Total Pageviews

Saturday, January 24, 2009

ബൂലോകത്തെ 5രൂപാ പോലീസ്

പണ്ട് സി പി.രാമസ്വാമി അയ്യര്‍ തിരുവിതാംകൂറില്‍ ദിവാനായിരുന്ന കാലത്ത്, കമ്യൂണിസ്റ്റുകാരെ അഞ്ചു രൂപാ പറ്റി ഒറ്റിക്കൊടുക്കുകയും യോഗം കലക്കുകയും ചെയ്യുന്ന ചിലരുണ്ടായിരുന്നു. "സി പിയുടെ അഞ്ചു രൂപാ പോലീസ്" എന്നായിരുന്നു ഈ ഒറ്റുകരെ നാട്ടുകാര്‍ വിളിച്ചിരുന്നത്.ബൂ ലോകത്തും ഇത്തരം അഞ്ചു രൂപാ പോലീസുകാര്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നു.

ചിത്രകാരനെതിരെ അഞ്ചുരൂപാ പോലീസ് വേഷം കെട്ടിയിരിക്കുന്നത് സന്തോഷ്.ജെ എന്ന മാന്യനാണ്.സരസ്വതിക്ക് എത്ര മുലകളുണ്ട്? എന്ന ചിത്രകാരന്റെ പോസ്റ്റ് വായിച്ച് സദാചാരം ഇടിഞ്ഞതില്‍ മനം നൊന്താണത്രെ ഈ ചെറുപ്പക്കാരന്‍ അദ്ദേഹത്തെ ഒറ്റു കൊടുത്തത്.സരസ്വതിക്ക്എത്ര മുലകളുണ്ട് എന്നു ചോദിച്ചതു കേട്ട് ചോര തിളച്ച ഇയാള്‍, ശ്രീരാമ സഹോദരനായ "ലക്ഷ്മണന്‍
ശൂര്‍പ്പണഖയുടെ മൂക്കും മുലയും അരിഞ്ഞു" എന്ന് എഴുതിയ വാല്‍മീകിയെ എന്തു ചെയ്യും?'മുലയും മൂക്കും കാതും കൂടാതെ
ചോരയുമായലറും'എന്ന് ശൂര്‍പണഖയെക്കുറിച്ചെഴുതിയ തുഞ്ചത്തെഴുത്തച്ഛനെ ഈ സദാചാര രോഗി എന്തു ചെയ്യും?

തന്റെ ഭാര്യയെ രഹസ്യമായി പ്രാപിച്ച ദേവ രാജാവായ ഇന്ദ്രനെ "നിന്റെ സര്‍വ്വാംഗം ലിംഗം ഉണ്ടായിപ്പോകട്ടെ" എന്ന് ശപിച്ച അഗസ്ത്യ മഹര്‍ഷിയെ ഇയാള്‍ ജയിലില്‍ കേറ്റുമോ?

"എന്റെ തൊട്ടു മുന്നില്‍ ഇരിക്കുന്ന ഒരു “ബാഡ് എക്സാമ്പിള്‍” പൊലീസ് ഡിപ്പാര്‍ട്ട്മെന്റിനു ടിപ് ചെയ്തു കൊടുക്കുന്നു. അത്ര തന്നെ." എന്ന് യാതൊരു ഉളുപ്പുമില്ലാതെ ഈ യുവകേസരി പറയുന്നതു കേള്‍ക്കുമ്പോള്‍ സഹതാമാണു തോന്നുന്നത്.സഹ ജീവിയെ ഒറ്റുകൊടുത്ത് മേനി നടിക്കുന്ന ഇത്തരം ഇന്‍ഫോര്‍മര്‍മാര്‍ ബൂലോകത്തിനു മാത്രമല്ല സംസ്കാരമുള്ള സമൂഹത്തിനു മുഴുവന്‍ അപമാനമാണ്.അങ്ങേ അറ്റം, അത്താഴം മുടക്കാന്‍ മാത്രം ത്രാണിയുള്ള ഇത്തരം ഞാഞ്ഞൂലുകളെ ഭീകരര്‍ എന്നു വിളിക്കുന്നത് ഭീകരന്മാര്‍ക്ക് നാണക്കേടാണ്.

