Total Pageviews
Sunday, December 5, 2010
അഴിഞ്ഞാട്ടം...അവതാരകരുടെയും ജഡ്ജിമാരുടെയും
പൈങ്കിളി സീരിയലുകളെ വെല്ലുന്ന റിയാലിറ്റി ഷോകള്‍ കൊണ്ടു സമ്പന്നമാണ് മലയാളം ചാനലുകള്‍.കുട്ടികളെയും രക്ഷിതാക്കളെയും ഒരുപോലെ വഴിതെറ്റിക്കുന്ന റിയാലിറ്റി ഷോകള്‍ നിരന്തരം പെരുകി കൊണ്ടിരിക്കുന്നു.പകര്‍ച്ച വ്യാധി പോലെ അതു ചാനലില്‍ നിന്നു ചാനലിലേക്കും വിഷയങ്ങ
ളില്‍ നിന്നു വിഷയങ്ങളിലേക്കും വ്യാപിക്കുകയാണ്.കാണികള്‍ ഏറുന്നതിനാനുസരിച്ച് അവതാരകരുടെ
യും വിധി കര്‍ത്താക്കളുടെയും അഴിഞ്ഞാട്ടവും കൂടുന്നുണ്ട്.ഏഷ്യാനെറ്റിലെ ഐഡിയാ സ്റ്റാര്‍ സിംഗറിന്റെ അവതാരക ഒന്നാംതരം ഉദാഹരണമാണ്.ആ അവതാരകയുടെ വേഷവും ഭാവവും പ്രകടനങ്ങളും കൊ
ഞ്ഞ "മലയാല"വും ചൈനീസ് ഇംഗ്ലീഷും ആരെയും നാണിപ്പിക്കാന്‍ പോരുന്നതാണ്. ആവശ്യത്തിലേ
റെ പ്രാധാന്യം കൊടുത്ത് ചാനല്‍ പ്രമാണിമാര്‍ അപക്വമതിയായ ആ പെണ്‍കുട്ടിയെ ഒരുതരം മിഥ്യാ
ലോകത്തില്‍ എത്തിച്ചിരിക്കുന്നു;ഒരു പറ്റം കാണികളെയും.
ഇതേ റിയാലിറ്റിഷോയുടെ ഒരു സ്ഥിരം വിധികര്‍ത്താവാകട്ടെ അവതാരകയെ വെല്ലുന്ന പ്രകടനമാണ് നടത്തുന്നത്.നാട്ടിന് പുറത്തു നിന്നെത്തുന്ന പല മത്സരാര്‍ത്ഥികളെയും ഒരു തരം റാഗിങ്ങിലൂടെയാണ് ഇദ്ദേഹം നേരേയാക്കി എടുക്കുന്നത്. യുഗ്മ ഗാനങ്ങള്‍ വല്ലപാടും പാടി(അല്ല; അഭിനയിച്ച്) തീര്‍ക്കുന്ന കുട്ടികളോട് "ഒന്നൂടെ അടുത്തു നിന്നേ,കെട്ടിപ്പിടിച്ച് പാടിക്കേ"എന്നെല്ലാം പറഞ്ഞ് ആഭാസകരമായ രംഗം ആവ്രര്‍ത്തിപ്പിച്ച് രസിക്കുക ഇദ്ദേഹത്തിന്റെ പതിവാണ്.താന്‍ അവതാരകനും സംവിധായക
നുമായുള്ള "സരിഗമ" എന്ന പരിപാടിയിലും ഇത്തരം തറവേലകള്‍ ഇദ്ദേഹം കാട്ടാറുണ്ട്.ഗായകരും അഭിനേതാക്കളുമായ ആണ് പെണ് ജോഡികളോട് സംഗീത സംബന്ധമായ ചോദ്യങ്ങള്‍ ചോദിക്കു
ന്നതിനിടയില്‍ അശ്ലീലം കലര്‍ന്ന ദ്വയാര്‍ത്ഥ പ്രയോഗങ്ങളും വിവാഹ ദല്ലാള്‍ പണിയും ഇദ്ദേഹം നടത്തും.ഇഷ്ടമില്ലാത്തവരെ തെറി പറയാനും പര ദൂഷണത്തിനും "സരിഗമ"യുടെ വേദി ഉപയോഗി
ക്കപ്പെടുന്നുണ്ട്.
