Total Pageviews

Friday, October 28, 2011

“കെ.ബി.”എന്നത് കാമ ഭ്രാന്തിന്റെ ചുരുക്കെഴുത്തോ?



മന്ത്രി ശ്രീ. കെ.ബി.ഗണേഷ് കുമാർ, പ്രതിപക്ഷ നേതാവ് ശ്രി.വി.എസ് അച്യുതാനന്ദനെ കാമ ഭ്രാന്തനെന്നും ഞരമ്പു രോഗിയെന്നും മറ്റും ഒരു പൊതുവേദിയിൽ വച്ച് ആക്ഷേപിക്കുകയും പിന്നീട് അങ്ങനെ പറഞ്ഞതിൽ മാപ്പു ചോദിക്കുകയും ചെയ്തിരിക്കുന്നു.പത്തനാപുരത്ത് ഒരു പൊതുയോഗത്തിൽ വച്ചാണു 88 വയസ്സുള്ള വി.എസ്സിനെ ഗണേഷ് കുമാർ അസഭ്യം കൊണ്ട് അഭിഷേകം ചെയ്തത്.ഇയാളുടെ പേരിന്റെ മുമ്പിലുള്ള ഇനിഷ്യലിനുള്ള വിപുലീകരണം കാമ ഭ്രാന്ത് എന്നാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

തന്റെ മുത്തച്ഛന്റെ പ്രായമുള്ള അച്യുതാനന്ദനെ കുറിച്ച് അങ്ങനെയൊക്കെ പറഞ്ഞതിൽ തനിക്കു ഖേദമുണ്ടെന്നും എല്ലാം പിൻ വലിച്ച് മാപ്പു ചോദിക്കുന്നു എന്നും അയാൾ പത്രസമ്മേളനം വിളിച്ചു കൂട്ടി പറഞ്ഞു.അതോടൊപ്പം ചാനലുകൾ കാണിച്ച ദൃശ്യങ്ങളിൽ നിന്നും അത് വികാരാവേശത്താൽ നാക്കിനു പറ്റിയ പിഴവല്ലെന്നും മുൻ കൂട്ടി ഉരുവിട്ടു പഠിച്ചത് ആവർത്തിക്കുകയായിരുന്നു എന്നും വ്യക്തമാണു.മാത്രമല്ല നിയമസഭ കൂടുന്നതിനു തൊട്ടു മുമ്പ് ഇന്ത്യാവിഷൻ റിപ്പോർട്ടറോട്,താൻ പറഞ്ഞതിൽ തന്നെ ഉറച്ചു നില്ക്കുന്നു എന്നും അച്യുതാനന്ദനു മാത്രമല്ല അഭിപ്രായ സ്വാതന്ത്ര്യം ഉള്ളതെന്നും ആണു ഒരു മാടമ്പിയുടെ ധാർഷ്ട്യത്തോടെ ഗണേഷ്കുമാർ പറയുന്നത്.നിയമസഭയിൽ തന്നെ അനുകൂലിക്കുവാൻ ആരുമില്ലെന്നു മനസ്സിലായതുകൊണ്ടോ മുഖ്യമന്ത്രിയും സ്പീക്കറും വിരട്ടിയിട്ടോ ആകണം ഇയാൾ തന്റെ നിലപാടു മാറ്റിയത്.പണ്ട് പഞ്ചാബ് മോഡൽ പ്രസംഗം നടത്തിയതിന്റെ പേരിൽ തന്തപ്പടിയെ കരുണാകരൻ തന്റെ മന്ത്രിസഭയിൽ നിന്നു പുറത്താക്കിയ കഥ പലരും ഓർമ്മിപ്പിക്കുക കൂടി ചെയ്തപ്പോൾ കാമ ഭ്രാന്തൻ കുമാർ ശരിക്കും വിരണ്ടു കാണും.കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞതു പോലെ,മന്ത്രിസ്ഥാനം പോകാതിരിക്കാൻ മാപ്പു പറയുകയല്ല എന്തു വേണമെങ്കിലും അയാൾ ചെയ്യും.അല്ലതെ ആത്മാർത്ഥമായ കുറ്റബോധം കൊണ്ടോ സ്വയം തോന്നിയോ നടത്തിയ ഖേദപ്രകടനം ആയിരുന്നില്ല.

