Total Pageviews

Monday, April 4, 2016

സത്യം പുറത്തു വരിക തന്നെ ചെയ്യും

ഒടുവില്‍ ആ സത്യവും പുറത്തു വന്നു.പിതൃ തുല്യനായ ഉമ്മന്‍ ചാണ്ടിയും തന്നെ പീഡിപ്പിച്ചെന്ന്‍ രേഖപ്പെടുത്തി സരിത തയ്യാറാക്കിയ കത്ത് വെളിച്ചത്തായി.2013 ജൂലായില്‍ പോലീസ് കസ്റ്റിയിലിരിക്കെ എഴുതിയതാണിതെന്നും കത്തില്‍ പറഞ്ഞിരിക്കുന്നതെല്ലാം നൂറു ശതമാനം സത്യമാണെന്നും അവര്‍ പറയുകയുണ്ടായി.താനല്ല കത്ത് പുറത്ത് വിട്ടതെന്നും ഇനിയും പ്രകോപിപ്പിക്കാനും അവഹേളിക്കുവാനു മാണ് മുഖ്യമന്ത്രിയും കൂട്ടരും ശ്രമിക്കുന്നതെങ്കില്‍ തന്റെ കൈവശമുള്ള കത്തിന്റെ ഒറിജിനലും ഇതിനേക്കാള്‍ ഭയങ്കരമായ പലകാര്യങ്ങളും വെളിപ്പെടുത്തുമെന്നും സരിത വ്യക്തമാക്കി.
ഇതൊക്കെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് ഉമ്മന്‍ ചാണ്ടിയുടെയും കൂട്ടു പ്രതികളുടെയും വാദം.
ഇതുവരെ കത്തിന്റെ പൂര്‍ണ്ണ രൂപവും ഉള്ളടക്കവും ആരും അറിഞ്ഞി രുന്നില്ല.പക്ഷെ പലപ്പോഴായി അതിലെ പല വിവരങ്ങളും പുറത്ത് വന്നിരുന്നു.അല്പാല്പമായി മുമ്പേ പുറത്ത് വന്ന വാര്‍ത്തകളും ഇപ്പോള്‍ വന്ന പൂര്‍ണ്ണമായ ഉള്ളടക്കവും തമ്മില്‍ വൈരുദ്ധ്യങ്ങള്‍ ഒന്നും കാണാത്ത സ്ഥിതിക്ക് പീഡിതയുടെ വാക്കുകള്‍ അവിശ്വസിക്കേണ്ട കാര്യമില്ല.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി,
മുന്‍ കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍
മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്‌ ,
അടൂര്‍ പ്രകാശ് ,
എ.പി.അനില്‍ കുമാര്‍ ,
എം.പി.ആയ ജോസ്.കെ.മാണി
എം.എല്‍.എ.മാരായ ഹൈബി ഈഡന്‍ ,
എ.പി.അബ്ദുള്ളക്കുട്ടി,
ഐ.ജി. പദ്മകുമാര്‍
പാണക്കാട്ട് ഷബീറലി,
കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍.സുബ്രഹ്മണ്യം
എന്നിവരാണ് സരിതയെ ശാരീരികമായി പീഡിപ്പിച്ചവരുടെ പട്ടികയിലുള്ളത്.
ഇതില്‍ ഉമ്മന്‍ചാണ്ടി ഒഴികെയുള്ള പേരുകള്‍ മുമ്പ് കേട്ടിട്ടുള്ളവയാണ്. സോളാര്‍ കമ്മീഷന്‍ ഉള്‍പ്പടെയുള്ള വേദികളില്‍ അവര്‍തന്നെ വെളി
പ്പെടുത്തിയിട്ടുണ്ട്.പിന്നെന്തുകൊണ്ട് അന്നൊന്നും ഉമ്മന്‍ ചാണ്ടിയുടെ പേര് പറഞ്ഞില്ല എന്ന ചോദ്യത്തിന് ,അദ്ദേഹം തന്നെ രക്ഷിക്കുമെന്ന് കരുതിയാണ് ഇതുവരെയും പറയാതിരുന്നത് എന്നും ഇപ്പോള്‍ പോലും താനായിട്ടല്ല വിവരം പുറത്ത് വിട്ടതെന്നുമായിരുന്നു സരിതയുടെ മറുപടി.
