Total Pageviews

Monday, August 25, 2025

സര്‍വ്വ…. സ്മരണ – 33 അക്കരജപ്പാന്‍

യൂണിവേഴ്സിറ്റിയില്‍ അസ്സിസ്റ്റന്റായി ജോലിക്ക് കയറിയിട്ട് അധിക നാളായില്ല.പ്രീഡി ഗ്രീപരീക്ഷാ സെക് ഷനിലാണ് ആദ്യമായി ജോയിന്‍ ചെയ്തത്.സെക് ഷന്റെ മേധാവി സെക് ഷന്‍ ഓഫീസറാണ്.അദ്ദേഹമുള്‍പ്പെടെ എല്ലാവരും സൌഹാര്‍ദ്ദത്തോടെയും സ്നേഹത്തോടെയും  ആണ് പെരുമാറുന്നതു.നല്ല സഹകരണം എല്ലാവരില്‍ നിന്നും കിട്ടിയതു മൂലം വേഗം ജോലികള്‍ പഠിക്കാന്‍ കഴിഞ്ഞു.ഒന്ന് രണ്ടു വര്‍ഷത്തെ പരീക്ഷാജോലികള്‍ വലിയ കുഴപ്പമില്ലാതെ കഴിഞ്ഞു.കോളേജുകളില്‍ നിന്നുമെത്തുന്ന അപേക്ഷകളും പ്രൈവറ്റ് വിദ്യാര്‍ത്ഥികളുടെ അപേക്ഷകളും അടുക്കി പ്പെരുക്കി നോമിനല്‍ റോള്‍തയ്യാറാക്കി ഹാള്‍ട്ടിക്കറ്റ്‌ അയച്ചു കഴിഞ്ഞാല്‍ കുറെ ദിവസത്തെക്കു പണി കുറവാണ്.അങ്ങനെഇരിക്കുന്ന ഒരുദിവസം ഞങ്ങളുടെ സെക് ഷന്റെ മുമ്പില്‍ കൂടി പോയ ഒരാളെ ചൂണ്ടി എന്റെ അടുത്തിരിക്കുന്ന സുഹൃത്ത് ചോദിച്ചു അയാളെ അറിയുമോ? കാമ്പസ്സില്‍ വച്ചു പലപ്രാവശ്യം കണ്ടിട്ടുണ്ടെങ്കിലും പരിചയപ്പെട്ടിട്ടില്ല.    

‘’ആരാ കക്ഷി?’’ ഞാന്‍ ചോദിച്ചു.

‘’അതാണ്‌ അക്കരജപ്പാന്‍’’ 

പല കുസൃതികളും ഒപ്പിക്കുന്നതില്‍ വിരുതനായ സുഹൃത്തിന്റെ പറച്ചില്‍ കേട്ട് ഞാന്‍ ചിരിച്ചു. ‘’അതെന്തൊരു പേര്‍?’’ ഒറിജിനല്‍ പേര് തന്നെയോ?അതോ നിങ്ങള്‍ കല്പിച്ചു കൊടുത്തതോ?”

‘’ഞാനല്ല.അയാളുടെ സെക് ഷന്‍ കാര്‍ കല്പിച്ചു കൊടുത്തതാണെന്നാ കേള്‍ക്കുന്നത്.”

സുഹൃത്ത് ആ കഥ പറഞ്ഞു:

‘’ടൈപ്പ  വരുന്നകോപ്പി നമ്മള്‍ എഴുതിക്കൊടുത്തതുമായി ഒത്തനോക്കാറില്ലേ?’’ 

അതായത് കമ്പയര്‍ ചെയ്യാറുണ്ട് എന്ന്. ഞാന്‍ സംശയം ചോദിച്ചു.

