Total Pageviews

Thursday, February 3, 2011

ജുഡീഷ്യറിയും മരുമക്കളും



"അമ്മായി അപ്പനു പണമുണ്ടെങ്കില്‍ സംബന്ധം ബഹു സംബന്ധം ബഹു സംബന്ധം!" എന്ന് ഒരു പഴയ സിനിമാ പാട്ടിലുണ്ട്.അത് "അമ്മായി അപ്പന്‍ ജഡ്ജിയാണെങ്കില്‍ സംബന്ധം ബഹു സംബന്ധം"
എന്ന് മാറ്റിപ്പാടാമെന്ന അവസഥയാണ് രാജ്യത്തിപ്പോള്‍. അത്തരത്തിലുള്ള വാര്‍ത്തകളാണ് നാടെങ്ങും പ്രചരിക്കുന്നത്.സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ രണ്ടു മരു മക്കള്‍ അനധി
കൃതമായി കോടികള്‍ സമ്പാദിച്ചതിന്റെ സചിത്ര വിവരണങ്ങള്‍ മാദ്ധ്യമങ്ങളില്‍ സ്ഥാനം പിടിച്ചിട്ട് അധിക നാളായില്ല.അതിനു മുമ്പ് ഇതാ വരുന്നു പുതിയ വെളിപ്പെടുത്തലുകള്‍,മറ്റൊരു മുന്‍ജഡ്ജിയേയും മരുമകനെയും ചേര്‍ത്ത്.

ഐസ്ക്രീം പാര്‍ലര്‍ കേസ് സിബി ഐക്കു വിടണമെന്ന ഹര്‍ജി തള്ളി വിധിപ്രസ്താവിച്ചത് ജഡ്ജി നാരായ
ണക്കുറുപ്പ് 40 ലക്ഷം രൂപാ കോഴവാങ്ങിയിട്ടാണ് എന്ന് കോഴ കൊണ്ടു ചെന്ന് ഏജന്റിനു കൊടുത്ത ആള്‍തന്നെ വെളിപ്പെടുത്തിയിരിക്കുന്നു.ജഡ്ജി നേരിട്ടല്ല പണം കൈപ്പറ്റിയതെന്നും അദ്ദേഹത്തിന്റെ മരുമകനാണ് 'ദക്ഷിണ' വാങ്ങിയതെന്നും അയാള്‍ പറയുകയുണ്ടായി.കോഴ വാര്‍ത്ത പുറത്തു വന്ന ഉടന്‍ തന്നെ ബഹു.ജഡ്ജിയദ്ദേഹം കൈയ്യോടെ നിഷേധിച്ചു.റിപ്പോര്‍ട്ടര് മാരുടെ മുമ്പില്‍ വാര്‍ത്ത നിഷേധിക്കുന്ന ജഡ്ജിയുടെ മുഖം കണ്ടാല്‍ തന്നെ 'കുറുപ്പിന്റെ മനസ്സില്‍ കറുപ്പില്ല' എന്ന് ആര്‍ക്കും ബോദ്ധ്യമാകും!

അപ്പോഴാണ് ആണ്ടു,മാസം,തീയതി, സ്ഥലം,ഇടനലക്കാരന്‍ ആദിയായ സകല വിവരങ്ങളും സഹിതം പണം കൊടുത്ത വ്യക്തി മാദ്ധ്യമങ്ങള്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെടുന്നത്.അയാള്‍ക്കെതിരേ കേസ്സു കൊടു
ക്കുമെന്നാണ് ജഡ്ജിയുടെയും മരുമകന്റെയും വീമ്പു പറച്ചില്‍."കേരള ഹൈക്കോടതിയില്‍ പണം വാങ്ങിയ ഒരു ജഡ്ജിയേ ഉള്ളൂ.അദ്ദേഹം ഇവിടെ വച്ച് സാമാന്യമായി പണം വാങ്ങിയിരുന്നു.ഇവിടെ നിന്നു പോയതിനു ശേഷവും തരക്കേടില്ലാത്ത രീതിയില്‍ വാങ്ങിച്ചു."എന്ന് ജനുവരി 23 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന അഭിമുഖത്തില്‍,അഡ്വ.ജയശങ്കര്‍(ഇന്ത്യാ വിഷന്‍ വാരാന്ത്യകന്‍)സൂചിപ്പിച്ചിരു
ന്നു.പക്ഷേ ആരാണ് ഈ ന്യായാധിപന്‍ എന്നു കൃത്യമായി പറഞ്ഞിരുന്നില്ല.ഒരു 'ക്ലൂ'വും നല്‍കാതെ മൂടുപടം ഇട്ട് ജയശങ്കര്‍ അവതരിപ്പിച്ച ജഡ്ജിയെ ഇത്ര വേഗം തിരിച്ചറിയാനാകുമെന്ന് കരുതിയിരുന്നില്ല.

കുഞ്ഞാലിക്കുട്ടിയും ഭാര്യാസഹോദരീ ഭര്‍ത്താവ് റൗഫും തമ്മിലുള്ള അടുക്കളപ്പോര് അശ്ലീലകരമാണെ
ങ്കിലും ഇത്തരം പല വിവരങ്ങളും പുറത്തു വരുന്നത് ഗുണകരമാണ്.കെ.ജി.ബാലകൃഷ്ണന്റെ മരുമക്ക
ളിലൂടെ ദുര്‍ഗ്ഗന്ധം വമിപ്പിച്ചു തുടങ്ങിയ ജുഡീഷ്യറി, മറ്റൊരു ജഡ്ജിയുടെ മരുമകന്‍ വഴി വീണ്ടും നാറുക
യാണ്.ജനാധിപത്യത്തിന്റെ മുഖ്യമായ മൂന്നു തൂണുകളില്‍ സാധാരണ ജനങ്ങള്‍ ഏറ്റവും അധികം വിശ്വസിച്ചിരുന്നതും നീതിക്കുള്ള അന്തിമ ആശ്രയമായി കരുതിയിരുന്നതും ജുഡീഷ്യറി എന്ന തൂണിനെ
യാണ്.അതിന്റെ വിശ്വാസ്യതയും അപ്രമാദിത്വവും നിഷ്പക്ഷതയുമാണ് ഇപ്പോള്‍ തകര്‍ന്നു കൊണ്ടിരി
ക്കുന്നത്.

ജ.കെ.ജി.ബാലകൃഷ്ണന്‍ അനധികൃത മായി സ്വത്തു സമ്പാദിച്ചതിന് സാഹചര്യത്തെളിവുകളേ ഉള്ളൂ.ജ.
നാരായണകുറുപ്പിന്റെ കാര്യത്തില്‍ കോഴ കൊടുത്ത ആള്‍ അതിന്റെ വിശദാംശങ്ങള്‍ പരസ്യമായി ആവര്‍ത്തിക്കുകയാണ്. അതിനേക്കാള്‍ വലിയ തെളിവ്,ജ.നാരായണക്കുറുപ്പിന്റെ സ്വന്തം വാക്കുകള്‍ തന്നെയാണ്.കുഞ്ഞാലിക്കുട്ടി ഉള്‍പ്പെട്ട പെണ്‍ വാണിഭക്കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്കു വിടണം എന്ന ഹര്‍ജി തള്ളുക മാത്രമേ താന്‍ ചെയ്തിട്ടുള്ളൂ എന്നു സമ്മതിച്ചിട്ട്,തള്ളാന്‍ പറഞ്ഞ ന്യായമാ
ണ് അദ്ദേഹത്തിന്റെ തനിനിറം വ്യക്തമാക്കുന്നത്.'കുഞ്ഞാലിക്കുട്ടി തുടങ്ങി പല ഉന്നതന്മാരും ഉള്‍പ്പെട്ട ഇത്തരം ഒരു കേസ് സിബിഐ അന്വേഷിക്കേണ്ട അവശ്യമില്ല'പോലും!ഈ മൊഴിമുത്തുകള്‍ അദ്ദേഹം പുറപ്പെടുവിച്ച വിധിന്യായത്തിന്റെ പകര്‍പ്പില്‍ നിന്നല്ല; അദ്ദേഹം നേരിട്ട് ചാനല്‍ റിപ്പോര്‍ട്ടര്‍മാരോട് പറയുന്നത് കേട്ടും കണ്ടും ജനം മനസ്സിലാക്കിയതാണ്.വിധിന്യായത്തിന്റെ വിശേഷങ്ങള്‍ അജിത വെളി
പ്പെടുത്തിയിട്ടുണ്ട്."പാശ്ചാത്യ രാജ്യങ്ങളിലൊക്കെവ്യഭിചാരം അത്ര ഗുരുതരമായ കാര്യമായി ആരും കണ
ക്കാക്കുന്നില്ല." തുടങ്ങിയ പുത്തന്‍ അറിവുകളും ഹര്‍ജി തള്ളുന്നതിന് ന്യായീകരണങ്ങളായി ജഡ്ജിയേ
മാന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട് എന്നണ് അജിത വെളിപ്പെടുത്തിയത്.

ഉന്നതന്മാര്‍ ഉള്‍പ്പെട്ട കേസ് സി.ബി.ഐ അന്വേഷിക്കാന്‍ പാടില്ല എന്ന് ഏതു പീനല്‍ കോഡില്‍ നിന്നാണ്
ബഹു.ജഡ്ജി കണ്ടുപിടിച്ചത്?ആരണ് ഈ ഉന്നതര്‍?ഉന്നതരെ നിശ്ചയിക്കുന്നതിന്റെ മാനദണ്ഡ
മെന്താണ്?പീഡിപ്പിക്കപ്പെട്ട സ്ത്രീകളുടെ എണ്ണം നോക്കിയാണോ ഉന്നതരെ കണ്ടെത്തുന്നത്?
അതോ കൊടുക്കുന്ന പൊതി
ക്കെട്ടിന്റെ കനത്തിന്റെ അടിസ്ഥാനത്തിലോ?മുന്‍ കേന്ദ്ര മന്ത്രിയേക്കാള്‍ ഉന്നതനാണോ മുന്‍ സംസ്ഥാന വ്യവസായമന്ത്രി?മുന്‍ കേന്ദ്ര മന്ത്രി ഉള്‍പ്പെട്ട അഴിമതിക്കേസ് അന്വേഷിക്കുന്നത് സിബിഐ ആണ്.അന്വേഷണ ഫലമായി ഇപ്പോള്‍ അദ്ദേഹം അഴിക്കുള്ളിലുമായി.

ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാളുടെ വാക്ക് ആരു വിശ്വസിക്കാനാണ്? എന്നാണ് ജഡ്ജിയുടെ മറ്റൊരു ചോദ്യം.ഇത് ആദ്യം ചോദിച്ചത് കുഞ്ഞാലിക്കുട്ടിയാണ്.ഇപ്പോള്‍ യു.ഡി.എഫിലെ നേതാക്കളും ചോദിച്ചു കൊണ്ടിരിക്കുന്നു.കൊലപാതകിയും കള്ളനും ഒക്കെ ക്രിമിനലുകള്‍ ആണെന്നാണല്ലോ നമ്മള്‍ കരുതുന്നത്?ഒരുകള്ളന്‍ സ്വമേധയാലോ പോലീസിന്റെ വിരട്ടലിന്റെ ഫലമായോ താന്‍ ഒറ്റയ്ക്കല്ല മോഷണം നടത്തിയതെന്നും വേറേ രണ്ടു പേര്‍ കൂടി ഉണ്ടായിരുന്നെന്നും പറഞ്ഞാല്‍, കള്ളന്‍ പറയുന്നത് എങ്ങനെ വിശ്വസിക്കും എന്ന് ചോദിച്ച് പോലീസ്, അന്വേഷണം അവസാനിപ്പിക്കുമോ? ചോര പുരണ്ട കത്തിയുമായ് താന്‍ ഭാര്യയെ കൊലപ്പെടുത്തിയിട്ടു വരികയാണെന്ന് കൊലപാതകി പോലീസ് സ്റ്റേഷനില്‍ ചെന്നു പറഞ്ഞാല്‍ ക്രമിനലിന്റെ മൊഴി എങ്ങനെ വിശ്വസിക്കും എന്ന് ചോദിച്ച് അയാളെ ഓടിച്ചു വിടുമോ?സ്ത്രീ പീഡനവും കുറ്റകൃത്യങ്ങളുടെ കൂട്ടത്തില്‍ പെടുമെന്ന് ജഡ്ജിയങ്ങൂന്നിന് അറിയാത്തതാണോ?ആ നിലയ്ക്ക് കുഞ്ഞാലിക്കുട്ടി പറയുന്നത് എങ്ങനെ വിശ്വസിക്കും?കുഞ്ഞാലിക്കു
ട്ടിയുമായി ബന്ധപ്പെട്ട കര്യങ്ങള്‍ പറയാന്‍ ഏറ്റവും യോഗ്യന്‍ റൗഫ് തന്നെയാണ്.കാരണം
'കൂടെക്കിടക്കുന്നവനേ രാപ്പനി അറിയൂ' എന്നതു തന്നെ.

