്നും വരാം.
അല്ലാണ്ടെ കോട്ടിട്ടവർക്കൊക്കെ തിരഞ്ഞെടുപ്പിൽ വന്ന് ജയിക്കുവാൻ കേരളത്തിൽ (ചില മണ്ടലങ്ങളിൽ വ്യത്യാസം ഉണ്ടായെക്കാം) അല്പം ബുദ്ധിമുട്ടാണ്.
തികച്ചും പ്രാധാന്യമര്‍ഹിക്കുന്ന ഒരു കാര്യം തന്നെയാണ് ഇത്. കുറച്ചുകൂടി വലിയ ക്യാന്‍വാസില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യം. അധിനിവേശം കര നാവിക വ്യോമ യുദ്ധങ്ങള്‍ വഴിയും ചിലപ്പോള്‍ ശശി തരൂര്‍മാര്‍ വഴിയും. നാം കരുതിയിരിക്കേണ്ടതുണ്ട്. പണക്കാരന്റെ പെട്ടികാക്കുന്ന ഇടതുപക്ഷത്തിനും, സത്യം പറയുന്നവര്‍ക്ക് ചെരുപ്പുമാലയിടീക്കാന്‍ നടക്കുന്ന ബി ജെ പി ക്കും ഇതൊന്നും അത്ര കാര്യമായിരിക്കില്ല. വളരെ നല്ല പോസ്റ്റ്
നാറാണത്തുഭ്രാന്തന്‍,
താങ്കള്‍ ഏതു രാജ്യത്താണു ജീവിക്കുന്നത്?ആരുടെ ദേശീയ പതാകയുടെ കാര്യമാണു പറയുന്നത് ?
ഞാന്‍ എഴുതിയത് ഇന്ത്യന്‍ ദേശീയ ഗാനത്തെ അപമാനിച്ചതിനെക്കുറിച്ചാണ്.അത് ആലപിക്കുമ്പോള്‍
അനുവര്‍ത്തിക്കേണ്ട രീതികളുണ്ട്.അമേരിക്കയ്ക്കുമുണ്ട് അവരുടെ ദേശീയഗാനാലാപന രീതികളും ചിട്ടവട്ടങ്ങളും.അതു താങ്കളും സമ്മതിക്കുന്നു.അപ്പോള്‍ പിന്നെ ഇന്ത്യയുടെ ദേശീയഗാനം അമേരിക്കന്‍ സ്റ്റൈലില്‍ നിന്നു വേണം ആലപിക്കാന്‍ എന്ന് പറഞ്ഞാല്‍ എങ്ങനെയാണ് അംഗീകരിക്കുക?പറഞ്ഞത് ശശി തരൂര്‍ ആയതു കൊണ്ട് ന്യായമാണ് എന്നാണു വാദമെങ്കില്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട് .നാറാണത്തുഭ്രാന്തനല്ല മേഴത്തോളഗ്നിഹോത്രി പറഞ്ഞാലും സമ്മതിക്കാന്‍ പറ്റില്ല.
ഗുപ്തന്‍,
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് ,ഭാരതത്തിന്റെ ദേശീയഗാനം അമേരിക്കന്‍ സ്റ്റൈലില്‍ ആലപിക്കാനും
അങ്ങനെ ചെയ്യാന്‍ പൗരനെ നിര്‍ബ്ബന്ധിക്കാനും അവകാശം ഉള്ളതായി അറിവില്ല.കോണ്‍ഗ്രസ്
സ്ഥാനാര്‍ത്ഥിയാകാന്‍ പോകുന്ന ആള്‍ പഴയ കോണ്‍ഗ്രസ്സുകാരുടെ കഥയെങ്കിലും അറിയണ്ടേ?ഏതു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ആയാലും ദേശീയഗാനത്തെ അവഹേളിക്കാന്‍ പാടുണ്ടോ?
പറയുന്നതിലെ ന്യായാന്യായങ്ങളും ശരിതെറ്റുകളും വസ്തുതകളും പരിഗണിക്കാതെ,ഞങ്ങളില്‍ ചിലരെല്ലാം രാഷ്ടീയ വിരോധവും അമേരിക്കന്‍ വിദ്വ്വേഷവും തീര്‍ക്കാന്‍ ശ്രമിക്കയാണെന്നുള്ള മുന്‍ വിധി ഇനിയും തിരുത്താറായില്ലേ?
അയല്‍ക്കാരന്‍,
വിവരക്കേടു കൊണ്ടു ചെയ്യുന്നതും അറിഞ്ഞു കൊണ്ടു ചെയ്യുന്നതും രണ്ടായി തന്നെ കാണണം.മോഹന്‍
ലാല്‍(ലാല്‍ എന്നതു കൊണ്ട് അതാണ് ഉദ്ദേശിച്ചതെന്നു കരുതുന്നു.) ചൈനാക്കാരന്‍ അല്ലെങ്കില്‍ അമേരിക്കക്കാരന്‍ ഇരുന്നു കൊണ്ടാണ് ദേശീയഗാനം ആലപിക്കുന്നത് അതുകൊണ്ട് നമ്മളും ഇരുന്നു
കൊണ്ടു മതി എന്നു പറഞ്ഞിരുന്നെങ്കില്‍ വിധേയത്വം കൊണ്ടാണെന്നു കരുതാമായിരുന്നു.
മനോജ്,
വലതു കൈ മടക്കി നെഞ്ചത്തു വച്ച് അയാളും വേദിയിലും സദസ്സിലും ഉണ്ടായിരുന്ന സകലരും ആലാപനം നടത്തുന്നത് ഞാന്‍ ടിവിയില്‍ കണ്ടതാണ്.പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്നു തോന്നുന്നില്ല.സായ്പ്പു ചെയ്യുന്നതാണ് ശരി എന്ന വിധേയമന:സ്ഥിതിയില്‍ നിന്നുണ്ടാകുന്ന ഒരുതരം
കോം പ്ലക്സ് കൂടി അതിന്റെ പിന്നിലുണ്ട്.
പാര്‍പ്പിടം,
നന്ദി;യഥാര്‍ത്ഥ പ്രശ്നം മനസ്സിലാക്കിയതിനും പ്രതികരിച്ചതിനും.
തെരഞ്ഞെടുപ്പില്‍ നില്‍ക്കുന്നതും ജയിക്കുന്നതു ഒക്കെ അദ്ദേഹത്തിന്റെയും അദ്ദേഹത്തെ സ്ഥാനാര്‍ത്ഥി
യാക്കുന്നവരുടെയും കാര്യം.അതൊന്നും ദേശീയഗാനത്തെ അവഹേളിക്കാനുള്ള ലൈസന്‍സല്ല.
ഹരി,
ശരിയാണ്. പലര്‍ക്കും ഇതൊന്നും അത്ര ഗൗരവമുള്ള കാര്യമല്ല.അതുകൊണ്ടാണ് ഇവരെപ്പോലുള്ളവര്‍
സമൂഹ മദ്ധ്യത്തില്‍ പിന്നെയും മാന്യന്മാരായി തുടരുന്നത്.
നന്ദി.
-ദത്തന്‍
യുഎന്‍. സെക്രട്ടറിയാകാന്‍ കഴിഞ്ഞില്ല. എങ്കിലൊരു എംപി സ്ഥാനമെങ്കിലും........ അതിനും സയ്പു കനിയണ്ടേ? സായ്പിനെ കണ്ടാല്‍ കവാത്ത് മറക്കില്ലേ??????????
ലാലൂ, (ചി: എല്‍. പി. യാദവ്)ഭാരതത്തിലെ തീവണ്ടി മന്ത്രി
റാബ്രി, (സൌ: ആര്‍.ഡി. യാദവ്) ബീഹാരത്തിലെ മുന്മുഖ്യമന്ത്രിണി
MMP,
യു എന്‍ സെക്രട്ടറി ജനറല്‍ ആകാഞ്ഞത് ലോകത്തിന്റെ ഭാഗ്യം.അല്ലായിരുന്നെങ്കില്‍ നമ്മുടെ ദേശീയ പതാകയും മാറ്റണമെന്നു പറഞ്ഞേനേ.
അയല്‍ക്കാരാ,
ലാലുപ്രസാദ് യാദവും ഭാര്യയുമാണെങ്കില്‍ തീര്‍ച്ചയായും ഗൗരവമുള്ള കാര്യമാണ്.ഞാന്‍ കണ്ടില്ല.
നമ്മളാരും കണ്ടില്ലെങ്കിലും അവര്‍ക്കെതിരെ നടപടിക്കാന്‍ യോഗ്യതയുള്ളവര്‍ അറിഞ്ഞുകാണുമല്ലോ.
ഈ അനാദരവിനെതിരേ ശബ്ദിക്കാത്ത അവര്‍ക്ക് ശശിതരൂരിനെ കുറ്റപ്പെടുത്താന്‍ ധൈര്യം കാണില്ല.
-ദത്തന്‍
ലാലൂനെതിരെ കേസൊക്കെ ഉണ്ടായിരുന്നു. കോടതി തള്ളി. ദേശീയഗാനത്തിന് എഴുന്നേറ്റുനിക്കുവൊന്നും വേണമെന്നില്ലാ എന്നതായിരുന്നു വിധി.
http://timesofindia.indiatimes.com/articleshow/810900087.cms
ശശി തരൂര്‍ നല്‍കിയ വിശദീകരണവും മാധ്യമങ്ങളില്‍ വന്നിരുന്നു. മുംബൈയില്‍ മരിച്ച ഇന്ത്യക്കാരെക്കുറിച്ചോര്‍ക്കുമ്പോള്‍, ഇന്നിവിടെ കേള്‍ക്കുന്ന ദേശീയഗാനത്തിനു പ്രത്യേക പ്രാധാന്യമുണ്ടെന്നും; ഹൃദയത്തില്‍ തൊട്ടല്ലാതെ മുംബൈയില്‍ മരിച്ചവരെ ഓര്‍ക്കുവാന്‍ കഴിയില്ലെന്നും, അതിനാല്‍ താന്‍ ഇന്ന് ദേശീയഗാന സമയത്ത് കൈ നെഞ്ചോട് ചേര്‍ത്തു വെച്ചു നില്‍ക്കുകയാണെന്നും, താത്പര്യം തോന്നുന്നവര്‍ക്ക് അങ്ങിനെ ചെയ്യാം എന്നാണ് താന്‍ പറഞ്ഞത്, എന്നാണ് (ഏകദേശം ഈ അര്‍ത്ഥം, വരി കൃത്യമായി ഓര്‍മ്മയില്ല.) അദ്ദേഹം വിശദീകരിച്ചത്. ഒരുപക്ഷെ, ആത്മാര്‍ത്ഥമായാവും അദ്ദേഹത്തിന് ഇങ്ങിനെയൊരു ചിന്ത പോയത്; അല്ലാതെ അമേരിക്കന്‍ രീതിയില്‍ ഇങ്ങിനെയൊരു ന്യായം പറഞ്ഞ് നില്‍ക്കാം എന്നൊന്നും ചിന്തിച്ചുപോലും ഉണ്ടാവുകയില്ല. പക്ഷെ, നമുക്ക് ദേശീയഗാനസമയത്ത് പാലിക്കുവാനൊരു നിയമമുള്ളപ്പോള്‍, എല്ലാ സാഹചര്യത്തിലും അതു പാലിക്കപ്പെടുക തന്നെ വേണം. ശശി തരൂരിനെപ്പോലെയൊരാള്‍ അതിനൊരു പുതിയ രീതി, ഒരു പ്രാവശ്യത്തേക്കാണെങ്കില്‍ പോലും, അനുവര്‍ത്തിക്കുന്നത് തെറ്റു തന്നെ.
പിന്നെ, പൊതുപരിപാടികളില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ പലരും ഈ പറയുന്ന രീതിയിലൊന്നും നില്‍ക്കാറില്ല എന്നതുമൊരു സത്യം!
@ അയല്‍ക്കാരന്‍,
കോടതിവിധിയുടെ കാര്യം ആ ലിങ്കില്‍ ഇല്ലല്ലോ! പിന്നെ, ദേശീയഗാനം ആലപിച്ച സമയത്തല്ല അവര്‍ എഴുനേല്‍ക്കാതിരുന്നത്; ഗവര്‍ണറെ യാത്രയാക്കുന്ന സമയത്ത് പിന്നണിയായി ഇട്ടപ്പോഴാണ്. (ലിങ്കില്‍ കാണുന്നത്.) അപ്പോള്‍ ആരാണ് കുറ്റക്കാര്‍? ലാലുവോ, അതോ ദേശീയഗാനം പിന്നണിഗാനമായി ഉപയോഗിച്ചവരോ?
--
അയല്‍ക്കാരാ,
ദേശീയ ഗാനം ആലപിക്കുമ്പോള്‍ ദീക്ഷിക്കേണ്ട നടപടിക്രമങ്ങളെ സംബന്ധിച്ച് വ്യക്തമായ നിയമങ്ങള്‍ ഉണ്ട്.അതിനു വിരുദ്ധമായി പ്രവര്‍ത്തിച്ച ലാലുവും ഭാര്യയും കുറ്റക്കാരാണ്.അവരെ രക്ഷിക്കാന്‍ വേണ്ടി ജഡ്ജി വ്യാജന്യായം കണ്ടെത്തിയതാകാനേ തരമുള്ളു.ഏതെങ്കിലും ജ.ഹേമമാര്‍
പറഞ്ഞതു കൊണ്ട് തെറ്റ് തെറ്റല്ലാതാകില്ല.
ഹരീ,
ദേശീയ ഗാനം ആലപിക്കാന്‍ തുടങ്ങും മുമ്പ് ഇത്തരത്തില്‍ നില്‍ക്കണമെന്നു കാണിച്ചു കൊടുക്കുമ്പോള്‍ ശശി തരൂര്‍ ഊന്നല്‍ നല്‍കിയത് അമേരിക്കന്‍ രീതിയെ ക്കുറിച്ചു തന്നെയാണ്.
സംഗതി വിവാദമായപ്പോള്‍ തടി രക്ഷിക്കാന്‍ വേണ്ടിയുള്ള ഉരുണ്ടുകളിയാണ് രക്ത സാക്ഷി സെന്റിമെന്‍സൊക്കെ.അല്ലെങ്കില്‍ തന്നെ ഹൃദയത്തില്‍ തൊട്ട് ഓര്‍ക്കുന്നതിന് നെഞ്ചത്ത് കൈ വയ്ക്കണമെന്നൊക്ക പ്പറയുന്നത് എത്ര ബാലിശമാണ്.അങ്ങനെയെങ്കില്‍ മനസ്സില്‍ തട്ടി ശ്രദ്ധാഞ്ജലി
അര്‍പ്പിക്കണമെന്നു ആവശ്യപ്പെട്ടാല്‍ ഇദ്ദേഹം കൈ എവിടെ ചേര്‍ത്തു പിടിയ്ക്കും?
പണ്ട് സിനിമാ കഴിയുമ്പോള്‍ ദേശീയ ഗാനം ആലപിക്കുമായിരുന്നു.ആരും അതിനെ വേണ്ടവിധത്തില്‍ ആദരിക്കുന്നില്ലെന്നു കണ്ടപ്പോള്‍ പാടില്ലെന്ന് നിര്‍ദ്ദേശമുണ്ടായി.അങ്ങനെയാണ്
സിനിമാ കൊട്ടകയിലെ ജനഗണമന അവസാനിച്ചത്.ഗവര്‍ണ്ണറും പ്രസിഡന്‍റും മന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങുകള്‍ക്കേ ദേശീയ ഗാനം വേണമെന്നു നിര്‍ബ്ബന്ധമുള്ളു.അല്ലാത്ത പരിപാടികള്‍ക്കു അതു ഉള്‍പ്പെടുത്തിയാല്‍ അതിന്റെതായ രീതിയില്‍ തന്നെ നടത്തണം.
can you please give some links to the 'rules to be followed while singing national anthem' ???
i have seen many sportsmen do it like that :placing one hand on chest. i prefer that to those who stand in attention, looking at their feet with sleepy eyes. now thts the real disrespect.
patriotism shud first be in our heart, in our mind and in our thoughts. if tht fire is not there,no matter how u stand before the tricolors, u will b disrespecting it.
now about this subject matter of this post i have just one wrd to say : "SILLY"
Ranjith Jayadevan,
താങ്കള്‍ എവിടെയാണ് ജനിച്ചതും വളര്‍ന്നതും പഠിച്ചതും എന്ന് എനിക്കറിഞ്ഞുകൂടാ. ഈ ഇന്ത്യാ മഹാരാജ്യത്തിന്റെ ഇങ്ങേ അറ്റത്തുള്ള കേരളത്തിലെ ഒരു ഗ്രാമത്തില്‍ ജനിക്കുകയും പഠിക്കുകയും
ചെയ്ത എന്നെപ്പോലുള്ളവരെ പ്രൈമറിക്ലാസ്സു മുതല്‍ ദേശീയ ഗാനം(ഇന്ത്യയുടേതാണേ!)
എങ്ങനെ ആലപിക്കണമെന്നും അപ്പോള്‍ എങ്ങനെ നില്‍ക്കണമെന്നും പഠിപ്പിച്ചിട്ടുണ്ട്.അതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കര്‍ പുറപ്പെടുവിച്ച ലിഖിത നിയമങ്ങളുണ്ട്.അമേരിക്കയുടെ ദേശീയ ഗാനം
എങ്ങനെ ആലപിക്കണമെന്ന് ശശി തരൂരിന് അറിയാം.എനിക്ക് അറിയാവുന്നത് ഭാരതത്തിന്റെ
ദേശീയഗാനത്തെക്കുറിച്ചും.അതു കൊണ്ട് ഇന്ത്യന്‍ ദേശീയഗാനത്തെ അനാദരിച്ചു കണ്ടപ്പോള്‍ പ്രതികരിച്ചു.അതു താങ്കളെപ്പോലുള്ള 'വിശാല വീക്ഷണ"മുള്ളവര്‍ക്ക് 'സില്ലി'ആയിരിക്കാം.വിഷയം തെരഞ്ഞെടുക്കുന്നതിന് താങ്കളുടെ മുന്‍ ഗണനാക്രമവും ഉപദേശവും സ്വീകരിക്കാന്‍ ബുദ്ധിമുട്ടാണ്.
എന്തായാലും ദേശീയ ഗാനത്തെക്കുറിച്ചുള്ള നിയമം അറിയാന്‍ താല്പര്യം പ്രകടിപ്പിച്ച സ്ഥിതിക്ക്
ബന്ധപ്പെട്ട ഒരു സൈറ്റ് താഴെ കൊടുക്കുന്നു.
http://india.gov.in/knowindia/national_anthem.php
i was born and raised in a small village in kerala and was educated in a govt school. my teachers have also taught me how to stand when the national anthem (of India) is sung.
i prefer the normal 'stand to attention' pose to any other.
now here the question is whether placing hand on chest is disrespect to our anthem or not (just bcoz its the american way).
there are different rules to interpret statutes and one of them is 'the intent of law'. when u consider the matter at hand from tht viewpoint i dont see any problem with such posture. here the intent of law, it seems, is to enure that evry one respect the national anthem. merely because one placed his hand on his chest, in my opinion, does not amount to anydisrespect. as i said, this is my viewpoint.