'ബാഡ് എക്സാമ്പിളും' 'ഗുഡ് എക്സാമ്പിളും' ആരാണ് നിശ്ചയിക്കുന്നത്?ഏതൊക്കെയാണ് ഈ എക്സാമ്പിളുകള്‍? ദൈവങ്ങളുടെ കാമ കേളികളും പ്രകൃതി വിരുദ്ധ ലൈംഗിക വിക്രിയകളും കുടുംബാന്തരീക്ഷത്തില്‍ പാരായണം ചെയ്യുന്നതില്‍ നിര്‍വൃതി അനുഭവിക്കുന്നവര്‍ക്ക് അതു പരാവര്‍ത്തനം ചെയ്ത് ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നത് അശ്ലീലമാണെന്ന് ആരോപിക്കാന്‍ എന്താണ്
യോഗ്യത?

ചിത്രകാരന്റെ ഭാഷയും പ്രയോഗങ്ങളും തങ്കപ്പെട്ടതാണെന്ന അഭിപ്രായമില്ല.ഇഷ്ടമില്ലത്തവര്‍ അദ്ദേഹത്തിന്റെ സാഹിത്യം വായിക്കണ്ടാ.അല്ലെങ്കില്‍ അതേരീതിയില്‍ തിരിച്ചടിക്കുക.അല്ലാതെ അദ്ദേഹത്തിന് സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തെ പോലീസ് കേസ്, സൈബര്‍ വ്യവഹാരം ,തുടങ്ങിയ ഉമ്മാക്കി കാട്ടി ഭീഷണിപ്പെടുത്താമെന്ന് ആരും കരുതെണ്ടാ.മതിയായ രേഖകളുടെ അടിസ്ഥാനത്തില്‍ ചിത്രകാരന്‍ ചൂണ്ടിക്കാട്ടിയ ചരിത്ര വസ്തുതകളെ വംശീയാധിക്ഷേ
പമാണെന്നു വ്യാഖ്യാനിച്ച് ആളെക്കൂട്ടുകയും കേസ്സു കൊടുക്കുകയും ചെയ്യുന്നത് നപുംസകങ്ങളുടെ പണിയാണ്.

പോലീസിനെയും പട്ടാളത്തെയും ഇറക്കി ബൂലോകത്ത് സദാചാരം വളര്‍ത്തിക്കളയാം എന്ന് വിചാരിച്ചാണ് ഒറ്റുകാരന്റെയും പോലീസ് നായുടെയും മറ്റും വേഷം കെട്ടുന്നതെങ്കില്‍ അതു പാഴ് വേലയാണെന്ന് കൂടി ഓര്‍മ്മിപ്പിക്കട്ടെ.അല്ലെങ്കില്‍ തന്നെ "പാലാഴി മങ്ക തന്‍ കൊങ്ക പുണരുന്ന കോലമെന്നുള്ളത്തില്‍ കാണുമാറാകണം"എന്നു പ്രാര്‍ത്ഥിക്കുന്നവര്‍ക്കെന്തു സദാചാര ബോധം?Fans on the page

17 comments:

വികടശിരോമണി said...

:)

ജോ l JOE said...

Absolutely right........go on.........

...പകല്‍കിനാവന്‍...daYdreamEr... said...

:)

ശ്രീ @ ശ്രേയസ് said...

താങ്കള്‍ തീര്‍ച്ചയായും തുടര്‍ന്നും എഴുതൂ. എഴുതി എഴുതി മുരളിയുടെതുപോലെ നല്ല ശൈലിയുള്ള ഒരു എഴുത്തുകാരനാവൂ. :-)

ഭൂലോകത്തെ 5 രൂപാ എഴുത്തുകാര്‍ അഥവാ മൂട് താങ്ങികള്‍ അഥവാ സപ്പോര്‍ടെഴ്സ് എന്നൊരു പോസ്റ്റ് കൂടി എഴുതാനുള്ള സമയം ആയോ എന്നൊരു സംശയം! :-)

dethan said...