“അതെ.’’സുഹൃത്ത് സമ്മതിച്ചു.നോമിനല്‍ റോളിന്റെ പേജില്‍ അടിച്ചു വന്നത് മുഴുവന്‍ ഇംഗ്ലീഷു ക്യാപ്പിറ്റല്‍ അക്ഷരങ്ങളില്‍ ആയിരുന്നു.സ്പീഡില്‍ വായിച്ചു വന്നപ്പോള്‍ AKARAJAPPAN എന്നത് പുള്ളിക്കാരന്‍ വായിച്ചത് ‘അക്കരജപ്പാന്‍’ എന്നായിപ്പോയി. അതോ ടെ കക്ഷിക്ക് അക്കരജപ്പാന്‍ എന്ന പേരും വീണു.

‘’അയാള്‍ കേള്‍ക്കെ തമാശായിപോലും അങ്ങനെ പറയരുത്.തടി കേടാകും’’ കഥ പറഞ്ഞുകഴിഞ്ഞു സുഹൃത്ത് മുന്നറിയിപ്പ് തന്നു.

‘’അപ്പോള്‍ സൂക്ഷിച്ചു കമ്പയര്‍ ചെയ്തില്ലെങ്കില്‍ ഇരട്ടപ്പേര് വീഴും അല്ലെ?”എന്ന യെന്റെ ചോദ്യത്തിനു”ഉറപ്പായും”എന്നായിരുന്നു സുഹൃത്തിന്റെ മറുപടി.

‘’വേറെ വല്ലവര്‍ക്കുമിങ്ങനെ കമ്പയറിങ്ങിന്റെ ഫലശ്രുതിയായി വട്ടപ്പേര്‍ കിട്ടിയിട്ടുണ്ടോ’’എന്നായി ഞാന്‍.കംപയരിങ്ങിറെ ഫലമായി കിട്ടിയിട്ടില്ല.അല്ലാതെ വട്ടപ്പേ രുള്ള ഒരുപാട് പേരുണ്ടെന്ന് സുഹൃത്ത് പറഞ്ഞു.                                                                                                                                                                                                                                                                                                                                           



Fans on the page

Saturday, August 23, 2025

സര്‍വ്വ…. സ്മരണ–32 രണ്ടാമതും ഒന്നാം റാങ്ക്.

