Total Pageviews

Sunday, December 26, 2010

ചമ്മല്‍ മറയ്ക്കാനും എന്‍ഡോസള്‍ഫാന്‍ ?



കാസര്‍കോട്ടും പരിസരപ്രദേശങ്ങളിലും എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനി വിതച്ച ദുരിതങ്ങളെ കുറിച്ചുള്ള വാര്‍ത്തകളും വിവാദങ്ങളും തൂടങ്ങിയിട്ട് നാളുകള്‍ വളരെ ആയി.എന്‍ഡോസള്‍ഫാന്‍ അപകടകാ
രിയല്ല എന്ന് അടുത്തകാലത്ത് കേന്ദ്ര സഹമന്ത്രി പ്രൊഫ.കെ.വി.തോമസ് നടത്തിയ പ്രസ്താവനയോടെ എന്‍ഡോസള്‍ഫാന്‍ അഖിലേന്ത്യാതലത്തില്‍ വീണ്ടും ചര്‍ച്ചാവിഷയമായി.അപ്പോഴൊന്നും ഇങ്ങനെയൊരു സംഭവമുള്ളതായിപ്പോലും ഭാവിച്ചിട്ടില്ലാത്ത കേരളപുത്രനായ ഒരു വി.വി.ഐ.പി അടുത്ത ദിവസങ്ങളില്‍
ദുരിത ബാധിതരെ കാണാനും പരാതി കേള്‍ക്കാനും കാസര്‍കോട്ടെത്തി--ജസ്റ്റിസ്.കെ.ജി.ബാലകൃഷ്ണന്‍.

ശ്രീ.കെ.ജി.ബാലകൃഷ്ണന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോഴും വിരമിച്ച ശേഷം കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍ മാനായി ഇത്ര നാളായിട്ടും കേരളത്തില്‍ ഇത്തരത്തില്‍ വേദന തിന്നുന്ന ഒരു മനുഷ്യ സമൂഹം കഴിയുന്ന വിവരം അറിഞ്ഞ യാതൊരു ലക്ഷണവും കാണിച്ചിട്ടില്ല.പൊടുന്നനെ ഇവരെ പറ്റി
ഇദ്ദേഹം ഓര്‍ക്കാന്‍ എന്താണു കാരണം?

2ജി സ്പെക്ട്രം അഴിമതിയിലൂടെ കുപ്രസിദ്ധനായ മുന്‍ മന്ത്രി രാജാ മുമ്പ് ഒരു മാര്‍ക്കു തട്ടിപ്പു കേസില്‍ തമിഴ്നാട് ഹൈക്കോടതിയിലെ ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവ ത്തില്‍ ആകെ നാറിയിരിക്കുന്നത് പുതിയ ബഹു.മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനാണ്.മന്ത്രി രാജാ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനെ കുറിച്ച് അന്നത്തെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഴി സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ രേഖാ മൂലം അറിയിച്ചിരുന്നതായി ജ.രഘുപതി ഈയിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയപ്പോള്‍,അങ്ങനെ ഒരു കത്തും തനിക്കു കിട്ടിയിട്ടില്ല എന്നാണ് മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്‍ ആദ്യം പ്രതികരിച്ചത്.അന്ന് തമിഴ്നാട് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ഇപ്പോഴത്തെ സുപ്രീം കോടതി ജഡ്ജി എച്ച്.എല്‍.ഗോഖലെ, ജ.രഘുപതിയുടെ പ്രസ്താവന ശരിവച്ചതോടെ,കത്തു കിട്ടിയിരുന്നു;പക്ഷേ അതില്‍ മന്ത്രി രാജായുടെ പേരില്ലാ
യിരുന്നു എന്നായി ജ. ബാലകൃഷ്ണന്‍.രാജായുടെ പേര്‍ പരാമശിച്ചു കൊണ്ട് താന്‍ അയച്ച കത്തിന്റെ കോപ്പി പരസ്യപ്പെടുത്തി ജ.ഗോഖലെ ബഹു.ചെയര്‍മാന്റെ നുണ പൊളിച്ചടുക്കി.നില്‍ക്കക്കള്ളിയില്ലാ
തായ അദ്ദേഹം ഒരു അഴകൊഴമ്പന്‍ മറുപടി കൊണ്ട് പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചി
ല്ല.ജസ്റ്റിസ്സുമാരായ രഘുപതിയും ഗോഖലെയും പറഞ്ഞതാണ് സത്യമെന്ന് ജനത്തിനു മനസ്സിലായി.
കേവലം ഒരു കത്തിന്റെ കാര്യത്തില്‍ പോലും കളവു പറയുന്ന ഇദ്ദേഹം അത്യുന്നത ന്യായാസനത്തി
ലിരിക്കേ മറ്റെന്തെല്ലാം മറച്ചു വച്ചിട്ടുണ്ടാകും?എന്തൊക്കെ അവിഹിത കര്‍മ്മങ്ങള്‍ക്കു കൂട്ടു നിന്നിട്ടു
ണ്ടാകും?

മുമ്പ് ചീഫ് ജസ്റ്റിസ് ആയിരിക്കെ ജഡ്ജിമാരുടെ സ്വത്തു വിവരം വെളിപ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ ഉരുണ്ടു കളിച്ചപ്പോഴും അഴിമതിക്കാരനായ കര്‍ണ്ണാടക ചീഫ് ജസ്റ്റിസിനു നേരേ മൃദു സമീപനം സ്വീകരിച്ചപ്പോഴും സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സിന്റെ ഓഫീസിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ സൃഗാല തന്ത്രങ്ങള്‍ മിനഞ്ഞപ്പോഴും ബഹു.ജ.കെ.
ജി.ബാലകൃഷ്ണന്റെ നീതിബോധത്തെ കുറിച്ച് ചെറിയ സംശയമേ ഉണ്ടായിരുന്നുള്ളൂ.രാജാ വിവാദ
ത്തോടെ എല്ലാം വ്യക്തമായി.അല്പം ബാക്കി ഉണ്ടായിരുന്നത് ജഡ്ജിമാര്‍ സ്വത്തു വിവരം വെളിപ്പെടുത്തുന്നതിനോടു കാണിച്ച നിഷേധ നിലപാടിനെ പറ്റി ആയിരുന്നു.ഇന്നു പുറത്തു വന്ന വാ
ര്‍ത്തയോടെ അതും "ശുദ്ധക്കണ്ണാടിക്കാന്തി"യോടെ വെളിവായി.ഏതാനും നാള്‍ മുമ്പ് വരെ ഒരു തു
ണ്ടു ഭൂമി പോലും സ്വന്തമായില്ലാതിരുന്ന,ഇദ്ദേഹത്തിന്റെ മരുമകന്‍ തൃശൂരും കൊച്ചിയിലും പരിസര
പ്രദേശങ്ങളിലുമായി കോടികള്‍ വിലയുള്ള വസ്തുക്കളും കെട്ടിടങ്ങളും ഈയിടെ വാങ്ങിക്കൂട്ടിയ
തിന്റെ സചിത്ര വിവരണങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

നീതിമാന്റെയും സത്യസന്ധന്റെയും മുഖം മൂടി അഴിഞ്ഞു വീണപ്പോഴാണ് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ ഓര്‍മ്മ വന്നത്.മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്റെ വേഷം അവരുടെ അടുക്കല്‍ എത്താന്‍ പറ്റിയ ഉപാധിയുമായി.ഒറ്റ ദിവസം കൊണ്ട് സകല ദുരിതങ്ങളും ബോദ്ധ്യമായി സ്ഥലം വിടുകയും ചെയ്തു.കീടങ്ങളെ നശിപ്പിക്കാനും അധിക വിളവ് കിട്ടാനും ഉത്തമമാണ് എന്‍ഡോസള്‍ഫാന്‍ എന്നേ ഇതുവരെ കേട്ടിരുന്നുള്ളു.ജാള്യം മറയ്ക്കാനും എന്‍ഡോസള്‍ഫാന്‍ വിഷയം ഉപകരിക്കുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കണ്ടു പിടിച്ചിരിക്കുന്നു.പക്ഷേ ഒരു കീടനാശിനിക്കും സുഗന്ധ ലേപനത്തിനും മറയ്ക്കാനോ മായ്ക്കാനോ കഴിയാത്ത വിധം എന്തൊക്കയോ ചീഞ്ഞു നാറുന്നുണ്ടെന്ന് സാധാരണക്കാര്‍ തിരിച്ചറിഞ്ഞിരിക്കു
ന്നു.രാജ്യത്തെ പരമോന്നത നീതി പീഠം അലങ്കരിച്ചിരുന്ന കനക വിഗ്രഹം കാക്കപ്പൊന്നു കൊണ്ടു തീര്‍ത്തതായിരുന്നു എന്ന് മനസ്സിലാകുമ്പോള്‍ ആരും ഞെട്ടിപ്പോകും.അതിനേക്കാള്‍ ഞെട്ടലുണ്ടാ
കുന്നത് ആ കാചവിഗ്രഹത്തെ തന്നെയാണല്ലോ അല്പം കൂടി മനുഷ്യപ്പറ്റു വേണ്ടുന്ന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്റെ പീഠത്തില്‍ പ്രതിഷ്ഠിച്ചത് എന്ന് ഓര്‍ക്കുമ്പോഴാണ്.