വികടശിരോമണി,
ജോ,
പകല്‍കിനാവന്‍,
നന്ദി.

ശ്രീ @ ശ്രേയസ്,
ഉപദേശത്തിനു നന്ദി.മറ്റുള്ളവരുടെ ശൈലി അനുകരിക്കതെ തന്നെ അല്പ സ്വല്പം എഴുത്തൊക്കെ വശമുണ്ടെന്നാണ് വിശ്വാസം.ആരെയെങ്കിലും അനുകരിച്ചേ തീരൂ എന്ന് താങ്കള്‍ക്ക് നിര്‍ബ്ബന്ധമാണെങ്കില്‍ ആയിക്കോ.
പിന്നെ;ആരുടെ മൂടു താങ്ങാന്‍ പോയാലും ഒറ്റുകാരുടെ മൂടു താങ്ങരുതെന്നേ പറയാനുള്ളു.
-ദത്തന്‍

ശ്രീ @ ശ്രേയസ് said...

:-)

സ്വതന്ത്റ മലയാളി said...
This comment has been removed by the author.
സ്വതന്ത്റ മലയാളി said...

ചിത്രകാരനെ പറ്റി മിണ്ടരുത്, എന്തൊരു വൃത്തി കേട്ട ഭാഷ ആണ്‍അയാള്‍ ഉപയോഗിക്കുന്നത്. അയാളെ ന്യായീകരിക്കുന്നവരും അതെ സ്വഭാവമുള്ളവര്‍ ആയിരിക്കും .
5 ആണോ പതാണോ എന്ന് വഴിയേ അറിയാം . ഒരു സുഇറെ ആരോ കൊടുത്തിട്ടുണ്ട്‌. കണ്ടറിയാം

dethan said...

സ്വതന്ത്ര മലയാളീ,
സ്വതന്ത്രമായി പറയുന്ന അഭിപ്രായങ്ങള്‍ അസുഖകരങ്ങളായി തോന്നുന്നെങ്കില്‍ അതിനെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്.പക്ഷേ നേരെ നിന്നു തെറി വിളിക്കുന്നതിനെക്കാള്‍ എത്രയോ ഹീനമായ കാര്യമാണ് സഹജീവിയെ ഒറ്റുകൊടുക്കുന്നത്.

പിന്നെ;ഭാഷയെക്കുറിച്ച്:അതൊക്കെ ആപേക്ഷികമല്ലേ?
-ദത്തന്‍

PakkaranZ said...

ഒരാളു വഴിയിലിരുന്നു അതിലെ പോകുന്നവരുടെയും അവര്‍ ഇഷ്ടപ്പെടുന്നവരുടെയുമൊക്കെ മുലകളുടെ എണ്ണം ചോദിച്ചാല്‍...അമ്മയും പെങ്ങന്‍മാരും ഭാര്യയും ഒക്കെ ഉള്ള സാധാരണക്കാര്‍ നേരെ കണ്ടാല്‍ ചെകിട്ടത്തു നോക്കി ഒന്ന് കൊടുക്കും.. നേരെ കിട്ടിയില്ല ദൂരതാണെങ്കില്‍ ചെകിട്ടത്തു കൊടുക്കുന്നവരൊട് വിളിച്ചു പറയും.... ഉടനെ അതിനു സഹായ കമ്മിറ്റി ഉണ്ടാക്കുന്നത് "അടുത്തെ ഇടെ പാലം വലിച്ചവരെ" സഹയിക്കുന്നവരുടെ സ്വഭാവമാകും.

dethan said...

PakkaranZ,
താങ്കള്‍ ആദ്യം പറഞ്ഞത് ആണത്തം. അതിനു കെല്പില്ലാത്തവന്റെ പണിയാണ് സഹായകമ്മിറ്റിയും
മറ്റും.അതിനു പോലും തന്റേടമില്ലാത്ത നപുംസകങ്ങളുടെ വഴിയാണ് ഒറ്റു കൊടുക്കല്‍.
ഭരണാധികാരിയുടെ ആണെങ്കിലും പോലീസുകാരന്റെ ആണെങ്കിലും ഒറ്റുകാരന്‍ ഒറ്റുകാരന്‍ തന്നെ.

പിന്നെ; മുലയുടെ എണ്ണം ചോദിക്കുന്നവനെ തല്ലാന്‍ കൈ തരിക്കുന്ന താങ്കള്‍ ,അവയുടെ എണ്ണം
കൈ കൊണ്ടു പരിശോധിച്ച പൂര്‍വികരെ എന്തു ചെയ്യുമായിരുന്നു?വിവാഹാഭ്യര്‍ത്ഥ്യന നടത്തിയ
ശൂര്‍പ്പണഖയുടെ മുല മാത്രമല്ല മൂക്കും അരിഞ്ഞ ലക്ഷ്മണന്‍ ചെയ്തത്രയും വലിയ തെമ്മാടിത്തമാണോ
എണ്ണം ചോദിക്കുന്നവന്‍ ചെയ്യുന്നത്?സ്ത്രീ പീഡനം നടത്തിയവന്‍ ദൈവം;സഭ്യമല്ലാത്ത വാക്കു പറഞ്ഞവന്‍ അപരാധി‍!കൊള്ളാം!!

ശ്രീ @ ശ്രേയസ് said...

"വിവാഹാഭ്യര്‍ത്ഥ്യന നടത്തിയ ശൂര്‍പ്പണഖയുടെ മുല മാത്രമല്ല മൂക്കും അരിഞ്ഞ ലക്ഷ്മണന്‍ ചെയ്തത്രയും വലിയ തെമ്മാടിത്തമാണോ എണ്ണം ചോദിക്കുന്നവന്‍ ചെയ്യുന്നത്?സ്ത്രീ പീഡനം നടത്തിയവന്‍ ദൈവം;സഭ്യമല്ലാത്ത വാക്കു പറഞ്ഞവന്‍ അപരാധി‍!കൊള്ളാം!!"

"കാരസ്കരത്തിന്‍ കുരു പാലിലിട്ടാല്‍ കാലാന്തരേ കയ്പ്പു ശമിപ്പതുണ്ടോ?" എന്നല്ലാതെ എന്തുപറയാന്‍ ദെത്തന്‍റെ ഈ അഭിപ്രായത്തെക്കുറിച്ച്!

ദെത്തന്‍ പറഞ്ഞപോലെയുള്ള കൂടുതല്‍ ഉദാഹരണങ്ങള്‍ എഴുതാം:
* കൃഷ്ണന്‍ മുലപ്പാല്‍ കുടിച്ചു പൂതനയെ കൊന്നു, എന്തൊരു പീഡനം, അല്ലേ?
* പൂജിക്കാനുള്ള ശിവലിംഗം വച്ചിരിക്കുന്നതോ യോനിയില്‍! ലിംഗത്തെയും യോനിയെയും പൂജിക്കുന്ന ഹിന്ദുക്കള്‍, അയ്യേ!
* കാമസൂത്രം എഴുതുന്ന ഋഷികള്‍...
*രംഭയും തിലോത്തമയും ഒക്കെ ശ്രമിച്ചപ്പോള്‍ തപസ്സു നിര്‍ത്തി ഭോഗാസക്തരായ മാഹാഋഷികള്‍!
അങ്ങനെ എന്തെല്ലാം ഇവര്‍ ചെയ്തിരിക്കുന്നു...
ഹോ... ഇത്ര വൃത്തികെട്ടതല്ലേ ഈ ഹിന്ദു പൈതൃകം! അയ്യേ...