ദുര്‍ന്നടപ്പുകാരിയും 32 തട്ടിപ്പു കേസുകളിലെ പ്രതിയുമായ ഒരുത്തിയുടെ വാക്കുകള്‍ക്ക് എന്ത് വിശ്വാസ്യത എന്നാണ് പീഡകരുടെ ചോദ്യം.ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവായി തന്റെ പക്കല്‍ സി.ഡി ഉണ്ടെന്നു ,സരിതയുടെ മുന്‍ ഭര്‍ത്താവും സോളാര്‍ തട്ടിപ്പ് കേസ്സിലെ പ്രതിയും കൊലക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ടവാനുമായ ബിജു രാധാകൃഷ്ണന്‍ പറഞ്ഞപ്പോള്‍ ,കൊലയാളിയുടെ മൊഴി ആര് വിശ്വസിക്കും എന്നാണ്
അന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചത്.32 ഇല്ലെങ്കിലും ഏതാനും അഴിമതി ക്കേസ്സുകളിലെങ്കിലും പ്രതി സ്ഥാനത്തുള്ള ആളാണ്‌ ഉമ്മന്‍ ചാണ്ടി .കേരളത്തിലെ അത്യുന്നത നീതിപീഠം അദ്ദേഹത്തിന്റെ സത്യസന്ധ്യതയിലും നിഷ്പക്ഷതയിലും സംശയം പ്രകടിപ്പിച്ചിട്ടു മുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ ലോജിക് അനുസരിച്ചാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ എങ്ങനെ വിശ്വസിക്കും? ഗസ്റ്റ് ഹൌസിലെ അടച്ചിട്ട മുറിയില്‍ ബിജു രാധാകൃഷ്ണന്‍ എന്ന കൊലയാളിയുടെ വാക്കുകള്‍ക്ക് കാതു കൊടുത്തത് എന്തിനായിരുന്നു?അയാളുടെ കുടുംബ പ്രശ്നങ്ങളാണ് തന്നോടു പറഞ്ഞ തെന്നും അതുകൊണ്ട് അത് താന്‍ വെളിപ്പെടുത്തു കയില്ലെന്നുമാണ് ഉമ്മന്‍ ചാണ്ടി ഇപ്പോഴും ഉരുവിട്ടുകൊണ്ടിരിക്കു ന്ന്ത്.കേരളത്തിലെ ലക്ഷക്കണക്കിന്‌ കോണ്ഗ്രസ്കാരില്‍ വേറെ ആരും മുഖ്യമന്ത്രിയുടെ മുമ്പില്‍ കുടുംബ പ്രശ്നങ്ങളുടെ കെട്ടഴിക്കാന്‍ പോകാത്തതെന്തു കൊണ്ട്?അയാളില്‍ നിന്നും ദാമ്പത്യ ബന്ധത്തിലെ ശൈഥില്യവും സരിതയുടെ അപഥസഞ്ചാരവും മനസ്സിലാക്കിയതിന്റെ ബലത്തില്‍ എന്ത് ചെയ്താലും ഒന്നും സംഭവിക്കില്ല എന്ന പുരുഷബുദ്ധി ഉമ്മന്‍ ചാണ്ടിയില്‍ പ്രവര്ത്തിച്ചിട്ടില്ല എന്ന്‍ ആര്‍ക്കെങ്കിലും ഉറപ്പു പറയാന്‍ പറ്റുമോ?
സരിതയുടെ പേര്‍ പുറത്ത് വന്ന അതെ നിമിഷം "ആ സ്ത്രീയെ അറിയില്ലെ"ന്ന് പറഞ്ഞത് എന്തിനായിരുന്നു?പിന്നീട് സരിതയുമായി സംസാരിക്കുന്നതിന്റെ ഫോട്ടോ സഹിതം മാദ്ധ്യമങ്ങള്‍ തെളിവ് ഹാജരാക്കിയപ്പോള്‍ വ്യക്തമായ മറുപടി ഉമ്മന്‍ചാണ്ടിക്കില്ലാതെ പോയത് എന്തുകൊണ്ട്?ഏറ്റവും ഒടുവില്‍ ആറു ദിവസം കെ.പി.സി.സി.പ്രസിഡന്റിനെ വെല്ലു വിളിച്ചും ഹൈക്കമാന്റിനെ മുള്‍മുനയില്‍ നിര്‍ത്തിയും ഉമ്മന്‍ ചാണ്ടി സീറ്റ് നേടിക്കൊടുത്തവരുടെ പേരും സരിതയെ പീഡിപ്പിച്ചവരുടെ പട്ടികയും നോക്കുക.ഐ.ജി ഒഴികെ ബാക്കിയെല്ലാവരുമുണ്ട്.
ആരുടെ വാക്കുകളാണ് വിശ്വസിക്കേണ്ടത് എന്ന്‍ ഇനി വിശേഷിച്ച് പറയണോ?