മുത്തച്ഛന്റെ പ്രായമുള്ള ആളെ കാമ ഭ്രാന്തൻ എന്നു വിളിച്ചവൻ തന്തയുടെ പ്രായമുള്ളവരെ എന്താണു വിളിക്കുക?വി.എസ്സിന്റെ പ്രായത്തെ ബഹുമാനിച്ചാണത്രെ മാപ്പു ചോദിക്കുന്നത്!താൻ പ്രായം കൂടിയവരെ എന്നും ബഹുമാനിച്ചിട്ടേ ഉള്ളു പോലും!പൊതു മുതൽ കട്ടതിനു ആർ.ബാലകൃഷ്ണപിള്ളയെ സുപ്രീം കോടതി ശിക്ഷിച്ചതിന്റെ തൊട്ടടുത്തദിവസം കൊട്ടാരക്കരയിൽ ചേർന്ന പൊതുയോഗത്തിൽ വച്ച് ഇതേപോലെ ആഭാസകരമായ പദപ്രയോഗങ്ങൾ അച്യുതാനന്ദനു നേരേ ഇയാൾ ചൊരിഞ്ഞത് ആരും മറന്നിട്ടില്ല.അന്നു അച്യുതാനന്ദനു എന്തേ കെ.ബി.(കാമ ഭ്രാന്തൻ)യേക്കാൾ പ്രായം കുറവായിരുന്നോ?മറ്റൊരു ആഭാസനായ ജോർജ്ജ് പറഞ്ഞതുപോലെ ചീത്തവിളി കേൾക്കാൻ പറ്റിയ പ്രായമായ 35 ആയിരുന്നോ അദ്ദേഹത്തിനു?

ഇയാളുടെ തന്തയുടെ പ്രായമുള്ള നടൻ തിലകനെ തെറി പറയുകയും ഉപദ്രവിക്കുകയും ചെയ്തതും മറക്കാറായിട്ടില്ല.തിലകൻപ്രശ്നത്തിൽ അഭിപ്രായം പറഞ്ഞ സുകുമാർ അഴീക്കോടിനു നേരേ എന്തെല്ലാം തെമ്മാടിത്തരങ്ങളാണു ഈ കാമഭ്രാന്തകുമാരൻ അന്നു വിളിച്ചു പറഞ്ഞത്?അഴീക്കോടുമായി നേരിട്ട് ഏറ്റ മോഹൻ ലാലുപോലും പറയാത്ത അസഭ്യ വാക്കുകളാണു ഇയാൾ അദ്ദേഹത്തിനു നേരേ ചൊരിഞ്ഞത്.പ്രായമായവരോടു ആദരവോടെ മാത്രമേ പെരുമാറിയിട്ടുള്ളു എന്ന് ഇയാൾ പറയുന്നത് എത്ര ‘വാസ്തവം’ആണെന്ന് ഇതിൽ നിന്നെല്ലാം മനസ്സിലായില്ലേ?

അല്പനും അഹങ്കാരിയും മാടമ്പിയുമായ ഒരുത്തന്റെ മകൻ ആഭാസനും ഗുരുത്വദോഷിയും ആയില്ലെങ്കിലേ അതിശയിക്കേണ്ടതുള്ളു.പതിനഞ്ചു വർഷം മുമ്പ് കൊയിലാണ്ടിയിൽ വച്ച് ഒരു വനിതയെയും കുടുംബത്തെയും കാറിൽ പിന്തുടർന്ന് ചീത്ത വിളിച്ചതിന്റെ പേരിൽ അവിടുത്തെ ഒരു പോലീസ് സ്റ്റേഷനിൽ ഗണേഷിന്റെ പേരിൽ ഉണ്ടായിരുന്ന കേസിന്റെ വിവരം ഒരു ചാനൽ ഇന്ന് പുറത്തു വിട്ടിട്ടുണ്ട്.അന്ന് ഒരു സൂപ്പർ സ്റ്റാർ വഴി ആ സ്ത്രീയുടെ കാലു പിടിച്ചാണത്രേ കേസിൽ നിന്ന് ഊരിയത്.

