Total Pageviews
Tuesday, December 14, 2010
കുറ്റക്കാരെ ശിക്ഷിച്ചാല്‍ മാത്രം പോരാ
കുറ്റക്കാരെ കണ്ടു പിടിക്കുന്നതും ശിക്ഷിക്കുന്നതും നിസ്സാര കാര്യമല്ല.അതുപോലെ തന്നെ പ്രധാനമാണ് യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ ശ്രമിച്ചു വിജയിച്ചവരെ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുക
യും ചെയ്യുക എന്നത്.അത് ഭരണകൂടത്തിന്റെ ചുമതലയാണ്.
കോളിളക്കം സൃഷ്ടിച്ച പല കേസ്സുകള്‍ക്കും തുമ്പുണ്ടാക്കുകയും കുറ്റവാളികളെ വേഗത്തില്‍ വലയിലാ
ക്കുകയും ചെയ്ത സമര്‍ത്ഥനായ പോലീസ് ഓഫീസറാണ് സിബി മത്യൂസ്.കാലാകാലങ്ങളില്‍ മാറി മാറി വരുന്ന ഭരണാധികാരികളുടെ കാലുനക്കി സ്ഥാനങ്ങള്‍ നേടുന്ന സാധാരണ പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് വ്യത്യസ്തനാണ് അദ്ദേഹം. "ഊതുമ്പോള്‍ അങ്ങോട്ടും ഉറിഞ്ചുമ്പോള്‍ ഇങ്ങോട്ടും" എന്ന പതിവു പോലീസ് ശൈലി തനിക്ക് അന്യമാണ് എന്ന് ഇതുവരെയുള്ള അദ്ദേഹത്തുന്റെ ഔദ്യോഗിക ജീവിതം നിരീക്ഷിക്കുന്ന ആര്‍ക്കും ബോദ്ധ്യമാകും.രാഷ്ട്രീയ ഭേമില്ലാതെ ഭരണാധികാരികളും പൊതുജനങ്ങളും ഈ ഐപി എസ് ഉദ്യോഗസ്ഥനെ സ്നേഹിക്കുന്നതും ബഹുമാനിക്കുന്നതും അതുകൊണ്ടു തന്നെ.
കാര്യപ്രാപ്തിയും ചുമതലാബോധവുമുള്ള ഇത്തരക്കാരോട്, അഴിമതിക്കാരും ആസനം താങ്ങികളുമായ സമതസ്തികക്കാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അസൂയയും പകയും തോന്നുക സ്വാഭാവികമാണ്.
പക്ഷേ ജനസമ്മതിയും സ്വാധീനവും ഉള്ള സിബി മാത്യൂസിനെപ്പോലുള്ള ഒരാളെ നേരായ മാര്‍ഗ്ഗത്തില്‍ തോല്പിക്കാനോ ക്ഷീണിപ്പിക്കാനോ അവര്‍ക്കു സാധിക്കില്ല.അതുകൊണ്ട് ചതിക്കുഴികള്‍ തീര്‍ത്തും ഒളിയമ്പുകള്‍ എയ്തും അദ്ദേഹ ത്തെ വീഴ്ത്താന്‍ അവര്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.അദ്ദേഹത്തെ അഴിമതിക്കാരനായി ചിത്രീകരിച്ച് വിജിലന്‍സ് കേസില്‍ കുടുക്കാന്‍ ചിലര്‍ നോക്കി.
ഇതുവരെ രണ്ട് കള്ളക്കേസുകളുണ്ടായി. വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ രണ്ടും കോടതി തള്ളിക്കളഞ്ഞു.ഔദ്യോഗിക മര്യാദയുടെയും മാന്യതയുടെയും പേരില്‍ ആരോടും പരാതി പറയുകയോ പരസ്യമായി പ്രതികരിക്കുകയോ ചെയ്യാതിരുന്ന അദ്ദേഹം ഇപ്പോള്‍ മൗനം ഭഞ്ജിച്ചിരിക്കുന്നു.മൂന്നാ
മത്തെ കേസ് പ്രതീക്ഷിച്ചിരിക്കുകയാണ് താനെന്നാണ് സിബി മാത്യൂസ് പറയുന്നത്. രണ്ട് കേസുകളും തന്റെ ഔദ്യോഗിക ജീവിതത്തിലെ പ്രധാന മാറ്റങ്ങളുണ്ടാകുന്ന അവസരത്തിലാണ് ആവിര്‍ഭവിച്ചതെ
ന്നും അദ്ദേഹം ഓര്‍മ്മിക്കുന്നു.ഡി.ജി.പി. പ്രൊമോഷനുള്ള ലിസ്റ്റില്‍ പേരു വന്നപ്പോഴാണ് രണ്ടാമത്തെ കേസ് കോടതിയില്‍ എത്തിയത്.
ഡി.ജി.പി. സിബി മാത്യൂസിനെ അഴിമതിക്കാരനായി ചിത്രീകരിച്ച് വിജിലന്‍സ് കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തിയത് ഉന്നത ഐ.എ.എസ്. ഉദ്യോഗസ്ഥനായ ടി.ഒ.സൂരജും ഐ.പി.എസ് ലഭിച്ച കെ.കെ.ജോഷ്വയുമാണെന്ന് വ്യക്തമായിരിക്കുകയാണ്. തന്നെ അഴിമതി കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്ന ഇവര്‍ക്കെതിരെ സിബി മാത്യൂസ് ഉന്നതകേന്ദ്രങ്ങള്‍ക്ക് പരാതി നല്‍കിയിട്ടുണ്ടത്രെ .