Fans on the page

12 comments:

dethan said...

മുമ്പ് "യുവര്‍ ഓണര്‍ മാനം കെടുത്തരുത്" എന്ന തലക്കെട്ടില്‍ ഒരു പോസ്റ്റ് ഇവിടെ പ്രസിദ്ധീകരിച്ചിരുന്നു.ഇദ്ദേഹം ചീഫ് ജസ്റ്റീസ്സയിരുന്നപ്പോള്‍ കൈക്കൊണ്ട ചില നടപടികളെ വിമര്‍ശിച്ചുകൊണ്ട് എഴുതിയ അതില്‍ മലയാളികളെ നാണം കെടുത്തരു
തെന്നായിരുന്നു അഭ്യര്‍ത്ഥന.മലയാളികളെ മാത്രമല്ല മുഴുവന്‍ ഭാരതീയരെയും അവഹേളിക്കുകയാണ് ഇദ്ദേഹം ഇപ്പോള്‍
-ദത്തന്‍

kaalidaasan said...

ദത്തന്‍,

താങ്കള്‍ പറഞ്ഞതിനോട് യോജിക്കുന്നു.

ദളിതനായ ഒരാള്‍ ചീഫ് ജസ്റ്റിസ് ആയതില്‍ സന്തോഷിച്ച ആളാണു ഞാന്‍. പക്ഷെ പലതിലും അദ്ദേഹം നിരാശപ്പെടുത്തി.

കേരളത്തിനു വേണമെങ്കില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാമെന്നോ മറ്റോ അദ്ദേഹം അഭിപ്രായപ്പെട്ടതായി വായിച്ചു. കേരളത്തില്‍ മാത്രം വിഷമാകുന്ന എന്‍ഡോസള്‍ഫാന്‍ എന്താണാവോ!

ഇദ്ദേഹം നടത്തിയ വിധി പ്രസ്താവനകളുടെ പിന്നാമ്പുറം അന്വേഷിച്ചു പോയാല്‍ ഒരു പക്ഷെ ചീഞ്ഞു നാറുന്ന പലതും പുറത്തു വന്നേക്കാം.

കാവലാന്‍ said...

ദളിത സംരക്ഷണ സേന ഇപ്പോഴെത്തും ! ന്യായം മിക്കവാറും ഇങ്ങനെയായിരിക്കും സ്വാതന്ത്ര്യം കിട്ടി ഇത്രനാളും അഴിമതിയിലൂടെ സവര്‍ണ്ണര്‍ സമ്പാദിച്ചതിന്‍റെ ഒരു ശതമാനം പോലും തികയുന്നില്ല അവര്‍ണ്ണന്‍ അഴിമതിയിലൂടെ സമ്പാദിച്ചത്.

Baiju Elikkattoor said...

ദത്തന്‍,

അധികാരത്തില്‍ വരുന്ന ദളിതര്‍ അഴിമതിയില്‍ മുങ്ങുമ്പോള്‍, ദളിത്‌ സമൂഹം ഇസ്ലാമിസ്റ്റുകളുടെയും മാവോയിസ്റ്റുകളുടെയും ചട്ടുകങ്ങള്‍ ആവുന്ന ദയനീയ സ്ഥിതിയിലേക്ക് കാരിയങ്ങള്‍ നീങ്ങുന്നൂ.