ഒരു വര്ഷം LLM പരീക്ഷയുടെ റിസള്ട്ട് വന്നു നാളുകളേ റെയായിട്ടും റാങ്കുകളുടെ വിവരം പ്രസിദ്ധീകരിച്ചില്ല. കേരള സര്വ്വകലാശാലാ ലാ ഡിപ്പാര്ട്ട്മെന്ടിലും അഫീ ലിയേറ്റഡ് ലാ കോളേജുകളിലുമായിവളരെ കുറച്ചു വി ദ്യാര്ത്ഥികല് മാത്രമേ LLM പരീക്ഷ എഴുതാന് ഉണ്ടായി രു ന്നുള്ളൂ.അതുകൊണ്ട് റാങ്കു പ്രസിദ്ധീകരിക്കപ്പെടാഞ്ഞത് അത്രയൊ ന്നും പൊതുജന ശ്രദ്ധക്ക് വിഷയമായില്ല.
ഇതിനിടയില് പ്ലാനിംഗ് ബ്രാഞ്ചില് എന്റെ അടുത്ത സെ ക് ഷനിലെ ഓഫീസറെ കാണാന് ഒരു പെണ്കുട്ടി വന്നു.അവര്തമ്മില് എന്തോ സംസാരിക്കുന്നതും കണ്ടു. അല്പം കഴിഞ്ഞു അവര്(എസ്.ഒ)ചോദിച്ചു നിങ്ങളാരും അറിഞ്ഞില്ലെ ഈവര്ഷത്തെ LLM പരീക്ഷയുടെ റാങ്കു പ്രസിദ്ധീകരിച്ചി ല്ലെ ന്ന കാര്യം.ഇല്ലെന്നു പറഞ്ഞപ്പോള് അവര് പറഞ്ഞു:ഈ കുട്ടിയ്ക്കാണ് ഒന്നാം റാങ്ക് കിട്ടണ്ട ത്. അത് പക്ഷേ ഒരു സിന്റിക്കേറ്റ് അംഗത്തിന്റെ മകന് കൊടുക്കാന് അണിയറ നീക്കം നടക്കുകയാണ്.ഏതു സി ന്റിക്കേറ്റങ്ങത്തിന്റെ എന്ന ചോദ്യത്തിനു അവര് രണ്ടു പേരും മറുപടി പറഞ്ഞില്ല.ഞങ്ങള് പറയില്ല.നിങ്ങള്കണ്ടു പിടിച്ചു വല്ലതും ചെയ്യാന് പറ്റുമോ എന്ന്നോക്ക്. പകുതി കളിയാ യും പകുതി വെല്ലുവിളിയായിട്ടുമാണ് അവര് പറഞ്ഞത്.
വെല്ലുവിളി ഏറ്റെടുത്ത മട്ടില് ‘ശരി’ എന്ന് പറഞ്ഞു ഞാ ന് അവിടെ നിന്നും ഇറങ്ങി നേരെ LLB സെക് ഷനിലേ ക്കു പോയി.അവിടെ ചെന്ന് വിവരം തിരക്കാത്ത താമസം ഡീലിംഗ് അസ്സിസ്റ്റന്റും സെക് ഷന് ഓഫീസറും കൂടി എല്ലാം വിശദമായി പറഞ്ഞു തന്നു. ചുരുക്കമിതാ ണ്:തിരുവനന്തപുരത്തുള്ള സ്വകാര്യ ലാക്കോളെജിന്റെ ഉടമസ്ഥനും സര്വ്വകലാശാലാ സിന്ഡിക്കേറ്റിലെ പ്രബ ലനായ അംഗവും ചിലപ്പോ ഴൊക്കെ ലാ ഫാ ക്കല്റ്റി ഡീ നുമായി വേഷം മാറുകയും ചെയ്യുന്ന മാന്യ ന്റെ മകനാ ണ് ഏറ്റവുംകൂടുതല് മാര്ക്ക് കിട്ടിയിരിക്കുന്നത്.പക്ഷെ അയാള്ക്ക് ഒന്നാം റാങ്ക് കൊടുക്കാന് സര്വ്വകലാശാലയുടെ പരീക്ഷാ നിയമം അനുവദിക്കുന്നില്ല.കാരണം അ യാള് നേരത്തെ ഒരു റാങ്കിനു ടമയാണ്.വേറൊരു ഓപ്ഷണലില് LLM എഴുതിയ ഇപ്പോഴും അയാള്ക്കാണ്ഏറ്റവും കൂടുതല് മാര്ക്ക് കിട്ടിയത്.