അമൃത റ്റി.വിയിലെ "സൂപ്പര്‍ ഡാന്‍സര്‍ "സൂപ്പര്‍ ഡാന്‍സര്‍(ജൂനിയര്‍)" പരിപാടിയില്‍ അസാമാന്യ വൈഭവം പ്രകടിപ്പിക്കുന്ന കുരുന്നുകളെ കാണാന്‍ കഴിയും.പലപ്പോഴും തുമ്പിയെ കൊണ്ടു കല്ലെടുപ്പിക്കുന്നതുപോലെ തോന്നുന്ന പരിപാടിയില്‍ വിധികര്‍ത്താവായെത്തുന്ന ഒരു നാട്യപ്രവീണയുടെ വേഷം കെട്ടല്‍ സകല സീമകളും കടക്കുന്നു.ആഭാസകരമായ വേഷം ധരിച്ചുള്ള ഇവരുടെ വാര്‍ദ്ധക്യം ബാധിച്ച ശരീര പ്രദര്‍ശനം തെറ്റായ സന്ദേശം പിഞ്ചു മനസ്സില്‍ പതിപ്പിക്കും.നല്ല നര്‍ത്തകിയായ ഇവരെ ആരാധനയോടെ കാണുന്ന ഇളം തലമുറ "മാമി"നെ അനുകരിക്കാനുള്ള സാദ്ധ്യത ഏറെയാണ്.
റിയാലിറ്റി ഷോകളില്‍ എന്തുകൊണ്ടും വേറിട്ടു നില്‍ക്കുന്നതാണ് കൈരളിയിലെ "മാമ്പഴം" എന്ന പരി
പാടി.ഈ കാവ്യാലാപന മത്സരത്തില്‍ പക്ഷേ വില്ലന്‍ വേഷം കെട്ടുന്നത് വിധികര്‍ത്താക്കളും പരസ്യ
വുമാണ്.ഇതു മാമ്പഴമല്ല "പരസ്യപ്പഴ"മാണ് എന്ന് ആളുകള്‍ പറയാന്‍ തുടങ്ങുമാറ് ഔചിത്യമില്ലാത്തവ
ണ്ണമാണ് പരിപാടിയെ വിഴുങ്ങുന്ന പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.വിധികര്‍ത്താക്കളായും അതിഥി
കളായും എത്തുന്ന "മഹാകവി"കളുടെ പാണ്ഡിത്യ പ്രകടനമാണ് ഈ നല്ല പരിപാടിയുടെ ശോഭ കെടു
ത്തുന്ന പ്രധാന ഘടകം.മത്സരാര്‍ത്ഥികള്‍ ഭംഗിയായി ചൊല്ലിയ കവിതകള്‍ വികലമായി ആവര്‍ത്തി
ച്ചും കവിതയെ പറ്റി പണ്ടു പഠിച്ചതും പഠിപ്പിച്ചതുമായ സകലതും വിളമ്പി കാണികളുടെയും മത്സരാര്‍ത്ഥി
കളുടെയും ക്ഷമ പരീക്ഷിക്കുന്നു ഇവര്‍.
മനുഷ്യമനസ്സുകളെ മലിനപ്പെടുത്തുന്ന റിയാലിറ്റി ഷോകളെയും അഴിഞ്ഞാടുന്ന അവതാരകരെയും അ
തിരു കടക്കുന്ന വിധികര്‍ത്താക്കളെയും ഒഴിവാക്കിയില്ലെങ്കില്‍ ദൃശ്യ മാദ്ധ്യമങ്ങളെ തന്നെ കാണികള്‍ തിരസ്ക്കരിച്ചു പോകും.
Fans on the page
Subscribe to:
Post Comments (Atom)
19 comments:
100% യോജിക്കുന്നു
ദല്ലാള്‍ പണിയും ഇദ്ദേഹം നടത്തും.... ഇതു നൂറു ശതമാനം ശരിവയ്ക്കുന്നു..... ഈവക ചെറ്റകളെ പരിപാടി നടത്താന്‍ വിളിക്കണവനെ തല്ലണം!