കണ്ടവന്റെ കൈയ്യും തന്റെ പുറവുമായി ഗുണ്ടാ മോഡലിൽ അഴിഞ്ഞാടി നടന്നവനെയൊക്കെ മന്ത്രിക്കസേരയിൽ പിടിച്ചിരുത്തിയാൽ ഇത്തരം സംസ്കാരശൂന്യവും മ്ളേഛവുമായ പുലയാട്ടുകൾ ഇനിയും മലയാളികൾ കേൾക്കേണ്ടി വരും.

ആർക്കൊക്കെയാണു കാമഭ്രാന്തെന്ന് ലോനപ്പൻ നമ്പാടന്റെ ആത്മകഥയിൽ സൂചിപ്പിച്ചിട്ടുണ്ട്.തന്തയും മോനും മോശമല്ലെന്ന് അദ്ദേഹം പച്ചയ്ക്കു പറയുന്നുണ്ട്.എന്തായാലും, കാമഭ്രാന്ത് സഹിക്കാഞ്ഞോ മറ്റു കാരണങ്ങളാലോ അച്യുതാനന്റെ ഭാര്യ പിണങ്ങിപ്പോകുകയോ വിവാഹമോചനത്തിനു കേസു കൊടുക്കുകയോ ചെയ്തതായി ആർക്കും അറിവില്ല.പക്ഷേ ഗണേഷ് കുമാറിന്റെ ഭാര്യ പിണങ്ങി പോയതും അയാൾ കുടുംബക്കോടതി നിരങ്ങുന്നതും ഒടുവിൽ മന്ത്രിയായപ്പോൾ ഒന്നിച്ചതും എല്ലാം കേരളീയർ കണ്ടതാണു.

സ്വന്തം അനുഭവവും സ്വഭാവവും മറ്റുള്ളവരിൽ ആരോപിക്കുന്ന ഇത്തരം തെമ്മാടിത്തത്തിനു പരിഹാരം പണ്ടേ പറയപ്പെട്ടിട്ടുണ്ട്;- “തെറിക്കുത്തരം മുറിപ്പത്തൽ.”





4 comments:

Anonymous said...

കൊട്ടാരക്കരക്കാര്‍ക്ക് ഒരു ദുസ്വഭാവം ഉണ്ട് പറയാനുള്ളത് അങ്ങ് പറയും പേടിയൊന്നും ഇല്ല അച്ചുതാനന്ദന്‍ കേരളത്തിന്‌ എന്താണിതു വരെ ചെയ്ത കാര്യങ്ങള്‍ ? കുറെ വെട്ടി നിരത്തല്‍ അല്ലാതെ

ഗോപി കോട്ടമുറിക്കല്‍ തന്റെ ഗ്രൂപ്പ് മാറി പിണറായിയോട് ചാഞ്ഞപ്പോള്‍ അയാളെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഒളി ക്യാമറ ഉപയോഗിച്ചത് ആരുടെ ബുദ്ധി?

ഈ ഒളി ക്യാമറയും ഒളിച്ചു നോട്ടവും ഒക്കെ ഗണേഷ് കുമാര്‍ പറഞ്ഞതിനെ തന്നെ ആണ് സൂചിപ്പിക്കുന്നത്

ലിബിടോ എല്ലാവര്ക്കും ഉണ്ട് അല്ലാത്തവന്‍ ആണല്ല

പുരുഷത്വം ഉള്ളവര്‍ക്ക് ലിബിടോ കൂടും പിള്ളയും ഗണേഷും എല്ലാം അപവാദമല്ല

dethan said...

സുശീലൻ,
“കൊട്ടാരക്കരക്കാർ ഉള്ളതങ്ങു തുറന്നു പറയും”.അല്പം മറ്റവൻ കൂടി അകത്തു വേണമെന്നു മാത്രം!പേടിയൊന്നും ഇല്ലെന്നു പറഞ്ഞിട്ട് പിന്നെന്തിനാ ഛർദ്ദിച്ചതു ഭക്ഷിച്ചതും മാപ്പു പറഞ്ഞതും.കെട്ടു വിട്ടപ്പോൾ ധൈര്യം ചോർന്നു പോയോ?അച്യുതാനന്ദൻ വെട്ടി നിരത്തുകയും നിലവാരമില്ലാത്ത ഭാഷയിൽ സംസാരിക്കുകയും ഒക്കെചെയ്തിട്ടുണ്ടാ
കും.പക്ഷേ കാമഭ്രാന്തു മുഴുത്ത് പെണ്ണുങ്ങളെ പിഴപ്പിക്കുകയും പൊതു മുതൽ കക്കുകയും ഒന്നും ചെയ്തിട്ടില്ല.

“എല്ലാം തുറന്നു പറയുന്ന”കൊട്ടാരക്കരക്കാർ എന്തേ ഗണേശന്റെയും അപ്പച്ചന്റെയും കാമ ഭ്രാന്തിന്റെ കാര്യം തുറന്നു പറയാത്തത്?ലേശം വിട്ടില്ലെങ്കിൽ മന്ത്രിക്കു പ്രസംഗം വരുത്തില്ലെന്ന്? അദ്ധ്യാപകനെ മർദ്ദിച്ചവശനാക്കിയതിനെ കുറിച്ച് ?ആദ്യം മന്ത്രിയായ മകനെ തന്ത ഭരിക്കാൻ സമ്മതിക്കതിരുന്നതും ഒടുവിൽ ആർ.ടി.ഒ.മാരുടെ ട്രാൻസ്ഫറും പോസ്റ്റിങ്ങും അടിയറ വച്ചപ്പോൾ പിതാശ്രീ പ്രീതനായതും അങ്ങനെ ലക്ഷങ്ങൾ വെട്ടിയതും? ഗണേശൻ ബീകോം പാസ്സായെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ മുമ്പാകെ സത്യവാങ്ങ് മൂലം കൊടുത്തത് കളവാണെന്ന്?

കാമം ആണിനു മാത്രമല്ല പെണ്ണിനും ഉണ്ട്.സുശീലൻ ധരിച്ചിരിക്കുന്നതു പോലെ ആണിനു മാത്രമുള്ള ഒരു വികാരമല്ല അത്.അത്തരം കഥകളും ധാരാളം കേട്ടിട്ടുണ്ട്. കാമം മൂത്ത് പെണ്ണു പിടിക്കാനും മറ്റു വിക്രിയകൾ കാണിക്കുന്നതിനും ഷൈൻ ചെയ്യാനും ഉള്ളതു പറയാനും വെള്ളമടിക്കനും ആർക്കും കഴിയും. അത് മന്ത്രിക്കസേരയിലിരുന്ന് ചെയ്തു കളയാം എന്ന് ഒരു കൊട്ടാരക്കരക്കാരൻ മാടമ്പിയും മോഹിക്കണ്ടാ.

dethan said...

സുശീലൻ,

കൊട്ടാരക്കരക്കാരൻ കാമ ഭ്രാന്തന്റെ ഞരമ്പു രോഗത്തെ കുറിച്ച് ഒരു ബ്ലോഗർ അനുഭവത്തിൽ നിന്ന് എഴുതിയതു കൂടി ചുവടെ ചേർക്കുന്നു.
vayikkuka Ozhivaakkuka said...
ഗണേശിന്റെ ഞരമ്പുരോഗം കൊയിലാണ്ടിക്കാര്‍ "ചികിത്സിച്ചു"

