Total Pageviews

Thursday, June 16, 2016

അങ്കുശമില്ലാത്തഹങ്കാരമേ ..........





Image result for smriti irani

കേന്ദ്ര വിദ്യാഭ്യാസ വകുപ്പു മന്ത്രി ശ്രീമതി സ്മൃതി ഇറാനിക്ക്‌ 'Dear'എന്ന സംബോധന അത്ര പിടിക്കുന്നി
ല്ല.ബീഹാര്‍ വിദ്യാഭ്യാസ മന്ത്രി ശ്രീ.അശോക്‌ ചൌധരി ട്വിറ്ററില്‍, 'ഡീയര്‍' എന്ന് അവരെ അഭിസംബോധന ചെയ്തതാണ്‌ ശ്രീമതിയെ ചൊടിപ്പിച്ചത്‌."ആദരണീയ" എന്നാണു തന്നെ അഭിസംബോധന ചെയ്യേണ്ടതെന്നത്രെ 'മാഡ'ത്തിന്‍റെ അഭിപ്രായം.സ്വന്തം വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച്‌ വ്യാജ സത്യവാങ്മൂലം നല്‍കി അധികാര ത്തിലേറിയ ഒരു ഫ്രോഡ്‌,ഡീയര്‍ എന്ന വിളി പോലും അര്‍ഹിക്കുന്നില്ല.ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നത് ഏതു കുറ്റിച്ചൂലായാലും സ്ഥാന മഹിമയെ മാനിക്കണ മല്ലൊ എന്ന നാട്ടു നടപ്പ്‌ പിന്തുടര്‍ന്നാകാം ബീഹാര്‍ മന്ത്രി ഈ വ്യാജാവതാരത്തെയും ഡീയര്‍ എന്നു വിളിച്ചത്‌.വി ദ്യാഭ്യാസ യോഗ്യത്യെ കുറിച്ചു കള്ളം പറഞ്ഞ്‌ വിദ്യാഭ്യാ സമന്ത്രിയായി ഇരുന്ന് വിദ്യാഭ്യാസ മേഖലയാകെ കുളം തോണ്ടിക്കൊണ്ടിരിക്കുന്ന ഈ മനുസ്മൃതിഭക്ത അങ്ങനെ പോലും സംബോധന ചെയ്യപ്പെടാന്‍ യോഗ്യയല്ല. ബീഹാ ര്‍ ഉപമുഖ്യമന്ത്രി ശ്രീ തേജസ്വി യാദവിന്‍റെ ചോദ്യ ത്തില്‍,ഇവരുടെ അസുഖത്തിന്‍റെ യഥാര്‍ത്ഥ കാരണം വ്യക്തമാണ്‌."...is 'Dear' an offensive word or it becomes when a minister from Dalit community calls so ?" ദളിത്‌ വിരോധം രക്തത്തില്‍ കലര്‍ന്ന ഈ സവര്‍ണ്ണ മന്ത്രിണിയുടെ ജാതി ക്കുശുമ്പും സംസ്കാരമില്ലായ്മയുമാണു ഈ സംബോധനാ രസക്കേടിന്‍റെ പിന്നിലുള്ളത്‌.ഹൈദ്രാബാദ്‌ യൂണിവേഴ്സി റ്റിയിലെ രോഹിത്‌ വെമുല എന്ന ദളിത്‌ വിദ്യാര്‍ത്ഥിയെ ആത്മഹത്യക്കു പ്രേരിപ്പിച്ചവര്‍,ആ സമുദായത്തില്‍ പെട്ട ഒരാള്‍(അയാള്‍ മന്ത്രിയാണെങ്കില്‍ പോലും)dear എന്നൊ ക്കെ വിളിച്ചാല്‍ എങ്ങനെയാണു സഹിക്കുക?ആത്മഹ ത്യക്കു ശേഷവും ആ വിദ്യാര്‍ത്ഥിയെ വേട്ടയാടിയ ഇത്ത രം ശവം തീനികള്‍, മനുഷ്യര്‍ക്കു ചേരുന്ന മാന്യമായ ഒരു സംബോധനയും അര്‍ഹിക്കുന്നില്ല.

സ്മൃതി ഇറാനിയുടെയും മറ്റു  വ്യാജന്മാരുടെയും ദൈവമായ പ്രധാനമന്ത്രി മോഡി, ദീപിക പദുകോണിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ട്വീറ്റാ ണ് താഴെ കൊടുത്തിട്ടുള്ളത്. അതില്‍ അവരെ dear എന്ന് സംബോധന ചെയ്തിരിക്കുന്നത്  വ്യക്തമായി കാണാം.അതൊന്നും ഈ അല്പജ്ഞക്ക്  മോശമായി തോന്നുന്നില്ല.അപ്പോള്‍ ശ്രീമതിയുടെ  അസുഖം സംബോധനാ ബാഹ്യമായ സവര്‍ണ്ണമാനിയ ആണെന്ന്  പ്രകടമല്ലേ?.

ദളിത്‌  വിരോധം മൂലമാണ്  രോഹിത്  വെമുലയെ ഇവര്‍  പീഡിപ്പിച്ച്  മരണത്തിലേക്ക്  നയിച്ചത്  എന്ന ആരോപണം പാര്‍ലമെന് റിലും പുറത്തും  അലയടിച്ചപ്പോള്‍  രോഹിത്  ദളിതനല്ല എന്ന്‍  പാര്‍ലമെന്റില്‍  പ്രസ്താവിച്ച മഹതിയാണ്  ഈ ചാതുര്‍ വര്‍ണ്യഭക്ത.ഇവരുടെ സംബോധനാ വിവാദം വന്ന അതേ ദിവസത്തെ  പത്രത്തില്‍ തന്നെ, രോഹിത്  ദളിതന്‍ തന്നെ എന്ന്‍ സാക്ഷ്യപ്പെടുത്തുന്ന അവിടുത്തെ വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്  ഉണ്ടെന്ന  വാര്‍ത്തയുണ്ട്.സ്വന്തം  കുറ്റം മറച്ചു പിടിക്കാന്‍  പാര്‍ലമെന്റില്‍ പോലും  കള്ളം പറഞ്ഞ  ഇവര്‍  പാര്‍ലമെന്റിന്റെ  പടിവാതില്‍ക്കല്‍ പോലും കയറ്റാന്‍  കൊള്ളാത്ത ഒരുത്തിയാണ്.ഇവര്‍ ഇന്ത്യയുടെ ജനാധിപത്യത്തിനും  മതേതരത്വത്തിനും  തീരാ കളങ്കമാണ്.വിദ്യാഭ്യാസ മേഖലക്ക് അപമാനവും.






Fans on the page

No comments: