Total Pageviews

Saturday, June 4, 2011

ഉമ്മന്‍ ചാണ്ടീ, ഇങ്ങനെ ചിരിപ്പിക്കല്ലേ!!



അടുത്ത നൂറു ദിവസത്തെ കര്‍മ്മ പരിപാടികള്‍ യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു.1825 ദിവസം കാലാവധിയുള്ള ഒരു സര്‍ക്കാരിന്റെ ആദ്യത്തെ 100 ദിവസത്തിന് എന്തു പ്രത്യേകതയാണുള്ളത് എന്നു മനസ്സിലാകുന്നില്ല.പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് എന്നൊക്കെ പറയുന്നതു പോലെ ഒരു സാമ്പിള്‍ ഭരണക്കൊട്ട് ആണെന്നു കരുതാം.സുതാര്യത,അഴി
മതി വിരുദ്ധത,അതിവേഗം ബഹുദൂരം,വികസനവും കരുതലും എന്നിങ്ങനെ നാലു വശങ്ങളാണത്രെ ഈ ശതദിന കര്‍മ്മ പരിപാടികള്‍ക്കുള്ളത്.

മന്ത്രിമാരുടെയും കുടുംബാംഗങ്ങളുടെയും സ്വത്തു വിവരം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ എന്തിനാണ് നൂറു ദിവസമെന്നും വിഴിഞ്ഞം തുറമുഖം,കൊച്ചി മെട്രോ തുടങ്ങിയവ നൂറു ദിവസത്തിനുള്ളില്‍ എങ്ങനെ
നടപ്പാക്കും എന്നുമൊക്കെയുള്ള ഏനക്കേടുണ്ടാക്കുന്ന ചോദ്യങ്ങള്‍ തല്‍ക്കാലം വിടാം.മന്ത്രിമാരുടെയും പേഴ്സണല്‍ സ്റ്റാഫിന്റെയും കുടുംബാംഗങ്ങളുടെയും സ്വത്തു വിവരങ്ങളും അന്നന്നത്തെ സര്‍ക്കാരുത്തരവുക ളും വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചാല്‍ ഭര‍ണം സുതാര്യമായെന്ന് കരുതുന്ന ബാലിശ മനോഭാവത്തെയും നമുക്കു കണ്ടില്ലെന്നു നടിക്കാം.പക്ഷേ "അഴിമതിയ്ക്കെതിരേ അതിശക്തമായി" എന്ന ബലം പിടുത്തം കാണുമ്പോള്‍ ആരും ചിരിച്ചു പോകും.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവായിരിക്കേ സംഘടിപ്പിച്ച രണ്ടു സമരങ്ങളാണു വിജ
യിച്ചിട്ടുള്ളത്.ഒന്ന് എല്‍.ഡി.എഫ് സര്‍ക്കാരില്‍ മന്ത്രി ആയീരുന്ന റ്റി.യു.കുരുവിള ‍വസ്തു തട്ടിപ്പു കേസില്‍
കുടുങ്ങിയപ്പോള്‍ അദ്ദേഹത്തെ രാജി വയ്പ്പിക്കാന്‍.മറ്റൊന്ന് ആകാശത്തു വച്ച് സ്ത്രീ പീഡനം നടത്തിയെന്നാരോപിക്കപ്പെട്ട മന്ത്രി പി.ജെ ജോസഫിനെ രാജി വയ്പ്പിക്കാന്‍.രണ്ടിലും വിജയിച്ച ഉമ്മന്‍ ചാണ്ടീയും സംഘവും പിന്നെയും അഴിമതിയുടെ പേരില്‍ വേട്ടയാടിയ ആളാണ് പി.ജെ.ജോ
സഫ്.കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയില്‍ നിന്ന് പെണ്ണു കേസ്സില്‍പെട്ട് മന്ത്രിസ്ഥാനം പോയ മാന്യ
നാണ് കുഞ്ഞാലിക്കുട്ടി.ആ സ്ത്രീപീഡന കേസ് ഒതുക്കുവാന്‍ ജഡ്ജിമാര്‍ക്ക് കോഴ കൊടുക്കുവാന്‍ ഇടനിലക്കാരനായി നിന്ന വ്യക്തിയാണ് അഡ്വക്കേറ്റ് ഐപ്പ്.വിജിലന്‍സ് കേസില്‍ പ്രതിയാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്.

കുഞ്ഞാലിക്കുട്ടിയെ വലത്തും പി.ജെ.ജോസഫിനെയും റ്റി.യു.കുരുവിളയെയും ഇടത്തും അടൂര്‍ പ്രകാശിനെ മടിയിലും ഇരുത്തി അഡ്വ.ഐപ്പിന്റെ നിയമോപദേശവും സ്വീകരിച്ച് "അഴിമതിക്കെതിരെ അതിശക്തമായി" അതിവേഗം പായും എന്ന് ഉമ്മന്‍ ചാണ്ടി പ്രഖ്യാപിക്കുമ്പോള്‍ ചിരിക്കാതെന്തു ചെയ്യും?ഇങ്ങനെ ചിരിപ്പിച്ചാല്‍ കുടലു പഴുത്ത് ജനം ചത്തു പോകും.ഓണത്തിനു കിട്ടുന്ന ഒരു രൂപയുടെ അരി വാങ്ങാന്‍ ആളുകള്‍ കാണില്ല.അതാണ് ഉദ്ദേശ്യമെങ്കില്‍ ഇത്തരം തമാശകള്‍ ഇനിയും ആകാം.


Fans on the page

1 comment:

dethan said...

കുഞ്ഞാലിക്കുട്ടിയെ വലത്തും പി.ജെ.ജോസഫിനെയും റ്റി.യു.കുരുവിളയെയും ഇടത്തും അടൂര്‍ പ്രകാശിനെ മടിയിലും ഇരുത്തി അഡ്വ.ഐപ്പിന്റെ നിയമോപദേശവും സ്വീകരിച്ച് "അഴിമതിക്കെതിരെ അതിശക്തമായി" അതിവേഗം പായും എന്ന് ഉമ്മന്‍ ചാണ്ടി പ്രഖ്യാപിക്കുമ്പോള്‍ ചിരിക്കാതെന്തു ചെയ്യും?
-ദത്തന്‍