Total Pageviews

Tuesday, November 17, 2009

തെരഞ്ഞെടുപ്പില്‍ തോറ്റതിന് സച്ചിനോടോ?


സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രാഷ്ട്രീയം പറയേണ്ടെന്ന് ആക്രോശിച്ചുകൊണ്ട് ശിവസേനാ നേതാവ്
ബാല്‍ താക്കറെ രംഗത്തെത്തിയിരിക്കുന്നു.സ്വന്തം മകനെയും അനന്തിരവനെയും നേരേയാക്കാന്‍
കഴിയാത്തതുകൊണ്ടായിരിക്കും മര്യാദക്കരനും ശാന്തനുമായ സച്ചിനെ ശകാരിച്ച് വീര്യം കാട്ടി ക്കളയാം എന്ന് നേതാവിനു തോന്നിയത്.നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയവും അനന്തിരവന്റെ നെഗളിപ്പും ഒക്കെ കൂടി വയസ്സു കാലത്ത് താക്കറെയുടെ ഉറക്കം കെടുത്തുന്നത് മനസ്സിലാക്കാവുന്നതേ ഉള്ളു.ഉറക്ക
മില്ലായ്മ
കൊണ്ടാകാം, സമനില തെറ്റിയവനെപ്പോലെ പിച്ചും പേയും പുലമ്പുന്നത്.

മുംബേ എല്ലാവരുടെയുമാണെന്നും മറാത്തക്കാരനായതില്‍ അഭിമാനിക്കുന്നെങ്കിലും ഇന്ത്യക്കാരനായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത് എന്നും സച്ചിന്‍ പറഞ്ഞതാണ് താക്കറെയെ പ്രകോ പിപ്പിച്ചത
ത്രേ
.ആത്മാഭിമാനവും രാജ്യസ്നേഹവും ഉള്ള ഏതു ഭാരതീയനും പറയുന്നതേ സച്ചിനും പറഞ്ഞുള്ളു.താനും കൊച്ചു താക്കറെമാരും കരുതുകയും അവകാശപ്പെടുകയും ചെയ്യും പോലെ മുംബയും മഹാരാഷ്ട്രയും
തങ്ങളുടെ
കുടുംബ സ്വത്താണെന്ന് സച്ചിനും പുലമ്പണമായിരുന്നോ?

സങ്കുചിതമായ പ്രാദേശിക,മത ചിന്തകളുമായി മഹാരാഷ്ട്രയുടെയും ഇന്ത്യയുടെയും രാഷ്ട്രീയാന്ത രീക്ഷ
ത്തെ
മലീമസമാക്കിയ ഇത്തരം വിഘടന വാദികള്‍ക്ക് സച്ചിന്റെ വലിപ്പവും മഹത്വവും മനസ്സിലാകില്ല.
അമിതാ
ബച്ചനെയും ലതാമങ്കേഷ്കറെയും പോലുള്ള കലാപ്രതിഭകളും ലോകമെമ്പാടുമുള്ള കായിക ചക്രവര്‍ത്തിമാരും രാഷ്ട്രത്തലവന്മാരും വാഴ്ത്തുന്ന,സമാനതകളില്ലാത്ത കളിക്കാരനാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. കളിക്കളത്തിലോ വെളിയിലോ വച്ച് മാന്യമല്ലാത്ത വാക്കോ പ്രവൃത്തിയോ അദ്ദേഹ
ത്തില്‍
നിന്നുണ്ടായിട്ടില്ല.വിയര്‍പ്പൊഴുക്കി അദ്ദേഹം നേടിയ വിജയങ്ങളെല്ലാം തന്റെ മാതൃരാജ്യത്തിനു വേണ്ടിയായിരുന്നു.അതുകൊണ്ടാണ് തങ്ങളുടെ അഭിമാനമാണ് സച്ചിന്‍ എന്നു ഇന്ത്യന്‍ ജനത വിശ്വസി
ക്കുന്നത്
.ഇന്ത്യാക്കാരനായതില്‍ അഭിമാനിക്കുന്നെന്നു പറഞ്ഞതിന്റെ പേരില്‍ മറാത്തക്കാരുടെ മന
സ്സില്‍
നിന്ന് സച്ചിന്‍ റണ്ണൗട്ട് ആകും പോലും!പ്രാദേശിക,രാഷ്ട്രീയ തിമിരം ബാധിച്ചിട്ടില്ലാത്ത,സ്വബോ
ധമുള്ള
ഒരു ഭാരതീയന്റെ മനസ്സില്‍ നിന്നും അദ്ദേഹത്തെ റണ്ണൗട്ടാക്കാന്‍ ബാല്‍ താക്കറേയ്ക്കോ അദ്ദേ
ഹത്തേക്കാള്‍
മാനസിക വൈകല്യം ബാധിച്ച കൊച്ചു താക്കറന്മാര്‍ക്കോ കഴിയില്ല.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന പക്വമതിയായ യുവാവ് ഈ രാജ്യത്തിന് ക്രിക്കറ്റ് ഭൂപടത്തില്‍ ഉണ്ടാക്കിത്ത
ന്ന
വലിയ സ്ഥാനങ്ങള്‍ ഏത് കുട്ടിയ്ക്കും അറിയാം.കുഴിയിലേക്കു കാലും നീട്ടിയിരിക്കുന്ന,'സെഞ്ചുറി'
യ്ക്കടുത്തെത്തിയെന്നു
തോന്നുന്ന പ്രായമുള്ള ഈ "മഹാന്‍" തന്റെ നീണ്ട ഇന്നിംഗ്സിനിടയില്‍ ആര്‍ഷ ഭാരതത്തിന് അഭിമാനിക്കാവുന്ന എന്തു നേട്ടമാണാവോ കാഴ്ച വച്ചിട്ടുള്ളത്?നാടും വീടും വെടിഞ്ഞ് ഉപജീവനത്തിനു മാര്‍ഗ്ഗമന്വേഷിച്ച് മുംബയില്‍ എത്തിയ സാധുക്കളായ മറ്റു സംസ്ഥാനക്കാരുടെ മേല്‍ കായിക ബലം പ്രയോഗിച്ച് തിണ്ണമിടുക്കു കാട്ടിയതല്ലാതെ,നല്ലതെന്തുണ്ട് ഓര്‍ത്തു വയ്ക്കാന്‍ ഈ ദീര്‍ഘ ജീവിതത്തില്‍?