കോഴിക്കോട് കളക്ടറായിരുന്നപ്പോഴും പിന്നീട് വ്യവസായ വകുപ്പ് അഡീഷണല്‍ ഡയറക്ടറായിരുന്ന
പ്പോഴുമുണ്ടായ ചില കേസുകളില്‍ റ്റി.ഒ.സൂരജ് കുറ്റക്കാരനാണെന്ന് സര്‍ക്കാരിലേക്ക് വിജിലന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.വിജിലന്‍സ് അമുക്കി വച്ചിരുന്ന ഈ കേസ് സിബി മാത്യൂസ് വിജിലന്‍സ് ഡയറക്ടറായിരുന്നപ്പോഴാണ് അന്വേഷിച്ചതും നടപടി സ്വീകരിച്ചതും.ഔദ്യോഗിക കൃത്യനിര്‍വ്വഹണ
ത്തിന്റെ ഭാഗമായി കൈക്കൊണ്ട നടപടികളാണ് ഐ.എ.എസ് ഉദ്യോഗസ്ഥന്റെ ശത്രുതയ്ക്ക് കാരണം.
തനിക്കെതിരെ വ്യാജ കേസുണ്ടാക്കാന്‍ ശ്രമിച്ച ജോഷ്വയ്ക്കെതിരെ ഡി.ജി.പി. ജേക്കബ് പുന്നൂസിന് രേഖാമൂലം തന്നെ സിബി മാത്യൂസ് പരാതി നല്‍കിയിട്ടുണ്ട്. ഉന്നതങ്ങളില്‍ നിന്ന് പലതവണ നിര്‍ബ
ന്ധമുണ്ടായ ശേഷമാണ് പരാതി നല്‍കാന്‍ തന്നെ അദ്ദേഹം തയ്യാറായതു പോലും. എന്നാല്‍ ആറു മാസമായിട്ടും ഉന്നതോദ്യോഗസ്ഥന്മാര്‍ ഇതിന്മേല്‍ അടയിരിക്കുകയാണ്. ഗൂഢാലോചന തന്റെ മനോവീര്യം കെടുത്തുകയാണെന്ന് സിബി മാത്യൂസ് പരാതിപ്പെടുന്നു.അഴിമതി ഇല്ലാതാക്കാന്‍ സര്‍വീ
സിലുടനീളം ശ്രമിച്ച തനിക്ക് ഇതാണ് അനുഭവമെങ്കില്‍ മറ്റുള്ളവരുടേത് എന്തായിരിക്കുമെന്ന ഉത്കണ്ഠ അദ്ദേഹത്തിനുണ്ട്.കുറ്റവാളികള്‍ക്ക് പ്രൊമോഷനും അവരെ പിടിച്ചവര്‍ക്ക് അവഗണനയും ഭീഷണിയും പതിവാകുന്ന സ്ഥിതിയ്ക്ക് അദ്ദേഹത്തിന്റെ ഉത്കണ്ഠ അസ്ഥാനത്താണെന്നു പറഞ്ഞുകൂടാ.
നീതി നിഷ്ഠനും നിഷ്പക്ഷമതിയും പ്രഗത്ഭനും ആയ ഒരുദ്യോഗസ്ഥനെ അഴിമതിക്കാരും അപ്രാപ്തരും അ
വസരവാദികളും പാദസേവകരുമായ ചില ഉദ്യോഗസ്ഥ ഗുണ്ടകള്‍ വേട്ടയാടുമ്പോള്‍ അധികാരിവര്‍ഗ്ഗം പുലര്‍ത്തുന്ന നിഷ്ക്രിയത്വവും നിസ്സംഗതയും യഥാര്‍ത്ഥത്തില്‍ ഗുണ്ടകളെ സഹായിക്കുന്നതിനു തുല്യമാണ്.വഹിക്കുന്ന സ്ഥാനത്തോട് പൂര്‍ണ്ണ ഉത്തരവാദിത്തം കാട്ടുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്ന നീക്കങ്ങള്‍ ചെറുക്കേണ്ട കടമ സര്‍ക്കാരിനുണ്ട്.സംസ്ഥാനത്തിന്റെ പുരോഗതിയും നന്മയും കാംക്ഷിക്കുന്ന ഏതൊരു ഭരണകൂടവും അതില്‍ അലംഭാവം കാട്ടില്ല.
അധികാര സ്ഥാനങ്ങളില്‍ നിന്നും അര്‍ഹിക്കുന്ന പിന്തുണ കിട്ടിയാലും ഇല്ലെങ്കിലും, സമാധാനവും അഴിമതിയില്ലാത്ത പൊതു ജീവിതവും കാര്യക്ഷമമായ പോലീസ് സംവിധാനവും നിലനിന്നു കാണാന്‍ ആഗ്രഹിക്കുന്ന സാധാരണ ജനങ്ങളുടെ എല്ലാവിധ പിന്തുണയും സഹായവും സിബി മാത്യൂസിന് ഉണ്ടാകുക തന്നെ ചെയ്യും.സത്യ സന്ധനായ അദ്ദേഹത്തോട് നേരിട്ട് എതിര്‍ക്കാന്‍ കഴിവും തന്റേടവും ധാര്‍മ്മിക ബലവും ഇല്ലാത്ത സൂരജിനെ പ്പോലുള്ളവര്‍, ആണും പെണ്ണും കെട്ട ചിലരെ വാടകയ്ക്ക് എടുത്തു നടത്തുന്ന പ്രച്ഛന്ന നാടകം അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറായി
ല്ലെങ്കില്‍ പൊതു ജനം അതിനു മുന്നിട്ടിറങ്ങേണ്ടി വരും.
Fans on the page
Subscribe to:
Post Comments (Atom)
No comments:
Post a Comment