Total Pageviews

Wednesday, June 22, 2016

50 കോടി മുടക്കിയത് ഗോഷ്ടി കാണിക്കാനോ ?



ജൂൺ 21 ന് അന്താരാഷ്ട്ര യോഗ ദിനം കൊണ്ടാടാൻ കേന്ദ്ര സർക്കാർ 50 കോടി രൂപയാണത്രെ പൊടിച്ചത് !ഭാരതത്തിൻ്റെ തനതായ ഈ വ്യായാമ മുറ പരിശീലിപ്പി ക്കുന്നതും ലോകമാകെ പ്രചരിപ്പിക്കുന്നതും നല്ലതു തന്നെ. മനസ്സിനും ശരീരത്തിനും ഒരുപോലെ പ്രയോ ജനകരമായ യോഗാഭ്യാസം മനുഷ്യകുല ത്തിനാകെ ഗുണം ചെയ്യുന്ന ഒന്നാണ്.പക്ഷെ രാജ്യത്തൊട്ടാകെ ആയുഷ് മന്ത്രാലയത്തിൻറെ ചുമതലയിൽ ഇന്നലെ സംഘടിപ്പിക്കപ്പെട്ട യോഗ പ്രദർശനങ്ങളിൽ പലതും യോഗാഭ്യാസം പിള്ളേരുകളിപോലെയാണെന്ന് തോ ന്നിപ്പിക്കാനാണ് ഉപകരിച്ചത്. യോഗയുടെ ഗൗരവവും മഹത്വവും ചോർത്തിക്കളയുന്ന ഗോഷ്ടികളാണ് പലേ ടത്തും അരങ്ങേറിയത്.ചില കേന്ദ്രമന്ത്രിമാരും ബി.ജെ .പി മന്ത്രിമാരും ,യോഗ എന്ന പേരിൽ കാട്ടിയതത്രയും ഗോഷ്ടികളായിരുന്നു. കേരളത്തിൽ വന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ ,ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ, ദില്ലി യിലും പഞ്ചാബിലും മറ്റും പ്രദർശനം നടത്തിയ കേന്ദ്ര മന്ത്രിമാരായ വെങ്കയ്യ നായിഡു,സ്‌മൃതി ഇറാനി ,ബിജെ. പി അഖിലേന്ത്യാ അദ്ധ്യക്ഷൻ അമിത് ഷാ തുടങ്ങിയവർ ക്യാമറകൾക്ക് മുമ്പിൽ കുച്ചുപ്പുടിയുടെയും ഭരതനാ ട്യത്തിൻറെയും മിമിക്രിയാണ് യോഗ എന്ന പേരിൽ കാട്ടിക്കൂട്ടിയത്. ലോകം മുഴുവൻ ഈ കോപ്രായങ്ങൾ കണ്ടവർക്ക് യോഗാഭ്യാസത്തെ കുറിച്ചും ഭാരതത്തെ കുറിച്ചും തെറ്റിദ്ധാരണയും അവമതിപ്പും മാത്രമേ ഉണ്ടാകൂ.തങ്ങളുടെ കോമാളിത്തരങ്ങൾ മാലോകരെ കാണിക്കണമെന്ന് നിർബ്ബന്ധ മുള്ള മന്ത്രിമാരും രാഷ്ട്രീ യക്കാരും കുടുംബത്തിൽ നിന്നും കാശെടുത്ത് വേണം അതു ചെയ്യാൻ.
തനിക്ക് ചെയ്യാൻ അറിയാത്ത യോഗ ചെയ്യാതെ അതി നെ കുറിച്ച് അറിയാവുന്ന കര്യങ്ങൾ പറയുക മാത്രം ചെയ്ത് കേരളത്തിലെ യോഗ പ്രദർശനത്തിൻറെ ഉദ്ഘാ ടനം നിർവ്വഹിച്ച ആരോഗ്യമന്ത്രി ശൈലജ ടീച്ചറെ അഭി നന്ദിക്കുന്നതിനു പകരം ആക്ഷേപിക്കാൻ ചിലർ ശ്രമി ക്കുന്നത് അപകർഷത കൊണ്ടാണ്.യോഗ മതേതരമാ ണെന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോൾ ഒരു കുറ്റവും കാണാ തിരുന്നവർ ,യോഗ തുടങ്ങും മുമ്പ് വേദസൂക്തങ്ങൾ ഉരുവിട്ടത് ശരിയായില്ലെന്ന് ടീച്ചർ സൂചിപ്പിച്ചപ്പോൾ കണ്ഠ ക്ഷോഭം ചെയ്യുന്നത് വിവരക്കേടും കാപട്യവു മാണ് .യോഗ അങ്ങാടിയോ പച്ചമരുന്നോ എന്നറിയാ ത്തതു കൊണ്ടാണ്. കുമ്മനത്തെ പോലുള്ള സംഘികൾ ടീച്ചറെ വിമർശിക്കുന്നത് മനസ്സിലാക്കാം.പൊതു ചട ങ്ങിൽ നിലവിളക്കു കൊളുത്താൻ മടിക്കുന്ന കുഞ്ഞാലിക്കുട്ടിയും ഈ.ടി .മുഹമ്മദ് ബഷീറുമൊക്കെ ഭാരത പൈതൃകത്തെ കുറിച്ചും യോഗമാഹാത്മ്യത്തെ പറ്റിയും പറയുന്നതാണ് അത്ഭുതം.


Image result for yoga day

     ഇത്  ഇന്ക്വിലാബാസനമോ?




Fans on the page

No comments: