Total Pageviews

Tuesday, June 28, 2011

“കുറ്റവിമുക്തനായ” കുഞ്ഞാലിക്കുട്ടി



പെൺ വാണിഭ വീരനായ കുഞ്ഞാലിക്കുട്ടിയെ മന്ത്രിയാക്കുന്നതു ശരിയോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മുഖ്യമന്ത്രി പറഞ്ഞ മറുപടി, ജനം കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തനാക്കി എന്നാണു. തെരഞ്ഞെടുപ്പു ഫലം വന്നപ്പോൾ തന്നെ അദ്ദേഹത്തെ യുഡി ഏഫുകാരും ഏതാനും കൂലിയെഴുത്തു കാരും കൂടി പരമ വിശുദ്ധനായി വാഴ്ത്താൻ തുടങ്ങിയിരുന്നു.ചില ചാനൽ പണ്ഡിതന്മാരുടെയും രാഷ്ട്രീയ ജ്യോതിഷികളുടെയും സർട്ടിഫിക്കറ്റുകളും കൂടി ആയപ്പോൾ സാധാരണാക്കാർ പോലും കുറച്ചൊക്കെ വിശ്വസിച്ചു പോയി.പെൺ കുട്ടികളെ മാനഭംഗപ്പെടുത്തിയ നരാധമനെ വിശുദ്ധനാക്കാൻ കൂലിയെഴുത്തുകാരും മുസ്ലീം ലീഗുകാരും മുഖ്യമന്ത്രിയും ചേർന്ന്‌ സത്യത്തിനെ ബലാല്ക്കാരം ചെയ്യുകയായിരുന്നെന്ന്‌ ഇപ്പോൾ വെളിയായിരിക്കുന്നു.

ഡോ.എൻ.ജയദേവൻ ജൂൺ 26 ലെ കലാകൗമുദിയിൽ(ലക്കം 1868) എഴുതിയ ലേഖനത്തിൽ
യാഥാർത്ഥ്യം എന്തെന്ന്‌ കണക്കുകൾ ഉദ്ധരിച്ച്‌ വ്യക്തമാക്കുന്നു.
“കുഞ്ഞാലിക്കുട്ടി കുറ്റ വിമുക്തനായോ ?” എന്ന ലേഖന ഭാഗം ഇങ്ങനെ:

“കുഞ്ഞാലിക്കുട്ടി മത്സരിച്ച വേങ്ങര ലീഗിന്റെ ഏറ്റവും സുരക്ഷിത മണ്ഡലമാണു.ഇടതുപക്ഷത്തിനു യാതൊരു അടിത്തറയുമില്ലാത്ത മണ്ഡലം.എന്നിട്ടും വേങ്ങരയിലാണു ഏറ്റവും കുറഞ്ഞ പോളിംഗ് നടന്നത്.ഒരു ലക്ഷത്തിൽ താഴെ വോട്ടു രേഖപ്പെടുത്തപ്പെട്ട മലപ്പുറം ജില്ലയിലെ ഏക മണ്ഡലം വേങ്ങരയാണു.കുഞ്ഞാലിക്കുട്ടി ഇവിടെ നേടിയത് 63138 വോട്ടാണു.എന്നാൽ മലപ്പുറത്തെ മറ്റ് 9 യുഡി.എഫ് സ്ഥാനാർത്ഥികൾ അദ്ദേഹത്തെക്കാൾ വളരെക്കൂടുതൽ
വോട്ടു നേടിയാണു വിജയിച്ചത്.ഏറ്റവും കൂടുതൽ വോട്ടു നേടിയവർ പി.ഉബൈദുള്ള(മലപ്പുറം-77928)എ.പി.അനിൽ കുമാർ(വണ്ടൂർ-77588)എന്നിവരാണു.
.........................................
എന്തുകൊണ്ടാണു ജില്ലയിലാകെ മുസ്ലീം ഏകീകരണമുണ്ടായപ്പോൾ ലീഗിന്റെ ശക്തികേന്ദ്രമായ വേങ്ങരയിൽ മാത്രം പോളിംഗും ലീഗ് സ്ഥാനാർത്ഥിയുടെ വോട്ടും കുറഞ്ഞതെന്ന് പരിശോധിക്കുമ്പോഴാൺ മലപ്പുറത്തെയോ വേങ്ങരയിലെയോ ജനങ്ങൾ ഒറ്റക്കെട്ടായി കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്ന് തെളിയുന്നതു.കുഞ്ഞാലിക്കുട്ടിക്ക് ജനകീയാംഗീകാരം കിട്ടിയെന്ന് അവകാശപ്പെടുന്നവർ ഓർക്കേണ്ടത് കേരളമാകെപങ്കെടുക്കുന്ന ഒരു ഹിത പരിശോധനയ്ക്ക് അദ്ദേഹം വിധേയനായിട്ടില്ലെന്ന വസ്തുതയാണു.”

Fans on the page

4 comments:

മുക്കുവന്‍ said...

വാണിഭം തളിര്‍ക്കട്ടേ.. പറവൂരും,കിളിരൂരും അങ്ങനെ നൂറുകണക്കിനു വാണിഭങ്ങള്‍ വിലസുന്ന കേരളത്തില്‍ 15 വര്‍ഷമായി കുഞ്ഞാലിക്കുട്ടി കേസ് മാത്രം മായാതെ തെളിയാതെ ഓടുന്നു... എന്താ കഥ!

dethan said...

മുക്കുവൻ,

“പണത്തിനു മീതേ പരുന്തും പറക്കാ”എന്നാണല്ലോ ചൊല്ല്.പക്ഷേ ഏതു കൊലകൊമ്പനെ കൊണ്ടും കാലം കണക്കു പറയിക്കും.എല്ല്ലാവരെയും കുറേ കാലത്തേക്കും കുറേ പേരെ എല്ലാ കാലത്തേക്കും പറ്റിക്കാൻ കഴിഞ്ഞേക്കാം. എന്നാൽ എല്ല്ലാവരെയും എല്ലാ കാലത്തേക്കും പറ്റിക്കാൻ കഴിയില്ല.

-ദത്തൻ

sarada said...

If you hear a politician saying'my people know me,the people of Kerala understand me ' you can at once infer that he is thoroughly unpopular with the people of Kerala. Oommen Chandy's aquittal of Kunhalikkutty on behalf of the 'people of Kerala'is proof that he knows exactly what the people of Kerala really think about Kunhalikkutty

dethan said...

ശാരദ,
ഉമ്മൻ ചാണ്ടി മാത്രമല്ല മിക്ക മാദ്ധ്യമങ്ങളും കുഞ്ഞാലിയെ വാഴ്ത്തുന്നതിൽ മത്സരിക്കുകയാണല്ലോ.
ചാനൽ പണ്ഡിതന്മാരും രാഷ്ട്രീയ പാണന്മാരും കൂടി കുഞ്ഞാലിയെ വിശുദ്ധനാക്കാൻ ഹാജരാക്കിയ
തെളിവുകൾ മുഴുവൻ വ്യാജമായിരുന്നു എന്നാണു കലാകൗമുദി ലേഖനം സമർത്ഥിക്കുന്നത്.എന്തായാലും കുഞ്ഞാലി കയറിയതിന്റെ ഫലം അറിയാനുൺട്.പെൺ വാണിഭം പൊടിപൊടിക്കുകയല്ലേ?