മീശ മുളയ്ക്കാത്ത ഏതാനും പാക്കിസ്ഥാനി ചെക്കന്മാര്‍ മുംബെ നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ വിറ
പ്പിച്ചപ്പോള്‍
എവിടെപ്പോയിരുന്നു മറാത്ത വീര്യം പതച്ചു നില്‍ക്കുന്ന ഈ സിംഹരാജന്‍?വെറുപ്പിന്റെയും
പകയുടെയും ബാലപാഠങ്ങളോതി രാഷ്ട്രീയത്തിലിറക്കിയ മകനും മരുമകനും (അനന്തിരവന്‍)
അപ്പോള്‍
എവിടെ ആയിരുന്നു?സുരക്ഷിതത്വം വീണ്ടെടുത്തപ്പോള്‍ പിന്നെയും പൗരുഷം ഉണര്‍ന്നത് പാവപ്പെട്ട മറ്റു ഭാരതീയ സഹോദരങ്ങള്‍ക്കു നേരേ കത്തിയും ബോംബും എറിയാനായിരുന്നില്ലേ?

സകല തിരുമാലിത്തരങ്ങളും കാണിച്ചിട്ടും തെരഞ്ഞെടുപ്പു ക്രീസില്‍ നിന്ന് രണ്ടക്കമുള്ള റണ്‍സു
പോലും എടുക്കാന്‍ സമ്മതിക്കാതെ, അനന്തിരവന്റെ സഹായത്തോടെ ജനം എറിഞ്ഞു പുറത്താ
ക്കിയതിന്റെ രോഷവും ക്ഷീണവും സച്ചിനെ ഭര്‍ത്സിച്ചു തീര്‍ക്കാമെന്ന് ശ്രീമാന്‍ താക്കറെ വിചാരിക്ക
രുത്.അനന്തിരവന്റെ കൈയില്‍ നിന്നും കിട്ടിയതിനേക്കാള്‍ വലിയ പ്രഹരം നാട്ടുകാര്‍ തന്നെന്നിരിക്കും.
മറാത്തയ്ക്കപ്പുറമുള്ള
ഇന്ത്യാക്കാരെ ശത്രുക്കളായി കാണുന്ന ബാല്‍ തക്കറെയും കൊച്ചു താക്കറേമാരും,
ഇന്ത്യക്കു
വേണ്ടി കളിക്കുന്ന സച്ചിനെ രാജ്യസ്നേഹം പഠിപ്പിക്കണ്ടാ.
Fans on the page

7 comments:

നാട്ടുകാരന്‍ said...