Jagadees said...

open id കാര്‍ക്കും കമന്റെഴുതാന്‍ അവസരം നല്‍കുക.

എല്ലാവരും പറഞ്ഞത് ശരിയായ കാര്യം.

ഗുണമേന്‍മയുള്ള വ്യക്തികളാണ് നമുക്ക് വേണ്ടത്. അല്ലാത്തവരുടെ കള്ളത്തരം സംവരണം കൊടുക്കാതെ പുറത്തുകൊണ്ടുവരണം

dethan said...

കാളിദാസന്‍,
ഞാനും താങ്കളെപ്പോലെ സന്തോഷിച്ചതാണ്.അതുകൊണ്ടു തന്നെ ഇദ്ദേഹത്തെ കുറിച്ച് കേട്ട അസുഖകരങ്ങളായ
വാര്‍ത്തകള്‍ സത്യമാകരുതെന്ന് ആശിച്ചിരുന്നു.പക്ഷേ പല നിര്‍ണ്ണായക ഘട്ടങ്ങളിലും അദ്ദേഹത്തിന്റെ നിലപാടുകള്‍ സംശയാസ്പദമാണെന്നു കണ്ടു.ശരിപ്പുള്ളി
യല്ലെന്നു മനസ്സിലായപ്പോഴാണ് മേല്പറഞ്ഞ പോസ്റ്റിട്ടത്.അതില്‍ ഞാന്‍ പ്രകടിപ്പിച്ച സംശയങ്ങള്‍ ശരിയാകുകയാണ്.
ഇദ്ദേഹത്തിന്റെ കോടതി ഉത്തരവുകള്‍ ഉള്‍പ്പെടെ സകലതിനെ കുറിച്ചും അന്വേഷിക്കേണ്ടതാണ്.ഒരു പക്ഷേ മരുമോന്‍ കൊട്ടാരം കെട്ടുന്നത് അമ്മയിഅപ്പന്റെ വിധിന്യായങ്ങളുടെ പുറത്തല്ലെന്ന് ആരു കണ്ടു?

dethan said...

കാവലാന്‍,

ഒരു സംരക്ഷണ സേനയ്ക്കും അദ്ദേഹത്തെ രക്ഷിക്കാന്‍ കഴിയില്ല.അഴിമതിക്ക് സവര്‍ണ്ണാവര്‍ണ്ണ ഭേദമില്ലെന്ന്
നമ്മള്‍ നേരത്തെ കണ്ടതല്ലേ?

ബൈജു,

അധികാരത്തില്‍ വരുന്ന ദളിതര്‍ മാത്രമല്ല അഴിമതിയില്‍ മുങ്ങുന്നത്.നാനാജാതി മതസ്ഥരും അതില്‍ പെടും. അധികാരത്തില്‍ എത്തുന്ന എല്ലാ ദളിതരും അഴിമതി ചെയ്യണമെന്നുമില്ല.കെ.ആര്‍.നാരായണനെ പോലെയുള്ള ഉദാഹരണങ്ങള്‍ ഉണ്ടല്ലോ.

Jagadees,

ഓപ്പണ്‍ ഐ.ഡി കാര്‍ക്കും ഇവിടെ കമന്റിടാന്‍ കഴിയുമെന്നാണ് തോന്നുന്നത്.ഒരു തരത്തിലുമുള്ള വിലക്കും ഞാന്‍ ഏര്‍പ്പെടുത്തിയിട്ടില്ല.

അല്ലെങ്കിലും കള്ളത്തരം പുറത്തു കൊണ്ടു വരുന്നതിന് സംവരണത്തിന്റെ ആവശ്യമില്ല.

sarada said...

Kaavalaan paranjathu ethra sari. Dalitha samrakshanasena ethikkazhinju; athum sakshal Ad. Ramkumarinte roopathil. Ellavaruteyum swathinte anveshanam natathathe oru dalithane aadyam kayari pitikkunnathenthinaanennanu addeham chodikkunnathu. Oru payyan apara sadhyathakalulla vakkil paniyiloode pathu kaasundakkiyal ninokkum sahikkunnilla alle,naattil prabhukkalekkandalariyatha kattilkkidakkunna vivaramillathavare ennum addeham chodichu!
dethan,thangal paranjathethra sari! Endosulphan keedanasini kondo arabiayile sugandhadravyangal kondo kazhukikkalayavunnathalla ee kalankam!
Pinne sakshal 'dravyam' upayogichu oru pakshe kuttavimukthanavam! Kaaranam ithu indiamaharajyamaanallo!

Baiju Elikkattoor said...

ദത്തന്‍,

ഞാന്‍ ശരിക്കും ഉദ്ദേശിച്ചത് അധികാരത്തിന്റെ പരമോന്നത സ്ഥാനങ്ങളില്‍ എത്തുന്ന ദളിതര്‍ ആ സ്ഥാനങ്ങള്‍ ദളിതരുടെ സാമൂഹികമായ പുരോഗതിക്കു വേണ്ടി കൂടി ഉപയോഗിക്കുന്നതിനു പകരം സ്വന്തം തല്പരിയങ്ങള്‍ക്ക് ആണ് കൂടുതല്‍ പ്രാധാന്യം നല്‍കി കാണാറുള്ളത്‌ എന്നതാണ്. മായാവതി ഉത്തര്‍ പ്രദേശിന്റെ മുഖ്യമന്ത്രി ആയതു കൊണ്ട് അവിടെ ദളിതര്‍ക്ക് കാരിയമായ എന്തെങ്കിലും സാമൂഹിക പുരോഗതി ഉണ്ടായിട്ടില്ല. മായാവതി സ്വന്തം സ്ഥാനം ഉറപ്പിക്കാന്‍ ദളിത്‌ തല്പരിയങ്ങള്‍ മറന്നാണ് പ്രവര്‍ത്തിക്കുന്നത്. ഈ അടുത്തിടെ അല്ലെ അവിടെ രണ്ടു ദളിത്‌ പെണ്‍കുട്ടികളെ ചുട്ടു കൊന്നത്?

ദളിതര്‍ക്ക് ശരിയായ ഒരു നേതൃത്വം ഇല്ലാത്തതു ആണ് അവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ആ ഗ്യപ്പിലേക്ക് ആണ് ഞാന്‍ പറഞ്ഞ ഇസ്ലാമിസ്റ്റുകളും മാവോയിസ്റ്റുകളും നുഴഞ്ഞു കയറി അവരുടെ തല്പരിയങ്ങള്‍ക്കായി ദളിതരെ ഉപയോഗിക്കുന്നത്. മറ്റാരുടെയും സഹായം ഇല്ലാതെ തന്നെ ദളിതര്‍ക്ക് അവരുടെ സാമൂഹികമായ അന്തസ്സ് നിലനിര്‍ത്താനും അവകാശങ്ങള്‍ നേടി എടുക്കാനും കഴിയും. എന്നാല്‍ അത് മനസ്സില്ലാക്കി അവരെ മുന്നോട്ടു നയിക്കാന്‍ പ്രാപ്തി ഉള്ള നേതൃത്വം ഉണ്ടാകേണ്ടി ഇരിക്കുന്നു. അധികാര സ്ഥാനങ്ങളില്‍ വരുന്ന ദളിതര്‍ അവര്‍ക്ക് സാമൂഹികമായ ചില ദൌത്യങ്ങള്‍ കൂടി ഉണ്ട് എന്ന സത്യം മനസ്സിലാക്കാത്തത്‌ ദുഖകരം ആണ്.

എന്റെ മുന്‍ പ്രതികരണത്തില്‍ വ്യക്തത കുറവായിരുന്നൂ. ക്ഷമിക്കുക.

dethan said...

