Total Pageviews

Sunday, October 16, 2011

എന്തിനു പിള്ളയെ സംശയിക്കണം?ജയിലിൽ കഴിയുന്ന (പഞ്ച നക്ഷത്ര ആശുപത്രിയിൽ ആയാലും ജയിൽ പുള്ളി ജയിൽ പുള്ളി തന്നെ)ആർ.ബാലകൃഷ്ണ പിള്ളയെ ഒരു അദ്ധ്യാപകന്റെ പരുക്കുമായി ബന്ധപ്പെടുത്തുന്നതിന്റെ പൊരുൾ അദ്ദേഹത്തിനും പുത്രൻ ഉൾപ്പെയുള്ള മന്ത്രിമാർക്കും ഭരണ കക്ഷിക്കാർക്കും ഡി.ജി.പിയ്ക്കും മറ്റും തീരെ മനസ്സിലാകുന്നില്ല.രക്തത്തിൽ ഇരുമ്പുള്ള പിള്ള എന്ന ആർ.ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള സ്കൂളിലെ അദ്ധ്യാപകനായ കൃഷ്ണകുമാറിനു പറ്റിയ അപകടം പിള്ളാച്ചനുമായി ഉടക്കിയതിന്റെ ഫലമാണെന്നും പിള്ളയ്ക്ക് അതിലുള്ള പങ്കിനെ പറ്റിയും ഏതു കൊച്ചു കുട്ടിയ്ക്കും സംശയം ഉണ്ടാകാവുന്ന നിരവധി തെളിവുകൾ
ഇതിനകം തന്നെ പല വഴിക്കൂടെ പുറത്തു വന്നിട്ടുണ്ട്.

ഇതൊന്നും പോരെങ്കിൽ ശക്തമായ ഒരു തെളിവുണ്ട്.മറ്റൊന്നുമല്ല; ഇത്രയും ദിവസമായിട്ടും ഒരു പ്രതിയെപ്പോലും കണ്ടെത്താനോ അപകടത്തെ കുറിച്ച് യുക്തിസഹമായ വിശദീകരണം നല്കാനോ കേരളത്തിലെ പോലീസിനു കഴിയുന്നില്ല എന്നതു തന്നെ.യാതൊരു തുമ്പുമില്ലാതിരുന്ന നിരവധി കേസ്സുകൾ നിഷ്പ്രയാസം തെളിയിച്ചിട്ടുള്ള കേരളത്തിലെ പോലീസ് സേനയ്ക്ക് വാളകത്തു വച്ചു അദ്ധ്യാപകനെ ആക്രമിച്ചവരെ മാത്രം കണ്ടെത്താൻ കഴിയാത്തതിൽ നിന്നു തന്നെ മുഖ്യപ്രതി ആശുപത്രിയിൽ ആണെന്നു വ്യക്തമല്ലേ?


Fans on the page

6 comments:

Anonymous said...

നിങ്ങള്ക്ക് സംശയിക്കാനും ഞങ്ങള്‍ക്ക് സംശയിക്കാതിരിക്കാനും കാരണങ്ങള്‍ ഉണ്ട് പിള്ളക്ക് പണ്ടുണ്ടായിരുന്ന വിശ്വസ്തര്‍ ഇന്നില്ല എല്ലാം മണ്മറഞ്ഞു പോയി , ഇന്ന് പിള്ള ഏറെ ക്കുറെ ഒറ്റപെട്ട ആളാണ്‌ , ജോസഫും ജേക്കബും ഒക്കെ മന്ത്രിമാരായി വിലസുകയും തനിക്കു ജയില്‍ വാസം വിധിക്കപെടുകയും ചെയ്ത്പോള്‍ തന്നെ പിള്ള മരിച്ചു എന്നതാണ് സത്യം ഒരു സ്ത്രീ കേസിന്റെ ബലത്തില്‍ എച് എം ആകുന്നതോ തന്റെ പഴയ ഒരു കാര്യസ്ഥന്റെ മകന്‍ തനിക്കെതിരെ കൂടോത്രം നടത്താന്‍ നടക്കുന്നോ ഒന്നും അദ്ദേഹത്തിന് ബോദ റേഷന്‍ അല്ല പിള്ളയെ പിന്നില്‍ നിന്നും കുത്തിയ സീ കെ ജോര്‍ജിനോടു പോലും (പഴയ കൊട്ടാരക്കര പഞ്ചായത്ത്‌ പ്രസിടന്റ്റ്) പിള്ള ഒന്നും ചെയ്തിട്ടില്ല പിന്നല്ലേ ഈ ഒരു ഞാഞ്ഞൂല്‍ സ്കൂളില്‍ നടന്ന പല നിയമനങ്ങളില്‍ കൂടുതല്‍ പണം വാങ്ങിയത് കൊണ്ടാണ് ഇയാളെ പിള്ള ഒഴിവാക്കിയത് അതായത് ലക്ഷങ്ങള്‍ ഇയാള്‍ കീശയിലാക്കി ഇതൊക്കെ സ്ഥല വാസികള്‍ക്ക് അറിയാം വാളകം സ്കൂളില്‍ നല്ല റിസള്‍ട്ട് വേണം അതെ ഉള്ളു പിള്ളക്കും ഗണേശനും അത് നല്ല എച് എം ഉണ്ടെങ്കിലെ പറ്റു ഇത്രയൊക്കെയേ പിള്ളക്ക് നിര്‍ബന്ധമുള്ളു നിങ്ങള്‍ പാണര്‍ വിചാരിക്കുന്ന പോലെ അല്ല കാര്യങ്ങള്‍ കണ്ണൂരിലെ സീ പീ എം കാരെ പോലെ കൊന്നു കൊലവിളിക്കുന്ന പാരമ്പര്യം പിള്ളക്കില്ല

മുക്കുവന്‍ said...

if the kids study and get a job outside, LDF wont get enough people for daily strike.... so they want to make sure that all school/college should not operate at all....

dethan said...

സ്വന്തം മകൻ മന്ത്രിയായി വിലസുന്നത് സഹിക്കാത്ത പിള്ളയാണു, തനിക്കെതിരെ കേസു കൊടുത്ത അദ്ധ്യാപകനെ വെറുതെ വിടുന്നത്! അയ്യോ! ശാന്തം പാപം!!കള്ളമില്ലത്ത പിള്ള മനസ്!

കൊടിക്കുന്നിൽ സുരേഷിനെതിരെ ഒരിക്കൽ പിള്ള തരിയാൻ എന്തായിരുന്നു കാരണം എന്ന് സുശീലൻ അന്വേഷിച്ചു നോക്ക്.

അദ്ധ്യാപകന്റെ ആസനത്തിൽ പാര കയറ്റിയതിനേകുറിച്ച് പുത്രൻ ഗണേശ് കുമാറിന്റെ സർക്കാർ ചമച്ച കഥകളേക്കാൾ കടുപ്പമാണല്ലോ താങ്കൾ അദ്ധ്യാപകനെതിരെ സൃഷ്ടിക്കുന്ന അഴിമതിക്കഥകൾ.ഭാര്യ ഹെഡ്മിസ്ട്രസ് ആകും മുമ്പേ ഭർത്താവ് നിയമനത്തിനു കോഴ വാങ്ങി എന്നൊക്കെ പറഞ്ഞാൽ ആരാണു വിശ്വസിക്കുക?അല്ലെങ്കിൽ തന്നെ മാനേജ്മെന്റ് സ്കൂളിലെ ഹെഡ്മാസ്റ്റർ നിയമനത്തിനു കോഴ വാങ്ങണമെങ്കിൽ അയാൾ മാനേജർ കൂടിയാകണം.വാളകം സ്കൂളിന്റെ മാനേജർ പരുക്കേറ്റ അദ്ധ്യാപകനായ കൃഷ്ണകുമാർ ആണെന്ന് ഉമ്മൻ ചാണ്ടിയുടെ പോലീസുപോലും പറഞ്ഞിട്ടില്ല.എന്നിട്ടും താങ്കളെ പോലുള്ള നാട്ടുകാർ സാക്ഷിപറയാൻ എത്തിയിരിക്കുന്നത് അത്ഭുതം തന്നെ. ഇത്തരം സാക്ഷ്യങ്ങൾ വളരെയധികം ഇതിനകം കേട്ടുകഴിഞ്ഞിരിക്കുന്നു.

dethan said...