സുപ്രീം കോടതി വരെ തള്ളിയ കേസ്,പഴയ കാര്യങ്ങള്‍ പറഞ്ഞു നിരപരാധിയെ വേട്ടയാടുന്നു തുടങ്ങി നിരവധി എതിര്‍ വാദങ്ങളുമായി മുസ്ലീം ലീഗും മറ്റു പലരും കണ്ണാക്കു കാട്ടി സഹതാപം നേടാന്‍ ശ്രമിക്കുന്നുണ്ട്.കേസ് തള്ളപ്പെട്ടത് എങ്ങനെ എന്നുള്ള റൗഫിന്റെ വെളിപ്പെടുത്തല്‍ പുതിയതാണ്.അനുകൂല വിധി ലഭിക്കാന്‍ ജഡ്ജിമാര്‍ക്കു കൊടുത്ത കൈമടക്കിന്റെ വിശദാംശങ്ങള്‍ ഇപ്പോഴാണു പുറത്തു വരുന്നത്.മന്ത്രി ആയിരിക്കേ താന്‍ വഴിവിട്ട് പലതും ഭാര്യാസഹോദരീ ഭര്‍ത്താവിനു ചെയ്തു കൊടുത്തെന്ന് കുഞ്ഞാലിക്കുട്ടി കുമ്പസാരിച്ചത് പുതിയ കാര്യമാണ്.അത് സത്യപ്രതിജ്ഞാ ലംഘനം ആണ് എന്നു ചില ചാനല്‍ കാര്‍ വെളിപ്പെടുത്തിയപ്പോള്‍ വൈകുന്നേരം മൊഴി മാറ്റി പ
റഞ്ഞ് രക്ഷപ്പെടാന്‍ നോക്കിയതു പോലും ഏറ്റവും നൂതനമായ സംഗതിയാണ്.മന്ത്രി ആയിരുന്നപ്പോള്‍ ചില കാര്യങ്ങള്‍ റൗഫിനു ചെയ്തു കൊടുത്തതിനെ പറ്റിയാണ് കുഞ്ഞാലിക്കുട്ടി ഉദ്ദേശിച്ചതെന്ന് ടി
പ്പണിയുമായി ഉമ്മന്‍ ചാണ്ടിയും എത്തി.

വഴിവിട്ടും ചട്ടവിരുദ്ധമായും ഒന്നും ചെയ്തിട്ടില്ലെങ്കില്‍ എന്തിനാണ് താന്‍ പശ്ചാത്തപിക്കുന്നു എന്ന് പരസ്യമായി പറഞ്ഞത്?മന്ത്രി പദത്തിലിരിക്കുമ്പോള്‍ നിയമ വിധേയമായിട്ടാണ് സഹായം ചെയ്തു കൊടുത്തതെങ്കില്‍ എന്തിനാണ് കുമ്പസാരം? ഇനി അങ്ങനെ ഒന്നും ചെയ്യില്ലെന്നു പാണക്കട് ശിഹാബ് തങ്ങള്‍ക്ക് മരിക്കും മുമ്പ് വാക്കു കൊടുത്തിട്ടുണ്ട് എന്നു പറഞ്ഞത്, നേരായ വഴിക്കു ചെയ്ത കാര്യങ്ങളെ കുറിച്ചാണോ?കക്കാന്‍ പഠിച്ച കുഞ്ഞാലിക്കുട്ടിയെ നില്‍ക്കാന്‍ പഠിപ്പിച്ചത് റൗഫാണ് എന്നാണ്,അ
റിയാതെ വായില്‍ നിന്നു ചാടിപ്പോയ പശ്ചാത്തപ വാക്കുകള്‍ വെളീവാക്കുന്നത്.