Fans on the page

2 comments:

മുക്കുവന്‍ said...

Dethan, I have no reason to believe this lady. she adds more names every day. does it make any sense?

for me it does not matter who all F#$@ Saritha. She might have slept with many people. thats why she was not able to pin point her kids father :). there is a proverb in our village, every one take water from public well. who took the last bucket of water?

if it was for sale, people pay and use it. as simple as that. if it was a forceful one, it would have reported it that time. not now! now game is over, so there is no point in talking offside, overstep etc... :)

lets concentrate what we can provide in next election, if we win. make a reasonable good agenda and work towards it.

there are many good members in LDF and they can deliver it properly. like P Rajeev. I do not know, why leaders took him out of Trippunitura.

dethan said...

മുക്കുവന്,
മുമ്പ് ഞാനും താങ്കളുടെ അഭിപ്രായക്കാരനായിരുന്നു.പക്ഷേ ഉമ്മന്‍ ചാണ്ടി ഇതുവരെ പറഞ്ഞ കള്ളങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ സരിത കൂടുതല്‍‌ വിശ്വാസ യോഗ്യയാണെന്ന് മനസ്സിലായി.അവള്‍ ഉമ്മന്‍ ചാണ്ടിയെപ്പോലെ മൊഴി മാറ്റി
പറഞ്ഞിട്ടില്ല.ചാണ്ടി തന്നെപീടിപ്പിചെന്നു അവള്‍ ഇതുവരെ പറഞ്ഞില്ല.ഈ കത്ത്തിലുള്ളതെല്ലാം സത്യമാണ് എന്നും താനല്ല കത്ത് പുറത്ത് വിട്ടതെന്നും അവള്‍ പറഞ്ഞു.കത്തില്‍ പീഡന കഥ ഉണ്ടെന്നത് മറ്റൊരു സത്യം. ഈ കത്തിന്റെ കാര്യം മുമ്പ് പലവട്ടം മാദ്ധ്യമങ്ങളില്‍ വന്നിരുന്നതാണ്.ബ്ലാക്ക് മെയിലിങ്ങിന്റെ ഭാഗമായിട്ടായിരിക്കാം മുമ്പ് കത്തിന്റെ ഉള്ളടക്കം അല്‍പാല്പം പുറത്തുവിട്ടത്.
അതുകൊണ്ട് സത്യം സത്യമാല്ലാതാകുമോ?അവള്‍ ദുര്‍ന്നടപ്പുകാരി ആയിരിക്കാം.അവളെ ഉപയോഗിച്ചവന്‍ മാന്യനാകുന്നതെങ്ങനെ?അവള്‍ കമ്മീഷന്‍ മുമ്പാകെ ഹാജരാക്കിയ ,ബെന്നീ ബഹനാനും തമ്പാനൂര്‍ രവിയുമായുള്ള സംഭാഷണത്തിന്റെ ഓഡിയോ അവര്‍ രണ്ടു പേരും നിഷേധിച്ചില്ല.അവര്‍ രണ്ടു പേരും ചാണ്ടിയുടെ കിങ്കരന്മാരാണെന്നു ചാണ്ടി സമ്മതിക്കുകയും ചെയ്യുന്നു.ലൈംഗികാതിക്രമവും ഒടുവില്‍ അദ്ദേഹത്തിനു സമ്മതിക്കേണ്ടി വരും.ഇപ്പോള്‍ മാന നഷ്ട ക്കേസ് കൊടുത്തതൊക്കെ ചാണ്ടിയുടെ വെറും അടവുകളാണ്.കേസ് അവധിക്കു വച്ചിരിക്കുന്നത് മേയ് 28 നാണ്.അപ്പോഴേക്കും തെരഞ്ഞെടുപ്പ് കഴിയും.

പിന്നെ കൈരളി ചാനലില്‍ ചന്ദ്രശേഖരനുമായുള്ള അഭിമുഖത്തില്‍ കുട്ടികളുടെ പിതാക്കന്മാര്‍ ആരൊക്കെയാണെന്ന് സരിത വ്യക്തമാക്കിയിരുന്നു.കാര്യസാധ്യത്തിനായിട്ടോ കാശിനു വേണ്ടിയിട്ടോ ശരീരം വില്‍ക്കുന്നവരായത് കൊണ്ട് അവര്‍ പറയുന്നതെല്ലാം കള്ളമാണെന്ന് വിധിക്കരുത്.