now about accepting my suggestions while choosing subject matters for ur blog:
mate, did i suggest anything? its ur blog. do whatever u like as long as it confirms to 'google's (which is not an Indian co) standards.
i said the current subject seems silly because i dont think this post is really inspired by 'Patriotism', but more by (1) hatred 2wrds USA (am nt particularly fond of USA) and (2) hatred 2wrds the person in question, Sasi tharoor.
so i leave these lines, written by the person who gave us our anthem, for u:
Where the mind is without fear and the head is held high
Where knowledge is free
Where the world has not been broken up into fragments
By narrow domestic walls
Where words come out from the depth of truth
Where tireless striving stretches its arms towards perfection
Where the clear stream of reason has not lost its way
Into the dreary desert sand of dead habit
Where the mind is led forward by thee
Into ever-widening thought and action
Into that heaven of freedom, my Father, let my country awake
Ranjith Jayadevan,
അവസാനം എതിര്‍പ്പിന്റെ യഥര്‍ത്ഥ കാരണം വെളിപ്പെടുത്തിയതില്‍ സന്തോഷമുണ്ട്.പക്ഷേ അവ
രണ്ടും വെറും തെറ്റിദ്ധാരണയില്‍ നിന്നും ഉടലെടുത്തതാണ്.എനിക്ക് അമേരിക്കയോടോ ശശി തരൂരിനോടോ യാതൊരു വിദ്വേഷവുമില്ല.ലോകരാഷ്ട്രങ്ങളുടെ സൃഷ്ടി,സ്ഥിതി,സംഹാരങ്ങളുടെ അധികാരി തങ്ങളാണെന്ന ചില നേതാക്കളുടെ ഭാവം സമ്മതമല്ലെങ്കിലും ഒരു ജനത എന്ന നിലയില്‍ അമേരിക്കക്കാരുടെ ദേശസ്നേഹത്തെക്കുറിച്ചും രാഷ്ട്രീയ സദാചാര ബോധത്തെക്കുറിച്ചും മതിപ്പാണുള്ളത്.ലൈംഗിക,അഴിമതി കേസ്സുകളില്‍ പെടുന്നവരെ ഇവിടുത്തെപ്പോലെ മാന്യന്മാരായി രാഷ്ട്രീയത്തില്‍ വിലസാന്‍ അവര്‍ അനുവദിക്കില്ല.
ട്രേഡ് സെന്റര്‍ തകര്‍ന്നപ്പോള്‍ ബുഷ് രാജി വയ്ക്കണമെന്നല്ല,ഒറ്റക്കെട്ടായി ഭീകരതയെ നേരിടാന്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയാണ് അവര്‍ ചെയ്തത്. ഇവിടെ ഭീകരാക്രമണം ഉണ്ടായപ്പോള്‍ ,
മന്മോഹന്‍ സിം ഗ് രാജിവയ്ക്കണമെന്നാണ് അദ്വാനി പറഞ്ഞത്.അദ്വാനി ആയിരുന്നു ഭരണത്തിലെങ്കില്‍ സിംഗും ഇതു തന്നെ പറയുമായിരുന്നു.അമേരിക്കക്കാരന്‍ ഒരിക്കലും അവന്റെ
ദേശീയഗാനം ഇന്ത്യാക്കാരനോ മറ്റേതെങ്കിലും രാജ്യക്കാരനോ ചൊല്ലുന്നതു പോലെ ചൊല്ലാന്‍
അവന്റെ നാട്ടുകാരോടു പറയില്ല.
അതു പോലെ ശശിതരൂര്‍ യു എന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്കു മത്സരിക്കുമെന്ന വാര്‍ത്ത വന്നപ്പോള്‍ അദ്ദേഹം ജയിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചതാണ്.മാദ്ധ്യമങ്ങള്‍ പെരുപ്പിച്ചു
കാട്ടിയ ചിത്രവും മലയാളിയെന്ന പരിഗണനയും അദ്ദേഹത്തിന്റെ ഒരു നോവല്‍ പരിഭാഷ വായിച്ചപ്പോള്‍ തോന്നിയ സ്നേഹവും എല്ലാം ആ ആഗ്രഹത്തിന്റെ പിന്നിലുണ്ടായിരുന്നിരിക്കണം.