പിന്നെ വസ്ത്രം.. എനിക്ക് വല്ല്യ യോജിപ്പില്ല... തനിക്ക് ഇഷ്ടപ്പെട്ട വസ്ത്രം എനിക്ക് യോജിക്കണമെന്നില്ല... സ്ലീവ് ലെസ്സ് എനിക്ക് തീരെ ഇഷ്ടമില്ല.. പക്ഷേ നല്ല ചുന്ദരികള്‍ ഇട്ട് കാണുന്നത് ഇഷ്ടമാണുതാനും... അതു കൊണ്ട് ഞാന്‍ അവനവനു ഇഷ്ടപ്പെട്ടവ ഇട്ടോട്ടേന്ന്..കാണാന്‍ കൊള്ളില്ലാത്തവര്‍ തുണിയില്ലാതെ വന്നാലും നോക്കാന്‍ വല്ലവനും ഉണ്ടാവോ?
ഏറ്റവും അസഹനീയം സ്റ്റാര്‍സിംഗര്‍ ആണെന്ന് ഉറപ്പിച്ചു പറയാനാവുമെന്ന് തോന്നുന്നു.
കാര്ന്നോര്,
യോജിച്ചതിനു നന്ദി.പക്ഷേ സംഘടിത ശ്രമം കൊണ്ടേ ഇത്തരം സാമൂഹിക തിന്മകളെ ചെറുക്കാന്‍ കഴിയൂ.
മുക്കുവന്,
ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുകയോ ഒന്നും ധരിക്കാതിരിക്കുകയോ ചെയ്യുന്നതൊക്കെ അവരവരുടെ ഇഷ്ടം.പക്ഷേ ഒരു പൊതു വേദിയില്‍ പ്രത്യക്ഷപ്പെടമ്പോള് ചില സാമൂഹിക മര്യാദകള്‍ ദീക്ഷിക്കേണ്ടതുണ്ട്; വിധികര്‍ത്താവായി വരുമ്പോള്‍ വിശേഷിച്ചും.കുട്ടികളുടെ പരിപാടികളില്‍ ജഡ്ജായിട്ടു വരുന്നവരെ ആരാധനയോടയായിരി
ക്കും അവര്‍ കാണുന്നത്.അങ്ങനെയുള്ളവരുടെ മുമ്പില്‍ ആരാധനീയമായ വേഷത്തിലല്ലെങ്കിലും ആഭാസകരമായ വേഷത്തില്‍ പ്രത്യക്ഷപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം.വിധികര്‍ത്താക്കള്‍ക്ക് ആ വകതിരിവില്ലെങ്കില്‍ അവരെ
നിയോഗിക്കുന്നവര്‍ നിയന്ത്രിക്കണം.
പിന്നെ...; വേഷവിധാനങ്ങള്‍ നഗ്നത മറയ്ക്കാനും സൗന്ദര്യം പ്രദര്‍ശിപ്പിക്കാനും ഒക്കെ ആകുന്നതു കൊള്ളാം.
മറ്റുള്ളവരെ പ്രകോപിപ്പിക്കാന്‍ വേണ്ടിയാകരുത്.
-ദത്തന്
അനില്‍@ബ്ലോഗ് // anil,
താങ്കള്‍ പറഞ്ഞത് വാസ്തവമാണ്.എല്ലാ സാമൂഹിക മര്യാദകളും ലംഘിച്ചു കൊണ്ടുള്ള ഇത്തരം പരിപാടികള്‍ നിയമം മൂലം നിരോധിച്ചാലും വേണ്ടില്ലെന്ന് തോന്നിപ്പോകുന്നു.