കോഴിക്കോട്: വി എസ് അച്യുതാനന്ദനു നേരെ മൈക്കിലൂടെ അസഭ്യം വിളിച്ചുപറയുന്ന കേരളത്തിന്റെ വനംമന്ത്രിയെ ടിവിയിലൂടെ കണ്ട് കൊയിലാണ്ടി ഗുരുകുലം ബീച്ചിലുള്ളവര്‍ ഊറിച്ചിരിക്കുന്നു; "ഞരമ്പുരോഗ"ത്തിന്റെ പേരില്‍ പൊതിരെ തല്ലുകിട്ടുമ്പോള്‍ തങ്ങള്‍ക്കുമുന്നില്‍ കൈകൂപ്പിനിന്ന് യാചിച്ച ഗണേശ്കുമാറിനെയോര്‍ത്ത്. 15 കൊല്ലം മുമ്പാണ് ഈ കടലോരവാസികളുടെ കൈത്തരിപ്പ് ഗണേശ് നേരിട്ടറിഞ്ഞത്. വാഹനത്തില്‍ സഞ്ചരിക്കവെ കൊയിലാണ്ടി മുനിസിപ്പല്‍ കൗണ്‍സിലറായിരുന്ന നിര്‍മലയോടും ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികളോടും മോശമായി പെരുമാറിയതിനാണ് നടനും മുന്‍ മന്ത്രിപുത്രനുമായ ഗണേശിനെ നാട്ടുകാര്‍ നടുറോഡില്‍ കൈകാര്യം ചെയ്തത്. 1996 സെപ്തംബര്‍ മൂന്നിന് ചൊവ്വാഴ്ച നിര്‍മലയും ബന്ധുക്കളും ഗുരുവായൂരില്‍നിന്ന് ജീപ്പില്‍ മടങ്ങുമ്പോള്‍ കാറില്‍ പിന്നാലെ വന്ന് ഗണേശും സംഘവും "ഞരമ്പുരോഗം" കാട്ടി. പിവൈ 1 എച്ച് 2003 സീലോ കാറിലായിരുന്നു ഗണേശും കൂട്ടുകാരായ പ്രദീപും മനോജും. നിര്‍മലക്കുപുറമേ പതിനേഴുകാരിയായ ജ്യേഷ്ഠന്റെ മകളും ബന്ധുക്കളായ മറ്റു ചില പെണ്‍കുട്ടികളും ജീപ്പിലുണ്ടായിരുന്നു. ഇവര്‍ സഞ്ചരിച്ച വാഹനം ഫറോക്കിലെത്തിയപ്പോഴാണ് പിന്നാലെ ഗണേശിന്റെ വാഹനം വന്നത്. കാറിലുള്ളവരുടെ വിക്രിയകള്‍ അതിരുവിട്ടപ്പോള്‍ ജീപ്പിന്റെ വേഗത കൂട്ടി. എന്നാല്‍ , കാറും പിന്നാലെ വന്നു. ഇടയ്ക്ക് കാര്‍ മുന്നില്‍ക്കയറ്റിജീപ്പിന്റെ യാത്ര തടസ്സപ്പെടുത്താനും ശ്രമിച്ചു. കൊയിലാണ്ടി പി സി സ്കൂളിന് സമീപത്തെത്തിയപ്പോള്‍ ജീപ്പ് നാഷണല്‍ ഹൈവേയില്‍നിന്ന് നിര്‍മലയുടെ വീടുള്ള ഗുരുകുലം ബീച്ചിലേക്കു തിരിച്ചു. തൊട്ടുപിന്നാലെ കാറും എത്തി. വീടിനുമുന്നില്‍ ജീപ്പ് നിര്‍ത്തി പെണ്‍കുട്ടി ഇറങ്ങിയപ്പോള്‍ പിന്നാലെ വന്ന ഗണേശ് കയറിപ്പിടിച്ചു. എതിര്‍ത്ത കൗണ്‍സിലറെ മുടികുത്തിപ്പിടിച്ചും ഉപദ്രവിച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ ഗണേശിനെയും കൂട്ടുകാരെയും വേണ്ട വിധം ശെകകാര്യം ചെയ്തു. കാറും തല്ലിപ്പൊളിച്ചു. തങ്ങള്‍ മൂകാംബികയ്ക്ക് പോവുകയാണെന്നും ഇനി