Total Pageviews

Monday, March 10, 2008

നിഷ്പക്ഷനായ റ്റി.പത്മനാഭന്‍

മലയാളത്തിലെ ഏക ചെറുകഥാകൃത്ത്(ചെറുകഥ മാത്രം) ശ്രീ.റ്റി.പത്മനാഭന്‍ നിഷ്പക്ഷനായ സാഹിത്യകാരനാണെന്ന് സി.പി.ഐ.(എം) സെക്രട്ടറി സ.പിണറായി വിജയന്‍.അദ്ദേഹം കമ്മ്യൂണിസ്റ്റുകാരനോ കമ്മ്യൂണിസ്റ്റു വിരുദ്ധനോ അല്ലെന്നും സെക്രട്ടറി അഭിപ്രായപ്പെട്ടു.
മാര്‍ക്സിസ്റ്റ്വിരുദ്ധരായ മാദ്ധ്യമസിന്‍ഡിക്കേറ്റിനെക്കുറിച്ച് നിരന്തരം സംസാരിക്കുന്ന പിണറായി ഇത്തരം ഒരു
സര്‍ട്ടിഫിക്കറ്റ് കൊടുത്തതിന്‍റെ പൊരുളെന്ത്?.പത്മനാഭന്‍റെ പുസ്തക പ്രകാശന ചടങ്ങിലാകുമ്പോള്‍ അദ്ദേഹത്തെപ്പറ്റി നല്ലവാക്കു പറയുന്നത് സ്വാഭാവികം.

പക്ഷേ ആയിരത്തി തൊള്ളായിരത്തി അന്‍പത്തി ഒന്‍പതിലെ ആദ്യ വിമോചന സമരത്തില്‍ പങ്കെടുക്കുകയും അത് ശരിയായിരുന്നെന്ന് ഇപ്പോഴും അവകാശപ്പെടുകയും ചെയ്യുന്ന ശ്രീ.പദ്മനാഭന്‍ എങ്ങനെയാണു നിഷ്പക്ഷനാകുന്നത് എന്നു മനസ്സിലാകുന്നില്ല.പുതിയ വിമോചന സമരത്തിന് ആഹ്വാനം ചെയ്ത വൈദികര്‍ക്കെതിരെ ഉറഞ്ഞു തുള്ളുന്ന പിണറായി പഴയ വിമോചനസമരക്കാരന്‍ നിഷ്പക്ഷനാണെന്നു പറയുന്നതിലെ യുക്തിയെന്താണ്?
കഥയില്‍ ചോദ്യമില്ല എന്ന് കേട്ടിട്ടുണ്ട്.മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലും ചോദ്യമില്ലാതായോ?കമ്യൂണിസത്തിനു പുതിയ
വ്യാഖ്യാനം കൊടുത്തുകൊണ്ടിരിക്കുന്ന നേതാവ് നിഷ്പക്ഷതയ്ക്കു ഉദ്ദേശിക്കുന്ന അര്‍ത്ഥവും വേറെയാകാം.

പിണറായി സഖാവിന്‍റെ മകന്‍ വിദേശ സ്വാശ്രയ സര്‍വ്വകലാശാലയില്‍ പഠിക്കുന്നതിനെപ്പറ്റി വിവാദമുണ്ടായപ്പോള്‍ സഖാവിന് അനുകൂലമായി പ്രസ്താവന നടത്തിയവരില്‍ മുമ്പന്‍ റ്റി.പദ്മനാഭനായിരുന്നു.സ്വന്തം അണികളെപ്പോലും ബോദ്ധ്യപ്പെടുത്താന്‍ നേതാവ് കുഴങ്ങിയ സമയത്ത് നാട്ടുകാരോടു മുഴുവന്‍ സമാധാനം പറയാന്‍ തന്‍റെ സാഹിത്യമേല്‍വിലാസം വിനിയോഗിച്ച വിധേയനെപ്പോലെ നിഷ്പക്ഷനായ വേറെ ആരുണ്ട് കേരളത്തില്‍?

'എന്‍ പൃഷ്ഠം നീ ചൊറിഞ്ഞീടില്‍ നിന്‍ പൃഷ്ഠം ഞാന്‍ ചൊറിഞ്ഞീടാം' എന്ന് പുതിയ പ്രത്യയശാസ്ത്ര സിദ്ധാന്തം!!

1 comment:

മായാവി.. said...

'എന്‍ പൃഷ്ഠം നീ ചൊറിഞ്ഞീടില്‍ നിന്‍ പൃഷ്ഠം ഞാന്‍ ചൊറിഞ്ഞീടാം' എന്ന് പുതിയ പ്രത്യയശാസ്ത്ര സിദ്ധാന്തം, !!ഇവരൊന്നും ചൊറിയുക മാത്രമല്ല, പരസ്പരം നക്കിവൃത്തിയാകുകയും ചെയ്യും...എന്നിട്ട് ഉളുപ്പില്ലാതെ സാംസ്കാരിക നായക വേഷം കെട്ടുകയും ചെയ്യും. തെരുവുപട്ടികളെക്കാളും അറക്കേണ്ട വര്ഗ്ഗങ്ങള്‌....ജനങ്ങള്‍ കഴുതകള്.