മറ്റുള്ളവരെ പ്രകോപിപ്പിക്കാന്‍ വേണ്ടിയാകരുത്.. ഇവിടെയാണെനിക്ക് യോജിക്കാന്‍ പറ്റാത്തത്.. ഇത് ഒരു അപേക്ഷികമല്ലേ? അന്യന്റെ ശരീരത്തില്‍ എന്തിനാ അണ്ണാ കാമം ദര്‍ശിക്കാന്‍ പോണത്? തുണിയില്ലാത്ത ഒരുത്തിയെ കണ്ടാലതൊരു പന്നിയാണെന്ന് ധരിച്ചാല്‍ ഈ പ്രശ്നം ഒഴിവായില്ലേ? അവര്‍ക്ക് ബിക്കിനിയാണു ധരിക്കാനിഷ്ടമെങ്കിലെന്തിനാ നാം അതിനു തടസ്സം നില്കണേ? എനിക്ക് പെണ്ണുങ്ങള് ചുരിദാര്‍ ധരിക്കരുത് എന്ന് തോന്നിയാല്‍ അത് ശരിയല്ലാന്ന് താന്‍ പറയുന്നത് പോലെയല്ലേ ഇതും?
മുക്കുവന്,
എല്ലാം ആപേക്ഷികമാണെന്നു താങ്കള്‍ പറഞ്ഞതു ശരിയാണ്.ആപേക്ഷികമായതു തന്നെയാണു പ്രശ്നം.ഒരു പ്രകോപനവും പ്രലോഭനവും ഇല്ലാതെ തന്നെ ഇവിടെ നടക്കുന്ന അതിക്രമങ്ങള്‍ കാണുന്നില്ലേ?ബഹു ജനം പല വിധമല്ലേ?ഞാനും താങ്കളും കാമം കാണാത്തിടത്ത് മൂന്നാമത് ഒരാള്‍ കണ്ടു കൂടായ്കയില്ല. ആപേക്ഷികം എന്നു പറയുന്ന
തിന്റെ പ്രസക്തി അതാണ്.
സ്റ്റാര്‍ സിങര്‍ അവതാരിക ദിവസവും വിവിധ തരത്തിലുള്ള ഫാഷന്‍ ഡ്രസ്സ് ഇടുന്ന ആളാണു എന്നൊഴികെ എനിക്ക് വലിയ വൃത്തികേട് തോന്നിയിട്ടില്ല.. ചിലപ്പോള്‍ പാശ്ചാത്യനടുകളില് കുറെ നാളുകള്‍ ചിലവിട്ടതുകൊണ്ടാകാം! എന്നാലും ബാഗ്ലൂര് ബ്രിഗേഡ് റോഡില്‍ ധരിക്കുന്നതിനേലും നല്ല വസ്ത്രധാരണമാണവര് നടത്തുന്നത് എന്നാണെന്റെ തോന്നല്‍... പിന്നെ കാമം ദര്‍ശിക്കുന്നവര്‍ അടക്കാരവാരിയിലും കാണും.. അത് നിര്‍ത്തലാക്കാന്‍ വസ്ത്രധരണ രീതിയല്ല മാറ്റേണ്ടത്...ഞെരമ്പുരോഗത്തിനു ചികിത്സയാണു :)
ഈ കഴിഞ്ഞമാസം ഏഷ്യാനെറ്റില്‍ ഒരു ചര്‍ച്ച ( നമ്മള് തമ്മില്‍ ) കണ്ടിരുന്നു.... ആണുങ്ങള്, ബസ്സില്‍ സ്ത്രീകളെ കടന്നു പിടിക്കാറുണ്ടോ എന്ന്... എല്ലാവരും വാശിയോടെ എതിര്ക്കുന്നുണ്ടാായിരുന്നു.. എന്തോ അങ്കമാലി-ആലുവ റൂട്ടില്‍ ഒരു സ്റ്റുഡന്റ്സ് ഒണ്‍ലി ബസ്സ് ഉണ്ടായിരുന്നു..... കൊല്ലങ്ങള്‍ക്ക് മുമ്പ്.. അതിലന്ന് നടക്കുന്നത് ഇവിടെ എഴുതിയാല്‍ എന്നെ കൊന്ന് കൊലവിളിക്കും... അപ്പോള്‍ എനിക്ക് തോന്നുന്നത് അവരുടെ വസ്ത്രരീതിയല്ല അതിനു കാരണം.. മറിച്ച് അടക്കിവച്ചിരിക്കുന്ന കാമം അഴിച്ചിടാന്‍ ഒരവസരം കിട്ടിയതാണു! എവിടെയെന്തൊക്കെ മൂടിവക്കാന് ശ്രമിച്ചിട്ടുണ്ടോ അവിടെ അത് കൂടുതല്‍ തുറക്കപ്പെടും :)
ഇങ്ങനെ ഉള്ള ഏതോ ഒരു അവതാരകക്ക് എതിരെ ആണ് സ്വന്തം അമ്മയെ പുഴുവരിക്കാന്‍ വിട്ടതിനു പോലീസ് കേസ് എടുക്കാന്‍ പോകുന്നത്. കഷ്ടം!! എന്നാലും ചില ഹിന്ദി പരിപാടികള്‍ കാണുമ്പോള്‍ നമ്മള് തമ്മില്‍ ഭേദം എന്ന് തോന്നുന്നു.
ആശംസകള്‍!!
സ്റാര്‍ സിങ്ങര്‍ ..ശെരിക്കും ഒരു "ഷോ " തന്നാണെ...പറയാതെ വയ്യ
it is far better an a Sentimental/Devotional serial :) in you can fwd the judgement and presentation, this is the only show you can watch in malayalam channel :)
മലയാളഭാഷയെ വികലമാക്കി നശിപ്പിക്കുന്നത് ചാനലുകാരും റിയാലിറ്റി ഷോയിലെ അവതാരകരും ജഡ്ജിമാരുമാണ്.ഇതിനെ തിരെ ശക്തമായി പ്രതികരിച്ചില്ലങ്കില്‍ ശുദ്ധമലയാളം നാമാവശേഷമാകും.സര്‍ക്കാര്‍ ചാനലും മലയാളത്തോട് നീതി പുലര്‍ത്തുന്നില്ല.മിക്ക വാര്‍ത്താവായനക്കാര്‍ക്കും അക്ഷര സ്ഫുടത ലവലേശം ഇല്ല..ഇംഗ്ലീഷും കൊഞ്ഞമലയാളവും ചേര്‍ന്ന ഈ ഭാഷയെ എന്തു വിളിക്കും?സമയോചിതമായ പോസ്റ്റ്
ഞാന്‍,
നമ്മള് മറ്റുള്ളവരെ അനുകരിക്കാനേ പഠിച്ചിട്ടുള്ളൂ.ഹിന്ദി പരിപാടികളുടെ അതേ "നിലവാര"ത്തില്‍ എത്താനുള്ള തത്രപ്പാടിലായിരിക്കും അവതാരക വേഷങ്ങള്‍ അഴിഞ്ഞാടുന്നത്!
ഭൂതത്താന്‍,
അതൊരു ഷോ തന്നെ.സംശയമില്ല!!!
മുക്കുവന്,
കണ്ണീര് സീരിയലും ഭക്തി സീരിയലും ഒക്കെ സ്റ്റാര്‍ സിംഗറിനു മുമ്പില്‍ തോറ്റു പോകയെ ഉള്ളൂ.സീരിയലുകള്‍ ആരെയും ചൂഷണം ചെയ്യുന്നില്ല.ഈ റിയാലിറ്റിഷോയുടെ ഉദ്ദേശം തന്നെ ചൂഷണമാണ്.ഗ്ലിസറിന്‍ ഉപയോഗിച്ചാണു സീരിയല്‍ കഥാപാത്രങ്ങള്‍ക്കു കണ്ണീരു വരുന്നതെങ്കില്‍ ഷോയില്‍ തല്ലി കരയിക്കുകയല്ലേ?ജഡ്ജിമാരുടെ തല്ല് ഫലിക്കുന്നില്ലെങ്കില്‍ അവതാരകയുടെ സെന്റിമെന്റല്‍ ചികിത്സ ഏറ്റിരിക്കും.
എലിവെഷം റൗണ്ട്(എലിമിനേഷന് എന്നു പച്ച മലയാളം)തന്നെ അതിനാണല്ലോ.
മണിഷാരത്ത്,
ഭാഷയെ വികലമാക്കുന്നതില്‍ മലയാളം ചാനലുകള്‍ വഹിക്കുന്ന പങ്കിനെപ്പറ്റി പറയണമെങ്കില്‍ ഒരു പോസ്റ്റ്
പോരാതെ വരും.അവതാരക വേഷങ്ങള്‍ മിക്കതും ഭാഷയുടെ അന്തകരാണ്.മോഹന്‍ ലാല്‍ അഭിനയിച്ച "ഭരതം"ഉദ്ദേശിച്ച്
"ഫരതം"എന്ന് ഒരു പെണ്‍കുട്ടി പറഞ്ഞപ്പോള്‍ അവതാരകന് ആയ മറ്റൊരു സിനിമാനടന് തിരുത്തി :"ഫരതം"
അല്ല "ബരതം"എന്ന്.അക്ഷരശുദ്ധിയോടെ ഡയലോഗുകള്‍ ഉരുവിട്ടിരുന്ന ഒരു വലിയ നടന്റെ മകനായിരുന്നു
ഈ "ബരത"ക്കാരന്.ആ സ്ഥിതിക്ക് ഈ അഴിഞ്ഞാട്ടക്കരികളുടെ "ബാഷാ" പ്രയോഗം പറയാനുണ്ടോ?
സൂപ്പര്‍ ഡാന്‍സറിലെ അവതാരക എന്നുദ്ദേശിച്ചത് ആ കാല് നഷ്ടപെട്ട നര്‍ത്തകിയെ ആണോ? അവരും എക്സ്പോസ്ഡ് ആണോ!
SMASH,
അതേ അവര്‍ തന്നെ.
അവതാരകയല്ല;ജഡ്ജി.കൊച്ചു കുട്ടികളുടെ മുന്നിലാണ് ഇരിക്കുന്നതെന്നെങ്കിലും ഓര്‍ക്കണ്ടേ?
Malayalam channelukalil chilappol judges English parayarundu. ('Sarigama'chettaneppolullavar thettinglishum!)English thanne paranjalum sahikkamaayirunnu. Pakshe malayalathine pitichu englishaakki swayam englishukariyaavunnathenthinu? Kazhivundenkil valla English channelilum poykkoode?
Surya channelile avathaarika Poornima englishum malayalavum parayarundu. English sudhamaya english aayum malayalam sudhamaya malayalam aayum.
Kochu penkuttikal patan vannu nilkkunna stageil kelkkunna chila judge mozhikalum chila performance roundukalum kanumbozhum kelkkumbozhum tholi urinju pokum.Chilathokke cabare nrithangalano?! Daivame sangeethathinte perilaanallo ithum!
ശാരദേ,
ശാരദ സൂചിപ്പിച്ചതു പോലെ,ഇംഗ്ലീഷ് ഇംഗ്ലീഷായും മലയാളം മലയാളമായും പറഞ്ഞാല്‍ എത്ര നന്നായിരുന്നു.
ഇത് രണ്ടും കെട്ട മംഗ്ലീഷ്.കേട്ടാല്‍ ഓക്കാനം വരും.
മലയാളം ചാനലുകളിലെ റിയാലിറ്റി ഷോകളില്‍ ഏറ്റവും ആഭാസകരമായത് ഐഡിയാ സ്റ്റാര്‍ സിംഗര്‍ ആണെന്നതില്‍ തര്‍ക്കമില്ല.പിന്നണിഗായകരോ സംഗീത വിദ്വാന്മാരോ ആകുന്നതിന് ഡാന്‍സും കൂത്തും (കാബറേ ആണൊ എന്നു സംശയം വേണ്ട.കാബറേ തന്നെ) അറിയേണ്ട കാര്യമെന്ത്?കുമാരനാശാന്റെ വാക്കുകള്‍ അല്പം ഭേദപ്പെടുത്തി "സംഗീതമേ നിന് പേരു കേട്ടാല്‍ പേടിയാം, വഴിപിഴച്ച ചാനല്‍ കിങ്കരര്‍ ചെയ്യും കടും കൈകളാല്‍"എന്ന് ശാരദ പറഞ്ഞതു പോലെ ആരും പറഞ്ഞുപോകും.
Post a Comment