അങ്ങനെ രണ്ടാമതെഴുതു ന്ന വരെ റാങ്കിന് പരിഗണിക്കരുതെന്നാണ് ചട്ടം. അതുകൊ ണ്ട് ഞങ്ങളു ടെ സെക് ഷനില് വന്ന ആ കുട്ടിക്ക് റാങ്ക് അനുവദിക്കണമെ ന്നുള്ള ഫ യല് എഴുതി പോയപ്പോള് പ്രശ്നം പരീക്ഷാ കമ്മിറ്റിയില് വയ്ക്കാന് പറ ഞ്ഞുള്ള ഉ ത്തരവാണുണ്ടായത്.പരീക്ഷാ കമ്മിറ്റി യില് പോയപ്പോ ഴാകട്ടെ സിന്റിക്കേറ്റ് പുത്രന് തന്നെ റാങ്ക് നല്കാന് ശു പാര്ശയും വ ന്നു .തൊട്ടടുത്ത സിന്ഡിക്കേറ്റ്‌ യോഗം ശുപാര്ശ അംഗീകരിക്കുന്ന തോടെ അയാള് ചരിത്രത്തിലാ ദ്യമായി LLMനു രണ്ടു ഒന്നാം റാങ്ക്കിട്ടു ന്ന വിദ്യാര്ത്ഥി യായി മാറും.അങ്ങനെ അര്ഹതയുള്ള ഒരു കുട്ടിക്ക് കി ട്ടേണ്ട റാങ്ക്സിന്ഡിക്കേറ്റ്‌ പിതാവിന്റെ സ്വാധീനമുള്ള അനര്ഹന് തട്ടിയെടുക്കാന് പോകുന്നു.
ഈ അനീതിയ്ക്കെതിരെ ശബ്ദമുയര്ത്താന് സ്റ്റാഫ് അ സോസിയേഷന് അല്ലാതെ ആരും കാണില്ല എന്നു ഓഫീസില് എല്ലാര്ക്കുമറിയാം.രണ്ടു ദിവസം കഴിയുമ്പോള് സിന്ഡി ക്കേറ്റ്‌ യോഗം ചേരും.ശരിക്കും റാങ്കിന് അര് ഹയായ കുട്ടി പിന്നീടും അടുത്ത സെക് ഷനിലെ ഓഫീ സറെ കാ ണാന് വന്നിരുന്നു. അവര് ദയനീയമായി ചോദി ച്ചു: നിങ്ങ ളൊക്കെ വി ചാരിച്ചാല് ഈ അനീതിയെചെറുക്കാന് കഴിയില്ലേ? നോക്കട്ടെ എന്ന്പറ ഞ്ഞു തടിയൂരി.
പിറ്റേന്നുതന്നെ ഈ അനീതിക്കെതിരേ അസോസിയേഷ ന് പ്രസ്താവന യിറക്കി. പരീക്ഷാ റെഗുലേഷനും കീഴ്വഴ ക്കങ്ങളും കാറ്റില്പ്പറത്തി, അഴിമതിക്ക് കൂട്ട് നി ല്ക്കരുതെന്ന് സിന്ഡിക്കേറ്റിനോടും വി.സി യോ ടുംഅഭ്യര്ത്ഥി ച്ചു. ഏതെങ്കിലും ഒരു സിന്ഡിക്കേറ്റ്‌ മാടമ്പിയുടെ പുത്ര വാത്സല്യത്തിന്റെ മുമ്പില് ബലിയര്പ്പിക്കാനുള്ളതല്ല സര്വ്വകലാശാ ല യുടെ ചട്ടങ്ങളും നിയമങ്ങളും എന്നും അഴിമതിയും സ്വജനപക്ഷപാത വും അനുവദിക്കില്ലെ ന്നും പ്രസ്താവനയില് ഓര്മ്മിപ്പിച്ചിരുന്നു.
എന്തായാലും ആ വര്ഷത്തെ LLM ഒന്നാം റാങ്ക്,പരീക്ഷാ കമ്മിറ്റിയുടെ ശുപാര്ശ തള്ളി അര്ഹതപ്പെട്ട പെണ്കു ട്ടിയ്ക്ക് തന്നെ കൊടുക്കാന് സിന്ഡിക്കേറ്റ്‌ യോഗം തീരു മാനിച്ചു .