വളർത്തുദോഷം എന്നു പറഞ്ഞാൽ മതി . മറ്റെന്തു പറയാനാ ?
പണ്ട് കാർന്നോന്മാർ പറയാറില്ലേ, ആ സമയത്ത് പത്ത് വാഴ വെച്ചിരുന്നെങ്കിൽ എന്ന് . ഇത് ലതു തന്നെ :)

ബിനോയ്//HariNav said...

കഷ്ടം! മും‌ബൈയില്‍ ദിനവും എത്ര പാവങ്ങള്‍ വണ്ടിയിടിച്ച് മരിക്കുന്നു..

ഇതിങ്ങനെ മൂത്ത് നരച്ച്..

dethan said...

നാട്ടുകാരന്‍,
മൂക്കില്‍ പല്ലു വന്നിരിക്കുന്ന ഈ സമയത്ത് വളര്‍ത്തു ദോഷത്തെക്കുറിച്ച് എന്തു പറയാനാ?ജന്മ
ദോഷം തന്നെയാ.കാര്‍ണോന്മാര്‍ പറഞ്ഞതായിരിക്കും കൂടുതല്‍ ശരി.

ബിനോയ്,
ഇതൊക്കെ കാണുമ്പോള്‍ ആരും താങ്കളെപ്പോലെ ആഗ്രഹിച്ചു പോകും.ഭൂമിക്കു ഭാരമായി ഇരുന്ന
ഇത്തരം ശകുനിമാരെ നാം പുരാണത്തിലേ കണ്ടിട്ടുള്ളു.

-ദത്തന്‍

വീ.കെ.ബാല said...

കുറച്ച് കാലം‌മുൻപ് ഞാനും ഒരു പോസ്റ്റിട്ടിരുന്നു,അമ്മാവന്റെയും അനന്തിരവന്റേയും ധീരതയെക്കുറിച്ച് അതേ ശിവസേനയ്ക്കുവേണ്ടി ജീവൻ കളയാൻ നമ്മുടെ നാട്ടിലും ഭക്തന്മാർ ഉണ്ട്...., രാജ്യ സ്നേഹമാണോ, ദേശസ്നേഹമാണോ, വർഗ്ഗസ്നേഹമാണോ......ഛെ...
മ്ലേച്ഛന്മാർ

dethan said...

വീ.കെ.ബാല,
കാശു കിട്ടുമെങ്കില്‍ മാതാവിനെയും മാതൃരാജ്യത്തെയും വില്‍ക്കാന്‍ മടിക്കാത്തവര്‍ ഉള്ളപ്പോള്‍ ശിവസേനയേക്കാള്‍ നികൃഷ്ടമായ സംഘങ്ങള്‍ക്കും അനുയായികളെ കിട്ടാന്‍ പ്രയാസമുണ്ടാകില്ല.അവനവനു നോവുമ്പൊഴേ അമ്മാവന്റെയും അനന്തിരവന്റെയും പിറകേ നടക്കുന്നതിന്റെ ഗുണം തിരിച്ചറിയൂ.
ഇവര്‍ക്കൊന്നും ദേശസ്നേഹവും വര്‍ഗ്ഗസ്നേഹവും ഒന്നുമില്ല.ആത്മസ്നേഹം മാത്രമാണുള്ളത്.

"മുംബൈ പട്ടണവും നവ നിര്‍മ്മാണ്‍ സേനയും" ഇപ്പൊഴാണു കണ്ടത്. കാട്ടിത്തന്നതിനു നന്ദി.അക്കാലത്ത് സാമൂഹിക ബോധമുള്ള ആരും എഴുതിപ്പോകുന്ന ഒന്നാണത്.താങ്കള്‍ അതു ഭംഗിയായി നിര്‍ വ്വഹിച്ചിരിക്കുന്നു.അന്ന് എഴുതാന്‍ പറ്റാഞ്ഞതില്‍ ഉണ്ടായിരുന്ന വിഷമം വൈകിയാണെങ്കിലും ആ പോസ്റ്റു കണ്ടതോടെ മാറി.
-ദത്തന്‍

മുക്കുവന്‍ said...

ആരോ പറഞ്ഞ് കേട്ടതാണു...കഷ്ടകാലം നേരത്ത് തീവണ്ടി മുട്ടിയാലും ചാവൂന്ന്.. ഇയാളുടെ തലയില്‍ ആറ്റം ബോബിട്ടാ ചാവാവോ?

dethan said...

മുക്കുവന്‍,
ചെയ്തതിന്റെയൊക്കെ ഫലം അനുഭവിക്കാതെ പറ്റുമോ?