ദെത്തന്‍ പറഞ്ഞ ദൈവങ്ങള്‍ക്ക് ഇങ്ങനെയൊക്കെ ചെയ്യാമെങ്കില്‍ ഒരു പാവം സാധാരണകാരന്‍ മുലയുടെ കണക്കു ചോദിക്കുന്നതാണോ തെറ്റ്? പൊതുസ്ഥലത്ത് അസഭ്യം പുലമ്പുന്നതും അങ്ങനെനോക്കുമ്പോള്‍ ഒട്ടും തെറ്റല്ല, അങ്ങനെയല്ലേ?

:-)

dethan said...

ശ്രീ @ ശ്രേയസ്,
1.ലക്ഷ്മണന്‍ ശൂര്‍പ്പണഖയുടെ അംഗങ്ങള്‍ വിച്ഛേദിച്ചതും തന്നെ കൊല്ലാന്‍ കംസനയച്ച പൂതനയെ
ശ്രീകൃഷ്ണന്‍ സംഹരിച്ചതും തമ്മില്‍ എന്തു സാമ്യമാണു സുഹൃത്തേ?മുല അല്ലാതെ എന്താണ് ഈ കഥകളില്‍ പൊതുവായുള്ളത്?

'പാലാഴി മങ്ക തന്‍ കൊങ്ക പുണരുന്ന
കോലമെന്നുള്ളത്തില്‍ കാണുമാറാകണം' എന്നു പ്രാര്‍ത്ഥിക്കുന്നത് പുണ്യം. പാലാഴി മങ്കയ്ക്ക് എത്ര
കൊങ്കയുണ്ട് എന്നു ചോദിക്കുന്നത് ആഭാസത്തരവും!ഭക്തിഭ്രാന്ത് മൂത്തവര്‍ക്കേ ഈ വാദം അംഗീകരിക്കാന്‍ കഴിയൂ.
2.ലിംഗ പൂജ എല്ലാ പ്രാകൃതഗോത്ര സമൂഹങ്ങളിലും നിലനിന്നിരുന്ന ആചാരമാണ്.കുരിശു പോലും
പുരുഷ ലിംഗത്തിന്റെ പ്രതീകമായി വ്യാഖ്യാനിക്കുന്നവരുണ്ട്.
3.കാമസൂത്രം മാത്രമല്ല വ്യാകരണഗ്രന്ഥവും യോഗസൂത്രവും എല്ലാം ഋഷികള്‍ എഴുതിയിട്ടുണ്ട്.അതു കൊണ്ട് ഋഷികള്‍ കാണിക്കുന്ന കൊള്ളരുതായ്മകളെ ന്യായീകരിക്കാന്‍ ബുദ്ധിമുട്ടാണ്.
4.ഉര്‍വശി, മേനക,രംഭ,തിലോത്തമ തുടങ്ങിയവരെ എന്തിനാണ് ദേവന്മാര്‍ ഉപയോഗിച്ചതെന്ന് താങ്കള്‍ക്ക് അറിയാമല്ലോ. പട്ടിണി മാറ്റാന്‍ മടിക്കുത്തഴിക്കേണ്ടി വരുന്ന പാവപ്പെട്ട സ്ത്രീകള്‍,അപ്സരസ്സെന്നു പുകഴ്ത്തപ്പെടുന്ന ഈ സ്വര്‍ല്ലോക വേശ്യകളെക്കാള്‍ എത്രയോ ഭേദമാണ്?
5. പാണനും പറയനും പുലയനും നായരും ഈഴവനും നമ്പൂതിരിയും ഉള്ളാടനും അല്ലാതെ എവിടെയാണു സുഹൃത്തേ ഈ ഹിന്ദു ഉള്ളത്?ശൂദ്രനെ മനുഷ്യനായി പ്പോലും ഗണിക്കാതിരുന്ന ചാതുര്‍ വര്‍ണ്ണ്യ പൈതൃകത്തെക്കുറിച്ച് അത്രയൊന്നും ബഹുമാനം തോന്നുന്നില്ല.