3 മണിക്കൂർ 
സുഹൃത്തുക്കള്‍‍‍ക്ക് ഉം ആയി പങ്കിട്ടു







Thursday, August 21, 2025

സര്‍വ്വ….. സ്മരണ– 30 മുന്‍ മുഖ്യമന്ത്രി കമ്മീഷന്‍ മുമ്പാകെ

ജസ്റ്റിസ് കെ.കെ നരേന്ദ്രന്കമ്മീഷന്റെ അന്വേഷണം അതിന്റെ അവസാന ഘട്ടത്തോട് അടുക്കുകയാണ്. മിക്കവാറും എല്ലാ കക്ഷികളെയും വിസ്തരിച്ചു കഴിഞ്ഞു. വിരലില് എണ്ണാവുന്നത്ര ആളുകള് ബാക്കിയായി.അ തി ല് പ്രമുഖന് മുന് മുഖ്യമന്ത്രി കെ.കരുണാ കരനാണ്. ക മ്മീഷന് പല പ്രാവശ്യം അദ്ദേഹത്തിന്റെ അഭിഭാഷക നോട്, തന്റെ ക ക്ഷി യെ വിസ്തരിക്കുവാന് പറ്റിയ ഒരു തീയതി പറയണം എന്ന് ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നിട്ടും കൃത്യമായൊരു തീയതി വക്കീല് പറഞ്ഞില്ല. ഒടുവില് സഹികെട്ട് എല്ലാവരും കേള്ക്കെ കമ്മീഷന് പറഞ്ഞു: നിങ്ങള്ക്ക് തീയതി നിര്ദ്ദേശിക്കാനില്ലെങ്കില് കമ്മീഷനൊരു തീയതി നിശ്ചായിച്ചു സമന്സ് അയ ക്കും” .’’അങ്ങനെ അയച്ചാല് അന്ന് ഹാജരാകാന് പറ്റി എന്ന് വരില്ല.‘’എന്ന് വക്കീല്. എങ്കില് വാറണ്ട് പുറപ്പെടു വിക്കും” എന്നായി കമ്മീഷന്..അധികം വൈകാതെ ഒരു ദിവസം കെ. കരുണാകരന് വിസ്താരത്തിന് ഹാജ രാകു മെന്ന് അറിയിപ്പു ണ്ടായി.
പറഞ്ഞത് പോലെ അന്നേദിവസം മുന് മുഖ്യമന്ത്രി ശ്രീ കെ.കരുണാകരന് കൃത്യ സമയത്ത് കമ്മീഷന് മുമ്പാ കെ ഹാജരായി. പതിവ് പോലെ സാമാന്യം ഭേദപ്പെട്ട ഒ രു മാദ്ധ്യമക്കൂട്ടവും പിറകെ വന്നു.
സര്ക്കാര് വക്കീലും യൂണിവേഴ്സിറ്റിയുടെ വക്കീലും മുന് വിദ്യാഭ്യാസ മന്ത്രിയുടെ വക്കീലും കരുണാകരന്റെ ത ന്നെ വക്കീലും അദ്ദേഹത്തെ വിസ്തരിച്ചു.അന്ന് ഉച്ചതിരി ഞ്ഞാണ് കമ്മീഷന്റെ സിറ്റിംഗ് തുടങ്ങിയത്.അതു കൊ ണ്ട് ഇത്രയും പേര് വിസ്തരിച്ചു കഴിഞ്ഞപ്പോഴേക്കും സമ യം വൈകിട്ട് 4.30 കഴിഞ്ഞിരുന്നു.ഇനിയും ആരെങ്കി ലും വിസ്തരിക്കാനുണ്ടോ എന്ന് കമ്മീഷന്. ’’അസോസിയേഷന് വേണ്ടി എനിക്ക് വിസ്തരിക്കണം.”എ ന്ന് ഞാന് പറയാത്തത താമസം മുന് മുഖ്യന്റെ വക്കീല് ചാടി വീണു. ഇന്ന് മതിയാക്കാം എന്ന് കമ്മീഷനോട് ഒട്ട് അപേക്ഷാ സ്വരത്തിലും ഒട്ടു അധികാര സ്വര ത്തിലും പറഞ്ഞു.കമ്മീഷന് വക്കീലിനെ അവഗണിച്ചു കൊണ്ട് “ദത്തന് എത്ര നേരം വേ ണ്ടി വരും”എന്ന് ചോദിച്ചു.’’ഒരുമ ണിക്കൂറെങ്കിലും വേണം സാര് “ എന്ന് ഞാന് അറിയി