നീതിന്യായ പീഠങ്ങളുടെ അടിയില്‍ നിന്നും അഴിമതിയുടെ ദുര്‍ഗ്ഗന്ധം വമിച്ചിട്ടും ഇവിടുത്തെ അഭിഭാഷക,
ന്യായാധിപ സമൂഹം പുലര്‍ത്തുന്ന നിസ്സംഗത അപലപനീയമാണ്.ജ. ബാലകൃഷ്ണനെതിരെ ശബ്ദ മുയര്‍ത്തുകയും അദ്ദേഹത്തിന്റെ അവിഹിത സമ്പാദ്യത്തെപ്പറ്റി സിപി എം ദീക്ഷിക്കുന്ന മൗനം കുറ്റകരമാണെന്നു പറയുകയും ചെയ്ത ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍, ജ.നാരായണക്കുറുപ്പിന്റെ കോഴ വാങ്ങലിനു നേരെ പുലര്‍ത്തുന്ന മൗനത്തെ എങ്ങനെയാണു വിശേഷിപ്പിക്കേണ്ടത്?ബാലകൃഷ്ണനെ
തിരേ പ്രമേയം പാസ്സാക്കിയ ബാര്‍ അസ്സോസിയേഷനുകള്‍ക്കും ഇപ്പോള്‍ മിണ്ടാട്ടമില്ല.ജഡ്ജിമാരുടെ ബന്ധുക്കളായ അഭിഭാഷകര്‍ക്ക് കേസ്സുകള്‍ കൂടുതല്‍ കിട്ടുക സ്വാഭാവികമാണെന്ന് പറഞ്ഞ് ബാലകൃഷ്ണ ജാമാതാക്കളുടെ അനധികൃത സ്വത്തു സമ്പാദ്യത്തെ ന്യായീകരിക്കുകയും അഴിമതി നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട കൃഷ്ണയ്യര്‍ക്കു മേല്‍ ജാതിസ്പര്‍ദ്ധ ആരോപിക്കുകയും ചെയ്ത അഡ്വ.രാം കുമാര്‍ ഇപ്പോള്‍ അനങ്ങാതിരിക്കുന്നത് ജാതിസ്നേഹം കൊണ്ടാണോ?

വക്കീലയിരുന്നപ്പോള്‍ നല്ലവണ്ണം കേസ് വാദിച്ചു ജയിക്കുന്നതിന് നല്ല ഫീസ് വാങ്ങിയ ആള്‍,ജഡ്ജിയായ
പ്പോള്‍ നല്ല വിധിന്യായം(നീതി പൂര്‍വ്വം ആകണമെന്നില്ല) എഴുതുന്നതിനു കനത്ത ഫീസ് വസൂലാ
ക്കുന്നതില്‍ എന്താണ് തെറ്റ്?അതിനെ കോഴ, കൈക്കൂലി, കൈമടക്ക്,എന്നൊക്കെ പറഞ്ഞു നിസ്സാരവല്‍ക്കരിക്കുകയും വിലയിടിച്ചു കാണിക്കുകയും ചെയ്യുന്നതാണു കുഴപ്പം!!!





Fans on the page

7 comments:

dethan said...

"അമ്മായി അപ്പനു പണമുണ്ടെങ്കില്‍ സംബന്ധം ബഹു സംബന്ധം ബഹു സംബന്ധം!" എന്ന് ഒരു പഴയ സിനിമാ പാട്ടിലുണ്ട്.അത് "അമ്മായി അപ്പന്‍ ജഡ്ജിയാണെങ്കില്‍ സംബന്ധം ബഹു സംബന്ധം"എന്ന് മാറ്റിപ്പാടാമെന്ന അവസഥ
യാണ് രാജ്യത്തിപ്പോള്‍.
-ദത്തന്‍

kaalidaasan said...

ദത്തന്‍,


പ്രസക്തമായ നിരീക്ഷണങ്ങള്‍

ഇന്‍ഡ്യന്‍ ജുഡീഷ്യറിയും ഇന്‍ഡ്യന്‍ രാഷ്ട്രീയവും ഏറ്റവും അപമാനകരമായ അവസ്ഥയിലാണിന്ന്.

പെണ്‍ വാണിഭക്കാരെ സംരക്ഷിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍. ജുഡീഷ്യറിയെ കൈക്കൂലി കൊടുത്ത് സ്വാധീനിക്കുന്നതും രാഷ്ട്രീയക്കാര്‍. അത് മേടിച്ചു വച്ച് വിധി പ്രസ്താവിക്കാനും ശുംഭന്‍മാര്‍ ക്യൂ നില്‍ക്കുന്നു.

ശുംഭനെന്നു പ്രയോഗിച്ചതിന്‌ കേസെടുക്കുമോ എന്തോ.

dethan said...