പക്ഷേ അതുകൊണ്ട് അമേരിക്കക്കാരനെ അനുകരിക്കാന്‍ പറയുന്നത് ശരിയാണെന്നു സമ്മതിക്കാന്‍ നിര്‍വ്വാഹമില്ല.ഈ സംഭവം നേരത്തെ നടന്നിരുന്നെങ്കില്‍ ,അമേരിക്കയുടെ മെഗാഫോണ്‍ ആകാന്‍
സാദ്ധ്യതയുള്ളതു കൊണ്ട് അദ്ദേഹം ജയിക്കരുതെന്ന് ആഗ്രഹിക്കുകയും ചെയ്തേനേ.
പിന്നെ; എനിക്കു വേണ്ടി താങ്കള്‍ പകര്‍ത്തിയ ടാഗോറിന്റെ കവിത ,കാല്‍ നൂറ്റാണ്ടു മുമ്പേ ഞങ്ങള്‍
ചൊല്ലി നടന്നതാണ്.
ഇംഗ്ലീഷല്ല;"എവിടെ മാനസം നിര്‍ഭയമാകുന്നു
എവിടെ മാനവരുന്നത ശീര്‍ഷരാം...."എന്നു തുടങ്ങുന്ന ശ്രീമതി സുഗതകുമാരിയുടെ പരിഭാഷ.
എങ്കിലും ഓര്‍മ്മിപ്പിച്ചതിനു നന്ദി.
-ദത്തന്‍
even now i cant understand one thing: if someone in america or any other country stands to attention and doesnt place his hand on his chest, will he be imitating the 'Indian' Way?
thnx & regards
Ranjith Jayadevan,
ഇന്ത്യാക്കാരെ പോലെ ചെയ്യാന്‍ ആരെങ്കിലും ഉപദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ ആണ് അറ്റന്‍ഷനില്‍ നില്‍ക്കുന്നതെങ്കില്‍ ,തീര്‍ച്ചയായും അയാള്‍ ഇന്ത്യന്‍ രീതി അനുകരിക്കുകയാണ്.
അതില്‍ മനസ്സിലാകായ്ക ഒന്നുമില്ല.
ദെത്തന്‍ പോസ്റ്റ് കാണാന്‍ വൈകിപ്പോയി,
‘അമേരിക്കക്കാരെ പോലെ നെഞ്ചത്ത് കൈ വെച്ച് നമുക്ക് ദേശീയ ഗാനം ആലപിക്കാം’ എന്നദ്ദേഹം പറഞ്ഞെങ്കില്‍ അത് തീര്‍ച്ചയായും തെറ്റാണ്, അങ്ങനെയാണോ അദ്ദേഹം പറഞ്ഞതെന്ന് തെളിവുണ്ടോ?
എതെങ്കിലും പത്രത്തില്‍ ആ വാര്‍ത്ത(അങ്ങനെ പറഞ്ഞിരുന്നു എന്ന) വന്നിരുന്നോ?
അതു കൂടെ ഒന്ന് ലിങ്ക് ചെയ്തിരുന്നുവെങ്കില്‍ പോസ്റ്റിനൊരു വിശ്വാസ്യത വന്നേനേ!
ഋഷി,
ഒരു ചാനലില്‍ ആണു കണ്ടത്. അങ്ങനെ തന്നെയാണ് അദ്ദേഹം പറഞ്ഞതും കാണിച്ചു കൊടുത്തതും.
സംഗതി വിവാദമായപ്പോള്‍ ചാനലുകാര്‍ അത് പല പ്രാവശ്യം ആവര്‍ത്തിച്ചു സംപ്രേഷണം ചെയ്യുകയും ചെയ്തു.
-ദത്തന്‍
Post a Comment