Total Pageviews

Thursday, November 26, 2009

വാങ്ങരുത്,വില്‍ക്കരുത്,ധരിക്കരുത് !

''കള്ള് ചെത്തരുത് ,കുടിക്കരുത് ,വില്‍ക്കരുത് ''എന്ന്‍ ശ്രീനാരായണഗുരു പറഞ്ഞത് ,ചെത്തുകാരുടെ
ജീവിത ദുരിതങ്ങള്‍ കണ്ടിട്ടാണ് .സ്വര്‍ണ്ണം വാങ്ങാന്‍ സാധുക്കള്‍ അനുഭവിക്കുന്ന പ്രയാസവും ധനികരുടെ ധിക്കാരവും സ്വര്‍ണ്ണ കച്ചവടക്കാരുടെ നെഗളിപ്പും കുടില തന്ത്രങ്ങളും കാണുമ്പോള്‍ 'സ്വര്‍ണ്ണം വാങ്ങരുത്,വില്‍ക്കരുത്,ധരിക്കരുത് 'എന്ന്‍ പറയാന്‍ തോന്നുന്നു.

ഈ മഞ്ഞ ലോഹത്തിനോ ടോടുങ്ങാത്ത കമ്പം മലയാളികളെപ്പോലെ മറ്റാര്‍ക്കുമില്ല. ലോക കംപോളത്തില്‍ വില കുതിച്ചുയരുമ്പോള്‍ ഏതാനും മലയാളികള്‍ വാങ്ങാതിരുന്നാല്‍ സ്വര്‍ണ്ണ വില കുറയുമോ എന്ന് ചോദിച്ചേക്കാം.എള്ള്‌ കൊറിച്ചാല്‍ എള്ളോളം എന്നുണ്ടല്ലോ.അത്രയേ
കരുതുന്നുള്ളൂ.ഡിമാന്റ് കുറയുമ്പോള്‍ വിലയും കുറയും എന്നത് വിപണിയിലെ കേവല രീതിയാണ്.

Fans on the page

3 comments:

വീകെ said...

വിവാഹ മാർക്കറ്റിൽ പുരുഷന്മാർ വിചാരിച്ചാലെ സ്വർണ്ണഭ്രമം കുറയാൻ ഇടയാകൂ...

ഉറുമ്പ്‌ /ANT said...

വിവാഹ മാർക്കറ്റിൽ പുരുഷന്മാർ എന്നു പറയുമ്പോൾ അവിവാഹിതർ എന്നുകൂടെ പറയേണ്ടി വരില്ലേ?

അതല്ല കാരണം എന്നാണ് എനിക്കു തോന്നിയത്.
നമ്മൾ ഒരല്പം സ്വർണ്ണം വിൽക്കാൻ തയാറാകുമോ?

പലതുള്ളി പെരുവെള്ളം. മാർക്കറ്റിൽ വന്നു ചേരുന്ന ലോക്കറുകളിലിരിക്കുന്ന സ്വർണ്ണത്തിന്റെ 50 ശതമാനം മതി ഇപ്പോഴത്തെ വിലക്കയറ്റത്തെ വലിച്ചു താഴെയിടാൻ. :)

dethan said...

വീകെ,
വിവാഹ മാര്‍ക്കറ്റിലെ പുരുഷന്മാര്‍ക്കു മാത്രമല്ല സ്ത്രീകള്‍ക്കും ഉണ്ട് സ്വര്‍ണ്ണഭ്രമം.യഥാര്‍ത്ഥത്തില്‍
കമ്പം സ്ത്രീകള്‍ക്കു തന്നെയല്ലേ?
വിവാഹത്തിന്റെ ഡിമാന്റ് മാത്രമല്ല പ്രശ്നം.'ഉറുമ്പ്' പറയുന്നതുള്‍പ്പെടെ
നിരവധി കാരണങ്ങള്‍ ഉണ്ട്.ഇതു മൂലം കഷ്ടപ്പെടുന്നത് വിവാഹം നടത്താന്‍ പോകുന്ന പാവങ്ങളാണ്.

ഉറുമ്പ്,
കമ്പോളത്തിലെ വില കുറയ്ക്കാന്‍ വേണ്ടി മാത്രം ആരെങ്കിലും ലോക്കറില്‍ ഇരിക്കുന്ന സ്വര്‍ണ്ണം എടുത്തു വില്‍ക്കാന്‍ തയ്യാറാകുമെന്നു തോന്നുന്നില്ല.ഓഹരി വിപണിയിലെ തകര്‍ച്ചയും ഡോളറിന്റെ വിലയിടിവും മൂലം സുരക്ഷിത നിക്ഷേപമായി സ്വര്‍ണ്ണത്തെ കാശുള്ളവര്‍ കണക്കാക്കുന്നതു കൊണ്ടാണ് വില ദിനം പ്രതി കയറിക്കൊണ്ടിരിക്കുന്നത് എന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ
അഭിപ്രായം.മനുഷ്യരുടെ മനോഭാവത്തില്‍ മാറ്റം വരുത്തുകയാണ് ശാശ്വത പരിഹാരം.
അത് എത്രമാത്രം പ്രായോഗികമാകും എന്നതാണ് പ്രധാനം.
-ദത്തന്‍