ച്ചു.
കരുണാകരന്റെ അഭിഭാഷകന് ശ്രീ ജയച്ചന്ദ്രന് നായരും ഞാനും ഉള്ളൂര് പ്രശാന്ത് നഗര് ഹൌസിംഗ് കോളനിയി ലാ യിരുന്നു അന്ന് താമസം.അതുകൊണ്ടുതന്നെ പരിച യക്കാരായിരുന്നു.ആ സ്വാതന്ത്യം കൊണ്ടോ മുന് മുഖ്യ ന്റെ വക്കീല് എന്ന അഹങ്കാരം കൊണ്ടോ, അദ്ദേഹം കമ്മീഷന് എനിക്ക് മറുപടി പറയും മുമ്പേ”15 മിനിറ്റില് കൂടുതല് വിസ്തരിക്കാന് പറ്റില്ല.”എന്നു ജയച്ചന്ദ്രന് നായര് .ഇടയ്ക്ക് കയറി പറഞ്ഞു.”അത് താങ്കളല്ലല്ലോ തീരുമാനി ക്കേ ണ്ടത് എന്ന് ഞാനും പറഞ്ഞു.വക്കീല് അതിനു എ ന്തോ തിരിച്ചു പറയാനൊരുങ്ങിയത് തടഞ്ഞുകൊണ്ട്‌ കമ്മീഷന് പറഞ്ഞു: ''നിങ്ങള് തമ്മില് തര്ക്കിക്കണ്ടാ.നി ങ്ങളുടെ കക്ഷി യോടു ചോദിക്ക് ഒരുമണിക്കൂര് കൂടി ഇരിക്കാന് തയ്യാറാണോ എന്ന്?അല്ലെങ്കില് നമുക്ക് മറ്റൊ രു ദിവസത്തേക്ക് ബാക്കി വിസ്താരം മാറ്റി വയ്ക്കാം. ഒടു വില് ഗത്യന്തരമില്ലാതെ വക്കീല് പൂച്ചയ്ക്ക് കയറിട്ടപോ ലെ അറച്ചറച്ചു മുന് മുഖ്യന്റെ ചെവിയില് എന്തോ മ ന്ത്രിച്ചു.വിസ്താരം വേറൊരു ദിവസമാക്കാമെന്നാണ്‌ അ ദ്ദേ ഹം പറയുന്നത്.എങ്കില് ആ ഡേറ്റ് കൂടി പറയൂ .കമ്മീ ഷന് വക്കീലിനോടാണ് പറയുന്നതെങ്കിലും കക്ഷികേ ള്ക്കാന് വേണ്ടിയാണ് ഈ നാടകം കളിയെന്നു ഞങ്ങള് ക്കെല്ലാം മനസ്സിലായി.ഉടനെ തന്നെ മുന് മുഖ്യന് ഡേറ്റ് പറയുകയും വക്കീല് അത് കമ്മീഷനെ അറിയിക്കു ക യും ചെയ്തു.
തിരുവനന്തപുരം ജഗതിയില് ഡി.പി.ഐ ജംഗ്ഷനില് ഉള്ള ഉള്ളൂര് സ്മാരകമാണ് കമ്മീഷ ന്റെ ഓഫീസായി പ്രവര്ത്തിച്ചിരുന്നത്.അതുവരെയുള്ള സിറ്റിംഗുകളെ ല്ലാം നടന്നതും അവിടെ വച്ചായിരുന്നു .മുന് മുഖ്യന് ഡേറ്റ് ഉറപ്പിച്ചു പറഞ്ഞപ്പോള് അന്നേ ദിവസം കമ്മീഷ ന്റെ ഓഫീസായ ഉള്ളൂര് സ്മാരകത്തില് വേറെ പരിപാ ടി യുണ്ടോ എന്ന് നോക്കാനും ഉണ്ടെങ്കില് തൈക്കാട് സര്ക്കാര് ഗസ്റ്റ് ഹൌസ് കമ്മീഷന് വേണ്ടി അന്നത്തേക്ക്‌ ബുക്ക് ചെയ്യുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടു ത്തി. അല്പം കഴിഞ്ഞു സെക്രട്ടറി, ഗസ്റ്റ് ഹൌസ് ബുക്ക് ചെയ്തിട്ടുണ്ടെന്ന് അറിയിച്ചു.അപ്പോള് ഇനി അന്നു കാ ണാം എന്ന് പറഞ്ഞു കമ്മീഷന് അന്നത്തെ സിറ്റിംഗ് അവസാനിപ്പിച്ചു.








Fans on the page