Total Pageviews

Saturday, March 15, 2008

ദാസ് മുന്‍ഷി എന്തു ഭാവിച്ചാ?

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ അമേരിക്ക ഇടപെടണ്ടാ എന്ന് പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി അമേരിക്കയെ
വിരട്ടിയിരിക്കുന്നു.ഇന്ത്യയിലല്‍‍ നടക്കുന്ന ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് കേരളം,ബംഗാള്‍,
തുടങ്ങിയ സംസ്ഥാനങ്ങളിലെ അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി അമേരിക്ക പുറത്തിറക്കിയ രേഖയാണ് കേന്ദ്ര മന്ത്രിയെ ചൊടിപ്പിച്ചത്.

ഗുരുദാസ് ദാസ്ഗുപ്തയും സോമനാഥ് ചാറ്റര്‍ജിയും കടുത്ത ഭാഷയില്‍ അമേരിക്കന്‍ നടപടിയെ അപലപിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റുകാരല്ലേ അവര്‍ക്കൊക്കെ അങ്ങനെ പറയാം.അതുപോലാണോ ജോര്‍ജ്ജ് ബുഷ് ചേട്ടന്‍ കണ്ണുരുട്ടിയാല്‍ നില്‍ക്കുന്നിടവും നടക്കുന്നിടവും നനയുന്ന മന്മോഹന്‍ ജി യുടെ മന്ത്രിസഭയിലെ ഒരംഗം?അദ്ദേഹവും സോണിയാ മാഡവും അറിഞ്ഞിട്ടു തന്നെയോ ഇത്? ആണവ കരാറിന്‍റെ പാനപാത്രം ചുണ്ടോടടുത്ത ഈ അവസരത്തില്‍ മുന്‍ഷി എന്തുഭാവിച്ചാണ് ഇങ്ങനെ കേറി തട്ടിവിടുന്നത്?

ലോകത്ത് ഒരെറുമ്പിനെപ്പോലും നോവിച്ചിട്ടില്ലാത്ത അമേരിക്കയോട് ഇത്ര കയര്‍ക്കേണ്ടിയിരുന്നില്ല.ഇറാക്ക്,
അഫ്ഘാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ കാരുണ്യത്തിന്‍റെ തേന്മഴ പൊഴിച്ച ബുഷ് അണ്ണനെയോര്‍ത്തെങ്കിലും
മുന്‍ഷിക്ക് അടങ്ങാമായിരുന്നു!കുറ്റം തെളിയിക്കാന്‍ ക്രൂരമായ പീഡന മുറകള്‍‍ പാടില്ലെന്ന് നിഷ്ക്കര്‍ഷിക്കുന്ന
സെനറ്റ് പ്രമേയം വീറ്റോ ചെയ്ത ബുഷിനും അദ്ദേഹത്തിന്‍റെ ഭരണകൂടത്തിനുമല്ലാതെ ആര്‍ക്കാണ് മനുഷ്യാവകാശ
ത്തെ കുറിച്ച് ലോകരെ ഉപദേശിക്കാന്‍ യോഗ്യത?







Fans on the page

2 comments:

ബഷീർ said...

വിനാശ കാലേ വിപരീത ബുദ്ധി എന്നല്ലേ..

കൊച്ചു കേരളത്തില്‍ നമ്മുടെ വീട്ടിന്റെ അടുക്കളയില്‍ വരെ കഴുക കണ്ണുകള്‍..

ശുഭ സൂചകമല്ല..
നമ്മുടെ നേതാക്കള്‍ക്ക്‌ തിരിച്ചറിവിനായി ഇനി എന്തു ചെയ്യാന്‍

dethan said...

ബഷീര്‍ വെള്ളറക്കാടിന്,
നമ്മുടെ നേതാക്കള്‍ക്ക് വേണ്ടത് നട്ടെല്ലാണ്.സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കുകയും നാവു
വരളുകയും ചെയ്യുന്ന നേതാക്കള്‍ നാടിനു നാണക്കേടും ശാപവുമാണ്.