കാളിദാസന്‍,
താങ്കള്‍ സൂചിപ്പിച്ചതു ശരിയാണ്.'എല്ലാ വഴികളും റോമിലേക്ക്' എന്ന ചൊല്ലു പോലെ, എല്ലാ കൊള്ളരുതായ്മയുടെയും പ്രഭവ സ്ഥാനം രാഷ്ട്രീയക്കാര്‍ ആണെന്നു വന്നിരിക്കുകയാണ്.ഇക്കാര്യത്തില്‍ ഭരണപക്ഷ പ്രതിപക്ഷ ഭേദമില്ല എന്നതാണ് ഏറ്റവും ശോചനീയം.നമ്മുടെ ജനാധിപത്യം പോകുന്ന പോക്കു കണ്ടാല്‍ ഭയക്കാതെ തരമില്ല.ഇവിടെ മാത്രമേ രാഷ്ട്രീയ ക്രിമിനലുകളൂം അഴിമതിക്കാരായ ജഡ്ജിമാരും ഒക്കെ
പോറലേല്‍ക്കാതെ രക്ഷപ്പെടുകയുള്ളൂ.

അപ്പു said...

When all other field has corruption,it is not logical to think that judiciary should be free from it.It represent our society.

dethan said...

അപ്പൂ,
എല്ലാ യുക്തിക്കും അതീതമായി,പൊതു സ്വഭാവത്തില്‍ നിന്ന് വ്യത്യസ്തത പുലര്‍ത്തേണ്ട ഒന്നാണ് ജുഡീഷ്യറി.
ഏതു പ്രലോഭനത്തെയും അതിജീവിക്കുവാന്‍ ജഡ്ജിമാര്‍ക്കു കഴിയണം.അങ്ങനെയല്ലാത്തവരെ കണ്ടുപിടിച്ചാല്‍
മാതൃകാപരമായി ശിക്ഷിക്കണം.സമൂഹത്തില്‍ എല്ലാവരും കൈക്കൂലിക്കാരും അഴിമതിക്കാരും ആണെന്ന് വിധിക്കരുത്.ഗുരുതരമായ പ്രശ്നങ്ങള്‍ വ്യാപിക്കുവാനേ ഇത്തരം സാമാന്യവല്‍ക്കരണം ഉപകരിക്കുകയുള്ളൂ

sarada said...

Nammude samoohathinte pala mekhalakalilum chyuthiyundavam.Ennal rashtreeyathekkal bheedithamayi mattoridathum illa.Allenkil mattu mekhalakalile apachayam rashryeeyathile moolyaheenathayude nerittulla bhalamanu.

Aarum vote cheyyan pokathirinnalo ennokke chinthichu pokunnu. Karanam,we have little to choose from.

VM Sudheerane munnirthi electione neritan Congress aalochikkumo?

dethan said...

sarada,
എല്ലാത്തരം അഴിമതിയുടെയും ഉറവിടം രാഷ്ട്രീയക്കാരാകുന്നത് ജനാധിപത്യത്തെ സംബന്ധിച്ച് ആശാസ്യമായ കാര്യമല്ല.പക്ഷേ ഇന്ത്യയില്‍ അതായിപ്പോയി സ്ഥിതി.അവര്‍ സമസ്ത മേഖലകളെയും മലീമസമാക്കിക്കൊണ്ടി
രിക്കുകയാണ്.അക്കൂട്ടത്തില്‍ ജുഡീഷ്യറിയും ഉള്‍‍പ്പെടുന്നു എന്ന അറിവ് ഏറ്റവും ഭീതിദമാണ്.

ജഡ്ജിമാര്‍ വിമര്‍ശനങ്ങള്‍ക്കും നിയമങ്ങള്‍ക്കും ഒക്കെ അതീതരാണെന്ന ധാരണയും വിശ്വാസവും ഇത്രയധികം തോന്ന്യാസങ്ങള്‍ ന്യായാധിപന്മാര്‍ കാണിക്കാന്‍ കാരണമാകു
ന്നുണ്ട് എന്നതും മറന്നുകൂടാ.

വോട്ടു ചെയ്യാന്‍ പോകാതിരിക്കുന്നതു കൊണ്ട് അഴിമതി ഇല്ലാതാകാന്‍ പോകുന്നില്ല.ജഡ്ജിയായാലും മന്ത്രിയാ
യാലും അഴിമതി നടത്തിയാല്‍ അഴിയ്ക്കകത്താകുന്ന അവസ്ഥ ഉണ്ടായാലേ വല്ല പ്രയോജനവും ഉണ്ടാകൂ.