ശാരദേ,
അഡ്വ.രാം കുമാര്‍ പറഞ്ഞത് ശുദ്ധ അസംബന്ധമാണ്.അദ്ദേഹം ഇത്ര തരം താണ പ്രസ്താവന നടത്തരുതായിരുന്നു.ബാലകൃഷ്ണന്‍ വല്ല സൗജന്യവും സഹായവും ഇദ്ദേഹത്തിനു ചെയ്തു കൊടുത്തിട്ടുണ്ടാകും.ഉദ്ദിഷ്ട കാര്യസാധ്യത്തിന് ഉപകാരസ്മരണ കൂടാതെ പറ്റില്ലല്ലോ.അഴിമതിയും അക്രമവും ചെയ്യുമ്പോള്‍ ഇല്ലാത്ത ജാതി ചിന്ത ഇപ്പോള്‍ എവിടെ നിന്നു വന്നു?രക്ഷപ്പെടാന്‍ ഇത്തരക്കാര്‍ അവലംബിക്കുന്ന അവസാനത്തെ അടവാണ് ജാതിക്കടകന്‍.പണത്തിന്‍ മീതേ പറക്കാന്‍ മടിക്കുന്ന നീതി ബോധങ്ങളും ജനാധിപത്യവും ഇവരുടെ സഹായത്തിനെത്തും.അതേ;ശാരദ പറഞ്ഞതുപോലെ ഇത് ഇന്ത്യാ
മഹാരാജ്യമായതു കൊണ്ടുതന്നെ.

dethan said...

ബൈജു,
"അധികാര സ്ഥാനങ്ങളില്‍ വരുന്ന ദളിതര്‍ അവര്‍ക്ക് സാമൂഹികമായ ചില ദൌത്യങ്ങള്‍ കൂടി ഉണ്ട് എന്ന സത്യം മനസ്സിലാക്കാത്തത്‌ ദുഖകരം ആണ്." എന്ന് താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്.ഉന്നത സ്ഥാനങ്ങളില്‍
എത്തുന്ന എല്ലാവരുടെയും സ്ഥിതി ഇതു തന്നെയാണ്.വ്യക്തികള്‍ കൊള്ളരുതായ്മ ചെയ്യുന്നതിന് നേതൃത്വത്തിന്റെ അഭാവമോ സാന്നിദ്ധ്യമോ ഒന്നും കാരണമല്ല.താന്‍ ജനിച്ച സമുദായത്തിനും തന്നെ പോറ്റുന്ന
വിശാല സമൂഹത്തിനും ഹാനികരമായതു ചെയ്യരുതെന്ന് വിചാരിക്കേണ്ടതു വ്യക്തികളാണ്.ഉയരങ്ങളിലേക്കു പോകും തോറും സാമൂഹിക ബന്ധം കുറയുകയും വ്യക്തി കേന്ദ്രീകൃത മനോഭാവം കൂടുകയും ചെയ്യുന്നതായാണ് കണ്ടു വരുന്നത്.എന്നാല്‍ അടിയുറച്ച ആദര്‍ശനിഷ്ഠയും ഉലയാത്ത സാമൂഹിക ബോധവും ഉള്ളവര്‍ ഇത്തരം സങ്കുചിത ചിന്തകള്‍ക്കടിപ്പെടുകയില്ല.

മുഖ്യധാരയില്‍ നിന്നു വേറിട്ട ഒരു നേതൃത്വം ദളിതര്‍ക്ക് ഉണ്ടായാല്‍ ഇത്തരം കള്ള നാണയങ്ങളെ ഇല്ലായ്മ
ചെയ്യാന്‍ സാധിക്കുമെന്നു തോന്നുന്നില്ല.മതഭീകരര്‍ ദളിതരെ മാത്രമല്ല എല്ലാത്തരം ആളുകളെയും ഉപയോഗപ്പെടുത്തുന്നുണ്ട്.ശരിയായ രാഷ്ട്രീയ ബോധവും സാമൂഹിക ധാരണകളും ഇല്ലാത്ത ഗ്യാപ്പിലാണ് മതഭീകരര്‍ കയറിപ്പറ്റുന്നത്.നമ്മുടെ കാമ്പസ്സുകള്‍ തന്നെ ഒന്നാം തരം ഉദാഹരണം.

Unknown said...

ഈ വിഷയത്തില്‍ ആദ്യം വെടി പൊട്ടിക്കുകയും പിന്നെ തോക്ക് താഴ്ത്തി മിണ്ടാതിരിക്കുകയും ചെയ്ത DYFI, വാര്‍ത്ത അപ്പാടെ തമസ്കരിച്ച ദേശാഭിമാനി , ഞാനൊന്ന് മറിഞ്ഞില്ല രാമനാരായണ എന്ന മട്ടിലിരിക്കുന്ന സിപിഎം - ഇവരെക്കുറിച്ച് എന്താണ് ആരും ഒന്നും മിണ്ടാത്തത്