ഭാവനാസൃഷ്ടമായ പുരാണ കഥാപാത്രങ്ങളെ താങ്കളെപ്പോലെ എല്ലാവരും ദൈവമായി കരുതി
ആരാധിക്കണമെന്നു വാശിപിടിക്കരുത്.
കഴിയുമെങ്കില്‍ പി കെ .ബാലകൃഷ്ണന്‍ എഡിറ്റു ചെയ്ത "നാരായണ ഗുരുവും" വൈക്കം മുഹമ്മദ് ബഷീറിന്റെ "ഭഗവദ് ഗീതയും കുറെ മുലകളും" വായിക്കാന്‍ ശ്രമിക്കുക.
-ദത്തന്‍

ശ്രീ @ ശ്രേയസ് said...

@ശ്രീ ദത്തന്‍,

താങ്കള്‍ എന്താണ് പറഞ്ഞു വരുന്നത് എന്ന് ഒട്ടും മനസ്സിലാവുന്നില്ല. താങ്കള്‍ കുറച്ചു ഉദാഹരണങ്ങള്‍ പറഞ്ഞു, അതുമായി ചേരുന്ന കുറെ ഹിന്ദു പൈതൃക വൃത്തികേടുകള്‍ ഈയുള്ളവനും കൂട്ടിച്ചെര്‍ത്തു അത്രയല്ലേയുള്ളൂ? ഹോ... "ഇത്ര വൃത്തികെട്ടതല്ലേ ഈ ഹിന്ദുപൈതൃകം" എന്ന് തന്നെയാണ് ഈയുള്ളവനും പറഞ്ഞത്! അങ്ങനെയല്ലേ?

ദത്തനു പൈതൃകത്തെക്കുറിച്ച് അത്രയൊന്നും ബഹുമാനം തോന്നുന്നില്ല എങ്കില്‍ വേണ്ട, ഈയുള്ളവന്‍ എന്ത് പിഴച്ചു? പൈതൃകം എന്നൊക്കെ പറയുന്നതിനും ഒരു യോഗം വേണം എന്ന് ആരോ പറഞ്ഞുകേട്ടിട്ടുണ്ട്.

"ഭാവനാസൃഷ്ടമായ പുരാണ കഥാപാത്രങ്ങളെ താങ്കളെപ്പോലെ എല്ലാവരും ദൈവമായി കരുതി ആരാധിക്കണമെന്നു വാശിപിടിക്കരുത്."
ഇങ്ങനെയൊരു നിഗമനം എവിടെ നിന്നാണ് താങ്കള്‍ കണ്ടെത്തിയത്?

വെറുതെ എന്തിനാണ് ചര്‍ച്ചാ വിഷയം മാറ്റി സമയം കളയുന്നത്?

dethan said...

ശ്രീ @ ശ്രേയസ്,
താങ്കള്‍ ഉറക്കം നടിക്കുകയാണ്.ആ നിലയ്ക്ക് ഉണര്‍ത്താന്‍ പറ്റില്ലെന്നറിയാം.എങ്കിലും ചില ഒളിയമ്പുകള്‍ക്ക് മറുപടി പറയാതിരിക്കാന്‍ വയ്യ.എനിക്ക് എന്റെ സ്വന്തം പൈതൃകത്തില്‍ വിശ്വാസവും അഭിമാനവും ഉണ്ട്.പക്ഷേ താങ്കള്‍ പറയുന്ന"ഹിന്ദു പൈതൃക"ത്ത പറ്റി അത്ര വല്യ
അഭിപ്രായമില്ല.ഒന്നാമതായി അങ്ങനെ ഒന്നില്ല.
ഉണ്ടായിരുന്നത് ബ്രാഹ്മണ പൗരോഹിത്യം മാത്രം.
അതോര്‍ത്ത് പുളകപ്രസരം അനുഭവിക്കേണ്ട ഗതികേട് എനിക്കില്ല.

ഞാന്‍ പറഞ്ഞതിനെ അനുകൂലിക്കുകയും കൂട്ടിച്ചേര്‍ക്കുകയുമാണ് താങ്കള്‍ ചെയ്തതെന്നു പറയുന്നതിലെ വിപരീതാര്‍ത്ഥം മനസ്സിലാക്കാനുള്ള 'പുത്തി'യൊക്കെ ഈയുള്ളവനുണ്ട്.
-ദത്തന്‍

പാക്കരന്‍ said...

