Total Pageviews

Friday, April 4, 2008

കടമ്മനിട്ടയുടെ ഓര്‍മ്മയ്ക്കു മുമ്പില്‍

നെഞ്ചില്‍ കുത്തിയ പന്തവുമായി

താണ്ഡവമാടിയ കാട്ടാളാ,

കാലം മരണക്കൊക്കാല്‍ നിന്നുയിര്‍

കൊത്തിയെടുത്തു പറന്നാലും,

മല തീണ്ടിയശുദ്ധം ചെയ്യും

കുലനാശപ്പരിഷയ്ക്കെതിരെ

ഇടിവാളുകള്‍ വീശിയ വാക്കുകള്‍

ഇടനെഞ്ചില്‍ കുടികൊണ്ടെന്നും

തുടികൊട്ടും കാലത്തോളം,

അധികാരക്കോട്ട തകര്‍ക്കാന്‍

അടിയാളമൊഴിക്കും കൈയ്ക്കും

കറതീര്‍ന്ന കരുത്തു കൊടുക്കും

കനമേറുന്നാസുര താളം

കരള്‍ നീളെ മുഴങ്ങും തോറും,

മൃതിയില്ല നിനക്കെ;ന്നാലും

മിഴി മൂടും നീരു തുടയ്ക്കാന്‍

മൊഴി മുറിയും തേങ്ങലടക്കാന്‍

കഴിയാതീ മലയാളം

ഉഴലുകയാണിപ്പോഴും.




Fans on the page

3 comments:

dethan said...

കടമ്മനിട്ടയുടെ സ്മരണയ്ക്കു മുമ്പില്‍ ഒരു ചെറു കവിത സമര്‍പ്പിക്കുന്നു.

Unknown said...

കടമ്മനിട്ടയ്ക്കു പകരം കടമ്മനിട്ട മാത്രം

dethan said...

അനൂപ്,

സാഗരം സാഗരോപമം എന്നാണല്ലോ.

-ദത്തന്‍