ഉപദ്രവിക്കരുതെന്നും ഗണേശ് കേണു പറഞ്ഞു. പിന്നീട്, കൊയിലാണ്ടി പൊലീസിലേല്‍പ്പിച്ചു. സ്ത്രീകള്‍ക്കു മാനഹാനി വരുത്താന്‍ ശ്രമിച്ച കുറ്റത്തിന് കൊയിലാണ്ടി പൊലീസ് ഇന്ത്യന്‍ ശിക്ഷാനിയമം 354 പ്രകാരം മൂന്ന് പേര്‍ക്കുമെതിരെ കേസെടുത്തു(ക്രൈം നമ്പര്‍ 433/96). കാര്‍ തല്ലിപ്പൊളിച്ചെന്നും ഗണേശിന്റെ കൈയിലുണ്ടായിരുന്ന റാഡോ വാച്ച് തട്ടിപ്പറിച്ചെന്നും പറഞ്ഞ് പ്രദീപും കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കി. രണ്ടുദിവസം കഴിഞ്ഞ് വെള്ളിയാഴ്ച കൊയിലാണ്ടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരായ ശേഷമാണ് ഗണേശിനും കൂട്ടര്‍ക്കും ജാമ്യം ലഭിച്ചത്. നിയമസഭ ചേരുന്ന സമയമായതിനാല്‍ സംഭവം സബ്മിഷനായി സഭയിലുമെത്തി. സ്ഥലം എംഎല്‍എ പി വിശ്വനാണ് ഇക്കാര്യം സഭയുടെ ശ്രദ്ധയിലെത്തിച്ചത്. മൂന്നു പേര്‍ക്കുമെതിരെ 354-ാം വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ് അന്വേഷിച്ചു വരുന്നുണ്ടെന്ന് മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാര്‍ മറുപടി നല്‍കി. യാത്രയിലുണ്ടായ സംഭവങ്ങളും അദ്ദേഹം വിശദീകരിച്ചു. കോടതി പലതവണ കേസ് വിളിച്ചു. അപ്പോഴെല്ലാം ഗണേശിനുവേണ്ടി അഭിഭാഷകര്‍ ഹാജരായി. ഒടുവില്‍ പലരുടെയും സഹായത്തോടെ വീട്ടുകാരുടെ കാലുപിടിച്ച് കേസ് കോടതിക്കു പുറത്ത് ഒത്തുതീര്‍ത്തു. തുടര്‍ന്ന്, അന്നത്തെ കൊയിലാണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ. എം കെ ദിനേശിന്റെ ശുപാര്‍ശയോടെ 1999 നവംബര്‍ ഒമ്പതിന് കോടതി കേസ് ഒഴിവാക്കുകയായിരുന്നു. നാട്ടുകാര്‍ കൈകാര്യം ചെയ്യുന്നതിനിടെ നഷ്ടമായ ഗണേശിന്റെ റാഡോ വാച്ച് ഇപ്പോഴും കൊയിലാണ്ടി കോടതിയില്‍ തൊണ്ടി മുതലായുണ്ട്. കേസ് ഒത്തുതീര്‍ന്ന സ്ഥിതിക്ക് വാച്ച് കൈപ്പറ്റണമെന്ന് അറിയിച്ച് പലതവണ അറിയിപ്പ് നല്‍കിയിട്ടും ഗണേശ് വന്നില്ല. വാച്ച് ഇനി പരസ്യമായി ലേലം ചെയ്യാന്‍ കോടതി ആലോചികുന്നു.

OCTOBER 29, 2011 9:59 AM

Manoj മനോജ് said...

"ലിബിടോ എല്ലാവര്ക്കും ഉണ്ട് അല്ലാത്തവന്‍ ആണല്ല"

:))))))))))))

പെണ്ണുങ്ങളെ മനപൂര്‍വ്വം വിട്ട് കളഞ്ഞതാണോ ;)