1. ലക്ഷമണന്‍ ശൂര്‍പ്പനഖയുറെ മുല ഛേദിച്ചത് മഹാ അപരാധമായല്ലേ താന്കള്‍ പറയുന്നത്. തന്കലുറെ വീട്ടില്‍ കേറി വന്നു ഒരുത്തി സ്വന്തം ചേട്ടന്റെ ഭാര്യയെ ചേട്ടന്‍ ഉപേക്ഷിക്കണമെന്നും എന്നിട്ട അവളെ കല്യാണം കഴിക്കണം എന്ന് പറഞ്ഞാല്‍ താങ്കള്‍ എന്ത് ചെയ്യും? അയ്യോ sorry.. സഹോദരി പോയാലും നമുക്ക് ആലോചിക്കാം എന്ന് പറയുമോ? അന്ന് ശല്യം സഹിക്കാന്‍ വയ്യാതെ ലക്ഷ്മണന്‍ അത്രയല്ലേ ചെയ്തുള്ളൂ.
2. അതുപോലെ നിങ്ങള്‍ വേറെ ഒരുപമ പറഞ്ഞത് കണ്ടു " പാലാഴി മാനക തന്‍ കൊങ്ക പുണരുന്നവനെ എന്തിനു പൂജിക്കണം" എന്ന് എന്റെ മാഷേ ഭാരതീയരുടെ ദൈവ സന്കല്പം തികച്ചും ശാസ്ത്രീയം തന്നെയാണ്. അതായത് most modern science തന്നെ. നിങ്ങലോക്കെയാണ് അതിനെ അന്ധവിശ്വാസം എന്ന് പറഞ്ഞു തള്ളി കളയുന്നത്. പാലാഴി എന്ന് പറഞ്ഞാല്‍ Milky Way Galaxy സംശയം ഉണ്ടേല്‍ ഇവിടെ ക്ലിക്ക് ചെയ്യുക. അതിനെ പുണര്‍ന്നു നില്‍ക്കുന്ന എന്ന് പറഞ്ഞാല്‍ അതിനെ സംരക്ഷിച്ചു നിര്‍ത്തുന്ന അല്ലയോ ഈശ്വര നിന്നെ ഞാന്‍ നമിക്കുന്നു. പ്രപന്ച ശക്തിയെ ആണ് ഭാരതീയര്‍ എന്നും പൂജിചിട്ടുല്ലത്. പിന്നെ ഇതൊക്കെ നമ്പൂതിരിമാര്‍ ഉണ്ടാക്കി വച്ചതാണ് . ഞങ്ങള്‍ക്ക് പുല്ലാണെന്ന് പറയേണ്ട. വേദവ്യാസന്‍ എന്ന മുക്കുവന്‍ ആണ് ഇതൊക്കെ എഴുതി വച്ചത്.

dethan said...

പാക്കരന്‍,
ഛേദിക്കപ്പെട്ടത് ശൂര്‍പ്പണഖയുടെ കുചമായതുകൊണ്ടും ഛേദിച്ചത് ലക്ഷ്മണനായതു കൊണ്ടും താങ്കള്‍ക്ക് ഒരുപക്ഷേ അത് മഹത്തായ കൃത്യമായി തോന്നുന്നുണ്ടാകും.എന്നാല്‍ ഏതു സ്ത്രീയുടെ മുല അരിയുന്നതും നല്ല കാര്യമാണെന്നു ഞാന്‍ കരുതുന്നില്ല.തനിക്കു ഭാര്യയുണ്ടെന്നും ആ നില്‍ക്കുന്ന തന്റെ അനുജന് ഭാര്യയില്ലെന്നും അവന്റെ അടുക്കല്‍ ചെല്ലെന്നും പറഞ്ഞു ശ്രീരാമന്‍ കൈയ്യൊഴിഞ്ഞപ്പോള്‍
ലക്ഷ്മണനെ സമീപിച്ച ശൂര്‍പ്പണഖയ്ക്കു നേരേയാണ് അതിക്രമം നടന്നത്.താങ്കള്‍ പറയുന്നതുപോലെ
'ചേട്ടന്റെ ഭാര്യയെ ഉപേക്ഷിച്ച് അവളെ കല്യാണം കഴിക്കണ'ന്ന്‍ ആവശ്യപ്പെട്ടപ്പോഴല്ല.കേട്ടറിവു വച്ച്
പുരാണ,ഇതിഹാസ കഥകള്‍ വ്യാഖ്യാനിക്കുന്നതു കൊണ്ടു വരുന്ന അബദ്ധമാണിത്.

മില്‍ക്കി വേ ആണ് പാലാഴിമങ്ക എന്നു കണ്ടെത്തിയ താങ്കളുടെ "ജ്ഞാനം" അപാരം തന്നെ.പാലാഴി
മങ്കയുടെ കൊങ്ക എന്താണെന്നു പറഞ്ഞില്ല.താങ്കള്‍ ചൂണ്ടിക്കാണിച്ചിടത്തു പോയി നോക്കിയപ്പോള്‍ ,
നമ്മുടെ സൗരയൂഥം ഉള്‍പ്പെടുന്ന മില്‍ക്കി വേ,ശതലക്ഷക്കണക്കിനുള്ളവയില്‍ ഒന്നു മാത്രമാണെന്നാണ് മനസ്സിലായത്.ഇതില്‍ ഏതു മില്‍ക്കി വേയാണ് താങ്കളുടെ പാലാഴി ?അതോ
എല്ലാം കൂടിയാണോ?അമൃത് എടുക്കാന്‍ കടഞ്ഞതും ഇതേ പാലാഴി തന്നെയോ?ഭോഷത്തം പറയുന്നതിനും അതിരൊക്ക വേണ്ടേ സുഹൃത്തേ?

ഇതെല്ലാം എഴുതി വച്ചത് വേദവ്യാസനാണെന്നു കാച്ചിയത് എന്തറിഞ്ഞിട്ടാണ്? രാമായണവും ഭാരതവും വേദങ്ങളും എല്ലാം രചിച്ചതാണെന്നാണു ധരിച്ചിരിക്കുന്നതെങ്കില്‍ വെറും അബദ്ധമാണ്.
വ്യാസന്‍ എന്നതിന് ക്രോഡീകരിക്കുന്നവന്‍, ശേഖരിക്കുന്നവന്‍,(compiler)എന്നൊക്കെയാണ് അര്‍ത്ഥം.സത്യവതിയുടെ മകനായ വേദവ്യാസന്റെ പൈതൃകവും ജാതിയുമാണ് സൂചിപ്പിക്കുന്നതെങ്കില്‍ താങ്കള്‍ പറഞ്ഞത് പൂര്‍ണ്ണമായും ശരിയല്ല.പരാശര മഹര്‍ഷിക്ക് മുക്കുവസ്ത്രീയിലുണ്ടായ മകനാണ്.
അദ്ദേഹത്തെ മുക്കുവനായിട്ടല്ല മഹാഭാരതത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്."രാജവംശം നിലനിര്‍ത്താന്‍ ബ്രാഹ്മണനെ ക്കൊണ്ട് പുത്രോല്പാദനം നടത്താന്‍ വിധിയുണ്ട് " എന്ന് ഭീഷ്മര്‍ പറയുമ്പോഴാണ് സത്യവതി,മകനായ കൃഷ്ണദ്വൈപായനന്റെ കാര്യം
ലജ്ജയോടെ ഓര്‍ക്കുന്നതും പറയുന്നതും.
പുരാണേതിഹാസങ്ങളും വേദോപനിഷത്തുകളും വിലയിരുത്തുവാന്‍ അവ രചിച്ചവരുടെ ജാതി അറിയേണ്ട ആവശ്യമില്ല.അതു തിരക്കി നടക്കുന്ന ഏര്‍പ്പാട് നല്ലതുമല്ല.

-ദത്തന്‍