Total Pageviews

Saturday, October 4, 2008

ഭക്തിഭീകരത

മന്ത്രവാദികളുടെയും പാമ്പാട്ടികളുടെയും നാടെന്ന് പണ്ട് സായിപ്പന്മാര്‍ ആക്ഷേപിച്ചതിന്‍റെ പേരില്‍ ഇന്നും
രോഷം കൊള്ളുന്നവരാണു നമ്മള്‍.ഭക്തി മൂത്ത് സ്വയം ഹത്യയും പരഹത്യയും ഒരു സങ്കോചവുമില്ലാതെ
ചെയ്യുന്നതു കാണുമ്പോള്‍ ധ്വരയ്ക്ക് തെറ്റിയിട്ടില്ലെന്നു വേണം കരുതാന്‍.

രാജസ്ഥാനിലെ ജോധ്പൂര്‍ ചാമുണ്ഡി ദേവീ ക്ഷേത്രത്തിലെ നവരാത്രി പൂജ ദര്‍ശിക്കാനുള്ള തിക്കിലും തിരക്കിലും പെട്ട് ഇരുന്നൂറില്‍ കൂടുതല്‍ ആളുകളാണു മരിച്ചത്.മരണ സംഖ്യ ഇനിയും കൂടുമെന്നറിയുന്നു.ഇത്
പുതിയ സംഭവമല്ല.ഭക്തിയുടെയും മത വിശ്വാസത്തിന്‍റെയും പേരില്‍ ആണ്ടു തോറും ഇന്ത്യയില്‍ മരണമടയുന്നവരുടെ കണക്കു ഞെട്ടിക്കുന്നതാണ്.അമര്‍നാഥ് തീര്‍ത്ഥയാത്ര,കുംഭമേള, വേളാങ്കണ്ണി തീര്‍ത്ഥാടനം തുടങ്ങി എത്ര വിശുദ്ധ വേളകളിലാണ് ഭക്തിയുടെ ബലിയാടുകളായി ആയിരങ്ങള്‍ ഒടുങ്ങിയിട്ടുള്ളത്!

പണ്ടു മുതലേ ഭക്തി ഭാരതത്തില്‍ നല്ലവണ്ണം വിറ്റഴിയുന്ന ചരക്കാണ്.കാലം ചെല്ലും തോറും അതിന്‍റെ
വിപണന മൂല്യവും സാദ്ധ്യതയും ഏറിവന്നുകൊണ്ടിരിക്കുന്നു.

'ഭക്തിയുണ്ടായാല്‍ പിന്നെ മുക്തിയോ വരുമല്ലോ' എന്ന പുരാണ വചനം അനുസരിച്ചുള്ള മുക്തിയാണ് മരണ
മെന്ന് ഭക്തിവ്യാപാരികള്‍ വാദിച്ചുകൂടായ്കയില്ല.ഭാരതത്തില്‍ ഭക്തി മോക്ഷത്തിലേക്കല്ല ഭ്രാന്തിലേക്കും അന്യ
മതസ്പര്‍ദ്ധയിലേക്കുമാണ് നയിക്കുന്നത്.ഒറീസയിലും കര്‍ണ്ണാടകത്തിലും ഇപ്പോള്‍ നടക്കുന്നതും ഗുജറാത്തില്‍
മുമ്പു നടന്നതുമായ സംഭവങ്ങള്‍ അതു തെളിയിക്കുന്നു.ദേശീയ,അന്തര്‍ദ്ദേശീയ ഭീകരതയ്ക്കെതിരെ ശബ്ദിക്കുന്നവര്‍
ഈ ഭക്തിഭീകരതയ്ക്കെതിരെ മിണ്ടില്ല.കാരണം അധികാരത്തിലെത്താന്‍ നരമേധം ഉപകരിക്കും എന്ന് ഭക്തിക്കച്ചവടക്കാര്‍ക്ക് നന്നായറിയാം.


Fans on the page

3 comments:

Joker said...

ഉള്ളതു പറഞ്ഞു..

ബയാന്‍ said...

തരണേ, തരണേ എന്നു ഇരന്നുകൊണ്ടേയിരുന്നാലേ ദൈവം കനിയും എന്ന് ചിന്തിക്കുന്ന ‘ഭക്തവത്സലന്മാര്‍ക്ക്‘ ദൈവത്തില്‍ വിശ്വസിച്ചുകൂടെ.

dethan said...

ജോക്കര്‍ക്ക്,

'ഉള്ളതു പറഞ്ഞാല്‍ കള്ളിക്കു തുള്ളല്‍ വരും', 'ഉള്ളത് പറഞ്ഞാല്‍ ഉറിയും ചിരിക്കും' എന്നു രണ്ടു ചൊല്ലുണ്ട്.തുള്ളല്‍ വന്നതു കൊണ്ടാണ് അമൃതാനന്ദമയി ആര്‍ എസ് എസ്,സംഘപരിവാര്‍,ബിജെപി മക്കളെ
ഇളക്കിവിട്ട് സുകുമാര്‍ അഴീക്കോടിന്‍റെ വീടാക്രമിക്കാനും പുലഭ്യം പറയിക്കാനും ശ്രമിച്ചത്. രണ്ടാമത്തെ ചൊല്ലാണ് താങ്കള്‍ ഉദ്ദേശിക്കുന്നതെന്നു കരുതുന്നു.
നന്ദി.

'യരലവ'യ്ക്ക്,

ദൈവം സര്‍വ്വജ്ഞനും സര്‍വ്വവ്യാപിയുമാണെന്നാണല്ലോ വിശ്വാസികള്‍ പറയുന്നത്.അങ്ങനെയെങ്കില്‍ അദ്ദേഹത്തോട് ഇരക്കാന്‍
ക്ഷേത്രം എന്ന വ്യാപാരസ്ഥലത്ത് പോകേണ്ട ആവശ്യമുണ്ടോ?

-ദത്തന്‍