മുക്കുവൻ,

ഇടതു പക്ഷങ്ങൾ പറഞ്ഞിട്ടാണോ പിള്ള സ്വന്തം സ്കൂളിൽ അസ്വസ്ഥത സൃഷ്ടിക്കുന്നത്?ബാലകൃഷ്ണപിള്ളയുടെ മകൻ ബികോം പരീക്ഷ പാസ്സാകാഞ്ഞത് അച്യുതാനന്ദൻ കല്ലെറിയാൻ വിളിച്ചു കൊണ്ടു പോയതിനാലാണോ?പാവപ്പെട്ടവൻ പഠിക്കാൻ പോയാൽ ജോലി ചെയ്യാൻ ആളെക്കിട്ടില്ല എന്നു പരിതപിച്ചിരു
ന്നതും ഇപ്പോൾ പരിതപിക്കുന്നതും പിള്ളയെപ്പോലുള്ള മാടമ്പിമാരാണു.ഇടതു പക്ഷങ്ങളല്ല.

Anonymous said...

ദത്താ, കൃഷ്ണകുമാര്‍ ആയിരുന്നു പണം വാങ്ങുന്നത്. അത്ര വിശ്വസ്തന്‍ ആയിരുന്നു ഒരു കാലം. അതാണ്‌ സൂചിപ്പിച്ചത്. പിള്ളയും ഗണേഷും ഒന്നും പണം കൈകൊണ്ടു തൊടില്ല.
ഇത്ര വാങ്ങു എന്ന് പറയും പക്ഷെ അതില്‍ കൂടുതല്‍ വാങ്ങി എന്ന് കൊടുത്ത ആള്‍ പിന്നെ പറയുമ്പോള്‍ വിശ്വാസ്യത പോയില്ലേ ?

ഷാജഹാനെ തടവിലട്ടല്ലേ അറംഗസീബ് ചക്രവര്‍ത്തി ആയത് അധികാരം അങ്ങിനെ ആണ്

പക്ഷെ പിള്ളയ്ക്ക് ഈ ഞാഞ്ഞൂലിനെ ഒന്നും ചെയ്യേണ്ട കാര്യമില്ല

dethan said...

സുശീലൻ,
താങ്കൾ പറയുന്നത് കൃഷ്ണകുമാർ,പിള്ളയുടെ റൗഫ് ആയിരുന്നു എന്നാണോ? എങ്കിൽ പിന്നെ സംശയിക്കുകയേ വേണ്ട പിള്ള തന്നെ ഭീമൻ.

ഞാഞ്ഞൂൽ കടിച്ചാലും അത്താഴം മുടങ്ങും എന്ന് പിള്ളയ്ക്കറിയാം.ഒരുപാടു പേരുടെ അത്താഴം മുടക്കിയ ആളെന്ന നിലയ്ക്ക് വിശേഷിച്ചും.

ഷാജഹാൻ ഔറംഗസീബിന്റെ പിതാവായിരുന്നു.ഇവിടെ ഗണേഷ് കുമാർ പിള്ളയെ തടവിലാക്കാൻ എന്തെങ്കിലും ചെയ്തതായി ഞങ്ങൾ,ദൂരെ ദേശക്കാർക്ക് അറിയില്ല.മറിച്ച് മകൻ മന്ത്രിയായതിൽ അസഹിഷ്ണുത പല വട്ടം പ്രകടിപ്പിക്കുകയാണു പിള്ള ചെയ്തത്.
പെരുന്തച്ചൻ കോമ്പ്ലക്സോ പിതൃത്വശങ്കയോ ആണു അതിനു പിന്നിൽ..