Total Pageviews

Tuesday, April 12, 2016

" കരിയും വേണ്ട കരിമരുന്നും വേണ്ട "



ഉത്സവങ്ങള്‍ക്ക്‌ ആനകളെ എഴുന്നള്ളിക്കുന്നതും വെടിക്കെട്ടും നിരോധിക്കണമെന്ന്‌ ജസ്റ്റിസ്‌ ചിദംബരേഷിന്‍റെ  കത്തിന്‍മേല്‍ ഹൈക്കോടതി വാദം കേള്‍ക്കുകയും ഇടക്കാല ഉത്തരവു പുറപ്പെടുവിക്കുകയും ചെയ്തിരിക്കുകയാണ്‌.പരവൂറ്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ കമ്പക്കെട്ടു ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ്‌ കത്തും ഉത്തരവും എല്ലാം ഉണ്ടായിട്ടുള്ളത്‌."ഉത്സവങ്ങള്‍ക്ക്‌ കരി(ആന)യും കരിമരുന്നും വേണ്ടാ "എന്ന്‌ വര്‍ഷങ്ങള്‍ക്കു മുമ്പേ ശ്രീനാരായണഗുരു പറഞ്ഞതാണ്‌.അനാചാരമായതുകൊണ്ടു മാത്രമായിരിക്കില്ല അദ്ദേഹം ഇങ്ങനെ ഉദ്ബോധിപ്പിച്ചത്‌.മിണ്ടാപ്രാണികളുടെ വേദനയും സംഭവിക്കാനിടയുള്ള അത്യാഹിതങ്ങളും ഗുരു മനസ്സില്‍ കണ്ടിരിക്കണം.കുമാരനാശാന്‍ പറഞ്ഞതു പോലെ,"രാജ്യത്തെയോര്‍ത്തും മതത്തെയോര്‍ത്തും പിന്നെ/ പൂജ്യരാം നിങ്ങളെത്തന്നെയോര്‍ത്തും..." ഗുരുവിന്‍റെ വാക്കുകള്‍ ചെവിക്കൊള്ളാന്‍ വിശ്വാസികളും ക്ഷേത്ര ഭാരവാഹികളും തയ്യാറാകണം.നിയമം മൂലം നിരോധിച്ചാലും മതവികാരം മറയാക്കി അവയെ ലംഘിക്കുവാന്‍ സാദ്ധ്യത ഏറെയാണ്‌.അങ്ങനെ വന്നാല്‍ പോലീസല്ല കോടതി പോലും കണ്ണടയ്ക്കുകയേ ഉള്ളൂ.പൊതു നിരത്തില്‍ പൊതുയോഗങ്ങള്‍ പൌരന്റെ  സഞ്ചാര സ്വാതന്ത്ര്യം  നിഷേധിക്കുന്നു എന്നു പറഞ്ഞ്‌ നിരോധിച്ച കോടതി തിരുവനന്തപുരം നഗരത്തിലെ സകലജനങ്ങളുടെയും സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചു നടത്തുന്ന ആറ്റുകാല്‍ പൊങ്കാലക്കെതിരെ ഒരു നടപടിയും സ്വീകരിക്കില്ല.ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിട്ടും പുറ്റിങ്ങല്‍ അമ്പലത്തില്‍ കമ്പക്കെട്ടു നടത്താന്‍ ക്ഷേത്ര ഭാരവാഹികള്‍ ഒരുമ്പെട്ടതും മതവികാര കാര്‍ഡ്‌ എടുത്തു കളിക്കാമെന്ന ധൈര്യത്തിലായിരിക്കണം.കളക്റ്റരുടെ ഉത്തരവു നടപ്പാക്കാന്‍ കടുത്ത നടപടികള്‍ക്ക്‌ പൊലീസ്‌ തുനിഞ്ഞിരുന്നെങ്കില്‍ മറ്റൊരുതരം ദുരന്തമായിരുന്നു സംഭവിക്കുക.അതുകൊണ്ട്‌ വിശ്വാസികള്‍ സ്വയം ബോദ്ധ്യപ്പെട്ട്‌ വേണ്ടെന്നു വയ്ക്കുകയും നിയമം നടപ്പാക്കാന്‍ സഹകരിക്കയും വേണം.

 








Fans on the page

2 comments:

മുക്കുവന്‍ said...

.അതുകൊണ്ട്‌ വിശ്വാസികള്‍ സ്വയം ബോദ്ധ്യപ്പെട്ട്‌ വേണ്ടെന്നു വയ്ക്കുകയും നിയമം നടപ്പാക്കാന്‍ സഹകരിക്കയും വേണം...

eliye pedichu aarum illam chudarilla... so let the entertainment goes on!

cheers

dethan said...

മുക്കുവന്,
ഇവടെ എലിയെ പേടിച്ചല്ല ഇല്ലം ചുടുന്നത്;എലിയെ സന്തോഷിപ്പിക്കാനാണ് ഇല്ലം ചുടുന്നത്.ഇല്ലം മാത്രമല്ല അതില്‍ താമസിക്കുന്നവരെയും ചുടുകയാണു.അത് അനുവദിക്കുന്നത് നല്ലതാണെന്ന് തോന്നുന്നില്ല.